Sunday, February 17, 2008

ആന 7 : ശ്രീനിവാസന്‍

ലോകസിനിമാരംഗത്തു തന്നെ എന്നേക്കാള്‍ പൊടി പൊക്കം കുറവുള്ള നാലഞ്ചു പേരില്‍ ഒരാളാണ് ഈ ശ്രീനിമാസന്‍ എന്ന് ആദ്യമേ തന്നെ സന്തോഷപൂര്‍വം രേഖപ്പെടുത്തിക്കൊള്ളട്ടെ. ആ അറിവിന്റെ ബലത്തിലാണ്, 17 കൊല്ലം മുമ്പ് ഞാന്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് കവടിയാറിലെ ആപ്പീസിനു തൊട്ടടുത്ത ഷോപ്പിങ്ങ് കോമ്പ്ലെക്സില്‍ രാത്രി 2 മണിക്ക് ഷോട് റെഡിയാവുന്നതും കാത്ത് ഒരു തമിഴന്‍ ലോറിയുടെ മുമ്പില്‍ ചാരിനില്‍ക്കുന്നതു കണ്ട ഇദ്ദേഹത്തെ ഞന്‍ പിറകിലൂടെ സമീപിച്ചത്. ‘ഹല്ലല, ചേട്ടാ’ എന്നു തോളത്തു തട്ടാനായിരുന്നു മുന്നുദ്ദേശം.

ഞാന്‍ നടന്നടുക്കുകയാണ്. അടുത്തോണ്ടിരിക്കുണൂ. ഇതാ, അടുത്തു കഴിഞ്ഞൂ. പെട്ടെന്ന് …. ഭയങ്കരനൊരു അലര്‍ച്ചയാണ് – നിക്കവിടെ !$#@#^%#&$&&***??.

തിരിഞ്ഞുനോക്കി ശ്യാമളന്‍ ഒരൊറ്റ ഉപദേശം : നിങ്ങക്ക് വല്ല, പ്രകൃതി ചികിത്സയ്ക്കും പോയ്ക്കൂടേഷ്ടാ ? മനുഷ്യരെ, പേടിപ്പിക്കാന്‍ …

മരമായിപ്പോയ ഞാന്‍ വന്ന ദൂരം പിറകിലോട്ട് നടന്നു തീര്‍ക്കാന്‍ തീരുമാ‍നിച്ചില്ല, സി.ഐ.ഡി. ദാസന്‍ ഐസായി. “ഇനി വല്ലതും വേണെങ്കി, നമുക്കിടയിലുള്ള ഭൂമി സംഭാവനയായി തരാം.“

ഞാന്‍ ചോളിക്കണ്ണു വെച്ച് അളന്നു നോക്കി : മൈ ഗോഡ് ! കൃത്യം മൂന്നടി !

നൂറേ നൂറില്‍ ഓടി ഓഫീസ് മതിലിനു മുകളിലൂടെ നോക്കുമ്പൊ, അതാ മഹാബലി എന്നെ നോക്കി ഇളിക്കുന്നു !
***************
പിന്നെ, ആ ശബ്ദം കേള്‍ക്കുന്നത് 2 കൊല്ലം മുമ്പ്. ഫോണിലൂടെ ആ ചതഞ്ഞ പരുക്കന്‍ ശബ്ദം. നിങ്ങടെ ഫോണീന്ന് എന്റെ മൊബൈലിലേയ്ക്ക് ഒരു തെറിവിളി വന്നല്ലൊ.

മണ്ഡലക്കാലമാണ്, മറ്റൊരു വിളീ പണ്ടും പതിവില്ല, എന്ന് ചിരിയോടെ ഞാന്‍.

ബ്ലഡി ഫൂള്‍…

എന്ത് ? ഞാന്‍ ഈഗോവിനെ അഴിച്ചുവിട്ടു.

എന്നാണയാള്‍ വിളീച്ചത്…

അത്യപൂര്‍വമായ പ്രതികരണമാണ്. ഓഫീസില്‍ ആരും ചെയ്യില്ല. എങ്കിലും, എനിയ്ക്കാളെ മനസ്സിലായി..
കേസ്സുകളുടെ സ്ക്രൂട്ടിനിയുടെ തിരക്കിലാണ് എല്ലാരും. ആ ടെന്‍ഷനില്‍ ഇനി ആരെങ്കിലും എന്തെങ്കിലും…

അതിനും മറുപടിയ്ക്കും ഇടയ്ക്കുള്ള സമയം കൊണ്ട് പി.ടി.ഉഷ 2 മീറ്റര്‍ കവര്‍ ചെയ്തിട്ടുണ്ടാവില്ല.

“അപ്പൊ, ടെന്‍ഷന്‍ വന്നാല്‍ ഇങ്കം ടാക്സുകാര് ബ്ലഡി ഫൂള്‍ എന്ന് പിറുപിറുത്തുകൊണ്ടിരിക്കും അല്ലെ ?”.

അതാ വിന്റേജ് ശ്രീനിവാസന്‍ ! പക്ഷെ, എന്റെ റിഫ്ലെക്സ് ചിരി കേക്കാന്‍ അങ്ങേര് നിന്നില്ല.

6 comments:

Cartoonist said...

“അപ്പൊ, ടെന്‍ഷന്‍ വന്നാല്‍ ഇങ്കം ടാക്സുകാര് ബ്ലഡി ഫൂള്‍ എന്ന് പിറുപിറുത്തുകൊണ്ടിരിക്കും അല്ലെ ?”.

അതാ വിന്റേജ് ശ്രീനിവാസന്‍ ! എന്റെ റിഫ്ലെക്സ് ചിരി അങ്ങേര് കേക്കാന്‍ നിന്നില്ല.

Unknown said...

ഗലക്കി...:)

Unknown said...

mozhi vark cheyyunnilla. athinaal

:-)

അനാഗതശ്മശ്രു said...

ശ്രീനിയാന കലക്കി..

ശ്രീ said...

അതു നന്നായി, സജ്ജീവേട്ടാ.
:)

കാളിയമ്പി said...

സഞ്ജീവേട്ടാ
ആന സീരീസുകള്‍ കലക്കി കടു വറക്കുന്നു.(എന്തിനു പ്രത്യേകിച്ച് പറയണം?)
ഏറ്റവും ഇഷ്ടപ്പെട്ട വരയ്ക്കടിയില്‍ ഒരു ചിരി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി