Tuesday, May 20, 2008

പുലി 114 : തോന്ന്യാസി

റിയാലിറ്റി ഷോ ജഡ്ജിയായാലിങ്ങനെ വേണം. നാറാണത്ത് ഭ്രാന്തന്‍ ആന്‍ഡ് ബ്രദേഴ്സിന്റെ പന്ത്രണ്ട് കഥകളാ കക്ഷി വഴിക്കുവഴി പറഞ്ഞത്.
.
ഇതു കണ്ടോണ്ടിരുന്ന നിത്യന്‍ ജഡ്ജി വേലി ചാടിക്കടന്ന് വായ്ത്താരി, തനതു ചുവടുകള്‍ എന്നിവ ചേര്‍ത്ത് കഥകളെ സ്വന്തം രീതിയില്‍ പുനരവതരിപ്പിച്ചോണ്ടിരുന്നു.
.
തമിള്‍നാട്ടിലെ ഒരു പണമിടപാടുസ്ഥാപനത്തിലെ ശാഖാതലവനായ ടി. വാസിയെ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മാസികയുടെ ഒരു ആജീവനാന്ത വരിക്കാരനാക്കുന്നതില്‍ വിജയിച്ചതാണ് ആകെ മിച്ചം. ചെറുകഥാ റൌണ്ടില്‍ ദയനീയമായി പൊട്ടി. എന്നാലും, ജഡ്ജി ഡിസ്റ്റിങ്ങ്ഷനോടെ കടത്തിവിട്ടു.
.
അക്ഷരമാലാ റൌണ്ടിലെ എഴുത്താശാന്‍ ജഡ്ജിയെ ഇനി എങ്ങനെ പറ്റിക്കും ?
ഓര്‍ക്കുന്തോറും ഞാന്‍ പരവശനായി.vgjvr

7 comments:

Unknown said...

പുലിമടയിലെ പുതിയ പുലി... തൊന്ന്യാസിപ്പുലി

nandakumar said...

ഹഹഹാഹ!! തകര്‍പ്പന്‍ സജ്ജിവ്ജി..ഓടെടാ ഓട്ടം ഓടുന്ന തോന്ന്യാസിപ്പുലിയെ അങ്ങിനെ പിടിച്ചു കെട്ടി. അവന്റെ ഷര്‍ട്ടും, പാന്റും, ഒരു നില്‍പ്പും..!! കണ്ടാല്‍ പറയുമോ ‘ദാസപ്പന്റെ‘ പോലെ ഓടുന്നവനാണെന്ന്?,ഇവനൊരു തോന്ന്യാസിയാണെന്ന്?? എന്തൊരു വിനയം മുഖത്ത്..എന്തൊരു എളിമ.!! തകര്‍പ്പന്‍ വര.
തോന്ന്യാസി ഇനി ഓട്ടം നിര്‍ത്തുമായിരിക്കും..!!

കുഞ്ഞന്‍ said...

അപ്പോള്‍ തോന്ന്യാസി ഒരു ദരിദ്രവാസിയല്ലാല്ലെ..പണമിടപാടുസ്ഥാപനത്തിലല്ലെ ജോലി..!

സജ്ജീവ് ഭായ്.. ആ ഓട്ടം കൂടി ഉണ്ടായിരുന്നെങ്കില്‍

തോന്ന്യാസി said...

ശ്ശ്യോ....ഞാനിത്രയ്ക്കും സുന്ദരനാണെന്നിപ്പഴാ മനസ്സിലായേ.....

പിന്നെ ഓടുന്നതിന്റെ ബുദ്ധിമുട്ട് സജ്ജീവേട്ടന് നന്നായിട്ടറിയാം അല്ലേ

chithrakaran ചിത്രകാരന്‍ said...

തോന്ന്യാസി !!!
കാര്‍ട്ടൂണിസ്റ്റിന്റെ പേനത്തുംബിലൂടെ വാത്സല്യം ഒഴുകിവരുന്നു...

കാര്‍ട്ടൂണ്‍ ജാലകം ഒരു വര്‍ഷത്തേക്ക് വാങ്ങി അല്ലേ..!! ഇതാണ് കലാ സാഹിത്യ രംഗത്തും അഴിമതിയുണ്ടെന്നതിന്റെ സുന്ദരമായ ദൃഷ്ടാന്തം ഹഹഹ!!!.

Sanoj Jayson said...
This comment has been removed by the author.
Sanoj Jayson said...

ഇന്നു രാവിലെ തിരുവനന്തപുരത്തു വെച്ചു നടന്ന ബ്ലോഗ് ശില്പശാ‍ലയില്‍ എന്‍റ്റെ ഒരു പടം മാഷ് വരച്ച് തന്നു.. അത് ഉടനെ ബ്ലൊഗില്‍ ഇടുന്നുണ്ട്... നന്ദി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി