എന്നെ കണ്ടതും, കൊട്ടാരവളപ്പിലൂടെ “ഹെന്റെ സുദാമാ’ എന്നു നീട്ടി വിളിച്ച് ആളെക്കൂട്ടിക്കൊണ്ട് ഒരൊറ്റ ഓടിവരവാണ്. വന്നതും, ഒരൊറ്റ കെട്ടിപ്പിടുത്തം. കരച്ചില്പ്പിഴിച്ചില് etc. 

ഞാന്‍ അന്തം വിട്ടു നില്ക്ക്വാണ്. ഒന്നു സൂക്ഷിച്ചു നോക്കി. ഭഗ്വാനേ ! ഇത് എന്റെ പഴയ ചങ്ങാതി വേണുഗോപാലനല്ലെ. 1984-ഇല് അനന്തപുരിയിലെ സ്റ്റൂഡെന്റ്സ് സെന്ററില്‍ വെച്ചു കണ്ടതാ. പിന്നെ, ഇപ്പഴാ...
ഒരൊറ്റ അലര്‍ച്ചയായിരുന്നു “ ഹെന്റെ, വേണ്വോ....”.
ഇതിനിടെ കയ്യിലിരുന്ന അവല്‍പ്പൊതി തട്ടിപ്പറിക്കാന്‍ ആസൂത്രിതമായൊരു ശ്രമം നടത്തി. ഞാന്‍ കുതറി മാറി.
കൂതറ പരിപാടി ചെയ്യരുത്, വേണ്വൊ. ആദ്യം കക്ഷത്തിലൊന്നു കുറച്ചുനേരം വെച്ചിട്ട്, എന്നിട്ട്, അവടന്നു തട്ടിപ്പറിക്കലാണ് ഭാഗവതത്തിലെ ആചാരവിധി.
അപ്പൊ, “ആചാരമെനിക്കു പുല്ലാണ്” എന്നായി. എന്തായിരുന്നു ബഹളം ! “പുല്ലാണെനിക്കും പുല്ലാണ് ” എന്നു ദൂരെ നിന്ന്, നടു തകര്‍ന്നു കിടക്കുന്ന ഒരു അഞ്ച് അഞ്ചര വിപ്ലവകാരിയുടെ വായ്ത്താരി കേള്‍ക്കായി !
എന്തായാലും നിന്നെ കണ്ടല്ലൊ. ഒന്നു വരയ്ക്കണമെന്നു തോന്നുന്നു.
ആയിക്കോട്ടെ, മനസ്സില്‍ മതി.
നേരെ വരച്ച് നാലാളെ കാണിച്ചാലിപ്പൊ എന്താ ?
ഒരു കാര്യം നേരെ ചൊവ്വെ പറയുന്നോണ്ട് വെഷമം തോന്നരുത്, സുദാമാ. ഞങ്ങള്‍ കണ്ണൂക്കാരാ. പറഞ്ഞാ പറഞ്ഞ പോലെ ചെയ്യും. ഇടിച്ച് കൂമ്പു കലക്കുംന്ന് പറഞ്ഞാ എപ്പൊ കലങ്ങീന്ന് നോക്ക്യാ മതി.. സംഝാ ?

എങ്കീ, വേണ്വോ, നല്ലവനും യുക്തിവാദിയുമായ നിന്നെ ഞാന്‍ നടപ്പു രീതിയനുസരിച്ച് സ്വാമി ചിത്രാനന്ദ സരസ്വതി എന്നു വിളിച്ച് ചുമ്മാ നാലാള്ടെ മുമ്പില്‍ നാണം കെടുത്തും. സംഝാ ?
ഇന്‍ ദാറ്റ് കേസ്, ഐ പ്രിഫര്‍ മൈ പടം. ചിത്രകാരന് വാതില്‍ കൊട്ടിയടച്ചു.
5 comments:
ഇല്ലില്ല ഇതു ചിത്രകാരനേയല്ല, ചിത്രകാരനിത്ര ഗ്ലാമറോ? ആ കപ്പടാ മീശയും, ചോരക്കണ്ണുമൊക്കെയെവിടെ? ബൂലോഗരെ പറ്റിക്കലാണ് തൊഴില്‍ അല്ലെ?
ദുഷ്ടാ... കണ്ണൂരാനെ... അസൂയക്ക് മരുന്നില്ല.
കാര്‍ട്ടൂണിസ്റ്റ് കേവലം ഈ ബൂലോഗത്തിന്റെ മാത്രം കാര്ക്കേച്ചറ്സ്റ്റല്ല. ഈ അണ്ടകടാഹത്തിന്റെ മുഴുവന്‍ പ്രിയങ്കരനായ കാര്ട്ടൂണന് തിരുവടികളാണ്.
അടുത്ത സന്ദര്‍ശനത്തിന് കോമളവിലാസം ഹോട്ടലിലില്‍ നിന്നും വിശേഷപ്പെട്ട രണ്ടുകൂട്ടം പായസം,ചെരു പപ്പടം,വലിയ പപ്പടം,ബോളി എന്നിത്യാദി വിഭവങ്ങളോടെ ഊണേശ്വരന് സജ്ജീവ് ഭായിക്ക് ചിത്രകാരന് ഊട്ടുവഴിപാട് നേര്‍ന്നു കഴിഞ്ഞു.
അസൂയക്കാര്‍ക്ക് സംഭാരം കഴിച്ച് പിരിഞ്ഞു പോകാം.
ധീരാ...വീരാ... കാര്‍ട്ടൂണാ ... ഭീതി തൊടാതെ വരച്ചോളു... ലക്ഷം, ലക്ഷ്യം പുലികളിതാ..
പറഞ്ഞു കേട്ടിരുന്നു. ഇപ്പൊ കണ്ടു. ഇദ്ദാരുന്നല്ലേ രൂപം.
കൊടുകൈ. കാട്ടില്‍ ഒളിഞ്ഞുവിലസിയ ചിത്രാരന്‍ പുലിയെ പിടിച്ച് ഫ്രേയിമിലാക്കിയല്ലോ! സബാഷ് സജ്ജീവ്. ബട്ട് വണ്‍ തിംഗ്. വേഗം ബ്ലാക്ക് ക്യാറ്റിനെ ഏര്‍പ്പാടാക്കിക്കോ. അതാ നല്ലത്. ക്യാറ്റാവുമ്പം പുലിയുടെ വകയിലൊരു അനന്തിരവനാണല്ലോ, നോ പ്രോബ്ലം എവര്‍!!
ചിത്രകാരന്റെ ബ്ളോഗാല്‍ മാവിനെ ആവാഹിച്ച ഹെവിയസ്റ്റ് കാര്‍ ട്ടൂണിസ്റ്റിനു നന്ദി...
ഇനി ഈപുലീടെ 'സ്പോട് 'സ്പോട്ടാന് എളുപ്പമായി...
Post a Comment