Saturday, November 17, 2007

പുലി 63 : ദേവസേന

ദേവസേന

കുറെ ദിവസായിട്ട് പുല്യെ പിടിക്കാന്‍ ഒരുത്സാഹോല്യ. പുലികള്‍ ഗള്‍ഫിലെയും , അമേരിക്ക-യൂറോപ്പുകളിലെയും ചായക്കടകളില്‍ സുഖിയനും വടയും ഓര്‍ഡര്‍ ചെയ്ത് ക്ഷമയോടെ കാത്തിരിയ്ക്കുന്നത് ഞാന്‍ കാണുന്നുണ്ട്.

ഇന്നലെ. ഉച്ച.

മനസ്സു ശൂന്യം. പരിസരത്തൊരു ചിന്ത പോലുമില്ല. കണ്ണീക്കണ്ട എല്ലാറ്റിനേയും പറപറപ്പിച്ചിരിയ്ക്യാണ്. ഒരു ചിന്ത മാത്രം പരിസരത്ത് കുറേ നേരായി കറങ്ങ്ണ്ട്. പടിഞ്ഞാറ് അടുക്കള വഴി എന്റെ മനസ്സീക്കേറാന്‍ള്ള ഒരു ശ്രമം അവന്‍ നടത്തണ ഞാന്‍ കാണണ്ട്. കണ്ടതും പണ്ട് ജെ. കൃഷ്ണമൂര്‍ത്തിമാഷും അതിനു മുന്നെ ശ്രീബുദ്ധേട്ടനും പറഞ്ഞപോലെ അതിനെ അങ്ക് ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരാന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
ഗതികെട്ട്, ഒരൊറ്റ അലര്‍ച്ച്യാ :
“ ഓഓഓഓഓടടാ‍ാ‍ാ .. ” .
ചിന്ത ജീവനുംകൊണ്ടോടി.
ഞാന്‍ പുറകെ നൂറേനൂറില്‍‍ വെച്ചടിച്ചു. ഒരു മുക്കാല്‍ മണീക്കൂറോളം ചേയ്സ് ചെയ്ത് ചെയ്ത് ക്ഷീണിപ്പിച്ച് കൊന്നു.

അങ്ങനെ, ചിന്താമണീ കൊലക്കേസ് പ്രതിയായി ഒളീവില്‍ കഴിയുന്ന നേരത്താണ്, ഗള്‍ഫീന്നൊരു ഫോണ്‍.

ആരാ ന്ന് ഞാന്‍. ആര്വല്ല ന്ന് വിദേശി.
എന്നാല്‍, എന്തെങ്കിലും ഒരു ശബ്ദണ്ടാക്കൂ ന്ന് ഞാന്‍. (പുല്യാണെങ്കി ഞാന്‍ പെട്ടെന്നു പിടിക്കും)
അകലെ നിന്ന് ‘മ്യാവൂ’ ശബ്ദം. “ഇത് മാക്സിമാ”.

എന്നാപ്പൊ, നിക്കണ്ട. ഭാവുകങ്ങള്‍, മാര്‍ജ്ജാരസോദരീ ! അല്ലാ, എന്താ ചില ബാക്ഗ്രൌണ്ട് നോയ്സെസ് ?

അതെന്റെ മൂന്നു കുഞ്ഞുങ്ങളാ. അപ്പൊ ശ...

കുഞ്ഞുങ്ങളോ ! അതും മൂന്നൊ !!!

ഈ അനുഗ്രഹീത കവിയ്ക്കു വേണ്ടി, അവരുടെ മൂന്നു കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഊഴം തെറ്റിക്കുകയാണ്. എല്ലാരും സദയം ....

21 comments:

Cartoonist said...

പുലികള്‍ ഗള്‍ഫിലെയും , അമേരിക്ക-യൂറോപ്പുകളിലെയും ചായക്കടകളില്‍ സുഖിയനും വടയും ഓര്‍ഡര്‍ ചെയ്ത് ക്ഷമയോടെ കാത്തിരിയ്ക്കുന്നത് ഞാന്‍ കാണുന്നുണ്ട്..
......................
ഈ അനുഗ്രഹീത കവിയ്ക്കു വേണ്ടി, അവരുടെ മൂന്നു കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഊഴം തെറ്റിക്കുകയാണ്. എല്ലാരും സദയം ....

ദിലീപ് വിശ്വനാഥ് said...

എഴുത്ത് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല.

അനാഗതശ്മശ്രു said...

ദേവസേനാപതീ സ്വാഗതം എന്ന പാട്ടാ ആദ്യം ഒര്‍ മ്മ വന്നതു..
കുഞുങ്ങള്‍ ക്കും പതിക്കും വേണ്ടി എന്നു തിരുത്തുകയാണു

ഏ.ആര്‍. നജീം said...

ഹഹഹാ....ശ്ശി പിടിച്ചൂട്ടോ....
കുട്ടികളില്‍ ആ ഉണ്ണുകുട്ടന്റെ നിപ്പ് കണ്ടില്ലെ...
:)

lost world said...

കവിയേയും ബാക്ക് ഗ്രൌണ്ട് നോയിസുകളേയും ആവാഹിച്ചൂലോ കാര്‍ട്ടൂണിസ്റ്റേ...
ഇത്ര കഷ്ടപ്പാടും ബുദ്ധിമുട്ടും മൂപ്പത്യാര്‍ക്ക് ണ്ടാവുന്ന് കണ്ടാ പറയൂലാ ട്ടാ...

Kuzhur Wilson said...

ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല അമ്മയാണ് എനിക്ക് ഈ വരയില്‍ ഉള്ളയാള്‍.

അവര്‍ അമ്മയായ അന്ന് തന്നെ (മൂത്ത മകളുടെ പിറന്നാള്‍ ഇന്ന്) ആ കവിയേയും മാത്യത്വത്തെയും ആദരിച്ചത് നന്നായി.

അതും നേരില്‍ ഒരിക്കല്‍ പോലും കാണാതെ.
ഈ സജ്ജീവന്‍ ആള് പുലിയല്ല.
പുപ്പുലിയാ

കുഞ്ഞന്‍ said...

മാഷെ..

നേരില്‍ കാണാനൊ സംസാരിക്കാനൊ പറ്റീട്ടില്ല, എന്നാല്‍ ഇങ്ങെനെയെങ്കിലും കാണാന്‍ അവസരം തന്നതിന് സജിവ് മാഷിന് നന്ദി..!

സഹയാത്രികന്‍ said...

സജ്ജിവേട്ടാ...
എഴുത്തും വരയും സൂപ്പര്‍ :)

Ziya said...

ന്റെ സജ്ജീവേട്ടാ,
ഇങ്ങള് നോട്ട് ഒണ്‍ളി എ വരയന്‍ പുലി
ബട്ട് ആള്‍‌സോ എ എഴുത്തന്‍ പുലി :)

Kaithamullu said...

ഇത് വരെ നേരിട്ട് കാണാ‍ത്ത (അടുത്ത് തന്നെ ഓടിച്ചിട്ട് പിടിച്ചോളാം) ദേവയെ ഇത്ര വിശാലമായി കാണിച്ച് തന്ന സജ്ജിവാ, നന്ദി, നന്‍‌ദി, നന്‍‌ദിനി!

മോള്‍ക്ക് പിറന്നാള്‍ മംഗളങ്ങള്‍!
-പാര്‍ട്ടിയൊക്കെ എപ്പോഴാണാവോ?
എന്നാണാവോ?
എവിടെയാണാവോ?

കൊച്ചുത്രേസ്യ said...

ദേവസെനയെ ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഈ ചിത്രം ഒരുപാടിഷ്ടപ്പെട്ടു. ഇതുപോലൊരടുക്കളയില്‍ മമ്മിയ്ക്കു ചുറ്റും ഉപഗ്രഹങ്ങളെ പോലെ കറങ്ങിക്കൊണ്ടിരുന്ന ഞാനും ചേച്ചീം കുട്ടാപ്പീം..കുറെ വര്‍‌ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രമാണ്..ആ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍‌ത്തിയതിന് നന്ദി കാര്‍ട്ടൂ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വാക്കുകള്‍ ഗംഭീരമായിടുണ്ട്. വരയോ അതി ഗംഭീരം. വാക്കുകള്‍ കൊണ്ടിന്ദ്രജാലം മെനയുന്ന എഴുത്തുകാരിയെ വരകളിലൂടെ പരിചയപ്പെടുത്തിയതിന് വളരെ വളരെ നന്ദി.

Mr. K# said...

വരയെക്കാള് ഒരല്പമ് മുന്നിട്ടു നില്ക്കുന്നത് എഴുത്തു തന്നെ.

Vempally|വെമ്പള്ളി said...

ഈ ആശയ്ങ്ങളെല്ലാം എവിടുന്നു വരുന്നു ആ‍ാശാനെ?

ഗുപ്തന്‍ said...

വരനന്നാ‍യീന്ന് പറയാനറിയില്ല. ആളിനെ അറിയാവുന്ന കുഴൂരു പറഞ്ഞസ്ഥിതിക്ക് നന്നായിട്ടുണ്ടാവും. എഴുത്ത് പതിവുപോലെ സൂപ്പര്‍..

കവിയുടെ മകള്‍ക്ക് പിറന്നാള്‍ മംഗളങ്ങള്‍ !

krish | കൃഷ് said...

ഇതും കലക്കി. കവിയത്രിയും കുട്ടികളുമായി അടുക്കളയില്‍ ഒരു ദേവ’സേന’ തന്നെയുണ്ടല്ലോ. ആശംസകള്‍.

പ്രയാസി said...

സജീവ് ചേട്ടാ..
പുലക്കി..ഛെ! പുലി കലക്കി!..:)

ഞാന്‍ ഇരിങ്ങല്‍ said...

കണ്ടീട്ടില്ല..
കേട്ടു കവിത പലപ്പോഴും
നിന്നുടെ ഒച്ച വേറിട്ടു കേട്ടു വോ എന്ന് ചോദിച്ചപ്പോഴൊക്കെ കേട്ടു.
കവിതയിലെ ആധി
കവിതയിലെ ചൂട്
ഒക്കെയും അറിഞ്ഞു.
എന്നിട്ടും കവിയെ കണ്ടില്ല.
പക്ഷെ സജീവ് വരച്ചു. വര അത്ര ഇഷ്ടമായോന്ന് ചോദിച്ചാല്‍ ആ സജീവത ഇഷ്ടമായി. അടുക്കള ഗൃഹപാഠവും ഇഷ്ടമായി.
കവിത തിളയ്ക്കുന്ന അടുക്കള..
ഒപ്പം ദേവ സൈന്യങ്ങളും..
ഇന്ദ്രപുത്രിയെ വരച്ച സജീവ്.. അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ദേവസേന said...

ഒരു ദിവസം രാവിലെ കണ്ണു തുറക്കുമ്പോള്‍ കണ്ട കാഴ്ചയാണീ വര. അയ്യോ ഞാനല്ലേ ഈ നില്‍പ്പു നില്‍ക്കുന്നത്‌ എന്നു ഞെട്ടിപ്പോയി. കൂടെയാരാ? എന്റെ അച്ചുവല്ലേ, കാത്തുകുഞ്ഞല്ലേ, ഇമ്മുവല്ലേ. അടുക്കളയില്‍ കലഹം നടക്കുന്ന ഈ രംഗം : ആദ്യത്തെ പുട്ട്‌ എനിക്കു, ആദ്യത്തെ ദോശയെനിക്ക്‌, ആദ്യത്തെ ചപ്പാത്തിയെനിക്ക്‌ (മൂന്നുപേര്‍ക്കും എന്തും, എല്ലായ്പ്പോഴും ആദ്യത്തെ തന്നെ വേണം)

എങ്ങനെ സംഭവിച്ചു ഇത്‌?

ബ്ലോഗി-ലെ 'വരയന്‍' പുലിക്ക്‌ ടെലിപതിയും അറിയാമോയെന്നൊരു സന്ദേഹം.

ഈ വരക്കു മുന്‍പില്‍ പ്രണാമം.

മൂര്‍ത്തി said...

കാരിക്കേച്ചറുകളൊക്കെ നല്ല രസമുള്ളവ..ആശംസകള്‍..

mashikoodu said...

good writing

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി