Thursday, July 10, 2008

പുലി 119 : പേര് പേരയ്ക്ക

ഇവിടന്ന് തുടര്‍ച്ച
“ ചോദ്യം ആവര്‍ത്തിക്കാമൊ?” എന്റെ ധൈര്യം എനിക്കുപോലും വിശ്വസിക്കാനായില്ല.
“നോക്ക്, നിങ്ങള് ഒരു വീരഭടനോടാണ് ബാത്ചീത് ചെയ്യുന്നത് എന്നറിയാമൊ ?”
“ഇല്ലെങ്കില്‍ ല്‍ ല്‍ ല്‍‍ ?” എക്സ്ട്രാ രണ്ടു സെക്കന്‍ഡ് ചില്ല് നീണ്ടുപോയത് എന്നിലെ ജയനെ കണ്ടെത്താന്‍ സഹായിച്ചൂന്ന് പറയാതെ വയ്യ.

ചോദ്യം ആവര്‍ത്തിക്കുന്നു. പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ എന്തര് ?
ഞാനും ചോദ്യം ആവര്‍ത്തിച്ചു.
കൊല്ലത്തൂന്നു സ്റ്റാര്‍ട് ചെയ്ത തീവണ്ടി‍ വര്‍ക്കലയെത്ത്യേപ്പഴേയ്ക്കും പാക്യജനകത്തിന്റെ പരിപ്പെടുത്തിരുന്നു ഫാര്‍മര്‍.
“അദ്ധ്യായം 2 :ഭാവഹം” തുടങ്ങും മുമ്പ് അപ്പുറവും ഇപ്പുറവും നന്നാലു ബോഗികളില്‍ ഓടിപ്പോയി അനൌണ്‍സ് ചെയ്തു വന്നു സേനാനി.

പിന്നെ, പേട്ട വരെ ഭാവഹാവാദികളോടെ ഒരു ഭാവഹം അവതരിപ്പിക്കലായിരുന്നു. എനിക്ക് മരിച്ചാ മതീന്നായി.
“ ഇനി ക്ഷാരമാണ് ”
“എന്റെ ചാരത്തില്‍ച്ചവിട്ടിയിട്ടു മതി ക്ഷാരം”
പിന്നെന്തുകൊണ്ടോ മിണ്ടിയില്ല. തമ്പാനൂര്‍ന്ന് ഓട്ടോയില്‍ കയറിയതും പ്രെസ്സ് ക്ലബ്ബിന്റെ മുന്നിലിറങ്ങുന്നതുവരെ ഡ്രൈവറോട് വിവിധതരം ടയറുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് നോട്ടു കുറിക്കുന്നതു കണ്ടു.
നോട്ടുബുക്കു നിറഞ്ഞപ്പോള്‍ വഴിയില്‍ക്കണ്ട ഇന്റര്‍നെറ്റ് കഫേയ്ക്കു മുന്നില്‍ ചാടിയിറങ്ങി .
എന്താ പറ്റ്യെ എന്നു ഞാന്‍.
ഹേയ്, www.ടയര്‍.wordpress.com എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചിട്ട് ഉടന്‍ വരാമെന്ന് കര്‍ഷകശ്രീ.
ഞങ്ങളൊറ്റയ്ക്കായപ്പോള്‍ വാടക വാങ്ങാതെ സ്ഥലം വിട്ടോളാന്ന് ഡ്രൈവര്‍ പറഞ്ഞതാ. അപ്പളേയ്ക്കും, സേനാനി മടങ്ങിയെത്തി.

പ്രെസ്സ് ക്ലബ്ബെത്തി. മുന്‍വശത്തു നിന്ന ചെറുമരത്തെ ആലിംഗനം ചെയ്തുകൊണ്ട് ഫാര്‍മര്‍ വീണ്ടും വധിച്ചു തുടങ്ങി.
സുന്ദര്‍ലാല്‍ ബഹുഗുണ എന്നൊരു മഹാനെപ്പറ്റി കേട്ടി.... ?
“ ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ് ”. മുകളില്‍നിന്നാണ്. ഞങ്ങള്‍ ഒരുമിച്ച് ആകാശത്തേയ്ക്കു നോക്കി.

അതാ, മരത്തിന്റെ ഉച്ചിയില്‍ ഒരു.. ഒരു... ഒരു..
(തുടരും)

19 comments:

Cartoonist said...

പിന്നെന്തുകൊണ്ടോ മിണ്ടിയില്ല. തമ്പാനൂര്‍ന്ന് ഓട്ടോയില്‍ കയറിയതും പ്രെസ്സ് ക്ലബ്ബിന്റെ മുന്നിലിറങ്ങുന്നതുവരെ ഡ്രൈവറോട് വിവിധതരം ടയറുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ് നോട്ടു കുറിക്കുന്നതു കണ്ടു.

നോട്ടുബുക്കു നിറഞ്ഞപ്പോള്‍ വഴിയില്‍ക്കണ്ട ഇന്റര്‍നെറ്റ് കഫേയ്ക്കു മുന്നില്‍ ചാടിയിറങ്ങി .

എന്താ പറ്റ്യെ എന്നു ഞാന്‍.

ഹേയ്, www.ടയര്‍.wordpress.com എന്നൊരു ബ്ലോഗ് നിര്‍മ്മിച്ചിട്ട് ഉടന്‍ വരാമെന്ന് കര്‍ഷകശ്രീ.

യാരിദ്‌|~|Yarid said...

അലക്കു തന്നെ അലക്കു, ഹഹ ...!

Nishad said...

കലക്കി!

എന്നേം വരക്കാമോ?

ഞാന്‍ ഇവിടെയുണ്ടേ...
http://photos1.blogger.com/blogger/5975/4131/1600/Nish-small.jpg

ബുദ്ധിമുട്ടാണേല്‍ വേണ്ടാട്ടോ എന്നു പറയുമെന്നാണേല്‍ നടക്കില്യ, മര്യാദയ്ക്കു വരച്ചോണം, വെറുതേയൊന്നുമല്ലല്ലോ! എനിക്കു വരയ്ക്കാനറിയാത്തോണ്ടല്ലേ?

പ്ലീസ് ചേട്ടാ...

എന്റെ വിലാസം nishad.sukumaran@gmail.com

Cartoonist said...

സുകുമാരപുത്രന്‍ പുലിയാണൊ ? എന്നെങ്കിലും പുലിയായിരുന്നിട്ടുണ്ടൊ ?

പൊതുവെ, സുഖമാണൊ ? :)

Cartoonist said...

സുകുമാരപുത്രാ, ഇവിടെ നോക്കൂ...
http://bp1.blogger.com/_r2qDmka_gcI/SHauuURoNxI/AAAAAAAABrs/j2kgArDIorA/s1600-h/Sukumaraputhran.jpg

un said...

പടം കിടിലം! കിടിലോല്‍കജം! ശരിക്കും ആവാഹിച്ചിരിക്കുന്നു.
ലേകിന്‍, കര്‍ഷകന്‍ ചേട്ടന്റെ കഥയോടൊപ്പം എന്റെ തസ് വീര്‍ ചേര്‍ത്തതിന്റെ സാംഗത്യം??

ഏതായാലും മരത്തിന്റെ ഉച്ചിയില്‍ .. എന്താ... എന്താ.. എന്നറിയുവാന്‍ അടുത്തലക്കത്തിനായി കണ്ണില്‍ മണ്ണെണ്ണയൊഴിച്ച് കാത്തിരിക്കുന്നു....
(പേ..പേ.)

പാമരന്‍ said...

നമിച്ചു!

അപ്പു ആദ്യാക്ഷരി said...

അതുശരി.... ഈ പേരയ്ക്ക ഇങ്ങനെയാണിരിക്കുകയല്ലേ... ഞാൻ കരുതി കൊഴുത്തുതടിച്ച്... :‌-)

ഗുപ്തന്‍ said...

പേരക്ക ഇതാണ് ലുക്കെന്ന് എന്തൊ ഒരു ഐഡീയ ഉണ്ടായിരുന്നു. പ്രൊഫൈലില്‍ ഇടയ്ക്കുവന്ന മുഖവും കുട്ടിയെ കൈപിടിച്ച് തിരിഞ്ഞുനടക്കുന്ന ആ ഫേമസ് ഫോട്ടോയും...

തകര്‍ത്തു സജ്ജീവേട്ടാ... അവതാരം വെളിപ്പെട്ടത് വന്മരമുകളില്‍ ആണ് അല്ലേ.

ഇനിയെന്തൊക്കെ വരാനിരിക്കുന്നു എന്റെ എന്റെ ഹരിഹരപുത്രാ‍ാ‍ാ‍ാ‍ാ‍ാ‍ാ......

simy nazareth said...

hentammo, enthoralakkaaa!!!!!

unmesh athe poley thanne :) kidilam padam

Jo said...

unmeshaante padam kollaam! thakarppan! :-)

Sanal Kumar Sasidharan said...

ആതേതാ മരം.പേര മരമാണോ :)

ദിലീപ് വിശ്വനാഥ് said...

തകര്‍ത്തു... ആ എഴുത്തിന്റെ ശൈലിയോട് എനിക്ക് വല്ലാത്ത പ്രേമം.

ഏറനാടന്‍ said...

ഹുഹൂ എയുത്തും ബരയും ബെസ്റ്റ്. പേരയ്ക്ക ഞമ്മന്റെ അബടെ അടയ്ക്കാപയം എന്നാ പേര്. :)

un said...

എടോ ഏറനാടാ, തമാശകൊള്ളാം, പക്ഷേ തന്റെ ആ പരിഹാസഭാഷ ആരെ ഉദ്ദേശിച്ചാ?

ഏറനാടന്‍ said...

തന്നെ അല്ലടോ ഉദ്ധ്യേശിച്ചത് ദസ്തക്കീറേ.. (എടോ പോടോ എന്നൊക്കെ വിളീക്കാന്‍ ഞാനാരാ തന്റെ???)

സജ്ജീവേട്ടാ സോറീ ഈ കമന്റ് ഇവിടെ ഇടാതെ നിവൃത്തിയില്ല. മാപ്പ്. ഇത് ദസ്തക്കിറിനോട് മാത്രമുള്ളതാണ്.

ശ്രീലാല്‍ said...

സജീവേട്ടാ, പേ പേ യെ അങ്ങനെ നേരില്‍ കണ്ടു.. !!! ഒന്നാ കൈ ഇങ്ങ് തരൂ..

ശ്രീ said...

ഹ ഹ
:)

നാടന്‍ said...

ഗുരവേ ... ഒരു സങ്കടം ഉണര്‍ത്തിച്ചിരുന്നു ... ഒന്ന് വരച്ചുകാണാന്‍ ... കനിയണം !

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി