
എതിരന്‍ കതിരവന്‍
ബെര്‍ളിയുടെ ഒരു കിടിലന്‍ കഥാപാത്രമാണെന്നാണ്
മാസങ്ങളോളം കരുതിവന്നത്. പിന്ന്യാണ്...
രണ്ടാഴ്ച്ചക്കാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ്
"നിങ്ങള്‍ കാര്യം പറ" എന്ന ഒരു നിലപാടിലെങ്കിലും എത്താന്‍
അദ്ദേഹം സമ്മതിച്ചതുതന്നെ. ആക്രമാസക്തനാവില്ല എന്ന ഉറപ്പിന്മേല്
ഞാനാ ചോദ്യമെറിഞ്ഞു -
ആരാണു നിങ്ങള്‍ ? സത്യത്തില്‍, കതിരില്‍ പതിരവന് എന്നതല്ലേ താങ്കളുടെ യഥാര്‍ഥ നാമം ?
അതോടെ കതിര്മേന് ഒരൊറ്റ ശ്വാസമെടുത്ത് തന്റെ അപ്പര്‍ ബാഡിയുടെ വ്യാപ്തം ഡബിളാക്കി. പതിവിന്‍പടി പെട്ടെന്നു തന്നെ ഞാന്‍ പേടിച്ചു വശായി. പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ...
‘’ഇനിയെനിയ്ക്കൊന്നും പറയാനില്ല"
എന്നും പറഞ്ഞ് അദ്ദേഹം തിരിഞ്ഞൊരൊറ്റ നടനടക്കുകയായിരുന്നു.
ഇതെന്ത് എതിരവന് !
15 comments:
ആക്രമാസക്തനാവില്ല എന്ന ഉറപ്പിന്മേല്
ഞാനാ ചോദ്യമെറിഞ്ഞു -
ആരാണു നിങ്ങള്‍ ? സത്യത്തില്‍, കതിരില്‍ പതിരവന് എന്നതല്ലേ താങ്കളുടെ യഥാര്‍ഥ നാമം ?
ഹ ഹ ഹ... എതി കുതിരവന്‍.
ഹഹഹ ..അരുമായാന കതിരവന്‍
ഉണ്മയാന എതിരവന്...
സജ്ജീവിനും പേടിയുണ്ടാാക്കുന്ന തരത്തില്‍ അപ്പര്‍ ബോഡിയുടെ വ്യാപ്തം ഡബിളാക്കുന്ന എന്റെ ശരീരത്തെക്കുറിച്ച് എനിയ്ക്ക് എന്നും അഭിമാനമാണ്.
എന്റെ ശരിയായ പേര് ആര്‍ണോള്‍ഡ് ഷ്വാറ്റ്സ്നാഗര് എന്നാണ്.
എന്നെ കതിരില്‍ പതിരവന് എന്നൊക്കെ വിളിച്ചാല്‍!
പോകട്ടെ. വെയ്റ്റ് ലിഫ്റ്റിങ്ങിനും സ്റ്റീറോയിഡ് ഇന്‍ ജെക്ഷനും സമയമായി.
ഇങ്ങേരെ ഇത് വരെ കണ്ടിട്ടില്ലാത്തതിനാല്‍ അത് പോലെയുണ്ടെന്ന് പറയുന്നില്ല. പക്ഷേ നല്ല വര..
നേരിട്ടു കണ്ടിട്ടുള്ളതുകൊണ്ടു പറയുന്നു. കലക്കി!
കതിരവാ, അജ്ഞാതവാസം അവസാനിച്ചല്ലോ. കണ്ടിട്ടുള്ളവര്‍ ഇനി മനസ്സിലാക്കുമല്ലോ.
സജീവേട്ടാ... ആദ്യമായാണ് ഇവിടെ വരണത്...
മറ്റു ബ്ലോഗുകളില്‍ സജീവേട്ടന് വരച്ച കാരിക്കേച്ചറുകള്‍ കാണാറുണ്ട്... ഇതിവിടെ ഇങ്ങനെയുണ്ടെന്ന് അറിഞ്ഞില്ല...
കാണാത്തവരേയെല്ലാം കാണാനൊരവസരം ‘കാരിക്കേച്ചറുകളിലൂടെ’...
നന്ദി
:)
ഇദ്ദേഹത്തെ ഇപ്പഴാ കാണുന്നത്...!
വരട്ടെ.!
;)
മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സജ്ജീവി മാഷിന്റെ മുന്നില്‍ പെടുന്നത് ക്യാമറയുള്ള മൊബൈല്‍ ഫോണിന് മുന്നില്‍ പെടുന്നതിനേക്കാള്‍ അപകടമാണെന്ന് ഇപ്പം മനസ്സിലായില്ലേ എതിരന്‍ ചേട്ടാ....
ബെര്‍ളിച്ചായന്റെ വര്ണ്ണനയിലൊരു എതിരവന് മനസ്സിലുണ്ടായിരുന്നു. അതിപ്പം എങ്ങോട്ടു പോയോ എന്തോ?
Jayaraj warrierde oru cut :)
അപ്പൊ ഇതാണ് എതിരന്‍.
വെറും പയ്യനായ എതിരനെ കഷണ്ടിക്കാരനാക്കി ചിത്രീകരിച്ച സജ്ജീവേ, ദൈവം പോലും ഇതു പൊറുക്കില്ല.
കാര്‍ട്ടൂണിസ്റ്റേ ...കതിരന് എതിരവന് കലക്കി.
ബൂലോകം ഗുരുത്വാകര്‍ഷണ വിമുക്ത മേഖലയായതിനാല്‍ കുഴപ്പമില്ല. എതിരന്റെ പിട്ടും കഷ്ണം പോലുള്ള മസിലുകണ്ട് അസൂയ വരുന്നു... ആശംസകള്‍!!!
ച്ഛെ, എതിരന്‍ ഇതില്‍ 25 വയസെങ്കിലും കൂടുതല്‍ പറയും :) എന്നാല്‍ മസിലൊക്കെ ഇതുപോലെ തന്നെ :)
എതിരവന് അധവാ കുതിരവന്‍ എന്തൂട്ട് കുതിരവന്‍ കഴുതവന് അടുതത് കൊവര്‍ കഴുതവന്
എന്നലും ഇഛ് ഇസ്ട്ടായിട്ടോ....കശുതവാവാവാ
Post a Comment