Friday, November 30, 2007

പുലി 66 : വര്‍ണമേഘങ്ങള്‍

വര്‍ണമേഘങ്ങള്‍

ഒന്നായ വര്‍ണമിഹ രണ്ട്-ആയി മാറിയതില്‍പ്പിന്നെ കക്ഷിയ്ക്ക് ഈ മാദ്ധ്യമത്തെപ്പറ്റി അവശേഷിക്കുന്ന ഓര്‍മ്മയും നശിച്ചു എന്നാണ് കേരളത്തിലെ നിരീക്ഷകര്‍ പറയുന്നത്. ചാറ്റിങ്ങിനിടയ്ക്ക് താനും ഒരു ഗോബ്ലര്‍ ആണ് ഇനി മരണം വരെ എന്നും ഒരു ഗോബ്ലര്‍ ആയിരിയ്ക്യേം ചെയ്യും എന്നാണത്രെ തൊണ്ടയിടറിക്കൊണ്ട് പറയാറ് !

എന്നാല്‍, ഗൌഡ താവഴിയിലുള്ള സാങ്കേതികവിദഗ്ദ്ധര്‍ ഇതൊന്നുമല്ല സത്യമെന്ന് ആണയിടുന്നു.ഒരു കാലത്ത്, ചക്രവാളങ്ങളീല്‍നിന്ന് ഏതോ അജ്ഞാത വെളിപാടു സ്വീകരിച്ചാലെന്നോണം, സോഷ്യലും സെന്റിയും നര്‍മ്മവും അന്തല്യാണ്ട് വഴിയ്ക്കുവഴി റിലീസ് ചെയ്യുകയായിരുന്ന നമ്മുടെ ഈ മേഘണ്ടല്ലൊ, തനി പുലിയാത്രെ !

ചിത്രം ശ്രദ്ധിയ്ക്കൂ. ആ നോട്ടം നേരെ ബഹിരാകാശത്തേയ്ക്കാണ് എന്നല്ലെ തോന്ന്യെ ? കീഴ്ത്താടി ഉയര്‍ത്തിയുള്ള ആ നില്‍പ്പു കണ്ടാല്‍ പുറകില്‍നിന്നു തലയ്ക്കടിക്കാന്‍ പാത്തു വരുന്ന ഏതൊരു കുത്സിതബുദ്ധിക്കും , ലെവന്‍ ചുമ്മാ വര്‍ണമേഘങ്ങള്‍ കണ്ടാസ്വദിയ്ക്ക്യാണേന്നേ തോന്നൂ.

എന്തായാലും, ഒന്നേ പറയാനുള്ളൂ...

ഹെന്റെ വര്‍ണം, എത്രയും പെട്ടെന്നു മടങ്ങിവരൂ .....അങ്കിള്‍ ഈസ് അര്‍ജെന്റ്.

6 comments:

Cartoonist said...

ചിത്രം ശ്രദ്ധിയ്ക്കൂ. ആ നോട്ടം നേരെ ബഹിരാകാശത്തേയ്ക്കാണ്. കീഴ്ത്താടി ഉയര്‍ത്തിയുള്ള ആ നില്‍പ്പു കണ്ടാല്‍ പുറകില്‍നിന്നു തലയ്ക്കടിക്കാന്‍ പാത്തു വരുന്ന ഏതൊരു കുത്സിതബുദ്ധിക്കും , ലെവന്‍ ചുമ്മാ വര്‍ണമേഘങ്ങള്‍ കണ്ടാസ്വദിയ്ക്ക്യാണേന്നേ തോന്നൂ.

ഏ.ആര്‍. നജീം said...

ഇന്നത്തെ പുലി ചുള്ളനായല്ലോ..പാന്റ് , ടൈ അടിപൊളി...

ഓഹ്.. ഇപ്പൊഴാ കണ്ടത് ആദ്യ കമന്റാ അല്ലേ..എന്നാ കെടക്കട്ടേ തേങ്ങാ രണ്ടെണ്ണം
ഠപ്പോ... ഠിപ്പോഓഓഓഓഓ.....

Sreejith K. said...

ഇത് കസറി. രമേശിന്റെ പടം അച്ചട്ടായിട്ടുണ്ട്. എഴുത്തും ഭീകരം. അവസാന വരി ഞാനും. വര്‍ണ്ണൂ, തിരിച്ച് വരൂ.

Promod P P said...

ഹഹഹ അലക്കി പൊളിച്ചു

കുഞ്ഞു കുട്ടി പരാധീനതകളുമായി കഴിയുന്ന വര്‍ണ്ണം ഇതൊക്കെ കാണുന്നുണ്ടോ എന്തോ

krish | കൃഷ് said...

ഈ പഴയ പുലിയെന്താ ഇപ്പോള്‍ ബൂലോകത്ത കാണാത്തത്. ‘വന’വാസത്തിലോ ഗൃഹവാസത്തിലോ?
സംഗതി കൊള്ളാം.

സുല്‍ |Sul said...

ഇങ്ങനേലും ആളെ കാണാനൊത്തു :)

-സുല്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി