Wednesday, August 1, 2007

പുലി 23 : ഏറനാടന്‍

ഏറനാടന്‍
ഒരു സത്യം മുമ്പേ പറഞ്ഞോട്ടെ,
കത്തികാട്ടി ഭീഷണീപ്പെടുത്തി
വരപ്പിയ്ക്കുന്ന ഒരു പേരാണ്, ഏ..റ..നാ..ട..ന്‍.

തോളത്തൊരു കാവിന്റെ രണ്ടറ്റത്തായി
നാലടിയോളം ഞാന്നുകിടക്കുന്നതും
250-ഇല്‍ കുറയാതെ ഉഗ്രന്‍ മാണീക്കായകള്‍ തിങ്ങിവിങ്ങി വിലസുന്നതുമായതും വിശിഷ്യാ, തനിയ്ക്കുതാന്‍പോന്നതുമായ രണ്ടു നേന്ത്രക്കുലകള്‍, ‍ലോക്കല്‍ ഷാ‍പ്പിലിഷ്ടദാനം ചെയ്തതിനുശേഷമുള്ള ബാക്കി ബോഡി ബാലന്‍സ് കൂടി തെറ്റിച്ചുകളയുമോ എന്ന് ബേജാറായിക്കൊണ്ടും മൊത്തം ആടിയുലഞ്ഞുകൊണ്ടും നീങ്ങുന്ന ഒരു കര്‍ഷകശ്രീ ആയിരുന്നു
എന്റെ മനസ്സില്‍ ആദ്യം. സമ്മതിച്ചു, മാഷെ, സമ്മതിച്ചു. തെറ്റിപ്പോയി !

പക്ഷെ, അപ്പോള്‍ പടം കൈയിലില്ല. അങ്ങനെയിരിയ്ക്കുമ്പ‍ണ്ട്രാ, പുമാന്റെ തന്നെ ഒരു ഇ-കത്ത്, അതും പടസഹിതം !
ഒന്നേ നോക്കിയുള്ളൂ, മേല്‍ഖണ്ടികയില്‍ വിവരിച്ച
കര്‍ഷകശ്രീയെ നിഷ്ക്കരുണം തല്ലിക്കൊന്നുകൊണ്ട് ഒരാള്‍ മനസ്സിനകത്തേയ്ക്ക്,
ഒരു ഇഫ്ഫെക്ടിനുവേണ്ടി വേലിക്കെട്ടുകള്‍ തകര്‍ത്ത്, ഓടിക്കയറി സത്യാഗ്രഹമിരിപ്പായി ....

ഞാന്‍ ഞെട്ടിപ്പോയി !

“ഞാനാണ്ഡാ ഏറനാടന്‍...ന്‍...ന്‍...ന്‍...ന്‍...ന്‍...ന്‍...ന്‍...ന്‍” എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ് മഞ്ഞ ഷര്‍ട്ടും വയലറ്റ് ബെത്സും പച്ച സ്കാര്‍ഫും ചുവന്ന കൂളിങ്ങ് ഗ്ലാസ്സും അണിഞ്ഞ കോമളന്‍ !

കുരുത്തം എന്നൊരു സാനണ്ട് വരയില്. ഒഴുക്കന്‍ അപ്പര്‍ ബോഡിയുള്ള പാവത്തിന്റെ
ഷര്‍ട്ടൂരിയ്ക്കണ്ട എന്നായിരുന്നു ഉള്‍വിളി.

2 മിന്റ്റോണ്ട് വര തീര്‍ത്തു. 15 മിന്റ്റ് കളറിങ്ങ്. അതാണിത്.

9 comments:

ബിന്ദു said...

എല്ലാ പടങ്ങളും വളരെ നന്നായിട്ടുണ്ട്‌. :)

Mubarak Merchant said...

സംഭവം കലക്കീണ്ട്. ഏറനാടന്റെയും തമനു അങ്കിളിന്റെയും പടം ഗ്രേറ്റ്.
എന്റെ പടം വരയ്ക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്നേയ്ക്ക് മൂന്നാം ദിവസം എന്റെ പടം വരച്ച് ഇവിടെ ഇട്ടില്ലെങ്കില്‍ കാര്‍ട്ടൂണിസ്റ്റിനെ പടിയാത്തുകുളം യാഡിലേക്ക് നാടുകടത്താന്‍ ഇതിനാല്‍ ഉത്തരവായിരിക്കുന്നു. ഡും. ഡും. ഡും.

Visala Manaskan said...

ഇതും കലക്കി!! ഹഹഹ..

asdfasdf asfdasdf said...

സൂപ്പറായിട്ടുണ്ട് ഇതും.

ഏറനാടന്‍ said...

പടച്ചോനേ..! ഞാന്‍ മുണ്ടു മടക്കിയുടുത്താണ്‌ നടക്കുന്നതെന്നത്‌ ഈ വെയിറ്റുള്ള പ്രിയകാര്‍ട്ടൂണിസ്‌റ്റ്‌ സജ്ജീവേട്ടന്‍ എങ്ങനെ കണ്ടുപിടിച്ചു! :) സമ്മയിച്ചിരിക്കുന്നുട്ടോ.. ഞാനിത്‌ ബ്ലോഗിലിട്ടോട്ടേ സമ്മതമാണേല്‍ മാത്രം?

Anonymous said...

can u please change the font of this page?... not able to read it. there're some reading problem with some of the templates. i dont know whay... whay dont u change some other template... please..

പ്രിയംവദ-priyamvada said...

പടങ്ങള് ‍വളരെ നന്നായിട്ടുണ്ട്‌. :) എന്താണു
സാങ്കെതിക വിദ്യ?

എനിക്കും കൂടി വളരെ നല്ലതു വരട്ടെ എന്നാശംസിക്കുന്നു ..

ഏറനാടന്‍ said...

ഹഹൊഹൂ.. സജ്ജീവേട്ടാ :) ജയന്‍ ചേട്ടനുമായിട്ടാണോ എന്നെ ഉപമിച്ചേ? ഒത്തിരിവട്ടം വായിച്ചപ്പോള്‍ അപ്പടിതോന്നി..

നിരക്ഷരൻ said...

ഏറനാടന്റെ വരയ്ക്കാന്‍ അത്ര എളുപ്പമല്ലെന്ന് തോന്നുന്നു. എന്നാലും 9.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി