സുഹൃത്തെ, എന്നെ ഓര്‍ക്കുന്നുണ്ടാവുമല്ലൊ. ചെറായി മീറ്റില്‍ എന്റെ പ്രതിഭ വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്കു കാണിക്കാനായില്ല.എന്റെ ശാപമായ മുടിഞ്ഞ ഗ്ലാമര്‍ ഞാന്‍ പ്രദര്‍ശിപ്പിച്ചുമില്ല. ഏതായാലും, മരിക്കുന്നതിനു മുന്‍പ് ഒരഭ്യര്‍ഥനയേയുള്ളൂ -
‘പുലി ’ സീരീസില്‍ പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം ?
‘പുലി ’ സീരീസില്‍ പെടുവാന്‍ ഞാന്‍ എന്ത് ചെയ്യണം ?
124 കിലോ തൂക്കമുള്ള ഞാന്‍ തന്നെ 124- ആ മത്തെ പുലി ആവുകയല്ലെ നല്ലത് ? ഏതിനും ഒരു പരിഹാരം ഉടന്‍ നിര്‍ദ്ദേശിക്കുമല്ലൊ.
ഞാന്‍ ആള് മഹാ ഡീസന്റായി നടക്കുന്ന തിരക്കിലാണ്. ഇനിയും അവഗണിച്ചാല്‍
124എന്നൊരു പുലിയുണ്ടെങ്കില്‍ അതു ഞാനാണ്. ഞാന്‍ തന്നെയാണ്. ഞാന്‍ മാത്രമാണ്. ഈ ചിന്തയില്‍ രണ്ടാഴ്ചയായി ഇന്റര്‍നെറ്റ് കഫേയില്‍ത്തന്നെയാണ്. കേരളഹഹഹ തുറന്നുവെച്ചിരിക്കയുമാണ്. അതിലെ ഓരോ ചലങ്ങളും ഈയുള്ളവന്‍ സസൂക്ഷ്മം
വീക്ഷിക്കുന്നുണ്ട്. വരുന്നതു വരട്ടെ എന്ന് ചിന്തിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇനി ഡു ഓര്‍ ഡൈ മാത്രമാണ് ഏക പോംവഴി.
98765093427 ആണ് എന്റെ ഇന്നത്തെ മൊബൈല്‍ നമ്പര്‍. സാധാരണ ഗതിയില്‍ യേതു പുലി യ്യെപ്പ യ്യെങ്ങനെ വിളിച്ചാലും ഈ നമ്പര്‍, പരിധിയുടെ പടിക്കു പുറത്തേയ്ക്കു വലിയുകയോ, പെട്ടെന്ന് അപ്രത്യക്ഷമാവുകയോ, പ്രതികരിക്കാനുള്ള മനസ്സു നഷ്ടമാവുകയോ ആണ് സംഭവിക്കാറുള്ളതെന്ന് നൂറുകണക്കിന് ബ്ലോഗര്‍മാര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടാണ്. ഇതിപ്പൊ, ആവശ്യക്കാരന്‍ ഞാനായതുകൊണ്ട്, എന്നെക്കൊണ്ട്തന്നെ ഫോണെടുപ്പിക്കാനുള്ള വിദ്യ ഞാനിതാ വെളിപ്പെടുത്തുകയാണ്. സംഗതി അതീവ ഗോപ്യമാണ് എന്നു മാത്രമറിയുക.
ആദ്യമായി, നിലവില്‍ 11 അക്കങ്ങളുള്ള നമ്പറിന്റെ ഓരോ അക്കമായി കളഞ്ഞുകുളിച്ച് കൃത്യം നമ്പറില്‍ എത്തിച്ചേരുക. ഒരുവിധം, എത്തിച്ചേര്‍ന്നാല്‍ത്തന്നെ മുന്‍ഖണ്ഡികയില്‍ പറഞ്ഞ മൂന്നു പ്രഖ്യാപനങ്ങളിലൊന്ന് നിസ്സംശയമായും കേള്‍ക്കാവുന്ന തരത്തിലാണ് ബ്ലോഗര്‍മാര്‍ക്കെതിരെ ഒരു സ്പെഷ്യല്‍ ഫയര്‍വാള്‍ ഞാന്‍ പണിതുവെച്ചിരിക്കുന്നത്. നമ്പര്‍ കറക്കിക്കൊണ്ടേയിരിക്കുക. അങ്ങനെയിരിക്കുമ്പം, ഓര്‍ക്കാപ്പുറത്ത് റിങ്ങ് ടോണ്‍ കേള്‍ക്കാവും. പന്ത്രണ്ട് റിങ്ങ്ടോണ്‍ അടിച്ചാലുടന്‍ നിഷ്ക്കരുണം കട്ട് ചെയ്യുക. ഈ പ്രക്രിയ ആറു വട്ടം കൂടി ആവര്‍ത്തിക്കുക. ഇത്രയുമായാല്‍, അങ്ങാണ് അങ്ങേയറ്റത്തു പണിയുന്നതെന്ന് എനിക്കു മനസ്സിലാവും. ഫോണ്‍ എടുക്കാനുള്ള നടപടികള്‍ ഞാന്‍ താമസം വിനാ എടുക്കുകയും ചെയ്യും.
ഞാന്‍ കരഞ്ഞു പറയുകയാണ്, എന്നെ കൈവെടിയല്ലെ.
ഒരവശപുലിയുടെ അവസ്സാന അഭ്യര്‍ഥനയാണ്.
എന്ന്,
സ്വന്തം,
പോങ്ങുമ്മൂട്ടില്‍ ഹരീശന്‍.
********************************
ഇത്രയും ഹൃദയഭേദകമായ ഇ-മെയില്‍ എനിക്കിന്നോളം വന്നിട്ടില്ല.....
മാസങ്ങള്‍ കഴിഞ്ഞ് ഇന്നലെ....
4 മണിക്കൂര്‍ നിരന്തര അദ്ധ്വാനത്തിനൊടുവില്‍, ഹമ്പ, പോങ്ങുവിന്റെ നമ്പര്‍ കിട്ടി.
ആരോ, റിസീവര്‍ പൊക്കിയിരിക്കുന്നു. മിനിറ്റില്‍ 144 എന്ന കണക്കില്‍ എന്തോ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. അതൊഴിച്ചാല്‍, സമ്പൂര്‍ണ്ണ നിശ്ശബ്തത !
പിന്നെയും 10 മിനിറ്റിനു ശേഷം ആദ്യം സ്ത്രീ ശബ്ദത്തിലും പിന്നെ കുളക്കോഴി, ചെമ്മരിയാട്, ഒട്ടകപ്പക്ഷി എന്നിവയുടെ ശബ്ദത്തിലും ആരോ ഒരാള്‍ ഒരേ രീതിയില്‍ പ്രതികരിച്ചു :
സര്‍.. സര്‍..ഒരു കൊല്ലമായി പന്നിപ്പനിയായിരുന്നു. ജസ്റ്റ് ഒരാഴ്ച്ചത്തെ സാവകാശം കൂടി തന്നിരുന്നെങ്കില്‍....... പലിശ കിറുകൃത്യമായി അങ്ങെത്തിക്കമായിരുന്നു...ഇതു സത്യം.... സത്യം ..... സത്യം !!!
.......................................................................................................
ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയതും പോങ്ങുമ്മൂടന്റെ അങ്കലാപ്പോടെയുള്ള വിളി ഫോണില്‍.... !
ചേട്ട, ഇവമ്മാര് എന്തൊക്കെയാ എന്നെപ്പറ്റി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? എന്റെ മനസ്സമാധാനം കമ്പ്ലീറ്റ് നഷ്ടപ്പെട്ടു ചേട്ടാ..
ഞാന്‍ രണ്ടു സമാധാനവാക്കുകള്‍ പറഞ്ഞു.
ഉടന്‍ തോളില്‍ തല ചായ്ച്ചു .അതൊക്കെ ചുമ്മാ ആണല്ലെ ചേട്ടാ? സമാധാനായി.
അപ്പോള്‍ മനസ്സില്‍ ഞാന്‍ കരുതി ..
ഇതാ ബ്ലോഗിലെ തടിയനും വ്യത്യസ്തനുമായ തളത്തില്‍ ദിനേശന്‍ :)
പോങ്ങുമ്മൂട്ടില്‍ ഹരീശന്റെ പിറവി അങ്ങനെ സംഭവിച്ചതാ..
ഞാന്‍ ആള് മഹാ ഡീസന്റായി നടക്കുന്ന തിരക്കിലാണ്. ഇനിയും അവഗണിച്ചാല്‍
ഞാന്‍ വാവിട്ട് കരഞ്ഞുപോവും.
പുലിയാവാന്‍ എന്തു ചെയ്യണം ? എനിക്കു നല്ല പുലിച്ഛായയുണ്ടെന്നു ഭാര്യ പറയുന്നു. ഒരിക്കല്‍ പുലിയായാല്‍ പുലിത്തം നിലനിര്‍ത്താനുള്ള വ്യായാമമുറകളും വിശദമായി നിര്‍ദ്ദേശിക്കുമല്ലൊ.

21 comments:
ആരോ, റിസീവര്‍ പൊക്കിയിരിക്കുന്നു. മിനിറ്റില്‍ 144 എന്ന കണക്കില്‍ എന്തോ ഇടിക്കുന്ന ശബ്ദം കേള്‍ക്കാം. അതൊഴിച്ചാല്‍, സമ്പൂര്‍ണ്ണ നിശ്ശബ്തത !
10 മിനിറ്റിനു ശേഷം ആദ്യം സ്ത്രീ ശബ്ദത്തിലും പിന്നെ കുളക്കോഴി, പശു എന്നിവയുടെ ശബ്ദത്തിലും
ആരോ ഒരാള്‍ ഒരേ രീതിയില്‍ പ്രതികരിച്ചു :
ഒരാഴ്ച്ചത്തെ സാവകാശം കൂടിത്തരണം. പലിശ ഞാനങ്ങെത്തിച്ചോളാം...
എനിക്കങ്ങു പിടിച്ചു സജ്ജീവേട്ടാ...അവനിട്ട് ഇങ്ങനെ തന്നെ കൊടുക്കണം..നമ്മൾ വിളിക്കുമ്പോൾ പോങ്ങു ഫോൺ എടുത്ത് കേട്ടിട്ട് ഒന്നു മരിച്ചാൽ മതിയെന്നൊരു ചിന്ത മാത്രമേ ഇപ്പോൾ ബാക്കിയുള്ളൂ....
സജ്ജീവേട്ടന് എന്റെ വീതം എന്ത് ചെലവു വേണം പറഞ്ഞോ...”ഭക്ഷണ സംബന്ധിയായ” ഒന്നും പറഞ്ഞേക്കല്ലേ....!
മിസ്റ്റര്‍ പോങ്ങു... പ്രതികരിക്കൂ..
നിങ്ഗ്ങളുടെ ഊഴമാണ്!
തക്ക പ്രതിയോഗിയല്ലെന്നു അറിയാം
500 കെ ജി യും 350 കെജി യും തമ്മിലുള്ള റസലിങ് ഞങ്ങളൊന്നു കാണട്ടെ!
ഇതാണോ കാര്‍ട്ടൂണിസ്റ്റേ 'ഉന്നൈപ്പോലൊരുവന്‍'
ഹ ഹ കിടിലന്... ആ മനുഷ്യന്റെ മുഴുവന് മാനറിസങ്ങളും ഉള്കൊണ്ട പോസ്റ്റ് :)
അങ്ങിനെ 124 എണ്ണത്തിനെ പിടിച്ചു അല്ലേ സജീവേട്ടാ..
ഇനിയിപ്പോള്‍ 125 എന്ന വിശിഷ്ട നമ്പര്‍ ..
അതിനിപ്പോള്‍ യോഗ്യതയുള്ള ഒരാളെ ഈ ബൂലോകത്തുള്ളൂ....
അത് നിങ്ങ തന്നെ.. വോ... തന്നെ തന്നെ..
സജീവേട്ടാ ഇതില്‍ കൊടുത്ത നമ്പരില്‍ ഞാന്‍ വിളിച്ചു എടുത്തത് ഒരു അന്യഭാഷകാരനാണ് പണി പാല്‍പായസത്തില്‍ തന്നെ കിട്ടി .തൃപ്തിയായി ചേട്ടാ ......തൃപ്തിയായി.
ഒരു ബാറുമുഴുവനും പൊങ്ങുവിനു വരച്ചുകൊടുത്തതില്‍ വലിയ സന്തോഷം.......ഹ ഹ ഹ
അടിപൊളി :)
ഇവനല്ലേ ശരിക്കും പുലി!!
124 കിലോയുള്ള 124മത്തെ പുലി.
സജ്ജീവേട്ട ആവാഹിച്ചത് അല്പം പോലും കുറവില്ല. (ഇത്തിരി ഗ്ലാമര്‍ കൂടിയോ എന്നു മാത്രം സംശയം) :)
(സജ്ജീവേട്ടന്‍ ഇനി 125-മത്തെ പുലിയെ വരക്കാന്‍ ഇത്തിരി കഷ്ടപ്പെടും) :)
എന്‍റമ്മോ എന്തെല്ലാം ഐറ്റംസാണ് നിലത്തുകിടന്നുരുളുന്നത് :) അതിലൊന്ന് ഇങ്ങ് കൊട് പൊങ്ങൂ. എന്നാലും സജ്ജീവേട്ടാ ഒരു കാരിക്കേച്ചറൊക്കെ വരക്കുമ്പോള്‍ ഇത്രേം ഗ്ലാമറൊന്നും കൊടുക്കരുത്.
“ഒരുകൊല്ലമായി പന്നിപ്പനിയായിരുന്നു“...
ചിരിച്ചൊരു വഴിക്കായി :) :) :)
:)
സാധാരണ ഗതിയില്‍ യേതു പുലി യ്യെപ്പ യ്യെങ്ങനെ വിളിച്ചാലും യീ നമ്പര്‍, പരിധിയുടെ പടിക്കു പുറത്തേയ്ക്കു വലിയുകയോ, പെട്ടെന്ന് അപ്രത്യക്ഷമാവുകയോ, പ്രതികരിക്കാനുള്ള മനസ്സു നഷ്ടമാവുകയോ ആണ് സംഭവിക്കാറുള്ളതെന്ന് ബ്ലോങ്ങാടിപ്പാട്ടാണ്....
വരയും വരിയും കുറിക്കു കൊള്ളുന്നവ
ഇതു പോട്രേറ്റ് പോലുണ്ട്
വെരി ഹാന്‍സം ...
great.......... :)
സജ്ജീവേട്ടാ... ,
കലക്കി ഇത്രയും ഗ്ലാമറ് വെണോ? എന്നോരു സംശയം മാത്രം ബാക്കി,
സജ്ജീവേട്ടൻ ആളോരു സംഭവമ്മന്നുട്ട്ടോ
ശ്ശൊ.. ഈ ആള്‍ക്കാര്‍ക്കൊക്കെ എന്തൊരു അസൂയയാ!!
ആ പൊങ്ങുവിനിത്തിരി ഗ്ലാമര്‍ ഉണ്ടായിപ്പോയതിനു ഇങ്ങനെയുണ്ടൊ ഒരസൂയ.
പിന്നെ, തമ്മില്‍ തമ്മില്‍ ചേരുന്നവര്‍ തമ്മില്‍ ഒരിത്തിരി ഇഷ്ടം കൂടുതല്‍ കാണുമല്ലോ. അതുകൊണ്ട് സജീവ് ഭായ് ആ ഗ്ലാമര്‍ ഒന്നു കൂടി വരയില്‍ കൂട്ടി..ഇത്രെ ഉള്ളൂ...
ഇനി 125-മനെ കാത്തിരിക്കയാ :)
ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരിച്ച് എറണാകുളത്തെത്തിയതും പോങ്ങുമ്മൂടന്റെ അങ്കലാപ്പോടെയുള്ള വിളി ഫോണില്‍.... !
ചേട്ട, ഇവമ്മാര് എന്തൊക്കെയാ എന്നെപ്പറ്റി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ? എന്റെ മനസ്സമാധാനം കമ്പ്ലീറ്റ് നഷ്ടപ്പെട്ടു ചേട്ടാ..
ഞാന്‍ രണ്ടു സമാധാനവാക്കുകള്‍ പറഞ്ഞു.
ഉടന്‍ തോളില്‍ തല ചായ്ച്ചു .അതൊക്കെ ചുമ്മാ ആണല്ലെ ചേട്ടാ? സമാധാനായി.
അപ്പോള്‍ മനസ്സില്‍ ഞാന്‍ കരുതി ..
ഇതാ ബ്ലോഗിലെ തടിയനും വ്യത്യസ്തനുമായ തളത്തില്‍ ദിനേശന്‍ :)
പോങ്ങുമ്മൂട്ടില്‍ ഹരീശന്റെ പിറവി അങ്ങനെ സംഭവിച്ചതാ..
പോങ്ങുവിനെ ഇത്ര സുന്ദരനാക്കി വരച്ചതിൽ പ്രതിഷേധം..
“ ഏതാംഗിളില്‍ നിന്നുനോക്കിയാലും മുടിഞ്ഞ ഗ്ലാമര്‍ പ്രവഹിപ്പിക്കുന്ന പൊന്നു പോങ്ങുവേ , നിന്റെ തേജസ്സ് ആവാഹിക്കാന്‍ ഈയുള്ളവന്റെ വരകള്‍ക്കാവുമോ“ എന്ന ശങ്കയോടെ, ആത്മവിശ്വാസം തകര്‍ന്ന് തലകുനിച്ചു കുന്തിച്ചിരുന്ന സജ്ജീവേട്ടന്റെ മുന്നിലേയ്ക്ക് തൂശനിലയില്‍ രണ്ടിടങ്ങഴി അരിയുടെ നല്ല ആവിപറക്കുന്ന കുത്തരിച്ചോറും അതിനലങ്കാരമായി ധാരാളം ഉപദംശകങ്ങളും ഞാന്‍ നിരത്തിവച്ചു. സജ്ജീവേട്ടന്റെ തുറിച്ചുനിന്ന കണ്ണുകളില്‍ ഉപ്പിലിട്ട കണ്ണിമാങ്ങ തിളങ്ങി. തോളില്‍ തട്ടി ഞാന്‍ അനുവാദം കൊടുത്തു.
‘തുടങ്ങാം.‘
സെക്കന്റിനെ നൂറായി കഷ്ണിച്ചതില്‍ ഒരു കഷ്ണനിമിഷം കൊണ്ട് തൂശനില ശൂന്യം. കീഴ്ചുണ്ടില്‍ പറ്റിയിരുന്ന ഒരു വറ്റ് നാവുകൊണ്ട് നക്കി അകത്താക്കി. ഏമ്പക്കം റിച്ച്ടര്‍ സ്കെയിലിന്റെ സൂചിയെ 8 പോയിന്റ് മേലെത്തിച്ചു. ഇലചുരുട്ടി കാര്‍ട്ടൂണിസ്റ്റ് കക്ഷത്തില്‍ തിരുകി പറഞ്ഞു.
‘വെടിപ്പായി‘
ഞാന്‍ ചോദിച്ചു - “പൂര്‍ണ്ണതൃപ്തന്‍?”
ഉത്തരം. - “ബഹുപൂര്‍ണ്ണതൃപ്തന്‍”
“ആത്മവിശ്വാസം ?“
“മടങ്ങിവന്നു”
“നമ്മുടെ ഗ്ലാമര്‍?“
“ആവാഹിക്കാം”
“ മറ്റു കുണ്ഠിതമെന്തെങ്കിലും?”
“അശേഷമില്ല”
“ എന്നാല്‍ തുടങ്ങ്വല്ലേ?”
“ഇപ്പോള്‍ തന്നെ”
“ ശേഷം? “
“ സുമാര്‍ ഇതുപോലൊരു ഊണ് ഒന്നൂടി? “
“വാക്ക്”
ശേഷം, കാര്‍ട്ടൂണിസ്റ്റ് എന്റെ ഗ്ഗ്ലാമറിനെ വരഞ്ഞൊരു പരുവമാക്കി ചോദിച്ചു
“എങ്ങനെ?”
“ഉഷാറായി. ഗംഭീരം. തകര്‍ത്തു.”
പൂര്‍ണ്ണതൃപ്തിയോടെ അടുത്ത അങ്കത്തിനായി കക്ഷത്തിലിരുന്ന ഇല കാര്‍ട്ടൂണിസ്റ്റ് മുന്നിലേയ്ക്ക് വിരിച്ചു.
ശുഭം.
പണ്ട്, ജന്മിയൂടെ മുന്നില്‍ കുടിയാന്‍ നില്‍ക്കുന്നപോലെയാണ് ബ്ലോഗിലെ പലരുടെയും നന്ദി പറച്ചില്‍ കാണുമ്പോള്‍ ഓര്‍മ്മ വരിക. വളഞ്ഞ് കുത്തി, കൈപ്പത്തി ചുണ്ടത്ത് വെച്ച്, കണ്ണീരൊലിച്ച്, അണ്ണാ, ചേട്ടാ, സാറെ, നമിച്ചു, കേമം, അപ്പോ ഒരു പുലിയായിരുന്നല്ലേ തുടങ്ങി ഓക്കാനം വരുന്ന വാക്കുകള്‍ ഇടതടവില്ലാതെ പ്രയോഗിച്ചൊരു പരുവമുണ്ട്. പിന്നെ ‘ഞാനെങ്ങിനെയാണിതിന് ഒരു നന്ദി പറയുക’ എന്നൊരു ആലങ്കാരികവും, ‘ഇതെന്റെ ഡെസ്ക് ടോപ്പിലേക്കെടുത്തു‘ എന്ന് അവമാനവും സമ്മാനിച്ച് അങ്ങിനെ...
പറയാന്‍ കാരണം, ഈ കാരിക്കേച്ചറിന് മി.പോങ്ങുമ്മൂടന്റെ നന്ദി പറച്ചില്‍ ഉള്‍ക്കൊണ്ട അവസാന കമന്റാണ് കാരണം.
ചിത്രത്തേയും ചിത്രകാരന്‍ കുറിച്ച അടിക്കുറിപ്പിനേയും ബഹുദൂരം പിന്തള്ളി താനും ചിത്രകാരനും കഥാപാത്രമാവുന്ന ഒരു നര്‍മ്മ കഥ; അധികം വരുന്ന ഒരൊറ്റ വാക്കുപോലുമില്ലാതെ...(വി കെ എന്നിനെ ഓര്‍മ്മിപ്പിക്കുന്നു സംഭാഷണങ്ങളില്‍) ഒരു മറുപടി/നന്ദി കമന്റായി അദ്ദേഹം കൊടുത്തിരിക്കുന്നു. ക്ലീഷേകളുടെ ലാഞ്ചന ലവലേശം പോലുമില്ലാതെ ഔപചാരികത കലര്‍ന്ന ഒരു നന്ദി പോലുമില്ലാതെ എത്ര സുന്ദരമായി, ഈയൊരു പോസ്റ്റിന് തിളങ്ങുന്ന ഒരു അലങ്കാരം ചാര്‍ത്തിയിരിക്കുന്നു!!
ഒരു ആലിംഗനം, പോങ്ങുമ്മൂടന് :)
enthoru glamour aa Le'hari.
varayum varikaLum thakarththu.
Post a Comment