Monday, September 14, 2009

ചെറായി എളുപ്പപ്പുലികള്‍ - ഒരു വിശദീകരണം

ഒരു പത്രപ്പരസ്യത്തിന്റെ ഈ കാര്‍ട്ടൂണ്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റും
ഹാസസാഹിത്യകാരനുമായ ശ്രീ സുകുമാര്‍

ഒരു പത്തിരുപത്തഞ്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് വരച്ചതാണ്.
ഒറിജിനല്‍ കിട്ടാത്തതുകൊണ്ട് ഓര്‍മ്മയില്‍നിന്ന്
ഞാനിങ്ങനെ വരഞ്ഞിട്ടുവെന്നേയുള്ളൂ.



ഹല,
എളുപ്പപ്പുലി എന്നാല്‍ എളുപ്പമായ പുലി എന്നല്ലെ എന്ന ഉല്‍ക്കണ്ഠ തിരുത്തി എളുപ്പത്തില്‍ വരയ്ക്കാവുന്ന യാതൊരു പുലിയെയാണോ ചെറായിയില്‍ കണ്ടത് യപ്പുലി എന്ന് സമാസിച്ചുതന്നത് പ്രശസ്ത ഈണവിദ്വാന്‍ ബഹുവ്രീഹിയാണ്.

ഞാനും ഉദ്ദേശിച്ചത് അതുതന്നെ. പെട്ടെന്ന്, വരയ്ക്കാന്‍ പറ്റുന്ന / അങ്ങനെ പറ്റൂലോ എന്നു തോന്നിപ്പിച്ച(യ്ക്കുന്ന) മുഖമുള്ളയാള്‍ മാത്രമാണ് എളുപ്പപ്പുലി. അതിനപ്പുറം ഒരു നിര്‍വ്വചനമില്ല. എത്ര സരസമായിട്ടവതരിപ്പിച്ചിട്ടും ഇന്ന് ഒരു കടുപ്പസ്സാമിയെ എനിക്കിതു ബോദ്ധ്യപ്പെടുത്താനായില്ല എന്ന വിവരം ഖേദപൂര്‍വം അറിയിക്കട്ടെ. കഷ്ടകാലത്തിന്, നല്ലവനായ ആ പുലി എന്റെ ഈ ലിസ്റ്റിലില്ല.

ഇങ്ങനെ പോയാല്‍, എങ്ങനെയാവും എന്റെ അന്ത്യം എന്ന് ഇപ്പോള്‍ ഞാന്‍ ചിന്തിച്ചു വശാവുന്നു.

ആദ്യ എളുപ്പപ്പുലി അപ്പൂട്ടനായിരുന്നു. ആശാനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ബ്ലോഗ് വായിച്ചിട്ടില്ല. സാക്ഷാല്‍ എളുപ്പപ്പുലി എന്നു തോന്നി. പൂശി.

കാര്‍ട്ടൂണ്‍ എനിക്ക് എന്താണെന്ന് ഞാന്‍ നിങ്ങളോട് പറയില്ല.....
ഈ കലയില്‍ ഞാന്‍ വശംവദനാവാറില്ല.

അതുകൊണ്ട്, ഈ എളുപ്പപ്പുലി സീരീസില്‍ വരാത്തവര്‍ പൊറുക്കുമല്ലൊ :)

സോദാഹരണം ഇങ്ങനെ....

എളുപ്പപ്പുലി ഉദാ : വി.എസ്. അച്യുതാനന്ദന്‍
കടുപ്പപ്പുലി ഉദാ : പിണറായി വിജയന്‍

ആ മുഖങ്ങള്‍ ഒന്നു റിവൈന്‍ഡ് ചെയ്യൂ. എളുപ്പപ്പുലി ക്ലാസ്സിഫിക്കേഷന്റെ ഗുട്ടന്‍സ് പിടികിട്ട്യാ ? എത്ര സിമ്പിള്‍, അല്ലെ ? അത്രേള്ളൂന്ന്...

ഇനി മുകളിലെ പടം ഒന്നുകൂടി നോക്കണം. സന്തപ്ത ഭാര്യയ്ക്കും മക്കള്‍ക്കും മാത്രം തോന്ന്യാ മത്യോ ? സ്നേഹനിധ്യാന്ന് എനിക്കു കൂടി തോന്നണ്ടെ ? ഹല്ല പിന്നെ !

ശുഭദിനം !

14 comments:

Cartoonist said...

സോദാഹരണം ഇങ്ങനെ....

എളുപ്പപ്പുലി ഉദാ : വി.എസ്. അച്യുതാനന്ദന്‍
കടുപ്പപ്പുലി ഉദാ : പിണറായി വിജയന്‍

എത്ര സിമ്പിള്‍, അല്ലെ ? അത്രേള്ളൂന്ന്... എല്ലാം.

കാപ്പിലാന്‍ said...

:)

Umesh::ഉമേഷ് said...

സുകുമാറിന്റെ കാർട്ടൂണിൽ പരേതന്റെ പേരു് ഹരിശ്ചന്ദ്രക്കുറുപ്പു് എന്നായിരുന്നു. താഴെ ചന്ദ്രമതി അമ്മ എന്നും ഉണ്ടായിരുന്നു.

ആൾ വലിയ കള്ളനും കവർച്ചക്കാരനും ആയിരുന്നത്രേ!

Cartoonist said...

ഉമേഷെ,
ഇത് ഞാന്‍ സമ്മതിച്ചു !!!!!!!!!!!!!!
ഞാനിതിന്നുതന്നെ സുകുമാര്‍സാറിനെ അറിയിക്കുന്നുണ്ട്.

Umesh::ഉമേഷ് said...

അദ്ദേഹം ഒരു ഭവനഭേദനശ്രമത്തിലാണു് ദിവംഗതനായതു് എന്നും ഒരു ചെറിയ ഓര്‍മ്മ. അതും ശരിയാണോ എന്നു് ഒന്നു തിരക്കിയേക്കൂ.

ഒരു മുപ്പതു കൊല്ലമെങ്കിലും ആയിക്കാണും അതു പ്രസിദ്ധീകരിച്ചിട്ടു്. ഏതോ ഓണം വിശേഷാല്‍പ്രതിയിലായിരുന്നു എന്നാണു് ഓര്‍മ്മ.

ശ്രീ said...

:)

സജി said...

എന്നാലും എങ്ങോട്ടും പൊയ്ക്കളഞ്ഞേക്കല്ലേ..
ഇവിടെയൊക്കെ കാണണേ..

വര മറന്നാലും, ആ വരികള്‍.....

പോര.. രണ്ടും വേണം!...

tk sujith said...

‘വിശദീകരണത്തിന്റെ‘ പശ്ചാത്തലം മനസ്സിലായില്ല സജ്ജീവേട്ടാ.എന്തോ സംഭവിച്ചിട്ടുണ്ട് എന്നു മാത്രം മനസ്സിലായി.

ഇതെഴുതുന്നത്, ഉമേഷ്ജി മുപ്പത് കൊല്ലം മുമ്പ് കണ്ട കാര്‍ട്ടൂണിന്റെ വിശദവിവരങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് എഴുതിയത് കണ്ടിട്ടാണ്.ഒരു കാര്‍ട്ടൂണിസ്റ്റിന് ഇതില്‍പ്പരം സന്തോഷം വേറെ എന്തുണ്ട്?

Cartoonist said...

സുജിത്തെ,
ഞാനും അതുതന്നെ ആലോചിച്ചു.
30 കൊല്ലങ്ങള്‍ക്കിപ്പുറം ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകളുടെ വേതനനിരക്കില്‍
അണുകിട വ്യത്യാസമില്ലാത്ത അവസ്ഥയില്‍
ഈ ഓര്‍മ്മയുടെ ഭംഗി !!!

അനില്‍@ബ്ലോഗ് // anil said...

അതെ, സജീവേട്ടാ,
എനിക്കും തോന്നി, വിശദീകരണം ആവശ്യമാ‍യ എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.

ബിന്ദു കെ പി said...

എന്താ ഇപ്പോ ഇങ്ങനെയൊരു വിശദീകരണം സജ്ജീവേട്ടാ...? എളുപ്പപ്പുലി സീരീസ് നിറുത്തിയോ?

Cartoonist said...

ഇല്ലില്ല ബിന്ദു,
ബിന്ദാസായി തുടരും...

അപ്പൂട്ടൻ said...

സജ്ജീവേട്ടാ....
എന്നേം ഒരു പുലിയാക്കിയതിൽ സന്തോഷം. ആ സന്തോഷവും അസൂയയും ഒക്കെക്കൂട്ടി ഞാനൊരു പോസ്റ്റ്‌ തട്ടിക്കൂട്ടിയിട്ടുണ്ട്‌. അങ്ങിനെയെങ്കിലും എന്റെ ബ്ലോഗ്‌ ഒന്ന് വായിക്കും എന്ന് കരുതുന്നു (അല്ലാതെ ആകർഷിക്കാൻ വഴിയൊന്നുമില്ല)

നിഷാർ ആലാട്ട് said...

എനിക്ക് വളരെ അധികം ഇഷ്ടപെട്ടു ,പുറത്ത് കടക്കാനാകുന്നില്ല പോസ്റ്റിലു നിന്നു.
കാത്തിരിക്കുന്നു ഇനിയും ഇനിയും പ്രതീക്ഷിചുകൊന്ധു സ്നേഹതൊടെ നിഷാർ

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി