Saturday, August 4, 2007

നൂറാമത്തെ ‘കമാന്റ‘ര്‍ നിങ്ങളാണൊ ?


ഇതു വരെ കിട്ടിയ കമന്റുകള്‍ വട്ടത്തിലും ചതുരത്തിലും പിന്നെ കുറച്ചു നേരം നീളത്തിലും കുറുകെയും ലാസ്റ്റില് ഒരു രസത്തിന് കോണോടുകോണായും കൂട്ടീനോക്കി. ങേഹെ ! വെറും 99ഏ ആയിട്ടുള്ളൂ. ആരോരുമറിയാതെ ഒരെണ്ണം ഞാന്‍ കയ്യീന്ന് ഇട്ടാലോ
എന്നുവരെയായി പിന്നെ കാടുകയറിയ ചിന്ത.
“അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്നെ നോക്കണ്ടാട്ടൊ” എന്നു ഭാര്യാരത്നം.
“ഭവതി അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ” എന്ന് എന്റെ ഉരുളയ്ക്കുപ്പേരി.
“ഹ ! ഇങനെ ബേജാറാവാണ്ടിരി. സംഭവിയ്ക്കാനുള്ളതു സംഭവിയ്ക്കും” എന്നു മോഹന്‍ലാല്‍‍. പുലികള്‍ക്കെന്തും പറയാലോ . വേണ്ടത് എനിയ്ക്കു തന്നെ ധാരാളം തോന്ന്ണ്ട്. നമ്മളെന്തെങ്കില്വൊക്കെ ബഹളോണ്ടാക്കിക്കൊണ്ടിരിയ്ക്കണം, എപ്പഴും.
നമ്മളുടെ ജീവന്‍ പോയിട്ടില്ലാന്ന് സകലമാനവരേയും അറിയിച്ചുകൊണ്‍ടിരിയ്ക്കലാണു ഇനിയങ്ങോട്ടുള്ള കാലം നല്ലത്. “ദാ, എന്നെ വേണമെങ്കില്‍ ഒന്നു പരിചയപ്പെട്ടോളൂ ” എന്നതായിരിയ്ക്കണം ഇമ്മടെ പരസ്യ വാചകം. ‘ആള്‍കേരള പൊതുവഴി മത്സ്യവാണിഭ സൈക്കിള്‍മെന്‍സ് അസ്സോസിയേഷന്‍’ അംഗങ്ങളെ ദീര്‍ഘകാലം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണീ നിഗമനം. അവരുടെ “ ഏയ്, പൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ് ” എന്നതിനെ ഒരു എസ്.എസ്.എല്‍.സി. വരെ പഠിപ്പിച്ചാല്‍ “ദാ, എന്നെ വേണമെങ്കില്‍ ഒന്നു പരിചയപ്പെട്ടോളൂ” ആയി. അപ്പോള്‍‍ , എന്റെ പ്രഖ്യാപനം ഇനി വൈകിയ്ക്കുന്നില്ല

...................................................................................

100-ആമത്തെ ‘കമാന്റ്’ര്‍ക്ക് ഒരു സ്പെഷല്‍ കാരിക്കേച്ചര്‍ !


ആക്രമാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാണ്‍ !

13 comments:

മയൂര said...

യ്യോ ഞാന്‍ ...അത് ഞാന്‍..........

മയൂര said...

അത്യാഗ്രഹം എന്നാല്‍ പിന്നെ 101 കൂടെ ആകാം എന്ന് കരുതി...“സ്പെഷല്‍ കാരിക്കേച്ചറിന്റെ” ഞെട്ടലില്‍ നിന്നും ഉണരട്ടെയിനി ഞാന്‍...

Cartoonist said...

മയൂരാക്ഷി,
അതു നീങ്കള്‍ താന്‍.
അല്ലാ, പണ്ടേ കൌരവ ഫാമിലിയാണൊ ?
ഒരു പടം ഇനി ഉടന്‍ പോടുക- sajjive@gmail.com ലേയ്ക്ക്

സജ്ജീവ്

Santhosh said...

പോയല്ലോ... ഇനി ഇരുനൂറാം കമന്‍റിനും മത്സരമുണ്ടോ?

കരീം മാഷ്‌ said...

രാവിലെ എണീറ്റു ഇന്നത്തെ ദിവസം സന്തോഷപൂര്‍വ്വമാകാന്‍ ഞാന്‍ ഈ ബ്ലോഗു നോക്കി.
ഫേവറേറ്റില്‍ സേവു ചെയ്തു.
ദിവസവും ഓരോന്നു പുതിയതിടണം.
സര്‍വ്വ വിധ ആശംസകളും!

ബയാന്‍ said...

സജ്ജീവ്: എന്റെ കാരിക്കേച്ചര്‍ ഏതായാലും വേണ്ട; ഒന്നൂണ്ടായിട്ടില്ല; എനിക്കു സഹിക്കാന്‍ പറ്റൂല്ല, കൈപള്ളിയുടേത് കണ്ടതോടെ എന്റെ പകുതി ജീവന്‍ പോയിക്കിടക്കുവാ. ദേവന്‍ വല്ലതും കൈപൊത്തി തന്നിരുന്നോ. എന്നാ അണോണി സീരീസു തുടങ്ങുക.

Cartoonist said...

സന്തോഷ്,

സാരമില്ല. താങ്കള്‍ ആഗ്രഹിച്ച സ്ഥിതിയ്ക്ക്
ഒരു സ്വന്തം പടം ഉടന്‍ പോടുക- sajjive@gmail.com ലേയ്ക്ക്.

സജ്ജീവ്

Cartoonist said...

പാതിജീവനില്‍ കൊതിയുള്ള ബയാന്‍-അകന്‍,

ഒന്നൊത്താല്‍ മൂന്നൊത്തൂന്നാണല്ലൊ.
താങ്കളുടെ ‘പറ-പന’ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ എന്റെ കൂടി ഇഷ്ടക്കാരായതിനാല്‍
ഞാന്‍ താങ്കളെക്കൂടി വരയ്ക്കാന്‍ ആഗ്രഹിക്കുന്നു.

നിരസിയ്ക്കില്ലല്ലൊ. കൈപ്പള്ളിയെ ഞാന്‍ വീണ്ടും വരഞ്ഞിട്ടുണ്ട്. ‘അസ്സല്‍’ എന്നു പറഞ്ഞവരുടെ എണ്ണം കണല്ക്കിലെടുത്ത് അനങാതിരിയ്ക്ക്വാണ്.

സജ്ജീവ്

Cartoonist said...

പ്രത്യേക അറിയിപ്പ്

മത്സരം തീര്‍ന്നേ പോച് !
എന്നാല്‍ ശരി, ജീവനുണ്ടെങ്കില്‍ വീണ്ടും കാണാം.

സജ്ജീവ്

Kaippally കൈപ്പള്ളി said...

എന്നെ വളരെ സൌമ്യനും സമാധാന പ്രിയനുമായിട്ടാണു് താങ്കള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്നുവരെ ആരും എന്നോടു അതു പറഞ്ഞിട്ടില്ല.

മഹാ.... കുഴപ്പമായിട്ടാണു് എനിക്ക് എന്നെ അറിയാവുന്നത്.

താങ്കള്‍ വരച്ച് ചിത്രം ദയവായി publish ചെയൂ.

സസ്നേഹം, കൈപ്പള്ളി

സാല്‍ജോҐsaljo said...

യെവ്ടെ? അന്‍പത് വേണ്ട ഒരിരുപത്തഞ്ച്?

പൈങ്ങോടന്‍ said...

ഒരു ഇരുപതില്‍ നിര്‍ത്തുന്നതല്ലെ എല്ലാര്‍ക്കും നല്ലത് ഹി ഹി ഹി

ഹരിയണ്ണന്‍@Hariyannan said...

എന്റെ പൊന്നു അമേരിക്കന്‍ ഭഗവതീ...
എന്തായാലും ഡോണയ്ക്ക് സജ്ജീവന്റെ വരയില്‍ ചെറുപ്പം കൂടിപ്പോയി...
നൂറാമത്തെ കമാന്ററുടെ ലിങ്കില്‍ നിന്നാണ് ഇവിടെയെത്തിയത്.
ഉഗ്രന്‍ ബ്ലോഗാ ബ്ലോഗാ........

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി