“ മടികാരണം പോഷകാഹാരക്കുറവ് സംഭവിച്ചുപോയ ദേഹമാണ്. സത്യത്തില്‍,
പുലിസ്വരൂപനാണ്. സഹമുറിയനുമാണ് ” എന്ന് തമനു ഈയിടെ ആവലാതി പറയുന്നതിനു മുന്‍പേ , ഈ പുലി സീരീസിന്റെ ഗണപതിമാസത്തില്‍ വെറും നാലു ഫോട്ടോകളുമായി തുടങ്ങുമ്പോള്‍ ഈ പഹയന്റെ ഒരു ചെറു പ്രൊഫൈല്‍ ചിത്രവും ഒപ്പമുണ്ടായിരുന്നു. അന്നു ഠപ്പേന്ന് വരച്ചു തീര്‍ത്തു ; പക്ഷെ കക്ഷി ആരാന്നൊരൂഹവുമില്ലായിരുന്നു. നമ്മടെ ഈ ബ്ലോഗറുടേ കഥ പറഞ്ഞപോലെ.

അങ്ങനെയിരിക്കെ താന്‍ പരമ്പരാഗതമായി ചാക്യാരാണെന്നും

അഞ്ചുമിനിറ്റില്‍ വന്ന മറുപടി തുറന്നു നോക്കിയപ്പോള്‍ണ്ട്രാ ദേ കെടക്കുണൂ, ഒരു കിലോ നന്ദിയും പുതിയൊരു ചിത്രവും. ഞാന്‍ ഞെട്ടി വിറച്ചുപോയി ! എന്താ കഥ !!
പിന്നെ ഒട്ടും മടിച്ചുനിന്നില്ല. സമ്പൂര്‍ണമായും രണ്ടു വ്യക്തികളുടേതു പോലുള്ള രണ്ടു ഫോട്ടങ്ങള്‍ എടുക്കപ്പെട്ട മോന്തശ്രീ ഉള്ളയാള്‍ എന്ന നിലയില്‍ ഇദ്ദേഹവും പുലി സ്പീഷീസ് തന്നെ , എന്നു ഞാന്‍ അപ്പഴേ തീരുമാനിച്ചതാ !
2 comments:
പിന്നെ ഞാന്‍ ഒട്ടും മടിച്ചുനിന്നില്ല. സമ്പൂര്‍ണമായും രണ്ടു വ്യക്തികളുടേതു പോലുള്ള രണ്ടു ഫോട്ടങ്ങള്‍ എടുക്കപ്പെട്ട മോന്തശ്രീ ഉള്ളയാള്‍ എന്ന നിലയില്‍ ഇദ്ദേഹവും പുലി സ്പീഷീസ് തന്നെ , എന്നു ഞാന്‍ അപ്പഴേ തീരുമാനിച്ചു !
കൊച്ചിന്‍ ഹനീഫ എങ്ങനെ ഇതിനുള്ളില്‍ കേറി?
-സുല്‍
Post a Comment