Thursday, September 10, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 14

മുള്ളൂര്‍ക്കാരന്‍
തലേന്ന് വൈകീട്ട്, ചെറായി തീരത്ത് കാറ്റുകൊള്ളാന്‍ വന്ന അ-ചെറായിക്കാരും, സ്ഥലവാസികളും ഒരുപോലെ കരുതിയത് ഇത് ടൂറിസം പ്രൊമോഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കലാപരിപാടിയാണെന്നായിരുന്നു. ....

ഹാന്‍ഡിലില്‍ കയറിനിന്നുകൊണ്ട് ഒരാള്‍ ബൈക്കോടിച്ചു വരുന്നു ! യാതൊരങ്കലാപ്പുമില്ല എന്നു കാണിക്കാന്‍ കൈകള്‍ പുറകില്‍ കെട്ടിയിട്ടുണ്ട്. എന്നാല്‍, ഇടയ്ക്ക് പരിസരങ്ങളൊക്കെ ചാഞ്ഞും ചെരിഞ്ഞും നോക്കി നോട്ബുക്കില്‍ ടൈപ്പ് ചെയ്തു കയറ്റുന്നുമുണ്ട്. കാക്കാശിന് ചിരിയില്ല. സദാ, നിതാ‍ാ‍ാ‍ാ‍ാന്ത നിരീക്ഷണം മാ‍ാ‍ാ‍ാ‍ാ‍ാത്രം !

മിഷ്ടര്‍. മുള്ളൂ, സത്യത്തില്‍ ഇതല്ലെ ഇന്നലെ വൈകീട്ട് ഈ ശാന്തസുന്ദരമായ ഗ്രാമത്തില്‍ സംഭവിച്ചത് എന്നു ഞാന്‍ ചോദിച്ചാല്‍ ‘അല്ല’ എന്നു പറയാന്‍ ധൈര്യമുണ്ടോ ? മീറ്റിന്റന്നു ചായകുടി കഴിഞ്ഞയുടന്‍
ഞാന്‍ അടുത്തുചെന്നു ചോദിച്ചു.

അതു കള. ഒന്നാമത് ഞാന്‍ മഹാധൈര്യശാലിയാണ്. ബൈക്കില്‍ ഞാന്‍ ചെയ്യുന്ന വേലകള്‍ പല പുലിബ്ലോഗര്‍മാര്‍ക്കും സങ്കല്‍പ്പിക്കുവാനേ ആകൂ. സത്യത്തില്‍, എന്നെ എല്ലാരും ഇങ്ങോട്ടുവന്നു പരിചയപ്പെടുന്നതു നന്നായിരിക്കും എന്നു വരെ ഞാന്‍ പറയും.


താങ്കള്‍ സത്യത്തില്‍ ആരാണ് ?

ഞാന്‍ ക്രമവും ക്യൂവും കൃത്യമായി പാലിക്കുന്ന ഒരുത്തന്‍. കുത്തഴിഞ്ഞ എല്ലാ സംഗതികള്‍ക്കും നമ്പറിടുക എന്നത് എന്റെ രണ്ടാം പ്രകൃതാ... ബൈ ദ ബൈ, നമ്മളീ തിന്നുന്ന ചക്കയട നമ്പര്‍ 3 സൈസിലുള്ളതാണ്.


അപ്പൊ, ‘കയ്യില്‍ പാഥേയവുമായി മോക്ഷം തേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍ , ജന്മജന്മാന്തരം, മര്‍ത്യജന്മം എന്നൊക്കെ പ്രൊഫൈലില്‍ കാച്ചിയതൊ ?

എനിക്കതറിയില്ലായിരുന്നു. ആ മഹാസത്യം, ജ്യോത്സ്യശ്രീ അരുണ്‍ കായംകുളം ഒറ്റയ്ക്കുചിന്തിച്ച് കണ്ടെത്തിയതാണ്.

വൈകീട്ടെന്താ പരിപാടി ?

സംഭാരം കുടിച്ചതിനു ശേഷം, ലാസ്റ്റ് പരിപാടി ഇതിന്റേം ഇതിന്റേം നിര്‍മ്മാണമാണ്.

7 comments:

Cartoonist said...

മിഷ്ടര്‍. മുള്ളൂ, സത്യത്തില്‍ ഇതല്ലെ ഇന്നലെ വൈകീട്ട് ഈ ശാന്തസുന്ദരമായ ഗ്രാമത്തില്‍ സംഭവിച്ചത് എന്നു ഞാന്‍ ചോദിച്ചാല്‍ ‘അല്ല’ എന്നു പറയാന്‍ ധൈര്യമുണ്ടോ ? ഞാന്‍ മീറ്റിന്റന്നു ചായകുടി കഴിഞ്ഞയുടന്‍ അടുത്തുചെന്നു ചോദിച്ചു.

സജി said...

മിഷ്ടര്‍ മുള്ളൂ..

കാറ്റടിച്ചാല്‍ കേരള‍ത്തിനു വെളിയില്‍ പറന്നു പോകുന്ന മുള്ളൂര്‍...

ബൈക്കില്‍കയറി....

ശാന്തം .. പാവം!....

നിരക്ഷരൻ said...

മുള്ളൂര്‍ക്കാരനെന്താ സര്‍ക്കസ്സിലായിരുന്നോ ? സജ്ജീവേട്ടാ സൂക്ഷിച്ചോ . ആള് കണ്ണൂര്‍ക്കാരനാ. പരിപ്പുവട സംഘടിപ്പിക്കുന്ന ലാഘവത്തില്‍ നാടന്‍ ബോംബ് ഏര്‍പ്പാടാക്കിക്കളയും :)

ബിന്ദു കെ പി said...

ഭഗവാനേ!! മിഷ്ടർ മുള്ളൂക്കാരൻ ഇതൊന്നും കാണുന്നില്ലേ..? :)

ശ്രീലാല്‍ said...

എന്റമ്മേ... മുള്ളൂല്‍ ഇസ് ബെസ്റ്റ് !!

അരുണ്‍ കായംകുളം said...

‘കയ്യില്‍ പാഥേയവുമായി, മോക്ഷം തേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍'

നോം ഇങ്ങനെ പറഞ്ഞിട്ടില്ല, നോം മൊഴിഞ്ഞത് ഇങ്ങനെയായിരുന്നു..

"കയ്യില്‍ പാരയുമായി, വെഷം പേറി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍"

ഏറനാടന്‍ said...

ഹ ഹ ഹ മുള്ളൂസിന്‍ വരവ് കണ്ടാ?? എനിക്ക് വയ്യെ!!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി