
അരുണ്‍ കായംകുളം
ബ്ലോഗ് മീറ്റ് ഒട്ടും ശ്രദ്ധിക്കാന്‍ പറ്റാതിരുന്ന ഒരേയൊരാള്‍ ഇദ്ദേഹമാണ്.
ഈ ചിത്രം ശ്രദ്ധിക്കൂ.
നാലു മണിക്കൂറോളം നീണ്ട
ഒരു യത്നത്തിന്റെ
പരിസമാപ്തിയാണീ കണ്ടത്.
പ്രധാനമായും,
സംസാരസാഗരം എങ്ങനെ
നീന്തിക്കടക്കാം എന്നതായിരുന്നു
കോഴ്സ് വിഷയം.
ഫീസില്ല. എന്നിട്ടും ഏളി ഡ്രോപ് ഔട് റേറ്റ് ജാസ്തിയായിരുന്നു.
കണ്ണോടു കണ്ണ് കണ്ടാല്‍ തീ പാറും എന്നറിയാവുന്ന മീറ്റ് നടത്തിപ്പുകാര്‍ ചാര്‍വാകനെ ഹാളിന്റെ മറ്റൊരു വശത്താണിരുത്തിയിരുന്നത്.
ഉച്ചഭക്ഷണസമയത്ത്, പച്ചക്കറികളുമായി സല്ലപിച്ചിരുന്ന എന്നെ സൌമ്യമായി ഉപദേശിച്ചു : മീന്‍ തൊട്ടുകൂട്ടായിരുന്നില്ലെ ?
ക്ഷമി.... ഞാന്‍ ശുദ്ധ വെജി.... ആണല്ലൊ.. :)
കഷ്ടം, നോം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലെന്നുണ്ടൊ ? മേല്‍പ്പത്തൂര്‍ ഭട്ടതിരി സീരിയല്‍ കണ്ടുനോക്കൂ. അതില്‍ കാണാം.
ഏഴാം ക്ലാസ്സിലെത്തുന്നതിനു മുന്‍പേ, തൃപ്പൂണീത്തുറയിലെ ചക്കങ്ങുളങ്ങര ക്ഷേത്രത്തില്‍ ആറു തവണ ആദ്യാവസാനം ഭാഗവതസപ്താഹം കേട്ട ഭാഗ്യനാണിവന്‍ എന്നു പറഞ്ഞപ്പോള്‍ ഉടന്‍ സഞ്ചി തുറന്ന് ഒരു മത്സ്യപുരാണം സമ്മാനിച്ച് യാത്രയാക്കി. അദ്ദേഹത്തിന്റെ ഇത് വായിക്കാതെ പോകരുത്. എന്റെ സിദ്ദാണിയെ ഇതു പരിചയപ്പെടുത്തിക്കൊണ്ടിരിക്യാ..
അപ്പൊ, ഇതു കണ്ടാലോ ! ഈ എഴുതിയതൊന്നുമല്ലാ, ശ്രീശ്രീ എന്ന് നിങ്ങള് പറയും ഷുബര്‍ !
20 comments:
ബ്ലോഗ് മീറ്റ് ഒട്ടും ശ്രദ്ധിക്കാന്‍ പറ്റാതിരുന്ന ഒരേയൊരാള്‍ ഇദ്ദേഹമാണ്.
ഈ ചിത്രം ശ്രദ്ധിക്കൂ.
നാലു മണിക്കൂറോളം നീണ്ട
ഒരു യത്നത്തിന്റെ
പരിസമാപ്തിയാണീ കണ്ടത്.
ഹോ , ഒരു പുലി മറ്റൊരു പുലിയെപ്പറ്റി.
:)
വര ഉഗ്രന്‍.
സജ്ജീവ് ജീ.,വര അത്യുഗ്രന്‍..!!
രാമായണ രചനയില്‍ എന്താ ഒരു ഏകാഗ്രത..:)
വരച്ച ചെറായി പുലികളെയെല്ലാം പോയി കണ്ടു..വര കണ്ടു,വരി വായിച്ചു ചിരിച്ചു ചിരിച്ചു വയ്യാണ്ടായി..:)
നോം സന്തുഷ്ട് ഹുവാ!!
നോമിനു ഭക്തിയുടെ ലേശം അസ്കിതി ഉണ്ടേ(ശരിയാണൊ എന്തോ??)
ദേവന്‍മാര്‍ക്ക് സുരപാനത്തിനുള്ള ഐറ്റം ഒരുക്കുന്നതും, അപ്സരസുകളോടൊപ്പം വിളയാടുന്നതും, ഭക്തിയുള്ള ഗന്ധര്‍വ്വന്‍മാര്‍ തന്നെ:)
നോം ആ സൈസ്സ് ആണേ
(കള്ളവാറ്റ്, പെണ്ണുപിടി എന്ന് മാത്രം പറയരുത്)
അരുണ്‍ ഒരു പുപ്പുലിയല്ലേ?
:)
കായംകുളത്തിന്റെ ആ ഇരിപ്പ് കല്‍ക്കി
അല്ല കലക്കി
:) :) :)
ആശ്രമത്തില്‍ മേനകമാരുടെ വിളയാട്ടം? കായകുളം മഹാമുനിയുടെ തപസ്സിളകും!
സജ്ജീവേട്ടാ.....
ബ്രഹ്മ ചാരിയല്ലത്ത താങ്കള്‍ എങ്ങനെ ആശ്രമ വളപ്പില്‍കടന്നു..
അരുണേട്ടന്‍ ഏതു സീരിസാ, വരയന്‍ പുലി, പുലി, പുപ്പുലി, കഴുതപുലി..?
സജീവ് ചേട്ടാ, പകല്‍ ഭക്തിയും രാത്രിയില്‍ മുക്തിയുമാ അരുണിന്‍റെ ലൈന്‍.
ഇതൊരു ഒന്നേമുക്കാല്‍ പുലിയാണ് സജ്ജീവേട്ടാ . എന്തായാലും ചെവിയില്‍ ചെമ്പരത്തിപ്പൂവ് വരച്ച് കൊടുക്കാതിരുന്നത് അനുഗ്രമായി :) :)
സജീവേട്ടാ, എന്‍റെ അടുത്ത പോസ്റ്റിനായി ഞാന്‍ ഈ പടം എടുത്തോട്ടേ..
നന്ദി ഇവിടെയും രേഖപ്പെടുത്താം, പിന്നെ ആ പോസ്റ്റിലെ ആദ്യ കമന്‍റിലും രേഖപ്പെടുത്താം.
വിരോധമില്ലെന്ന വിശ്വാസത്തില്‍..
നന്ദി!!
അരുണെ,
ഇതിലെ ഒരു പുലിക്കും തുടലില്യാന്ന്...
അഴിച്ച് കൊണ്ടോക്കോളോ...
അപ്പോള്‍ ശരി
ദേ കൊണ്ട് പോകുന്നു....
സജീവേട്ടാ, പറഞ്ഞ പോലെ പടമെടുത്തു, പുതിയ പോസ്റ്റും ഇട്ടു.
നന്ദി
എലിയെപ്പഴാ പുലിയായത്.....!
എന്റെ നോട്ടത്തില്‍ എലിയും പുലിയും തമ്മില്‍ വല്യ വ്യത്യാസമില്ല...കൊട്ടോടി എന്തു പറയുന്നു ?
കലകലകലക്കി...
സജീവേട്ടാ സംഭവം കലക്കിട്ടോ... ഒരു വാളുടെ വരയ്ക്കരുന്ന്നു.. ആള്‍ടെ ഇഷ്ട ദേവന്‍ ഹനുമാന്‍ ആണെന്ന ഞാന്‍ കേട്ടെ.
അടിപൊളി :)
Wonderful... Abhinandanagal...!!!
Post a Comment