Friday, October 26, 2007

പുലി 51 : അനാഗതശ്മശ്രു

അനാഗതശ്മശ്രു
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ് !

കുഴൂര് കടല്‍ കടന്ന് പോയേന്ശേഷം ലക്ഷണമൊത്ത കൂക്ക് മരിച്ചു എന്നു കരുതീര്‍ക്കുമ്പളാ...

ഞാന്‍ തിരിഞ്ഞു നോക്കി. ശബ്ദത്തിന്റെ ശ്രുതീം സംഗതീം പിന്നെ കാറ്റിന്റെ ഭാവോം കൂടി കൂട്ടിനോക്കീപ്പൊ സംശ്ശ്യല്യ, S.T.D. കോഡ് 0491 പ്രദേശങ്ങളില്‍നിന്നെവിടുന്നോ ആണ് കൂക്ക്.
ഞാന്‍ ശങ്കിച്ചില്ല : ആരാദ് ? ആരാന്ന് ??
ശബ്ദം : ഞാനാ, എസ്.എ. ശ്മശ്രു. ... സ്വാമി അനാഗത് ശ്മശ്രു.

നോക്കി. രണ്ടു കളറുള്ള ഒരു മുഖം അതാ മുന്നില്‍ ! മണ്ഡലക്കാലമായിരുന്നതുകൊണ്ട് കീഴോട്ടുള്ള 3/5 ഭാഗം ബ്ലാക്കായിരുന്നു.

എന്താ ഈ വഴി ?
ഒട്ടും പ്രതീക്ഷിയ്ക്കാതെയായിരുന്നു അടുത്ത നീക്കം - അന്തരീക്ഷത്തില്‍നിന്നാണെന്നു തോന്നുന്നു ഒരു കടലാസ്സ് ചുരുള്‍ വലിച്ചെടുത്ത് ഒരു വായന്യാ തൊടങ്ങി !

101 പേജുള്ള ഒരു മംഗളപത്രായിരുന്നു അത്. പുലിനിര്‍മാണകേന്ദ്രം പുലിറ്റ്സറിന്നു യോഗ്യം’ എന്നിങ്ങനെ തുടങ്ങി ഒരലക്കാ... !

ഇനിയൊന്നും നോക്കാനില്ല, ചോറുരുളയ്ക്ക് പുലിമെഴ്ക്കോര്ട്ടി ഇരിയ്ക്കട്ടെ എന്ന് ഈയുള്ളവനും കരുതി..
-------------------------------------------------------
പാലക്കാട്ബ്ലോഗ്ഗേര്‍സിനിടയില്‍ ഉഗ്രന്‍ എന്നറിയപ്പെടുന്ന അ.ശ്മശ്രു ഇപ്പോള്‍ ധാരാളം ആനുകാലികങ്ങളില്‍ എഴുതി വരുന്നു.

18 comments:

Cartoonist said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ് !

കുഴൂര് കടല്‍ കടന്ന് പോയേന്ശേഷം ലക്ഷണമൊത്ത കൂക്ക് മരിച്ചു എന്നു കരുതീര്‍ക്കുമ്പളാ...

ഞാന്‍ തിരിഞ്ഞു നോക്കി. ശബ്ദത്തിന്റെ ശ്രുതീം സംഗതീം പിന്നെ കാറ്റിന്റെ ഭാവോം കൂടി കൂട്ടിനോക്കീപ്പൊ സംശ്ശ്യല്യ, S.T.D. കോഡ് 0491 പ്രദേശങ്ങളില്‍നിന്നെവിടുന്നോ ആണ് കൂക്ക്.
ഞാന്‍ ശങ്കിച്ചില്ല : ആരാദ് ? ആരാന്ന് ??

സഹയാത്രികന്‍ said...

ഞാനാ, എസ്.എ. ശ്മശ്രു. ...
സ്വാമി അനാഗത് ശ്മശ്രു.

ഹ ഹ ഹ...
ഇതും കലക്കിട്ട്ണ്ട്...
:)

Jayakeralam said...

ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്‌
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor

ജ്യോതീബായ് പരിയാടത്ത് said...

മണ്ഡലക്കാലമല്ലേ.കറുപ്പും, വ്രതവും.ഒരു സംശയം , ആഗതശ്മശ്രു ആയാല്‍ പുലി സിംഹമാവുമായിരിക്കും ല്ലേ? നന്നായിരിക്കുന്നു .

ഭൂമിപുത്രി said...

ഇന്നാണിവിടെയെത്തിയതു,കൂടുതല്‍പ്പറയാന്‍ വീണ്ടും വരാം

Unknown said...

നന്നായിട്ടുണ്ട് , ആശംസകള്‍ !!

അരവിന്ദ് :: aravind said...

ഈ ബ്ലോഗിലെ വരയാണോ എഴുത്താണോ മെച്ചം എന്നേ സംശയൊള്ളൂ. രണ്ടും കട്ടക്ക് കട്ട!
:-)

ആശംസകള്‍.
(ബൈ ദ് ബെ കാണാന്‍ അതിഭയങ്കര ഗ്ലാമറുള്ളവരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ നന്നാവുമോ ചേട്ടാ?)

Anonymous said...

:)

SUNISH THOMAS said...

കഴിഞ്ഞ ദിവസം എന്ന പൊലീസ് പിടിച്ചു.
കൈലിമുണ്ടിന്റെ മടക്കിക്കുത്ത് കൂട്ടി എന്നെ പിടിച്ച് ലെവന്മാര് അവന്മാരുട ജീപ്പേല്‍ ചാരി നിര്‍ത്തി.
എന്നിട്ടു ചോദിച്ചു..
നീ കുടിച്ചിട്ടുണ്ടല്ലേടാ.....

ഇല്ല സാര്‍- ഞാന്‍ നുണ പറഞ്ഞു.
ഇല്ലേടാ- ഇടിയുടെ പൂരമായിരുന്നു.
ഇടികൊണ്ട് കഴിഞ്ഞ ഓണത്തിനു കഴിച്ച പട്ടച്ചാരായം വരെ ഛര്‍ദിക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തിലാണ് എസ് ഐ ഏമാന്‍ ഇടപെട്ടത്.

അവനെ ഇനി ഇടിക്കേണ്ട, ഇങ്ങോട്ടു മാറ്റിനിര്‍ത്ത്.

എന്നെ മാറ്റിനിര്‍ത്തി.

എസ്ഐ ഏമാന്‍ എന്റെ മുഖത്തോടു മുഖമടുപ്പിച്ചു. എന്നിട്ടു പറഞ്ഞു.

തെറ്റാതെ പറയണം, അനാഗതശ്മശ്രു....

ഞാന്‍ തെറ്റാതെ പറഞ്ഞു- ആദാഗധമശ്രു

ഒറ്റയടി- ഒന്നുകൂടി പറയെടാ.. അനാഗതശ്രമശ്രു
ഛേ അല്ല അദാഘനമശ്രു....അനാഘതശുശ്രൂ.....

മൊത്തം തെറ്റി. എന്നെ വെറുതെവിട്ടു!!!


(ശിക്കാരിയണ്ണന്റെ അന്പത്തൊന്നാം പുലി ശ്മശ്രു സുന്ദരനാണല്ലോ. പുലിക്കും ശിക്കാരിക്കും എന്റെ വക രണ്ടു വെടിയുണ്ട സമ്മാനം. വേട്ട തുടരട്ടെ!!!)
:)

.... said...

സുനീഷിന്‍റെ കമന്‍റ് നല്ലൊരു ചിരിക്ക് വക നല്‍കി..എനിക്കും ആദ്യം ഇതു പറയാന്‍ ഇത്തിരി പ്രയാസമുണ്ടായിരുന്നൂന്നേ..എങ്കിലും ഈ മാഷൊരു പുലിതന്ന്യാ....

നന്നായിട്ടുണ്ട് കാരിക്കേച്ചറ്.

meltingpots said...

puliveeerappa, kollaaam. 'blogan' allaaathe verum web-'site'adikkunnavarkkum eee pulimadayil sthaanamundo? Ho, njan ithu vareyum oru bloooging paper alla. appo oru pulichiyaaayi janikkaan enikku eee janmathil yogamundaavilla LLE? kashtam!thangalude manohara vikruthikal kondu marichaaalum athoru veeramaranam thanneyaaakum.

'bhaavukangal'

Anonymous said...

Hello

Ethu kalakki ....Nalla rasikan rachana..
pakshe kurchu cheruthye poyoone samshyam..aswadhanyude chardu murukiyappozhekkum..daa..
theernnupoye..:-)

Pinne Sunish Thomasinte commentum athi Ghambeeram

Ethu pole nalla nalla rachanakal eniyum porette..
Best wishes

ഞാന്‍ ഇരിങ്ങല്‍ said...

മനോഹരമായിട്ടുണ്ട് .

പലപ്പോഴും ഇവിടെ കമന്‍റിടാന്‍ സാധിക്കാറില്ല.
ശ്രമങ്ങള്‍ക്ക് അഭിനന്ദങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

വാളൂരാന്‍ said...

vAkkum varayum ugran....

krish | കൃഷ് said...

ഇതു കലക്കി. അപ്പോ ഇതാ അന്ന് ചോദിച്ച സംഭവം, ല്ലേ.
(സുനീഷിന്‍റെ കമന്‍റ് വായിച്ച് ചിരിച്ച് ഒരുവിധമായി. ഇനി ഇങ്ങനെ പറഞ്ഞാലുണ്ടല്ലോ കൈലിക്കല്ലാ കൂട്ടി പിടിക്കുന്നത് ട്ടോ..)

നിര്‍മ്മല said...

ഈ ‘പുലിനിര്‍മാണകേന്ദ്രം പുലിറ്റ്സറിന്നു യോഗ്യം’
വരയും എഴുത്തും ഒന്നിനൊന്നു മെച്ചം :)
സുനീഷിന്റെ കമന്റും നന്നായി ചിരിപ്പിച്ചു.

മയൂര said...

കാരിക്കേച്ചറ് നന്നാറ്റിട്ടുണ്ട്...കമന്റുകളും...:)

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ...

ഞാന്‍ സുനീഷിന്റെ കമന്റ് വായിച്ച് ചിരിച്ചതാ..
അത് കലക്കി.

പിന്നെ വരച്ചത് കലക്കിന്ന് പ്രത്യേകം പറയണ്ടല്ലോ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി