Sunday, August 19, 2007

പുലി 33 : സുനീഷ് തോമസ്

സുനീഷ് തോമസ്
കള്ള്, കൃഷി (റബ്ബര്‍ മുതല്‍പേര്‍)
എന്നിവയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍,
ചര്‍ച്ചാക്ലാസ്സുകള്‍, ലഘുലേഖകള്‍,
പ്രചാരവേലകള്‍ എന്നിവയില്‍ ആമഗ്നന്‍.
കുറുമാന്‍സിന്റെ ‘പുസ്സപ്രാശ്ന’ത്തിന്റന്ന്
ആദ്യന്മായി കാണുമ്പോള്‍ 5’ 8”- 74 കി.ഗ്രാം.- ഉണ്ടക്കണ്ണ്
എന്നീ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സോടെ‍ നില്‍ക്കുന്നതു കണ്ടു.
ഹാന്‍സം ഡോണ്‍, സൈലെന്റ് കില്ലര്‍ എന്നീ
വ്യക്തിത്വങ്ങള്‍ 79:21 അനുപാതത്തില്‍
വൃത്തിയായി വര്‍ത്തിക്കുന്നത് സൂക്ഷ്മദൃക്‌കായ
ഞാന്‍ ‘പ്ടീം’ എന്നു കണ്ടുപിടിച്ചു. (ഈ എന്നെ സമ്മതി ...!) .

പേടികൊണ്ടാണെന്നു കുടുംബ ഡോക്ടര്‍ പറയുന്നു,
ഏറ്റവും കൈവേഗതയോടെ പൂര്‍ത്തിയാക്കിയചിത്രങ്ങളിലൊന്നാണിത്.

14 comments:

ബയാന്‍ said...

സജ്ജീ: സുനീഷിനെ ഞാന്‍ കാണുന്നില്ല, എന്റെ കാ‍ര്‍ട്ടൂണ്‍ സൈസ് കണ്ണ് അടിച്ചുപോയോ ആവോ..?

Mr. K# said...

സുനീഷിനെ കണ്ടാല്‍ ഒരു ചോപ്പ ന്റു പോലെ :-)

അഞ്ചല്‍ക്കാരന്‍ said...

എവിടെ സുനീഷ്?
കാണാന്‍ പൂതിയാകുന്നു.
ഓ.ടോ: എന്റേം ഒരു പടം വരച്ചു തരുമോ. എന്നെ കുറിച്ച് ഞാന്‍ വിശദീകരിക്കാം. ഇതാ ഇങ്ങിനെ “ജയം കാംക്ഷിച്ച് തോല്‍‌വി സ്വന്തമാക്കുന്നവന്‍, അപജയത്തില്‍ അഹങ്കരിക്കുന്നവന്‍, പരാജയം പണം കൊടുത്ത് നേടുന്നവന്‍, വടി കൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍”
പ്ലീസ് ഇത് വെച്ച് ഒരു കാരിക്കേച്ചര്‍.

SHAN ALPY said...

ഒന്നും കണുന്നില്ല

Cartoonist said...

ചതിച്ചോ, ഇനി എന്റെ കണ്ണും അടിച്ചുപോയോ !

Cartoonist said...

മാലോകരേ,
ഇപ്പൊ കഥ മാറീല്യേ ? സുനീഷിനെ ഇടിച്ച് പഞ്ചീസാക്കിയിട്ടുണ്ട്. ങ്ഹാ !

സാല്‍ജോҐsaljo said...

ആരെവിടെ! ആദ്യം ഒരുകുപ്പി പള്ളിമോരു കൊണ്ടുവരൂ... ഈ പള്ളിക്കെട്ടൊന്നിറങ്ങട്ടെ.!

ദൈവേ... ഇത് മീനച്ചിലാറ്റിലൊലിച്ചുപോയ ഷാപ്പിലെ കള്ളുമാട്ടമല്ലേ... അല്ലേ...

ഹിയ്യൊ.. ആര്..

സുനീ.. സുനീഷാ.. പോടെ.. കള്ളുമാട്ടം..

ഹെന്ത്..

സത്യം?

ഓ.ടോ.: കാര്‍ട്ടൂണിസ്റ്റേ.. ലവന്‍ കണ്ണിലച്ചാറുതേക്കും. നിങ്ങളു സൂ‍ക്ഷിച്ചോ...

Mubarak Merchant said...

സുനീഷുകൊച്ച് കലക്കീട്ടൊണ്ട്.
:)

ബയാന്‍ said...

സജ്ജീ: ഇപ്പോ കാണുന്നുണ്ടു; ഈ ഇക്കാസ് കുരെ ആയി കിടന്നു നെഗളിക്കുന്നെ, ഇനിയവനെ കൂടിയൊന്ന് വട യാക്കിത്തരണം പ്രഭോ.

Mr. K# said...

ഇപ്പൊ കാണാം.

Unknown said...

അബ്കാരി സുനീഷ് നന്നായിട്ടുണ്ട്. :-)

Murali K Menon said...

വരകളെല്ലാം ഒന്നിനൊന്നു മെച്ചം... ആ കഴിവ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു... എല്ലാ ആശംസകളും

SUNISH THOMAS said...

ബുഹഹഹഹഹഹഹ!!!

എന്‍റെ പടം... എനിക്ക് അങ്ങിഷ്ടായീ...... സജീവേട്ടന് എന്‍റെ വക രണ്ടുകുപ്പി (തെകയുമോ?) വേണ്ട പത്തു കുപ്പി കള്ള് ഫ്രീ. തൃശൂരുവരുമ്പോള്‍ കൂടാതെ ഒരു ടിപ്പറു ലോറി നിറയെ ലഡുവും മേടിച്ചു തരുന്നതായിരിക്കും. വരയ്ക്കൊപ്പം എഴുത്തിനും കൈവഴങ്ങുമല്ലേ... തകതകര്‍പ്പന്‍!!!!


എന്‍റെ കയ്യിലെ മസില് കണ്ടിട്ട് എനിക്കുതന്നെ കൊതിയാവുന്നു.......


ശൊ....!!!!


താങ്ക്യു സജീവേട്ടാ, ചെലവു ചെയ്യുന്നതായിരിക്കും.

SUNISH THOMAS said...

ഒന്നാന്തരമൊരു അംബര്‍ല്ലാ സ്റ്റൊമക്കും പിടിപ്പിച്ചു തന്നു ഭവാന്‍.... ഇനിയെനിക്കു പെണ്ണുകിട്ടുമോന്നൊരു ഡവിട്ട്!!!


:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി