Saturday, January 19, 2008

പുലി 101 : പപ്പൂസ്സ്

പുലി സീരീസ് തുടരണോ എന്ന ചിന്തയിലായിരുന്നു ഇത്ര നാളും.
ഒടുവില്‍ തീരുമാനിച്ചു. പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തുടക്കമിടാം.
നല്ലൊരു അനോനിയെക്കിട്ടുമോ എന്ന പുരോഗമനാശയം മനസ്സിലിട്ടോണ്ടു നടന്നു.
(മോഹന്‍ലാലിന്റെ തമ്പുരാന്‍ സീരീസ്, ദശാവതാരം സീരീസ് എന്നിവ
തകര്‍ക്കുന്നതിനിടെ പിടിവിട്ടുപോയ ഒരു നവാഗത നിര്‍മ്മാതാവ്
അത്തരമൊരു സില്‍മയെടുക്കാന്‍ സ്പെഷ്യലിസ്റ്റ് സംവിധായകനെ ഏല്‍പ്പിച്ചുവത്രെ.
അഡ്വാന്‍സു കൊടുക്കാന്‍ നേരം നിര്‍മ്മാവ് നല്ലൊരു ഉല്‍ക്കണ്ഠ
രേഖപ്പെടുത്താന്‍ മറന്നില്ല : അല്ല, സംവീ, വാര്യര് റെഡ്യായൊ ?
സംവി: വാര്യരോ ? കഥയില്‍ വാര്യരില്യാലൊ...
നിര്‍മ്മാ: ഹെന്ത് ?!! ഇല്ലെന്നോ ? ഒരു നിമിഷം കളയാതെ, ‍ ഒരുത്തനെ ശരിപ്പെടുത്തിയിട്ട് എന്നോട് മിണ്ട്യാല്‍ മതി .. ആ ആറാംബ്രാനിലൊക്കെ ആദ്യാവസാനാ വാര്യര്...
സംവി അങ്കലാപ്പിലായി.
സംവി: അല്ല, വാര്യേര്‍സ് ഈയിടെ ദുര്‍ല്ലഭാ.. വല്ല നായരോ മറ്റോ മത്യോ ?
നിര്‍മ്മാ : അവറ്റകളും ദുര്‍ല്ലഭാവില്യല്ലോ ലേ?
സംവി : ഹേയ് .. വഴീല്യ..
നിര്‍മ്മാ : എങ്കീ, നല്ലതു നോക്കി ഒരു..ഒരു.. രണ്ടു നായര് പോരട്ടെ. )
അങ്ങന്യാണ് നല്ലതു നോ‍ക്കി ഒരു ലേറ്റസ്റ്റ് അനോന്യെ ഇവിടെ പൂശുന്നത്.
ഞാനും മോഡേണാണെന്ന് നാലാളറിയട്ടേന്ന്..

22 comments:

Mubarak Merchant said...

ഹഹഹ ഇത് കലക്കി സജ്ജീവേട്ടാ..
നമുക്ക് ഇവനെ വച്ച് ഒരു കാര്‍ട്ടൂണ്‍ സീരീസ് തൊടങ്ങ്യാലോ?

Cartoonist said...

പുലി സീരീസ് തുടരണോ എന്ന ചിന്തയിലായിരുന്നു ഇത്ര നാളും.
ഒടുവില്‍ തീരുമാനിച്ചു. പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തുടക്കമിടാം.
നല്ലൊരു അനോനിയെക്കിട്ടുമോ എന്ന പുരോഗമനാശയം മനസ്സിലിട്ടോണ്ടു നടന്നു.
(മോഹന്‍ലാലിന്റെ തമ്പുരാന്‍ സീരീസ്, ദശാവതാരം സീരീസ് എന്നിവ
തകര്‍ക്കുന്നതിനിടെ പിടിവിട്ടുപോയ ഒരു നവാഗത നിര്‍മ്മാതാവ്
അത്തരമൊരു സില്‍മയെടുക്കാന്‍ സ്പെഷ്യലിസ്റ്റ് സംവിധായകനെ ഏല്‍പ്പിച്ചുവത്രെ.
അഡ്വാന്‍സു കൊടുക്കാന്‍ നേരം നിര്‍മ്മാവ് നല്ലൊരു ഉല്‍ക്കണ്ഠ
രേഖപ്പെടുത്താന്‍ മറന്നില്ല : അല്ല, സംവീ, വാര്യര് റെഡ്യായൊ ?
സംവി: വാര്യരോ ? കഥയില്‍ വാര്യരില്യാലൊ...
നിര്‍മ്മാ: ഹെന്ത് ?!! ഇല്ലെന്നോ ? ഒരു നിമിഷം കളയാതെ, ‍ ഒരുത്തനെ ശരിപ്പെടുത്തിയിട്ട് എന്നോട് മിണ്ട്യാല്‍ മതി .. ആ ആറാംബ്രാനിലൊക്കെ ആദ്യാവസാനാ വാര്യര്...
സംവി അങ്കലാപ്പിലായി.
സംവി: അല്ല, വാര്യേര്‍സ് ഈയിടെ ദുര്‍ല്ലഭാ.. വല്ല നായരോ മറ്റോ മത്യോ ?
നിര്‍മ്മാ : അവറ്റകളും ദുര്‍ല്ലഭാവില്യല്ലോ ലേ?
സംവി : ഹേയ് .. വഴീല്യ..
നിര്‍മ്മാ : എങ്കീ, നല്ലതു നോക്കി ഒരു..ഒരു.. രണ്ടു നായര് പോരട്ടെ. )
അങ്ങന്യാണ് നല്ലതു നോ‍ക്കി ഒരു ലേറ്റസ്റ്റ് അനോന്യെ ഇവിടെ പൂശുന്നത്.
ഞാനും മോഡേണാണെന്ന് നാലാളറിയട്ടേന്ന്..

അഭിലാഷങ്ങള്‍ said...

ശെഡാ..

ആ കള്ള പപ്പൂസിന്റെ മൊട്ടത്തലയില്‍ ഒരു തേങ്ങ ഉടക്കാന്‍ വന്നതാ. ഇക്കസോട്ടോ ആദ്യം എത്തിയെങ്കിലും കോക്കനട്ട് ഇല്ലാതിരുന്നത് കൊണ്ട് പൊട്ടിച്ചില്ലല്ലോ, ഇസ്‌ലിയെ, ഞാന്‍ കൊണ്ടുവന്ന കൊക്കനട്ട് ആ മൊട്ടത്തലയിലിട്ട് പൊട്ടിക്കട്ടെ!!

“ഠേ!”

(ബാക്കി വിശേഷം ആശുപത്രിയില്‍ വച്ച് പറയാം. ആ പൊട്ടിയ തേങ്ങയില്‍ നിന്ന് ഒരു കഷ്ണം ഇങ്ങ് തരീനെടാ.. ലവനെയെടുത്ത് ആംബുലന്‍സില്‍ കയറ്റ്.. കുറേ കാലമായി അനോണികളി തുടങ്ങീട്ട്.. ഒരു ചാന്‍സ് കിട്ടാന്‍ കാത്തിരുന്നതാ.. സമാധാനമായി..)

:-)

[ nardnahc hsemus ] said...

hahaha .. pappoos chekavar!!
good!
nalla chakkara motta!
oru parichayum vaalum (ayyo matte vaalalla) aakkamaayirunnu!!

Unknown said...

nalla omanathamulla kochu...

lavanano OCRum adichodu karangi nadakkunna aa pulikutti...

kaiyil kittiyal nalla chooral kashayam vechitundu njaan

khikhikhi
:D

Satheesh said...

നല്ലൊരു കാര്‍ട്ടൂണ്‍ കാരക്റ്ററ് ആക്കാന്‍ പറ്റിയ പ്രകൃതി! വരയെക്കാളും രസിച്ചത് ആ എഴുത്തന്നെ!

അങ്കിള്‍ said...

:)

പപ്പൂസ് said...

സജീവേട്ടാ, അനുവാദം ചോദിക്കാതെ നേരത്തേ എടുത്ത് പ്രൊഫൈലില്‍ ഉപയോഗിച്ചു. ഇനി ’ഈ പപ്പൂസാരാ, പ്രൊഫൈലില്‍ പടമില്ലാല്ലോ, എവന്‍ മനുഷ്യനാണോ, കാണാന്‍ കൊള്ളാവോ’ ന്നൊക്കെ ആരും ചോദിക്കില്ലല്ലോ... ’വളരെ വളരെ ഇഷ്ടായി’ തുടങ്ങി നേരത്തെ അടിച്ച സെന്റി ഡയലോഗ്സ് ഒന്നും പപ്പൂസ് റിപ്പീറ്റ് ചെയ്യുന്നില്ല... സ്നേഹത്തോടെ ഒരു പെഗ്ഗ്... ഛെ, അവിടേം തെറ്റി, സോറി, ’ഹഗ്ഗ്’!! :))

വാര്യര്‍ക്ക് പകരം നായര്, എഴുത്ത് കലക്കീട്ടാ... ഹ ഹ!

അഭിലാഷങ്ങളേ, മനസ്സിലിരിപ്പ് ഇങ്ങനൊക്കെ പുറത്തു വരട്ടേ... കോക്കനട്ട് പൊട്ടിച്ച് പപ്പൂസിന്റെ നട്ട് ഇളക്കണമല്ലേ... വച്ചിട്ടുണ്ട്! ഹ ഹ! :)

ഏറനാടന്‍ said...

കണ്ടൊ കണ്ടോ.. ഉണ്ണീന്ന് വിരിഞ്ഞതേയുള്ളൂ, പപ്പൂസിന്റെ കൈയ്യില്‍ എല്ലാ കുപ്പീസും ഉണ്ടല്ലോ.. ഇവന്‍ പുലി അല്ല പുപ്പുലി തന്നെ!

krish | കൃഷ് said...

ഞാനന്നേ പറഞ്ഞതാ, മൊട്ടത്തലയില്‍ മുഴയില്ലാത്ത പപ്പൂസ് എന്ത് പപ്പൂസാ.. ആ കുപ്പിയെടുത്ത് കൊട് മൊട്ടത്തലക്കൊരെണ്ണം, അങ്ങിനെയെങ്കിലും ഒരു മുഴ വരട്ടെ. എന്നാലെ കാണാന്‍ ചന്തോള്ളൂ.!!

എഴുത്തും ഗംഭീരം.

ദിലീപ് വിശ്വനാഥ് said...

പപ്പൂസേ, സജീവേട്ടനെ ഹഗ്ഗ് ചെയ്യാനുള്ള ആലോചന അത്ര നല്ലതിനല്ല. അതിനു ഒരു പപ്പൂസ് ചങ്ങല വേണ്ടി വരും.

ഹരിശ്രീ said...

സജീവ് ഭായ്

കലക്കിയിട്ടുണ്ട്...

ആശംസകള്‍

പ്രയാസി said...

നമുക്കീ മൊട്ടേ പൊക്കാം ചേട്ടാ..

ഒരിക്കല്‍ വാളുവെച്ച് ഇവനെല്ലാം തുറന്നു പറയും..

അന്നു ഇവന്റെ തലക്ക് തേങ്ങയടിച്ചു നമുക്കു ആശ തീര്‍ക്കാം..

ഇല്ലേടാ..ബ്ലോഗക്കല്‍ പപ്പൂസ്സെ..!

സാക്ഷരന്‍ said...

വളരെ നല്ല ചിത്രങ്ങള്
നിറ്ത്താന് ഏതായാലും ആലൊചിക്കണ്ടാ …
പപ്പൂസ്സ് മുന്പോട്ടു പോകട്ടെ …

Pongummoodan said...

സജ്ജിവേട്ടാ....
ഈ പുലിയും കലക്കി. :)

ശ്രീ said...

പപ്പൂസേ...
:)

Murali K Menon said...

പപ്പൂസ് ആരാണെന്നറിയില്ല... സജീവന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞതിന്റെ ബഹിര്‍സ്ഫുരണമാണല്ലോ വര. അപ്പോള്‍ അതങ്ങനെ തന്നെയാവും എന്നതില്‍ തര്‍ക്കമില്ല.
:))

lost world said...

ഹൌ! നിങ്ങടെ എഴുത്ത്...

നിരക്ഷരൻ said...

പത്തില്‍ ഒന്‍പത്.
കാണാത്ത ആളായതുകൊണ്ടാ ഒരു മാര്‍ക്ക് കുറവ്.

മയൂര said...

എഴുത്തിനും വരയ്ക്കും നൂരുക്ക് നൂറ്:)

Appu Adyakshari said...

സജീവേട്ടാ.. തിരിച്ചുവന്നതില്‍ വളരെ സന്തോഷം കേട്ടോ.

Unknown said...

സജ്ജീവെ,

വാ‍ാ...ഇനിയും ഓടിച്ചിട്ട് പിടിക്കാന്‍ കെടക്കുന്നെത്ര പുപ്പുലികള്‍.....

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി