Saturday, December 1, 2007

പുലി 67 : മഴനൂലുകള്‍

മഴനൂലുകള്‍ (ഭാഗം-1)
ലോകത്തില്യ്ക്കുംവെച്ച്, ഏറ്റവും കുറവ് യാത്ര ചെയ്തിട്ടുള്ള ഒരു ബ്ലോഗറുടെ കൃതിയാണ് നിങ്ങ്ലാര് ഇപ്പൊ വായിച്ചോണ്ടിരിയ്ക്കണെ. എന്നാല്‍, അങ്ങേര് എന്ന ഈ ഞാന്‍ ചെയ്തിട്ടുള്ള യാത്രാസ് എല്ലാം മിനിമം സംഭവബഹുലവും മാക്സിമം അചിന്ത്യ ചിന്തരൂപയും ആയിരുന്നു എന്ന സത്യം അറിയാമൊ ?

ഞാന്‍ ഒരു യാത്രയിലാണ്. നട്ടുച്ച. ധര്‍മവാറത്തൂന്ന് നുരയും പതയുമായി ബാംഗ്ലൂര്‍ക്ക് നടക്കുന്ന ബസ്സില്‍, ഒരു സൈഡ് സീറ്റില്‍ ഒരു ബിരിയാണിയുടെ കഥ സൈലെന്റായി അയവിറക്കിക്കൊണ്ട് ഞാന്‍. വഴിയിലൊരിടത്തെ ബസ്സ്റ്റോപ്പില്‍ ഒരു കണ്ണു മാത്രം തുറന്നുപിടിച്ചുകൊണ്ട് ഒരു കോമളയെ സാകൂതം നോക്കുന്ന ഒരു യുവകോമളനെ‍ കണ്ടത് ഞാന്‍ അതിവ്യക്തമായി ഓര്‍ക്കുന്നു (കോമളന്‍ ഇന്നത്തെ ഇക്കാസും കോമളയാണെങ്കിലോ ജാസൂട്ടിയല്ലാതെമറ്റാരുമല്ല എന്നൊരാളും ആയിരുന്നെന്ന് കാക്കനാട്ടെ കല്യാണത്തിന് കണ്ടപ്പോള്‍ ബോദ്ധ്യായി. ഞാനതവരോട് നേരിട്ട് പറയുകയും ചെയ്തു. ജാസ്സൂട്ടി ഉടന്‍ കാല്‍നഖം കൊണ്ട് ഒരു കളം വര തുടങ്ങി. വര നൂറിലധികമായപ്പൊ, ഇക്കാസ് അതാ ആ പഴയ ഒറ്റക്കണ്ണന്‍ പോസെടുക്കുന്നു. ഞൊടിയിടയില്‍ രണ്ടും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവുന്നു ! ........................... പെട്ടെന്ന്, ഒരു ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞുനോക്കി. കലേഷ് ദീര്‍ഘത്തില്‍ ഒരു നെടുവീര്‍പ്പിട്ടതാണ്. “ഗ്യാസിന്റ്യാണ് ചേട്ടാ. കുമ്പളങ്ങതീറ്റ ഒന്നരാടാക്കി, എന്താ ഒരു വില !” . “ഏതായാലും ഇപ്പൊ വരാം” എന്ന് പറഞ്ഞുകൊണ്ട് കൊല്ലത്തേയ്ക്കുള്ള ബസ്സ് പിടിയ്ക്കാന്‍ കലേഷ് കാടും പടലും താണ്ടി ഒരോട്ടം ഓടുന്നതു കണ്ടു. പിന്നെ കണ്ടിട്ടില്ല !!! ............. ഛെ..ഛെ ..സോറി, ഞാനും വല്ലാതെ കാടുകയറിപ്പോകുന്നു ! )

ബി.എ. മലയാളം ഓണേഴ്സായ ആകാശം മേഘാവൃതമായിരുന്നു. ഒരു ബ്ലാക് & വൈറ്റ് മേഘം ധൃതിയില്‍ പോകുന്നതു കണ്ടു. അതേ യൂണീഫോമിട്ട ഏതാനും മേഘങ്ങള്‍ അതിനെ ചേയ്സ് ചെയ്യുന്നുണ്ട്. ഇന്ദ്രന്‍സ് യൂറിന്‍ ഷെഡ്ഡില്‍ ഒന്നിനുപോകാനുള്ള മത്സരമാണ്. എനിക്കു ചിരി വന്നു. ചിരി പതുക്കെ മാഞ്ഞു. ഓര്‍മ്മയിലേയ്ക്ക് ബാഗ്ലൂര്‍, മേഘം, വര്‍ണമേഘം, മഴനൂ...


“എന്റയ്യോ !” ഞാന്‍ അലറി വിളിച്ചു. എല്ലാരും ഞെട്ടിക്കൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു.

“ബാഗ്ലൂരെത്ത്യാ എന്നെ ശക്തമായൊ, അതിശക്തമായോ ഒന്നു കുലുക്കി വിളിച്ചേക്കണം. ”

ഒറങ്ങാന്‍ പൂവ്വാണൊ ?. അയല്‍സീറ്റുകാരനാണ്.

അല്ല, ഓര്‍മ്മകളിലേയ്ക്ക് ഒന്ന് ഊളിയിടാന്‍ പൂവ്വാ...

അപരന്‍ എന്നെ ഒരര മിനിറ്റ് നിരീക്ഷിച്ചു. പിന്നെ, പോക്കറ്റില്‍നിന്ന് പഴ്സെടുത്ത് എന്തോ എണ്ണിനോക്കുന്നതു കണ്ടു.

ഞാനാ നടുക്കുന്ന പഴയ ബസ്സ് യാത്ര ഓര്‍മ്മിയ്ക്കാന്‍ തുടങ്ങി...

(തുടരും- നാളെ)

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌.................................................................................

.................................................................................

ഇന്ന് (27-12-2007) വൈകീട്ട് പെട്ടെന്നു വന്ന്
മേത്തു വീണ ഒരു ബോധോദയത്തിന്റെ
മൂച്ചില്‍ നൂലിനെ വീണ്ടും വരയ്ക്കുകയാണ്.
എന്റെ ഹൃദയത്തോടു
ഏറെ ചേര്‍ന്നുനില്‍ക്കുന്ന
ഒരു കസിന്റെ ഛായയുള്ള ഈ നൂലിനെ
ഒരു രണ്ടാം ഭാഗത്തിലൂടെ വീണ്ടും പിന്തുടരണം
എന്ന് അന്നു കരുതീര്‍ന്നു.
ഇപ്പൊ, ഈ പടം മാത്രം ഇടുന്നു. കഥ പിന്നെ ...


17 comments:

Cartoonist said...
This comment has been removed by the author.
Cartoonist said...

ബി.എ. മലയാളം ഓണേഴ്സായ ആകാശം മേഘാവൃതമായിരുന്നു. ഒരു ബ്ലാക് & വൈറ്റ് മേഘം ധൃതിയില്‍ പോകുന്നതു കണ്ടു. അതേ യൂണീഫോമിട്ട ഏതാനും മേഘങ്ങള്‍ അതിനെ ചേയ്സ് ചെയ്യുന്നുണ്ട്. ഇന്ദ്രന്‍സ് യൂറിന്‍ ഷെഡ്ഡില്‍ ഒന്നിനുപോകാനുള്ള മത്സരമാണ്. എനിക്കു ചിരി വന്നു. ചിരി പതുക്കെ മാഞ്ഞു. ഓര്‍മ്മയിലേയ്ക്ക് ബാഗ്ലൂര്‍, മേഘം, വര്‍ണമേഘം, മഴനൂ...

“എന്റയ്യോ !” ഞാന്‍ അലറി വിളിച്ചു. എല്ലാരും ഞെട്ടിക്കൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടു.

G.MANU said...

mazhanool ayyappa........kasarai

Promod P P said...

50% ശരിയായി
പക്ഷെ ആ മുണ്ടും ജുബ്ബയും കലക്കി
പാലക്കാട് ഭാഷയില്‍ പറഞ്ഞാല്‍ എരമ്പി

Sreejith K. said...

പടം കൊള്ളാം, കളര്‍ മാച്ച് ആയില്ല :)

അനാഗതശ്മശ്രു said...

മഴയെക്കുറിച്ച്‌, മഴയുടെ സംഗീതത്തെക്കുറിച്ച്‌, അതിലെ ദു:ഖത്തെക്കുറിച്ച്‌... പിന്നെ പണ്ടു ഞങ്ങള്‍ കൈയ്യെത്തിപ്പിടിച്ച മഴനൂലുകളുടെ സ്വപ്നങ്ങളെക്കുറിച്ച്‌...
......

ഈ നൂല്‍ ബ്ളൊഗാത്മാവിനെ പരിചയപ്പെടുത്തിയ കാര്‍ റ്റൂണിസ്റ്റിനു നന്ദി

ആവനാഴി said...

മാഷെ,

വരി വരയെ വെല്ലുന്നോ അതോ വര വരിയെ അടിച്ചു നിരപ്പാക്കുന്നോ എന്നാലോചിക്കുമ്പോള്‍ മനസ്സിന്റെ ഉള്ളിലെ ചക്കരമാമ്പഴം കാക്ക കൊത്തിപ്പോയി, അതു കാക്കച്ചി കൊത്തിപ്പോയി. വരയും വരിയും വരവരിയായും വരിവരയായും വറപൊടി തൂകി വരണമാല്യങ്ങളെറിഞ്ഞു നിന്നതുകണ്ടപ്പോള്‍ എന്താ പറയാ എന്റെ മാഷെ? പ്രമാദം എന്നു പറയാച്ചാല്‍ അതു അണ്ടര്‍ സ്റ്റേറ്റുമെന്റാവില്ലേ എന്ന ത്രിശങ്ക. അണ്ടര്‍ ഹാന്‍ഡ് ഡീലിംഗ്സ് വല്ലതും തരായതുകൊണ്ടാണൊ ഇത്ര താത്തിപ്പറഞ്ഞേന്നു ചോയ്ച്ചാല്‍ അടിയന്‍ കുടുങ്ങി.

രസ്യന്‍, രസികന്‍, രസനിഷ്യന്ദന്‍ അതില്‍പ്പരം പറവാനെളുതല്ല.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

As usual ithum super sajjivetta..........

മുല്ലപ്പൂ said...
This comment has been removed by the author.
മുല്ലപ്പൂ said...

ithu super.
neril kandittila njaan.
but foto yil kanda pole thanne..
pinne kayyil paippum poovum ?!
ezhuththu ennatheyum pole onnam tharam

കുട്ടന്‍സ്‌ | S.i.j.i.t.h said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

Sajeevettaa,

Swantham PHOTOMS publikity kodukkunnathil asesham thaalparyamillaaththa "NOOLANNAN" itharathiloru kodum chathi pratheekshichillaannu thOnnunnu..

Anyway, "DaivathinOTu varam TOP aayirunnuu ennu parayenda kaaryam illallo.." ...ITHUM KALAKKI...

Ella BLOGGERS inum sneham..

--KUTTANS
(Sorry for typing Manglish..Ippo, Bloggum, Varamozhiim onnum illaa...sukhajeevithathilaaNu..)

Umesh::ഉമേഷ് said...

കള്ളുകുപ്പിയില്ലാതെ എന്തോന്നു മഴനൂലുകള്‍? "sHAPPY pONAM", "Save water, drink beer" തുടങ്ങിയ മഹദ്വചനങ്ങളുടെ സ്രഷ്ടാവു്?

ആ ഇക്കാസ്/ജാസൂട്ടി/കലേഷ്/കുമ്പളങ്ങാ വര്‍ണ്ണന ഒരൊന്നര അലക്കായി. വള്ളിയുള്ള കുമ്പളങ്ങ എറണാകുളത്തു പള്ളുരുത്തിയ്ക്കടുത്തു കിട്ടും.

ദിലീപ് വിശ്വനാഥ് said...

നല്ല വിവരണം.

സജീവ് കടവനാട് said...

കാര്‍ട്ടൂണിലും തുടരനോ?

Peelikkutty!!!!! said...

ഹി..ഹി..അടിപൊളി!..പക്ഷെ മഴനൂലെന്തിനാ മുണ്ടിന്റെ മേലെ മാക്സി ഇട്ടേന്നു മാത്രം‌ മനസിലായില്ല:)

സഹയാത്രികന്‍ said...

ഹി..ഹി..ഹി
കലക്കി:)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി