Thursday, December 13, 2007

പുലി 78 : കുട്ടിച്ചാത്തന്‍

19 comments:

ഏ.ആര്‍. നജീം said...

ഓഹോ, ഇതാണല്ലേ ഈ കന്തവും കൊണ്ട് നടന്ന് ബ്ലോഗ് മുഴുവന്‍ നല്ലത് കണ്ടാ നല്ലതെന്നും അല്ലെങ്കില്‍ അല്ലെന്നും പറയുന്ന കുട്ടിച്ചാത്തന്‍..
ആ വാക്കുകളുടെ ഗാംഭീര്യം മുഖത്തില്ലല്ലോ...ഒരു പാവം :)
സജ്ജീവ് ഭായ് , ഇതും അടിപൊളി

വാല്‍മീകി said...

നല്ല മോന്ത.. അല്ലെങ്കില്‍ ചാത്തനേറ് നടത്തുന്ന ഇയാള്‍ക്കിട്ട് ഒരെണ്ണം പൂശാമായിരുന്നു.

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ ഹ...

എനിക്ക് വയ്യ...!

അടിപൊളി..!!

ങേ! ചാത്തന്‍, കുന്തം വാലിന്മേല്‍ ഫിറ്റാക്കിയോ? മള്‍ട്ടീപര്‍പ്പസ് വാ‍ലാണോ?

എന്തായാലും ഇവിടെ നിന്ന് അധികം തിരിഞ്ഞ് കളിക്കാതെ ഞാന്‍ വേഗം പോട്ടേ.. അല്ലേല്‍ എപ്പഴാ ചാത്തന്റെ ഏറ് കിട്ടുകാന്ന് പറയാന്‍ പറ്റില്ല...

-അഭിലാഷ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു സത്യം പറയട്ടേ ഞാനയച്ച് തന്ന പടത്തിലൊന്നും പച്ചകളര്‍ ഡ്രസ്സായിരുന്നില്ല. എന്നിട്ടും വരച്ചപ്പോള്‍ പച്ചക്കളര്‍!!!

ദൈവം താങ്കള്‍ക്ക് വരയ്ക്കാനുള്ള കഴിവ് മാത്രമല്ല തന്നിരിക്കുന്നത്!!! ഒരു കാലത്ത് എന്റെ മുക്കാല്‍ഭാഗം ഡ്രസ്സും പച്ചക്കളറായിരുന്നൂ.(പച്ച ബെല്‍ട്ട് വരെ!!!)

നജീം ചേട്ടോ വാക്കുകള്‍ക്ക് ഗാംഭീര്യമോ? അതൊരു കുട്ടിപറയുന്നതായിട്ട് എടുക്കാന്ന് ഞാന്‍ എന്നാ ചെയ്യണം?

പടം കൊള്ളാമെന്ന് ഞാന്‍ പറയുന്നില്ല എന്നെ കണ്ടവരു പറയട്ടേ. എനിക്ക് കണ്ണാടീല്‍ കാണുന്നതിലും ഗ്ലാമറുണ്ടോന്നൊരു സംശയം!!!

നവരുചിയന്‍ said...

ഈ ചാത്തനാണോ ഇതിനും മാത്രം ഏറു നടത്തിയത് .... സത്യം പറഞ്ഞാല്‍ ഇതു കണ്ടാല്‍ എറിയാന്‍ പോയിട്ട്‌ കല്ല് പൊക്കാന്‍ പോലും ഉള്ള ആരോഗ്യം ഉണ്ട് എന്ന് തോന്നില്ല ...... ചുമ്മാതല്ല കാരണവന്മാര്‍ പറഞ്ഞതു ----- എന്തിനാ നന്നാഴി എന്ന്

ആഷ | Asha said...

കല്യാണം കഴിഞ്ഞപ്പോ ചാത്തന്‍ ഒന്നു പച്ചപിടിച്ചെന്നു തോന്നുന്നല്ലോ ഈ പടം കണ്ടിട്ട്. :)

കൃഷ്‌ | krish said...

അപ്പോ ഈയാ അല്ലേ ട്രാന്‍സ്പോര്‍ട്ട് ബസ്സിന് കല്ലെറിയുന്ന പഹയന്‍.

കലക്കീട്ട്‍ണ്ട്.

G.manu said...

hahha super

അനാഗതശ്മശ്രു said...

ഒരു കുട്ടിച്ചാത്തനെയും ഇതു വരെ പച്ചക്കു കണ്ടിട്ടില്ലാത്തതിനാലല്ല...
ഈ പച്ചച്ചാത്തനെ ഇഷ്ടമായി..
പച്ചപ്പനം തത്തപോലൊരു പച്ചച്ചാത്തനാര്.......

കുട്ടന്മേനോന്‍ said...

കുട്ടിച്ചാത്താ സജീവേട്ടനു തെറ്റിയിട്ടില്ല. ഇതു പച്ചച്ചാത്തനാണ്.
ഒരു കുറവുള്ളത് ആ സിഗ്നേച്ചര്‍ ചുരിദാര്‍ മാത്രമാണ്. :)

പൊന്നമ്പലം said...

സജ്ജീവ് ഭായ്,

ചാത്ത ചിത്രം കലക്കി!! ചാത്തന്റെ തലക്കു മീതെ ഒരു പച്ച കാക്കയെ കൂടെ വരക്കാമായിരുന്നു!!

@മി. ചാത്തന്‍

ആ പച്ച ചരിത്രം ഞാന്‍ സജ്ജീവ്ജിയോടു പറഞ്ഞിട്ടുണ്ട്‌ട്ടാ‍ാ...!!!

രാജന്‍ വെങ്ങര said...

കുട്ടി ച്ചാത്തന്‍ പച്ച ചാത്തന്‍ ആയോ?

TESSIE | മഞ്ഞുതുള്ളി said...

കുട്ടിച്ചാത്താന്‍ ന്നു കേട്ടപ്പോള്‍ ലുട്ടാപ്പിക്കുട്ടനേയാ ഓര്‍ത്തേ...

അപ്പൊ... ഇതല്ലേ ആള്‍

VM said...

ഇതു കലക്കി .. ശരിക്കും ചാത്തന്‍ തന്നെ

ഇടിവാള്‍:


മറ്റേ ഐഡിയിലേക്കു ലോഗിന്‍ ചെയ്യാനൊന്നും സമയമില്ല. ഇതു ഞാന്‍ തന്നെയാ ;)

SAJAN | സാജന്‍ said...

അയ്യൊ നമ്മുടെ ചാത്തനല്ലേ ഇത്, നല്ല സുന്ദരക്കുട്ടപ്പനായിരിക്കുന്നല്ലൊ, ചാത്തനെ മാത്രം വരച്ചത് മോശായിപ്പോയി കൂട്ടത്തില്‍ ചാത്തന്റെ കൂട്ടുകാരി ചാത്താനിയെ (ചാത്തന്റെ സ്ത്രീലിംഗം എന്താണാവോ) ക്കൂടെ വരക്കേണ്ടതാരുന്നു, ഇനി അവര്‍ ഒരു മനസ്സും രണ്ട് ശരീരവും അല്ലേ?
സജ്ജീവ്ജിക്ക് ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!!

കുറുമാന്‍ said...

വൌ....ചാത്തന്‍ അതുപോലെ തന്നെയുണ്ട്

ചാത്തന്റെ പേഴ്സനാലിറ്റി കല്യാണം കഴിഞ്ഞപ്പോള്‍ കൂടി

സുല്‍ |Sul said...

poTi meeza aTipoLi :)

-sul

ദില്‍ബാസുരന്‍ said...

ചാത്തന്‍ ഇത്ര പാവമൊന്നുമല്ല. (എന്റെ ഒരു സമാധാനത്തിന് പറഞ്ഞതാ. ഒന്നും തോന്നല്ലേ)

വര ഗൌതം ഗംഭീര്‍.

sandoz said...

ചാത്തന്‍..അതും നല്ല പച്ച ചാത്തന്‍...
[ഇതവന്റെ പെണ്ണുമ്പിള്ള കണ്ടാല്‍...
കണ്ടാലെന്താ...ചെക്കന്റെ വിധി എന്നു കരുതും...]

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി