Sunday, January 13, 2008

ആന 4 : വാജ്പേയി


വര്‍ഷങ്ങളായുള്ള പോഷകാഹാരക്കൂടുതല്‍ കൊണ്ട്
അര്‍ദ്ധപ്രാണനായ ഈ വയോവൃദ്ധന്‍ ഈ പോക്കില്‍
ഭാരതരത്നം ഔഷധശാല വരെയെത്തുമോ ?
അല്ലാ, ഇനി എത്തീട്ടും വല്ല കാര്യോമുണ്ടൊ- ഈ
ദേഹത്തിനോ മറ്റു വല്ലവര്‍ക്ക്വോ ? പേരുകള്‍ മാത്രം
ഒറ്റക്കാലില്‍ നില്‍ക്കുന്ന ഇതിന്റെ നീണ്ട ക്യൂവില്‍
വാസു ഇങ്ങേരുടെ എത്ര മുമ്പിലോ പുറകിലോ ആവണം ?
എനിയ്ക്ക് വീണ്ടും മരത്തില്‍ തൊങ്ങിക്കിടക്കാന്‍ പറ്റ്വോ ?

15 comments:

Cartoonist said...

വര്‍ഷങ്ങളായുള്ള പോഷകാഹാരക്കൂടുതല്‍ കൊണ്ട്
അര്‍ദ്ധപ്രാണനായ ഈ വയോവൃദ്ധന്‍ ഈ പോക്കില്‍
ഭാരതരത്നം ഔഷധശാല വരെയെത്തുമോ ?

അപ്പു said...

Nannaayittundu sajeevettaa!

sathees makkoth | സതീശ് മാക്കോത്ത് said...

കൊള്ളാം.

Ambi said...

ആന സീരീസിലെ നാലും കലക്കി

ആകാരം വച്ച് നോക്കിയാല്‍ ഒരാനയോളമില്ലെങ്കിലും ഒരു പോത്തോളമുള്ളത് കൊണ്ടാവണം (വേദമോതീട്ട് കാര്യമില്ല:)) വീണ്ടും പറയുന്നു ഈ ബ്ലാക്ക് ആന്റ് വൈറ്റ് വരകളുടെ ഒരു ഒരു.. ഇത് ..ഗംഭീരം. യേശുദാസ് ഭാഗവതര്‍ അതിഗംഭീരം.

അങ്കിള്‍ said...

കട്ടിലൊഴിഞ്ഞു കൊടുക്കാതെ കിടക്കുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്‌. എന്തു ചെയ്യാം സഹിക്കുകതന്നെ. അതെങ്ങനെ, കട്ടിലൊഴിഞ്ഞവര്‍ പോലും കുടുംബം വിടാന്‍ വയ്യെന്ന്‌ പറഞ്ഞ്‌ തിരിയെ ചേക്കേറുകല്ലേ.

::: VM ::: said...

Good ! Chettaayee..

idivaal

Vish..| ആലപ്പുഴക്കാരന്‍ said...

:)

Vajpayee kollam..!

Prasanth. R Krishna said...

വര്‍ഷങ്ങളായുള്ള പോഷകാഹാരക്കൂടുതല്‍ കൊണ്ട്അര്‍ദ്ധപ്രാണനായ ഈ വയോവൃദ്ധന്‍ ഈ പോക്കില്‍ഭാരതരത്നം ഔഷധശാല വരെയെത്തുമോ
എത്ര ഹൃദ്യമായി ഇത് പകര്‍ത്തിയിരിക്കുന്നു..!!
ഒന്നും പറയാനാവുന്നില്ല
നന്ദി...
ഇവിടെ ഒന്നുനോക്കൂ

കൃഷ്‌ | krish said...

വാജ്‌പേയിയെ വരച്ചതു കൊള്ളാം. ഇദ്ദേഹം ഭാരതരത്നം ഔഷധശാലയില്‍ എത്തുന്ന കാര്യം സംശ്യാ..ഇടംകൈയ്യന്‍ സമ്മതിക്കൂലാ. ഔഷധം വാങ്ങിച്ച് വാസൂന് കൊടുക്കും. ആഹാ..

വാല്‍മീകി said...

അപ്പോള്‍ വാജ്പേയിയെ എണ്ണത്തോണിയില്‍ കിടത്താനുള്ള പരിപാടിയാണ് അല്ലേ?

പോങ്ങുമ്മൂടന്‍ said...

"ചിരികരം"

Vempally|വെമ്പള്ളി said...

ആഹാ, ഇതിപ്പൊ വാജ്പേയിയെ വടിതോളേല്‍ കയറിയ വയസ്സനാക്കിയല്ലൊ.
പുടിച്ചിറിക്ക്

വിന്‍സ് said...

ഞാനിപ്പം ആണു പുലി സീരീസ് കാണുന്നത്. വൌ....മനോഹരം ആയിരിക്കുന്നു.... എനിക്കു ലീഡരുടെ ഒരു നല്ല മാന്യമായ കാര്‍ട്ടൂണ്‍ വരച്ചു തരമോ സജീവന്‍ ചേട്ടോ

Annie said...

Nannaayittundu!! :-) Do check out this Caricaturist too, though he is not an expert like you.

അതുല്യ said...

കണ്ണിത്രേം തുറന്ന് പിടിയ്കോ ശ്രീ വാജ്പേ? ഇങ്ങെരെന്ന് പറയുമ്പോ എനിക്കെപ്പോഴും സ്റ്റേജിലും സഭയിലുമൊക്കെ ഉറക്കം തൂങ്ങികൊണ്ടിരിയ്ക്കുന്ന ഒരു മുഖമാണു ഓര്‍മ്മ വരിക. പുറകോട്ട് വളച്ച് പിടിച്ചിരിയ്കുന്ന കെക അസ്സലായി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി