ഇതെല്ലാം ഒന്ന് / ഒന്നര മിനിറ്റിൽ തീർത്ത വരകളാണ്. അതുകൊണ്ടുതന്നെ, ധാരാളം പിഴവുകൾ കാണാം. എന്റെ വൺ മിനിറ്റ് ക്യാരിക്കേച്ചേഴ്സ്-ലും ഇത്തരം ശൈലിയെയാണ് ഗാഢം പുണർന്ന് തവിടുപൊടിയാക്കിയിട്ടുള്ളത് എന്ന് ഇത്തരുണത്തിൽ സ്മരിച്ചുപോകയാണ്. വേറൊന്ന്വല്ല, ഇതാണ് സുഖം, ഇതാണ് വേഗം എന്നു തോന്നി. അത്രന്നെ. നിലവിലുള്ള ഭാര്യയെ വില്ലൊടിച്ച് വരിക്കുന്നതിനും സുമാർ 20 കൊല്ലം മുമ്പേ ഞാൻ വരിച്ച ആ ദമയന്തിയാണ് ശ്രീമതി speed caricaturing. ഓരോ വരസ്ഥലത്തുനിന്നും ഞാൻ സൂത്രത്തിൽ സ്ഥലം വിടാൻ തിരക്കുന്ന സമയത്ത്, സ്വന്തം വര കിട്ടാതെ കുണ്ഠിതരായിരിക്കുന്ന കുട്ടികൾ അന്തരീക്ഷത്തിലേയ്ക്ക് എറിയുന്ന പ്രാക്കിന്റെ എണ്ണത്തിൽ ഭയങ്കര കുറവുണ്ടാക്കാൻ കഴിയുന്നുണ്ട്, ഈ രീതിയിൽ വരയ്ക്കുമ്പോൾ . എനിക്കിപ്പോൾ കുട്ടിശ്ശാപം തീരെയില്ലെന്ന് കുടുംബജ്യോൽസ്യനും ഇതാ പറഞ്ഞുകഴിഞ്ഞു.
പ്രശസ്ത ബ്ലോഗ്/ബ്ലോഗ് മീറ്റ് പുലികളായ നിരക്ഷരൻ, ഡോ.ജയൻ ഏവൂർ, ഷെറീഫ് കൊട്ടാരക്കര, മനോരാജ്, തോന്ന്യാസി ഇവരെ മുൻപും വരച്ച് സുല്ലിട്ടതിനാൽ ഇവിടെ അവരെ കൂട്ടിത്തൊടീച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുമല്ലൊ. ഇക്കാരണത്താൽ ഇക്കൂട്ടർ എന്നോട് (യഥാക്രമം) ഇനിയങ്ങാട്/ഇനിയങ്ങോട്ട്/ഇഞ്ഞീം/ഇനീം/ഇനീപ്പൊ മിണ്ടണോ എന്ന് ആലോചിക്കുകയാണെന്ന് അറിയുന്നു.
ഏതായാലും, ഒരു കാര്യം പറയാതെ വയ്യ. ഞാൻ ബ്ലോഗിൽ വന്ന 2007 ന് ശേഷം കമന്റേറ്റർമാരുടെ എണ്ണത്തിൽ അതീവഗണ്യമായ കുറവു വന്നിരിക്കുന്നു. ആ പഴയ പുലികളെവിടെ ? വിശാലന്റെ ഒരു അലക്കൻ ഉപമ വായിച്ചിട്ട് നാളെത്ര്യായി ! തണുത്തുറഞ്ഞ ഡാന്യൂബിലേയ്ക്ക് ചാടിയതിലും ഈസിയായി കേരള സാഹിത്യ അക്കാദമിയിലെ സായ്പ്പന്മാരെ വിറപ്പിച്ച തൃശൂർസരസൻ കുറുമാനോ ? ഫലിതസമ്രാട്ടുകളായ വർമ്മകളായ വർമ്മകളെല്ലാം ഗൂഗിൾ പ്ലസ്സിലും എഫ്.ബി.യിലും ഡീപ് സീ 'ട്രോ'ളിങ്ങിനു പോയിരിക്കുന്നു. കൊച്ചുത്രേസ്സ്യ, ആഗ്നേയ ഫെമിന എന്നിവരുടെ ബ്ലോഗുകളിൽ മാത്രം കാണപ്പെടാറുള്ള, ഒരിക്കൽ മാത്രം കേരളഹഹ യിലും വന്ന് അര സ്മൈലിയെങ്കിലും തൂകിയെങ്കിൽ എന്ന് മോഹിച്ചുവശായ, കൊസ്രാക്കൊള്ളി പേരുകളുള്ള നൂറുകണക്കിന് അന്യഗ്രഹ ബ്ലോഗർമാർ ചത്തും പോയിരിക്കുന്നു. ഇതല്ലാംകൂടി, മലയാളം ബ്ലോഗിന്റെ കഥ കഴിഞ്ഞോ എന്ന് എന്നെക്കൊണ്ട് രാപ്പകലില്യാതെ ശങ്കിപ്പിച്ചുകൊണ്ടേയിരിക്കുന്നു......
എന്താാാാാാാാാാ കഥ ! ഇതൊന്ന് കാണ്വ. നന്ദിനമസ്കാരം.
ഗിരീഷ് മൂഴിപ്പാടം
ഡോ. അബ്സാർ മുഹമ്മദ്
നൌഷാദ് വടക്കേൽ
സാദത്ത് വെളിയന്‍ കോട്
രാഗേഷ്
മുക്താർ ഉദരം പോയിൽ
വിജിത്ത്
ബെഞ്ചി ബെഞ്ചമിൻ
സുഭാഷ് ചന്ദ്രൻ
വി.കെ. ആദർശ്
മുഹമ്മദ് കുഞ്ഞി
ഡോ. ആർ.കെ. തിരൂർ
അലിഫ് കുമ്പിടി.
നൌഷാദ്.പി.ടി
മുഹമ്മദ് ഖാസിം
നൗഷാദ് അലി പൂളമണ്ണിൽ
ശിവൻ സുധാലയം
ബഷീര്‍ വള്ളിക്കുന്ന്
കരിം മാഷ് തോണിക്കടവത്ത്
റാസി ഹിദായത്ത് (കാളിയൻ)
അംജത്ത്
സന്ദീപ് സലിം
പത്രക്കാരൻ ജിതിൻ
റഷീദ് പുന്നശ്ശേരി
ഷബീർ തിരിച്ചിലാൻ
അബിദ്
ഡോ.മനോജ് കുമാർ
മുഹമ്മദ് പൂക്കോട്ടൂർ
ബഷീർ അലി
നൗഷാദ്
റിയാസ് അലി
റിയാസ് (പെരിഞ്ചേരി)
ലീല.എം.ചന്ദ്രൻ
എം.ചന്ദ്രൻ
കമൽനാഥ് (ഒരു ബ്ലോഗാർഥി)
ഹരികുമാർ ആലുവിള
സുബാഷ്
കൊട്ടോട്ടിക്കാരൻ
വിധു ചോപ്ര
എ.ബി.വി.കാവിൽ പാട്
മനേഷ്മൻ (മണ്ടൂസൻ)
ജലീൽ (ചിത്രരശ്മി)
അനസ് ബാബു
വിഡ്ഢിമാൻ
ജോഷി രവി (പുറക്കാടൻ)
ചെമ്മാണിയോട് ഹരിദാസ്
ജിതിൻ രാജകുമാരൻ
ഷാജി ജോർജ്
അരീക്കോടൻ
ഇസ്മായിൽ ചെമ്മാട്
ശിവകാമിയും കുട്ട്യോളും
മനോരാജിന്റെ മോൻ (5)
എം.ചന്ദ്രൻ
കമൽനാഥ് (ഒരു ബ്ലോഗാർഥി)
ഹരികുമാർ ആലുവിള
സുബാഷ്
കൊട്ടോട്ടിക്കാരൻ
വിധു ചോപ്ര
എ.ബി.വി.കാവിൽ പാട്
മനേഷ്മൻ (മണ്ടൂസൻ)
ജലീൽ (ചിത്രരശ്മി)
അനസ് ബാബു
വിഡ്ഢിമാൻ
ജോഷി രവി (പുറക്കാടൻ)
ചെമ്മാണിയോട് ഹരിദാസ്
ജിതിൻ രാജകുമാരൻ
ഷാജി ജോർജ്
അരീക്കോടൻ
ശിവകാമിയും കുട്ട്യോളും
മനോരാജിന്റെ മോൻ (5)