
80കളിലെ ആദ്യവര്‍ഷങ്ങളിലെ കാര്‍ട്ടൂണ്‍ ക്യാമ്പുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു ശരാശരി മലയാളീ കാര്‍ട്ടൂണിസിന്റെ 2.500 ഇരട്ടി കായബലവും, എന്നാല്‍ ഫുള്‍ടിഫുള്‍ ഹൃദയാലുതയുമുള്ള കൃഷ്ണമ്മാഷ്. മരിച്ചുപോയ കാര്‍ട്ടൂണിസ്റ്റുകളായ ശിവറാംചേട്ടന്‍, പിന്നെ ഞാനിന്ന് ഗുരുസ്ഥാനം കല്‍പ്പിയ്ക്കുന്നവരില്‍ സുകുമാര്‍, സീരി, സോമനാഥന്‍, യേശുദാസന്‍, നാഥന്‍, ബാലു, എന്നിവര്‍ക്കൊപ്പം എനിയ്ക്കു വേണ്ടത്ര ഉപദേശവും ബലേഭേഷും നല്‍കിയ, എന്നോടു സൌഹൃദം കാട്ടിയ ഒരു നിശ്ശബ്ദന്‍. ഏറെക്കാലം തിരുവനന്തപുരം പബ്ലിക് റിലേഷനിലെ ഡിസൈനറായിരുന്നു മാഷ് . കുങ്കുമത്തിലെ ‘സാക്ഷി’ കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ മലയാളികള്‍ക്കു സുപരിചിതന്‍. അങ്ങനെയുള്ള കൃഷ്ണമ്മാഷ് പുലിയല്ലെന്നു നിങ്ങള് പറഞ്ഞേക്കാം. പക്ഷെ, ഞാന്‍ സമ്മതിയ്ക്കൂലാ! നിങ്ങള് പുലിയാണെങ്കില്‍ കൃഷ്ണമ്മാഷും പുലി തന്നെ ! പുലിമാഷ് എന്നു വിളിയ്ക്കേം ചെയ്യും !
കേക്കണോ?
എന്നോട് മുട്ടിനോക്കണോ ? ങ്ഹാ!
4 comments:
അങ്ങനെയുള്ള കൃഷ്ണമ്മാഷ് പുലിയല്ലെന്നു നിങ്ങള് പറഞ്ഞേക്കാം. പക്ഷെ, ഞാന്‍ സമ്മതിയ്ക്കൂലാ! ശ്രീരാമന്‍ പുലിയാണെങ്കില്‍ കൃഷ്ണമ്മാഷും പുലി തന്നെ ! പുലിമാഷ് എന്നു വിളിയ്ക്കേം ചെയ്യും !
കേക്കണോ?
എന്നോട് മുട്ടിനോക്കണോ ? ങ്ഹാ!
കൃഷ്ണമ്മാഷ് പുലിയല്ലെന്ന് ഞങ്ങള്‍ പറയൂല്ല
മുട്ടാന്‍ മനസ്സില്ലെങ്കിലോ? ങാ ഹ ഹ
പ്രിയ കാര്‍ട്ടൂണിസ്റ്റ്,
കൃഷ്ണന്മാഷെ പുലിയാക്കിയതു കണ്ടു.
കാര്‍ട്ടൂണിസ്റ്റിനെപ്പോലെ ചിത്രകാരനും ഇവിടെ ഗുരു ദക്ഷിണവക്കാന്‍ കടപ്പെട്ടിരിക്കുന്നു.
1985 ലാണെന്നുതോന്നുന്നു കൃഷ്ണന്‍ മാഷെ ചിത്രകാരന്‍ ആദ്യമായി കാണുന്നത്. പാലക്കാടു വച്ചുനടന്ന കാര്‍ട്ടൂണ്‍ ക്യാംബില്‍ . ശിവറാം ചേട്ടന്‍,യേശുദാസ്,സുകുമാര്‍,എന്നീ പുലികളെയും അവിടെവച്ചുതന്നെയാണ് ചിത്രകാരന്‍ പരിചയപ്പെടുന്നത്. പിന്നെ കാസര്‍ഗ്ഗോഡ് ജില്ലാരൂപികരണത്തോടനുബന്ധിച്ചു സര്‍ക്കാര്‍ നടത്തിയ കാസര്‍ഗോഡ് ക്യമ്പിലും കൃഷ്ണന്‍ മാഷ് സംഘാടകനായി നിന്നപ്പോള്‍ അതിശയമായിരുന്നു.പിന്നെ, കോട്ടയം-മണിമലയിലെ ക്യാമ്പിലും,തിരുവനന്തപുരത്തും
ഈ മാഷ് എവിടെ പോയാലും അവിടെയെല്ലാം സംഘാടകനും ... അഥിഥേയനുമാകുന്ന അസാധാരണ വ്യക്തിയാണ്.
പിന്നെ കാര്‍ട്ടൂണൊക്കെ ഉപേക്ഷിച്ച് ചിത്രകല ക്യാംബില്‍ പങ്കെടുത്തപ്പോള്‍... അതാ പൊന്മുടിയിലും,കാസര്‍ഗോഡും മാഷ് പ്രത്യക്ഷപ്പെടുന്നു !!!
സ്വയം ഒന്നും നേടാതെ...
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമായി ഒരു കലാകാരന്‍...
...................
തിരുവനന്തപുരം കാര്‍ട്ടൂണ്‍ ക്യാംബില്‍ വൈകിയെത്തിയ കാര്‍ട്ടൂണിസ്റ്റ് ഒരു പെന്‍സില്‍ സ്കെച്ച്പോലുമില്ലാതെ സ്കെച്ചുപേനകൊണ്ട് ... തികച്ചും വ്യത്യസ്തമായ ഒരു ശൈലിയില്‍ കാര്‍ട്ടൂണ്‍ വരച്ച് അതിശയ്യിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
താങ്കളുടെ സ്വയം വിമര്‍ശനത്തിനിരയാകുന്ന തടിയും ഹൃദ്യമായ മനസ്സും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. സവകാശം കാണാമെന്ന് ആശിക്കുന്നു.
................
കാര്‍ട്ടൂണിസ്റ്റിന്റെ ബ്ലൊഗ് ചിത്രകാരന്റെ കംബ്യൂട്ടറില്‍ അക്ഷരം വായിക്കാനാകാത്തതുകോണ്ട് കമന്റെ ബൊക്സില്‍ കോപ്പി ചെയ്തിട്ടാണ് വായിച്ചത്. ചെറിയൊരു സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല.
അസൌകര്യം ക്ഷമിക്കുക.
Post a Comment