മഴയും മട്ടണും മതിലകവും ഇഷ്ടപ്പെടുന്ന ഒരു പാവം തടിമാടനാണിവന്‍.എലിക്കെണി വെച്ച് പിടിച്ച് നിര്‍ബ്ബന്ധിച്ച് പുലിയാക്കുന്നതാണ് ട്ടാ....

അയ്യോ, വീണ്ടും എര്‍ണാളത്തെ കുറുമാന്റെ ‘പുസ്സപ്രാശ്ന’വേള.
ലൈറ്റോഫാക്കി ഒരു മൂലയ്ക്കിരുന്ന് മിനിറ്റുകള്‍കൊണ് രണ്ടു ചാണ്‍ പൊറോട്ടക്കൂന ഒറ്റയ്ക്ക് ഇടിച്ച്നിരപ്പാക്കിക്കൊണ്ടിരുന്ന ഒരു സാധു എന്നെ ഹഠാദാകര്‍ഷിയ്ക്കുന്നു! പൊറോട്ട നമ്പര്‍ ടു തീരുന്നതിനു എത്രയോ മുമ്പേ ഏംബക്കം നമ്പര്‍ ടെന്‍ അയാള്‍ ഫിനിഷ് ചെയ്യുന്നത് ഞാനെണ്ണിയതാണ് ! 10 മിനിറ്റ് കഴിഞ്ഞ്, ലൈവ് കാരിക്കേച്ചറിങ്ങിന്റെ ഒരു ചെറിയ പരിപാടി തീര്‍ക്കാന്‍ നേരം, ഒരാള്‍ സൈഡ് വൈസ് സഞ്ചരിച്ചുകൊണ്ട് എന്റെനേരെ അടുക്കുന്നതു കണ്ട പലരുമുണ്ട്. ഇരുട്ടില്‍ നിന്നുകൊണ്ട് 2 മിനിറ്റോളം ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. അന്നു വരച്ചത് കളര്‍ ചെയ്തതാണിത്.
ഇന്‍ഡസ്റ്റ്റിയല്‍ സേഫ്റ്റിയില്‍ 50ഓളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഈ യുവാവ് ഹാച്ചെറികളില്‍ കൂട്ടിലടയ്ക്കപ്പെട്ട വൈറ്റ്ലഗോണ്‍ കോഴികളെ എന്നെന്നേയ്ക്കുമായി രക്ഷപ്പെടുത്തുന്ന ഒരു ബൃഹദ്പദ്ധതിയില്‍ 20 കൊല്ലമായി ഏര്‍പ്പെട്ടിരിയ്ക്കയാണ്.
19 comments:
ഇത് എന്റെ 50ആമത്തെ പോസ്റ്റ് ആണ്.
31-12-2007 ന് അകം 100 തികയ്ക്കും എന്നായിരുന്നു വെല്ലുവിളി. ഉള്ളില്‍ വല്ലാത്ത ശങ്കയുണ്ടായിരുന്നു. പക്ഷെ,..ഇപ്പോഴിതാ..
പുലി എന്നതുകൊണ്ട് ഞാന്‍ അന്നുദ്ദേശിച്ചത്, ഈ അത്ഭുത മാദ്ധ്യമത്തെ ഞാനറിയുന്നതിനു മുന്‍പേ കൈകാര്യം ചെയ്യാന്‍ ഭാഗ്യം കിട്ടിയ ഒരു ബ്ലോഗ്ഗര്‍ എന്നു മാത്രമാണ്. ഇതിലെ പാരമ്പര്യവും വിഷയങ്ങളും ഒക്കെ അറിഞ്ഞത് പിന്നെയാണ്.
അതുകൊണ്ടുതന്നെ ഈ പുലികളില്‍ അ-പുലികളും കണ്ടേക്കാം, സാരാക്കണ്ട.എല്ലാര്‍ക്കും സന്തോഷാവട്ടെ, അല്ലെ..:)
ഇന്‍ഡസ്റ്റ്റിയല്‍ സേഫ്റ്റിയില്‍ 50ഓളം ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഈ യുവാവ് ഹാച്ചെറികളില്‍ കൂട്ടിലടയ്ക്കപ്പെട്ട വൈറ്റ്ലഗോണ്‍ കോഴികളെ എന്നെന്നേയ്ക്കുമായി രക്ഷപ്പെടുത്തുന്ന ഒരു ബൃഹദ്പദ്ധതിയില്‍ 20 കൊല്ലമായി ഏര്‍പ്പെട്ടിരിയ്ക്കയാണ്.
ഉം കൊള്ളാം. പയ്യനെകണ്ടാലറിയാം മെലോഡിയസ് തന്നെ! എന്റെ തേങ്ങയടി മൂന്നാമത്തെ സ്ഥാനത്തായ് പോയ്..
വരയേക്കാള്‍ കലക്കി എഴുത്ത്
സജ്ജീവ് ജീ..എന്നെ ശരിക്കുമങ്ങ് ആവാഹിച്ചിരിക്കുന്നു.
മെലോഡിചിത്രം തകര്‍ത്തു
എഴുതിയ കാര്യത്തില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.സജ്ജീവേട്ടനോട് കോമ്പീറ്റ് ചെയ്യാന്‍ ത്രാണിയുള്ള രണ്ട് പേരുണ്ടായിരുന്നു അന്ന് കൊച്ചിയില്‍. ഒന്ന് കലേഷും പിന്നെ മേലോഡിയും. പക്ഷെ സജീവേട്ടനു ശരിക്കും ഭീഷണി ആകാന്‍ സാദ്ധ്യതയുള്ള ഒരാളാണ് മെലോഡി( തടിയുടെ കാര്യത്തിലേ).ആ സത്യം മനസ്സിലായതില്‍ നിന്നും ഉണ്ടായ അസൂയയാണ് ഇങ്ങനെ പറയിപ്പിച്ചത്
പ്രമോദേട്ടാ..ഞാന്‍ സജ്ജീവേട്ടനുമായിട്ടുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. ഇപ്പോ ഡയറ്റിങ്ങിലാ..;)
ഉണ്ണിയെ കണ്ടാലറിയാം ... ഊരിലെ ഫുഡ്.
മെലോഡിയസേ..ഡയറ്റിംഗില്‍ ഈ സ്ഥിതി. അപ്പോള്‍ ഡയറ്റിംഗ് നിര്‍ത്തിയാലെന്താവും സ്ഥിതി?
സജ്ജീവ്.. ഇതും കലക്കി.
കണ്ടാല്‍ തന്നെ അറിയാം കഞ്ഞി കുടിച്ചു കിടക്കുന്ന വീട്ടിലെയാണെന്ന്. മെലോഡീ ചുമ്മാ ഡയറ്റ് ചെയ്ത് ഇത്രേം കാലം കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത തടിയൊന്നും കളയണ്ട കേട്ടോ :-)
കാര്‍ട്ടുവേട്ടാ അഭിനന്ദനങ്ങള്‍...
നല്ലൊരു മെലഡിആസ്വദിച്ച സുഖം.
കഷിയെ കണ്ടിട്ടില്ല, എന്നാലും വെയിറ്റ് സെഞ്ചുറിയടിച്ചു എന്നു കഷിതന്നെ പറഞ്ഞിട്ടുണ്ട്...അപ്പോ മാച്ച് ചെയുന്നുണ്ട്:)
കൊള്ളാം... കലക്കന്‍...
മെലോഡിയസ്സിനെ നേരിട്ട് കണ്ടിട്ടില്ല. മെലോഡിയസ്സിന്റെ തന്നെ അംഗീകാരം ഉള്ളതുകൊണ്ട് മെലോഡിയസ്സിനെ ആവാഹിച്ചു എന്ന് കരുതുന്നു.
അല്ല അപ്പോ പറഞ്ഞ് വന്നത് അര്‍ദ്ധ സെഞ്ചുറിക്ക് ആശംസകള്‍. ബാക്കിയുള്ള രണ്ട് മാസം കൊണ്ട് നൂറ് തികക്കാന്‍ കഴിയട്ടെ!
ബ്രദര്‍,അമ്പതടിച്ചതിന്റെ ആശംസകള്‍,നൂറും ആയിരവുമൊക്കെ അടിക്കാനുള്ള കപ്പാസിറ്റി ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു...
മെലോഡിയസിനെ തകര്‍ത്തുകളഞ്ഞു.
അമ്പതടിച്ച് വീഴാന്‍ പാടില്ല. സാന്‍ഡോസിനെപ്പോലെ ആദ്യം നൂറെങ്കിലുമടിച്ച ശേഷമേ പിന്നെ അമ്പത്, അമ്പത് രീതിയി്ല്‍ അടി തുടങ്ങാവൂ.....ആശംസകള്‍.
അന്‍സാരീ തോഡാ ദീരേ ചലോ.....ചിക്കന്‍ തരാം ഞാന്‍ ചിക്കന്‍ തരാം :)
എന്റെ ഷര്‍ട്ട് മോഷ്ടിച്ചേ :)
ഹഹഹ...
എന്നാലും ഈ മെലോഡിയസെന്നൊക്കെ കേട്ടപ്പോള്‍ നല്ല അശകൊശലന്‍ മെലിഞ്ഞ ചെക്കന്‍ എന്നൊക്കെയാ വിയാരിച്ചത്...
യെവന്‍ പുലിയാണോന്നറിയാന്‍ ആ പൈലറ്റ് സൊപ്പനം മാത്രം കണ്ടാല്‍ മതി..കാണാനല്ല വായിച്ചാല്‍ മതിയെന്ന്...
അണ്ണാ,
വരയില്‍ അങ്ങു പുപ്പുലിയാണെന്നു എല്ലാര്‍ക്കുമറിയാം..
പക്ഷേ, ഈ എഴുത്തും തകര്‍പ്പന്‍..ചില കീച്ചൊക്കെ വായിച്ചാ ചിരിച്ചു പണ്ടാരമടങ്ങും!
മെലോഡിയെ കണ്ടിട്ടില്ല, അതോണ്ടു വരയില്‍ കമന്റില്ല. ന്നാലും മോശാവാന്‍ വഴീല്ല്യ ;)
Post a Comment