
കുഴൂര്‍ വിത്സന്‍
വെറുമൊരു പ്രഭാതം.
ഈയുള്ളവന്‍ സമാധാനമായി, സമത്വസുന്ദരമായി, ഗോളീയമായി ചാറ്റ് ചെയ്തോണ്ടിയ്ക്കുണു ...
പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട് ചക്രവാളങ്ങള്‍ക്കപ്പുറത്തുനിന്ന് ഒരു ...
പൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്യ്യ്യ്യ്യ്യ്യ് !
പിന്നെ, ‘പകാ‘രത്തിനു തൊട്ടു പിന്നാലെ
‘കകാ‘രം വെച്ചൊരു പൂശ് ...
കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്യ്യ്യ്യ്യ് !
മൈ ഗോഡ് ! അത്ഭുതം വന്നാല്‍ എന്നെ പിടിച്ചാകിട്ടില്ല. ഇത് നമ്മടെ ഊണേശ്വരത്തെ...
ഹലോണ്‍, ചുമ്മാരുവേട്ടനല്ലെ ?
നിശ്ശബ്ദത. അവിടെ ഗദ്ഗതമടക്കാന്‍ പാടുപെടുകയായിരിയ്ക്കും. ആ സമയംകൊണ്ടാണ് ‘ചാറ്റു ചെയ്യുന്ന ചുമ്മാരുവേട്ടന്‍’ എന്നൊരു ത്രെഡ് എനിയ്ക്ക് കിട്ടിയത് (കഥയാണല്ലോ എന്റെ ഒരു തട്ടകം!) അതിലേറെ അത്ഭുതമായി!
ചുമ്മാരുവേട്ടനല്ലെ ? ഐലയ്ക്കെന്താ വിലയല്ലെ? ഇപ്പൊ സൈക്കിളുമ്പുറത്തല്ലെ ? ചക്രാണിക്കയറ്റം കഴിഞ്ഞുവല്ലേ ?
അപ്പുറത്തുനിന്ന് കൂവല്‍ എന്നേയ്ക്കുമായി നിന്നു . പിന്നെ, ഒരൊറ്റ അലര്‍ച്ചയാണ് -
മത്സ്യപുരാണം മന:പാഠമാക്കിയ എന്നോടാണോടോ നെന്റെ കളി ? അറിയാമോ എന്നെ ?
ഞാന്‍ വിശാഖംതിരുനാള്‍ വിത്സവര്‍മ്മ.
ഞാനും വര്‍മ്മയാണ്. പൂരൂരുട്ട്... ഊണേശ്വരത്താണ് പല കോവിലകങ്ങളില്‍ ഒന്ന്. ഇപ്പൊ, തോളോടുതോളായോ ?
അപ്പുറത്തുനിന്ന് അതിഭയങ്കര പൊട്ടിച്ചിരി. എനിയ്ക്കാശ്വാസായി.
--------------------------------------------------------------------
വത്സാ വിത്സേ,
തുടരെത്തുടരെ നൂറ്റിച്ചില്വാനം കൂക്കുവിളീപ്പിച്ചത് വേറൊന്ന്വിന്വല്ല, നിന്റെ ഭക്തി പരീക്ഷിയ്ക്കാനാണ് എന്നു വിചാരിച്ചോ ? എന്റെ PC വൈറല്‍ഫീവറില്‍ പുളയുകയായിരുന്നു.
ഇനി വൈകിച്ചാല്‍ ദൈവം പോലും എന്നോട് പൊറുക്കില്ല. ഇന്നാ പിടി... (മറയുന്നു)
32 comments:
അപ്പുറത്തുനിന്ന് കൂവല്‍ എന്നേയ്ക്കുമായി നിന്നു . പിന്നെ, ഒരൊറ്റ അലര്‍ച്ചയാണ് -
മത്സ്യപുരാണം മന:പാഠമാക്കിയ എന്നോടാണോടോ നെന്റെ കളി ? അറിയാമോ എന്നെ ?
ഞാന്‍ വിശാഖംതിരുനാള്‍ വിത്സവര്‍മ്മ.
ഞാനും വര്‍മ്മയാണ്. പൂരൂരുട്ട്... ഊണേശ്വരത്താണ് പല കോവിലകങ്ങളില്‍ ഒന്ന്. ഇപ്പൊ, തോളോടുതോളായോ ?
വത്സാ വിത്സേ....ഹ ഹ ഹ
ഇതും കല്‍ക്കി, അല്ല കലക്കി സജ്ജീവ് ഭായ്.......
സന്‍ജ്ജീവിനു നൂറില്‍ നൂറ് മാര്‍ക്ക്. എന്തൊരു observation!!
ജുബ്ബായുടെ ഇറക്കം(ആ അലന്ന സാധനം ഇടല്ലേ ഇടല്ലേ എന്നു പറഞ്ഞാല്‍ കേള്‍ക്കില്ല), പുരികത്തിന്റെ വളവ്, കവിളിന്റെ തൂക്കം, അഹങ്കാരതിന്റെ മിനുക്കം.
എല്ലാം മനോഹരം.
സഞ്ജ്ജീവിനു ആശംസകള്‍
വിത്സന്റെ ‘വിത്സത്വം‘ മുഴുവന്‍ ആവാഹിച്ച ‘പടം’,
സജ്ജീവേ, നമിക്കുന്നു.
സജീവേട്ടാ,
കൈയ്യിലൊരു വിത്സ് കൂടി ഉണ്ടായിരുന്നെങ്കില്‍ ആ പേരിന് ചേര്‍ന്നേനേ!വിത്സന്‍ ചേട്ടാ ഞാന്‍ ഒാടി...(ഇനി ഇപ്പോ ബീഡി വലിക്കാത്താ ആളാണെങ്കി..ഇശ്വരാ!ഞാന്‍ ഇല്ലാ വചനമല്ലേ പറഞ്ഞത്. എയ് അങ്ങനെ ആവാന്‍ വഴിയില്ല ഒന്നുല്ലേല്ലും ഒരു കലാകരനല്ലേ,ചുമ്മാ വലിക്കുമായിരിക്കും)
പാപ്പരാസീ...
ചുമ്മാ വലിക്കുകയല്ല, സ്വന്തം ആവശ്യത്തിന് അത്യാവശ്യം പുകയിലകൃഷിയും ബീഡിക്കമ്പനിയുമൊക്കെ ഉള്ള ആളാ...
കണ്ടാല്‍ തോന്നില്ലല്ലേ... കുഴൂരു ചെന്ന് ആരോട് ചോദിച്ചാലും ബീഡിക്കമ്പനി കാണിച്ചു തരും.
വിത്സന്‍ മാഷെ ചിരിവന്നു... ഹ ഹ ഹി ഹി
സജീവേട്ടാ ടോപ്പ് ടോപ്പ്...
ഈ വിശ്വരൂപത്തെ നേരില്‍ കണ്ടിട്ടില്ല. എന്നാലും വായിലിരിപ്പ് കേട്ടിട്ടുണ്ട്. എന്നാലും എന്തോ ഒരു കൂറവ്.
അല്ല ഇല്ലേ .. വില്‍സ് ഒണ്ട്, ജുബ്ബ ഉണ്ട്, കണ്ണട ഒണ്ട്,ചെരുപ്പ് ഒണ്ട് എന്നാലും എന്തോ.
ഇന്നു ഗാന്ധി ജയന്തി ആയതോ എന്തരോ പച്ചക്കാ പടത്തില്‍ കാണപ്പെടുന്നത്.
വിയോജിപ്പ് രേഖപ്പെടുത്തുന്നു
(ഞാന്‍ എപ്പോഴേ ഓടി)
വല്‍സാ വില്‍സേ.. ഹഹൂഊഊയ്.. ഒറിജിനലിനേക്കാളും ബെസ്റ്റ്..! :)
ചുണ്ടിലൊരു എരിയും വില്‍സ് കുറ്റി കൂടെ ആയിരുന്നേല്‍ അതിലും ബെസ്റ്റായേനേം.. :)
ഇത് തന്നെ.... ഇതവന്‍ തന്നെ..... 100%
ഞാനവനെ അടുത്ത് കണ്ടിട്ടുണ്ട്, കെട്ടിപ്പിടിച്ചിട്ടുണ്ട്, കൂടിരുന്ന് സ്മാളടിച്ചിട്ടുണ്ട്, രാത്രി മുഴുവനും അവനെ കൊണ്ട് കവിത ചൊല്ലിച്ചിട്ടുണ്ട്...
കൊട് കൈ സജ്ജീവേട്ടാ....
ഇന്ന് രാവിലെ ഓഫീസിലേക്കു വരുമ്പോ പതിവുപോലെ റേഡിയോ വെച്ചു,
നമ്മുടെ വില്‍ത്സനാധികളുടെ നാട്ടു വര്‍ത്തമാനങ്ങള്‍ കേട്ടോണ്ടാവാം യാത്ര...
റേഡിയോയിലൂടെ വില്‍ത്സനാധികളുടെ ഘടഘോരശബ്ദം അനര്‍ഗളനിര്‍ഗളം ഒഴുകി, അതി മതിമറന്നിരിക്കുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് അത് സംഭവിച്ചത്..
എന്താണെന്നല്ലേ...?
കേട്ടോളൂ....
"ന്യൂസ് ഫോക്കസിന്റെ പുതിയ ഒരു ലെക്കത്തിലേക്ക്
ഏവരെയും ആദരവോടെ സ്വാഗ്ഗതം ചെയ്യുന്നു
കുഴൂര്‍ വില്‍ത്സന്‍...
ആ ആ ആ പൂഊഊഊയ്യ്..,,
ആ ആ ആ കൂ കൂ കൂ കൂ യ്യ്...
ആ ആ ആ പൂഊഊഊയ്യ്..,,
ആ ആ ആ കൂ കൂ കൂ കൂ യ്യ്..."
ഇവിടെ വന്ന് ഇതു വായിച്ചപ്പഴല്ലേ സംഗതിടെ ഗുട്ടന്‍സ് പിടി കിട്ടിയത്,
നമ്മുടെ സജീവാതി തിരുവടികള്‍ കൊടുത്ത കഷായത്തിന്റെ
ആഫ്‌റ്റര്‍ എഫക്‌റ്റ് ആയിരുന്നു കാലത്തെ ആ ഒച്ചേം ബഹളോം...
ദൈവമേ നീ കാത്തു....
വിശാഖംതിരുനാള്‍ വിത്സവര്‍മ്മ.... ഒന്നൊന്നര അലക്ക്...
സജ്ജീവ് ജി.
അപ്പോള്‍ വിത്സനേം പടമാക്കി! ഒന്നരാന്തരം!!
നമിച്ചു.
മംഗളങ്ങള്‍ മനോരമകള്‍ ഏഷ്യാനെറ്റുകള്‍ കടപ്പാടുകള്‍ വിത്സനുകള്‍!
വിത്സാ.....നിനക്കിതു വേണം!സജ്ജീവേട്ടാ കൊട് കൈ......
പുലികളെ പടമാക്കി എലി പുലി ആവുമോ?പുലിവാലാകും.
കോവിലകവും വര്‍മ്മയുമൊക്കെ, കഷ്ടം.
ജിതേഷ് കുട്ടികളോട് പറയുന്നത് കേട്ടു, കാര്‍ട്ടൂണ്‍ , കഥയേക്കാള്‍ കവിതയേക്കാള്‍ മൂര്‍ച്ചയുള്ള ,പെട്ടെന്നു മുറിയും, വെട്ടൊന്നു ,തുണ്ടം പത്തെന്നൊക്കെ...
ഇതിപ്പൊ ഏതാണ്ട്, ചപ്പാത്തിയ്ക്ക് കുഴച്ചു ഉപ്പുമാവിന്റെ പരുവമായി അട ചുട്ടെടുത്ത പോലെ. വരച്ച പെന്‍സിലിന്റെ മുനയ്ക്ക് മാത്രം മൂര്‍ച്ച.
കൊള്ളാം അമ്മൂ... (ഒളിഞ്ഞിരുന്ന് കമന്റിടാന്‍ എന്തൂമൂര്‍ച്ചയും ആകാമല്ലോ അല്ലേ) നാളെമുതല്‍ സജ്ജീവേട്ടനോട് ജിതേഷ് വക്കീലിന്റടുത്തുപോയി കാര്‍ട്ടൂണെന്താണെന്ന് പഠിച്ചിട്ട് വരക്കാന്‍ പറയാം.
good!
വിത്സാ, കലക്കനായിട്ടുണ്ട്. ശബ്ദത്തിന്റെ ഗാംഭീര്യം കഴുത്തിനൊരു വളവ് ! :)
സജീവേട്ടാ ഇതും കലക്കീണ്ട്.
ഒളിച്ചിരിക്കാന്‍ ഇതെന്താ തട്ടുമ്പുറമോ? മാനം മര്യാദയ്ക്ക് ‘അമ്മു’ എന്നെഴുതി വച്ചത് കണ്ടൂടെ? പിന്നെ പടം വേണച്ചാല്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ പോയി നോക്കു.
cheers........ithu patathinu
double cheers......ithu ezhuthinu..
kalakki macha...kalakki
ഹ.ഹ....
വലത്തേ കയ്യിന്‍റെ വിരലുകള്‍ പിടിച്ചിരിക്കുന്നത് നോക്കിയേ... വിരല്‍ത്തുമ്പത്തു ബുദ്ധിയുണ്ടെന്ന് തോന്നിക്കണ ഒരു ജീവി.
ഇത് പുലിയല്ലണ്ണാ.. പുപ്പുലിയാ.
കുഴൂര്‍... ഹ ഹ ഹ...ഹ ഹ ഹ...ഹ ഹ ഹ...
പടം സൂപ്പര്‍ .... സമ്മതിച്ചു ..........
പുലിയല്ല സിംഹം തന്നെ .....!!!!
NhIdBD Your blog is great. Articles is interesting!
പുലി വരച്ച സിംഹം .... വിത്സിംഹം....
OLnNPa Wonderful blog.
Nice Article.
Nice Article.
Thanks to author.
Magnific!
ushiran.....
ha ha
ഇതിനും പത്ത്.
Post a Comment