
1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു. ഇത്രയും ബ്ലോഗ്ഗര്‍ സൂരജ് അക്ഷരം ഓണ്‍ലൈന്‍ അയച്ചുതന്ന ബയോഡാറ്റ.
ബിനുവിന്റെ ആദ്യ കവിതാസമാഹാരമായ ‘സ്വപ്നങ്ങളിലേയ്ക്കുള്ള വഴികള്‍’ക്കുവേണ്ടി വരച്ചുതരണം എന്ന് കേട്ടപ്പോള്‍ അന്നുതന്നെ അയച്ചുകൊടുത്ത കാര്‍ട്ടൂണാണ് മുകളില്‍. എനിക്കിതേറെ ഇഷ്ടമായിരുന്നു.ഭേദഗതി നിര്‍ദ്ദേശിച്ചപ്പോള്‍ വരച്ചത്, ഏറ്റവും മുകളില്‍.

രണ്ടും സമമായും സരസമായും കാണാനാവുന്ന പാകത എന്റെ ഈ അനിയന്‍ ഇതിനകം വളര്‍ത്തിയെടുത്തിട്ടുണ്ടാകണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
‘പുലി’ സീരീസ് ബ്ലോഗര്‍മാരെ മാത്രം ഉദ്ദേശിച്ച് തുടങ്ങിയതാണ്. അത് തെറ്റിച്ചിട്ടില്ല.
ഇതാ, ബിനുവിനു വേണ്ടിമാത്രം ഇന്നതു തെറ്റിക്കുന്നു.
ഇന്നുതന്നെ ഇതിടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ടിവിയെ ഞാന്‍ ഏറ്റവും അറപ്പോടെ നോക്കിക്കണ്ട ദിവസമാണിന്ന്. ‘നാര്‍ക്കോഅനാലിസിസ്’ റിയാലിറ്റി ഷോ എന്റെ സ്വസ്ഥത കുത്തിക്കെടുത്തിയിരുന്നു. ഈ ദിവസത്തിന് പ്രകാശം കുറവല്ല എന്ന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കേണ്ടിയിരുന്നു.
നിങ്ങള്‍ക്കറിയാവുന്ന ബിനു ദേവസ്യയെ ഞാനായിട്ട് ഒന്നുകൂടി നിങ്ങളുടെ മുന്നില്‍ത്തന്നെ അവതരിപ്പിക്കട്ടെ...
എന്റെ ഒരു മനസ്സമാധാനത്തിന്,
എന്റേയും പലരുടേയും പ്രത്യാശയ്ക്ക്.
11 comments:
ഇന്നുതന്നെ ഇതിടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ടിവിയെ ഞാന്‍ ഏറ്റവും അറപ്പോടെ നോക്കിക്കണ്ട ദിവസമാണിന്ന്. ‘നാര്‍ക്കോഅനാലിസിസ്’ റിയാലിറ്റി ഷോ എന്റെ സ്വസ്ഥത കുത്തിക്കെടുത്തിയിരുന്നു. ഈ ദിവസത്തിന് പ്രകാശം കുറവല്ല എന്ന് എനിക്ക് എന്നെത്തന്നെ വിശ്വസിപ്പിക്കേണ്ടിയിരുന്നു.
സജ്ജീവ്ജീ,ഭാവന നന്നായിട്ടുണ്ട്.
ബിനു വളരുകയാണ്...
നന്നായി സജ്ജീവേട്ടാ..
ഇതു വേദനയിൽ വിരിഞ്ഞ ചിരി.
സൂപ്പർമാൻ എന്ന എഫക്ട് പോലും അവനു
കൂടുതൽ കരുത്തേകും.!
നന്നായി .ബിനു വളരട്ടെ . " വേദനകളുടെ പാട്ടുകാരന്‍ " ഒരു സുപ്പര്‍മാനായി വളരണം .
അതെ ശരിയ്ക്കും സൂപ്പര്‍മാന്‍
ബിനുവിനെക്കുറിച്ചറിഞ്ഞു അതിലേറെ താങ്കളെക്കുറിച്ചും അറിയാന്‍ കഴിഞ്ഞു. ആര്‍ദ്രമാനസനായ കാര്‍ട്ടൂണിസ്റ്റ്.തലവാചകത്തിലെ "unlucky" എന്ന വാക്കു വേണോ? ഒഴിവാക്കൌന്നതാവും നല്ലതെന്നു തോന്നുന്നു.......
സ്നേഹാദരങ്ങളോടെ....
ബിനു ദേവസ്സ്യയെ ‘ഞാനായിട്ട്’ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു എന്നു പറഞ്ഞത് നല്ലൊരു കാര്യം ചെയ്ത് എന്റെ അസ്വസ്ഥത തീര്‍ക്കാന്‍, മുമ്പേ പരിചയപ്പെടുത്തപ്പെട്ട ഒരു കലാകാരനെ ഞാനവതരിപ്പിക്കുന്നു എന്ന അര്‍ഥത്തിലാണ്.
ഏതായാലും, ഞാനാ ഭാഗം മാറ്റുകയാണ് :)
നന്നായി ചേട്ടാ
ബിനു സൂപ്പര്‍മാന്‍ തന്നെ ആകട്ടെ. രോഗം പെട്ടെന്ന് ഇല്ലാതാകുമാറാകട്ടെ. പ്രാര്‍ത്ഥനകളോടെ..........
ബിനുവിന് നന്മകള്‍ നേരുന്നു.
നന്നായി സജ്ജീവേട്ടാ...
"നാര്‍ക്കോ അനാലിസിസ്’ റിയാലിറ്റി ഷോ എന്റെ സ്വസ്ഥത കുത്തിക്കെടുത്തിയിരുന്നു."
സത്യത്തില്‍ എന്റെയും.
Post a Comment