
വീണ്ടും കുറുംസ്, പുസ്സപ്രാശ്നം etc.
" ഹല ചേട്ടാ, ഞാന്‍ പച്ചാളം,
ചേട്ടനല്ലെ സാക്ഷാല്‍ പനമ്പിള്ളീ നഗര്‍ ?
പ-പ. രണ്ടും പ, എങ്ങനേണ്ട് ? ”.
ഒരശരീരിയാണ്.
ഒരു അശരീരി കേട്ടിട്ട് എത്രകാലായി !
പണ്ട് ‘ദശാവതാര‘ത്തില്‍ കേട്ടതാ.
അപരിചിതര്‍ ധാരാളം ഉള്ള സ്ഥലമല്ലെ.
ഞാന്‍ ഒരു ഇഫ്ഫക്റ്റിനുവെണ്ടി പരിഭ്രാന്തി
അഭിനയിച്ചുകൊണ്ട് തലയൊന്നു കറക്കിനോക്കി. അതാ . . .!
ആദ്യം കതകില്‍ ഉണങ്ങാനിട്ടിരിയ്ക്കുന്ന
നനഞ്ഞ കളര്‍ തോര്ത്തുമുണ്ടാണെന്നാണ് കരുതിയത്.
കൌതുകത്തോടെ അടുത്തുചെന്നതും ഞെട്ടിയ്ക്കുന്ന ഒരലര്‍ച്ച !
“തൊടരുതെന്നെ ! (അതൊരാജ്ഞയായിരുന്നു)
ഞാന്‍ ടേക്കിലാണ്. ആ പ്രക്രിയയ്ക്കിടയ്ക്കുള്ള ധ്യാനത്തിലാണ്. ”
മഹാനാണക്കേടായി. ഒന്നു കരഞ്ഞാലോ എന്നാലോചിച്ചു.
തടിയന്റെ കരച്ചില് ഒരു വെരൈറ്റി ആയിരിയ്ക്കും. പിന്നെ ഐഡിയ മാറ്റി.
എന്നെ ആശ്വസിപ്പിയ്ക്കാന്‍ അങ്ങകലെ നാലടി ദൂരെനിന്ന് കഷ്ടപ്പെട്ട് ഓടിവന്ന , അന്നു മാത്രം പരിചയപ്പെട്ട കലേഷ് ശ്വാസമ്മുട്ടലും തലകറക്കവുമായി ആര്‍ത്തലച്ച് എന്റെ തോളീലേയ്ക്കു വന്നുവീണു. 15 മിന്റിനുശേഷം നാഡിമിടിപ്പ് മിനിറ്റില്‍ 100 ആയി എന്നു തോന്നിയപ്പോഴാകണം എന്നോട് ചോദിച്ചു : ചേട്ടന്, കുമ്പളങ്ങ കഴിച്ചിട്ടുണ്ടോ ?
പരിസരബോധം വീണുകിട്ടിയപ്പോള്‍ കലേഷ് തോളത്തുതട്ടി ആശ്വസിപ്പിച്ചു -
“ ഇതാണു ചേട്ടാ, പ്രശസ്ത still photographer നിശ്ചലിന്റെ ബ്രദര്‍
very still photographer പച്ചാളം. ഒരു സിമ്പിള്‍ കാര്ര്യം ഏറ്റവും ഡിഫ്ഫിക്കല്റ്റ് ആങിളില്നിന്നെടുക്കാാന് ശ്രമിക്കലാണ് ലെവന്റെ ഹോബി. ഇതിനുള്ള മെയ്വഴക്കത്തിനായി കളരിയും യോഗയും പഠിച്ച് പരൂഷ എഴുതി റിസള്‍ട് കാത്തിരിയ്ക്ക്വാണ്. പക്ഷെ, ആള് ഡീസന്റാ , പോരാത്തതിന് സിമ്പിളും ! ”
സങ്കോചത്തോടെ നില്ക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ച് പച്ചാളം ബൂലോഗമര്യാദയനുസരിച്ച് ‘ഹല’ പറഞ്ഞു. എന്നിട്ട്, ധൃതിയില്‍ കലേഷിനെ ഒരരികില്‍ മാറ്റി നിര്‍ത്തി കുശുകുശുക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു -
“ സമ്മതിച്ചു , ആജീവനാന്ത മെംബര്ഷിപ്പെടുക്കാന് ഞാന്‍ തയ്യാറാണ്ന്ന് . ജീവണ്ടോണ് ഇന്നോടെ നിര്‍ത്തി. ഇന്നുമുതല്‍ കുമ്പളങ്ങയാണ്. പക്ഷെ, വല്ല നല്ല ഗുണവും ... ? ”.
19 comments:
പച്ചാളത്തിനെ അരച്ചുകലക്കി പച്ചവെള്ളമാക്കിക്കളഞ്ഞല്ലോ പുലീ.. തകര്‍ത്തു
സൂപ്പര്‍!
തകര്‍ത്തു ചേട്ടാ!
ha ha ha good
കാമറാ കളിപ്പാട്ടങ്ങള്‍ എടുത്ത് അമ്മാനമാടുന്ന ഒരു പയ്യന്‍സ്. കലക്കി.
(ആ ചുണ്ടഇനും താടിക്കും എംഫസൈസ് കൊടുത്തിരിക്കുന്നതെന്തിനാ?..)
ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഉണ്ടോ? എത്ര സ്റ്റിക്ക് കാലിയാക്കീട്ടുണ്ടാവും. നല്ല വെട്ടിതിളങ്ങും ചോപ്പ്. ഒരാപ്പിള് കടിച്ചുവെച്ചാല് ലേലത്തില്‍ പണ്ട് സില്‍ക്ക് കടിച്ചാപ്പിളിന്റെ റിക്കാഡ് തകര്ക്കാട്ടോ. :)
...എന്നാല്‍ ഞാനൊരു ഭയങ്കര സത്യം പറയട്ടെ?
തല്‍ക്കാലത്തേക്ക് ഞാന്‍ സജ്ജീവേട്ടനെ ഒന്നും ചെയ്യുന്നില്ല, സത്യമായിട്ടും പേഡിച്ചിട്ടല്ല ;)
കഴിഞ്ഞ തവണവരച്ചു തന്ന് പടം വീട്ടില്‍ കാണിച്ചപ്പൊ അമ്മ പറഞ്ഞത്, “നിനക്കങ്ങനെ തന്നെ വേണമെഡാ” എന്നാ.
ഇതെന്തായാലും എനിക്ക് ഇഷ്ടപ്പെട്ടൂ, ഞാന്‍ പകരം വീട്ടിക്കോളാം ;)
(സാ...ര്‍.....താങ്ക്സ്)
ശ്രീനിയെ ഫോട്ടോയിലല്ലാതെ കണ്ടിട്ടില്ല. വര നന്നായി എന്ന് തോന്നുന്നു. പക്ഷേ എഴുത്ത് കിടിലോല്‍ക്കിടിലം.....
കലേഷേട്ടനെ വെറുതെ വിടൂല്ല അല്ലെ. വേറേ ഒരു തടിയനോടുള്ള ‘പ്രൊഫഷണല്‍‘ അസൂയ !!! (സത്യമായും ഞാന്‍ പറഞ്ഞതിനു കലേഷേട്ടന് ഒരു പ്രൊഫഷണല്‍ തടിയനാണെന്ന് അര്‍ത്ഥമില്ല :) )
ഹഹഹ..കലക്കി
പച്ചാളം തനിക്കങ്ങിനെത്തന്നെ വേണം..
:)
ഹ ഹ ഹ പച്ചാള്ക്കാരാ.
ചേട്ടായി സൂപ്പര്‍.
കൃഷേ ആ ചോദ്യം രണ്ട് രണ്ടരയാണല്ലോ :)
-സുല്‍
ദൈവേ!
സ്ക്രീന്‍ മുഴുവന്‍ ചൊവന്നു പോയി...ഇതെന്നതാ!
കൊള്ളാം
:)
എഴുത്തും വരയും ഒരു പോലെ തകര്‍പ്പന്‍. ഹ ഹ ഹ
ഹ ഹ ഹ ഇതു കലക്കി:)
അയ്യോ ഞാന്‍ ചിരിച്ചു ചിരിച്ചൊരു വഴിക്കായി. എന്താ വര!! എന്താ എഴുത്ത്!!
pachlam kalaki :)
മൂന്നും (പച്ചാളം, ഇക്കാസ്, സുനീഷ്) ഇഷ്ടപ്പെട്ടു. എഴുത്തും രസമായി.
തകര്‍ത്തു!
varayum ezhuththum thakarppan.
"ഒരു സിമ്പിള്‍ കാര്ര്യം ഏറ്റവും ഡിഫ്ഫിക്കല്റ്റ് ആങിളില്നിന്നെടുക്കാാന് ശ്രമിക്കലാണ് ലെവന്റെ ഹോബി"
എത്ര കൃത്യം! :) നന്നായിട്ടുണ്ട്.
പച്ചാള്!!
പാച്ചൂനെ കൊന്ന് കൊലവിളിച്ചല്ലോ :)
Post a Comment