
‘ഇക്കഡ.. ഇക്കഡ..എന്റയ്യോ..ഇക്കഡ..ഇക്കഡ‘ എന്നതാണ് ആ കരച്ചിലിന്റെ ഒരു മാത്ര. അങ്ങനെ മൂന്നു മാത്രകള്‍ക്കുശേഷം ഒരുഗ്രന്‍ നെടുവീര്‍പ്പ്. അതായത്, കരച്ചിലിന്റെ ഒരു താളവട്ടം എന്നു പറയുന്നത് ഏതാണ്ടിങ്ങനെയാണ് . ഇക്കഡഇക്കഡ etc.(3) + നെടുവീര്‍പ്പ്(1).
മൂന്നു മിനിറ്റോളം നീണ്ടുനിന്ന ഈ ശബ്ദപ്രകടനത്തിനുശേഷം, ഏതാണ്ട് നമ്മുടെ മാമുക്കോയയ്ക്ക് ഗദ്ഗദം വന്നാലത്തെ ശൈലിയില്‍ അടുത്ത മൂന്നു മിനിറ്റ് കുറേ ജല്പനങ്ങള്‍ കേള്‍ക്കായി. പ്രസ്തുത ജല്പനങ്ങള്‍ക്കിടയില്‍ ‘ഭ്ര’ എന്നു വ്യക്തമായി കേട്ടു. കേട്ടതും ഞാന്‍ സഹായവാഗ്ദാനവുമായി ചാടിവീണു.
“ഭ്രഷ്ട്, ഭ്രാന്ത്, പരിഭ്രമം എന്നിവയില്‍ ഏതെങ്കിലുമാണൊ ഉദ്ദേശിച്ചത് ? “
“മൂന്നും ഉദ്ദേശിച്ചിരുന്നു.”
എന്റെ സശ്ശയം തീര്‍ന്നു. ഒട്ടും അമാന്തിച്ചില്ല. മഹാബുദ്ധിശാലിയായ ഞാന്‍ പിന്നെ ഒരൊറ്റയടിയാണ് –
“എങ്കില്‍ താങ്കള്‍ തഥാഗതനാണൊ ? ” ആരായാലും അത്ഭുതപ്പെട്ടുപോവും !
അപ്പുറത്തുനിന്ന് ഏങ്ങലടികള്‍ കേള്‍ക്കാം.
അല്ല, താങ്കളെന്തിനാണിങ്ങനെ വാവിട്ടുനിലവിളിയ്ക്കുന്നത് ?
പറയാം, ഡോക്ട്ടേര്‍, എനിയ്ക്കു വയറിന്റെ അസുഖമുള്ള കാര്യം കഴിഞ്ഞ കൂടിക്കാഴ്ച്ചയില്‍ പറഞ്ഞിരുന്നതാണല്ലൊ ?
ഉവ്വ്, ഇടയ്ക്കൊന്നു ചോദിച്ചോട്ടെ, താങ്കളുടെ ഇന്നത്തെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് ഒന്നു തെളിച്ചുപറയൂ.
അതിന് മാറ്റമില്ല, .... 36” – 24” – 36” തന്നെ.
അത്, സാക്ഷാല്‍ ഒരിടിവെട്ട് മദാമ്മ മഹിളാമണിയുടേതല്ലെ ? എസ്.എസ്.എല്‍.സി.യ്ക്ക് മോഡറേഷന്‍ വേണ്ടിവന്നിട്ടും, താങ്കള്‍ കണക്കില്‍ നൂറില്‍ പകുതിയോളം മാര്‍ക്ക് വാങ്ങിച്ചയാളല്ലേ ? ഭാരതപ്പുലികള്‍തന്‍ ഭാവശുദ്ധി എന്നു കേട്ടിട്ടില്ലേ ? ഇങ്ങനെ ഒരു മര്യാദയുമില്ലാതെ നുണ പറയാന്‍ ലജ്ജയില്ലേ ? ഇനിയെങ്കിലും, സത്യം പറയുന്നതല്ലേ നിങ്ങള്‍ക്ക് നല്ലത് ? . .
ഇങ്ങനെ വൈകാരികമായി സംസാരിച്ചിട്ടെത്ര നാളായി ! ഇങ്ങനെ വികാരം കൊള്ളണമെന്ന് കുറേക്കാലമായി വിചാരിയ്ക്കുന്നു. ഇന്ന് ചാന്‍സൊത്തുകിട്ടി, ഒരലക്കാ അലക്കി. ഇത്രയ്ക്കും കരുതീല്ല. പ്ലാന്‍ ചെയ്ത എല്ലാ വാക്കുകളും ഉപയോഗിയ്ക്കാനും പറ്റി. ....... ങ്ഹാ, അതല്ലല്ലോ നമ്മുടെ ഇപ്പഴത്തെ വിഷയം.
സോറി, ഒരക്കം വിട്ടുപോയോന്ന് ഒരു സംശയം. അധികോന്നൂല്യാന്ന് .. വെറും ഒരൊന്ന്.. ജസ്റ്റ് നമ്പര്‍ വണ്‍.
അതെവിടെ പണ്ടാരടങ്ങണം ഞാന്‍ ? അതോ, ഇയ്യാള്‍ തന്നെ ചേര്‍ത്തു കാണീച്ച് തരുന്നൊ ?
ഏയ്, താങ്കള്‍ക്കും ചെയ്യാവുന്നതേയുള്ളൂ.. just for example …. I mean …. So to say… ചുമ്മാ, if you don't mind of course, ആ നടുവിലാ ചേര്‍ത്തേക്ക്ന്ന്. ഇപ്പൊ 36-124-36.ന്ന് കിട്ടണില്ലെ ? കണക്ക് കണക്കായിരിയ്ക്കണം, അതെനിയ്ക്ക് നിര്‍ബ്ബന്ധാ… എസ്.എസ്.എല്‍.സിയ്ക്ക് എനിയ്ക്ക് കണക്കിന് ....
അതു പറയണ്ട. അല്ല, അപ്പൊ എന്താ ഈ പരിഭ്രമത്തിനു ഹേതു ?
നാളെ എന്നെ ഭസ്മോം പൂശി പുല്യാകാന്‍ പൂവ്വാണെന്നു കേട്ടു. ഒരു പ്രെഗ്നന്റ് പുലിയെയാണൊ ഉദ്ദേശിച്ചത് , അല്ലല്ലൊ ?
അല്ല, അല്ലതന്നെ.
എങ്കില്‍, ഇപ്പൊ ചേര്‍ത്ത ആ ‘1’ ദയവായി പിന്‍വലിയ്ക്കണം.
ഹല, ഹല, എന്താ പറഞ്ഞേന്ന് ? കേക്കണില്ല ...
1... 1 ... ഒന്നേയ്... ആ ഒന്നില്ലേ ...
ഏതൊന്ന് ? ഒ.ഒ. ഓ. ഓഹോ, ആ ഒന്നോ ? വല്യ ആത്മീയവാദിയല്ലെ ? ആ ‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ’ യിലെ ഒന്നാണോ ?സത്യം പറയൂ, അതല്ലേ ഉദ്ദേശിച്ചത് ?
അതല്ലാന്ന് ... ഹ.. ഞാന്‍ പറഞ്ഞ ഒന്നില്ലേ ?
ഏതൊന്ന് ? ഇയ്യാളൊന്നും പറഞ്ഞൂല്യ, ഞാനൊട്ട് കേട്ടൂല്യ .. ഒരൊന്നും കൊണ്ടു എറങ്ങിക്കോളും രാവിലേന്നെ... ശല്യങ്ങള്...ഇന്നത്തെ ദിവസാ പോയി..
ഫോണിലൂടെ കന്നട ഭാഷയിലെ കൊച്ചു കൊച്ചു വാക്കുകള്‍ കുറേയെണ്ണം കുറേനേരം കേട്ടു. പിന്നെ, എല്ലാം ശാന്തമായി.
* * *
10 comments:
ഹഹഹ്ഹ..
ഇതു തകര്‍ത്തു മാഷെ..
തഥാ അണ്ണന്‍ പോലും കണ്ടാല്‍ ഒന്നു ഞെട്ടും..
ആ മൈക്ക് ഉള്‍കൊള്ളിച്ചതിന്റെ ഉദ്ദേശം മനസ്സിലായില്ല..
:)
enikkippozha samadhanam aayathu ;) hi hi hi
തഥാഗതനണ്ണന്‍ നന്നായി. ഇദ്ദേഹത്തെ കുപ്പായമിടാതെ ഞാനാദ്യമായാണു കാണുന്നതു് ;)
ഈ പരിചയപ്പെടുത്തലും കാരിക്കേച്ചറും കസറി. തഥാഗതനണ്ണന്‍, ഞെട്ടുക തന്നെ ചെയ്തിരിക്കുന്നു!!
ഹ..ഹ..ഹ..
കണ്ടെയിനര്‍ തഥാഗതനണ്ണോ..
ഇത് കലക്കി...
ഡബിള്‍ കണ്ടെയിനര്‍ സജീവേട്ടന്‍ തന്നെ ഈ ചതി ചെയ്തല്ലോ...
ഹൌ! ഇത് കലക്കി കടുകു വറുത്തുകളഞ്ഞു. തഥായ്ക്ക് ഇത്ര ആത്മീയനിറമോ?
ഇതാണ് പെര്‍ഫെക്ഷന്‍!
ശരിക്കും തകര്‍പ്പന്‍
തള്ളേ!
പടം കലക്കി.
പടത്തില്‍ കണ്ടിട്ട് തഥാഗതന്‍ ഭായിക്ക് അമ്പത്തിരണ്ട് വയസ്സായെന്ന് തോന്നുകയേയില്ല.
കലക്കന്‍ പടം!
ആ വയറ് പ്രത്യേകിച്ചും സൂപ്പര്‍!
തഥാഗതണ്ണന്‍ തകര്‍ത്തിട്ടുണ്ട്... :)
Post a Comment