Monday, November 5, 2007

പുലി 60 : ചന്ദ്രക്കാറന്‍

ചന്ദ്രക്കാറന്‍

എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐടി മേളയിലെ കോഫ്ഫീഷോപ്പിലെ ടേബിളീനു മുകളില്‍ വെച്ചാണ് ചന്ദ്രക്കാറന്റെ ഒരു പൂള് ഞാന്‍ ആദ്യമായി കാണുന്നതുതന്നെ !
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.

താനും ഒരു ഐടി ആണല്ലൊ എന്ന ചിന്തയില്‍ ഒന്നു പുഞ്ചിരിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഉടനെ ഇടപെട്ടു...

പുഞ്ചിരിയ്ക്കാന്‍ വരട്ടെ, ആട്ടെ, നിങ്ങള് മേജിക് കണ്ടിട്ടുണ്ടോ ?

ഞാനീ കോട്ട് തുറന്നു കാണിയ്ക്കും. അപ്പൊ, ബനിയന്‍ എന്താ പ്രഖ്യാപിയ്ക്കണേന്ന് കണ്ടോളൂ...

പിന്നെ, ആ മന്ത്രം ഒന്നു ജപിച്ചേ.

ഏത്... തമസോമ്യാണോ ?

അല്ലാന്ന്... ആലിബാബേടെ കഥേല്ള്ള ആ “ ആള്ളാ കെ കസിന്‍...”

കസിനോ ? ഹസ്സനല്ലെ ?

കസിന്‍ മതി... പിന്നെ “അബൂ കാ ഹുസ്സൈന്‍...”

ഹ, അത്..കുശുംന്നല്ലെ...

മിണ്ടാണ്ടിരിയ്ക്ക്... എന്നട്ട്, ‘ചുമ്മാ തുറക്കൂ അസ്സേ’ എന്ന് പറയ്‌അ.. അത്ഭുതം കാണാം.

ഞാന്‍ പറഞ്ഞു. ചന്ദ്രക്കാറന്‍ ഒന്നു തിരിഞ്ഞു. കോട്ട് ചിത്രത്തില് കാണുന്ന പോലെ മാറ്റിക്കാണിച്ചു.... ഞാന്‍ അത്ഭുതം വരണ വരവും നോക്കി ഒരിരിപ്പാ ഇരുന്നു ..

ഇപ്പൊ, എങ്ങനേണ്ട് ? ഈ എഴുതിയിരിയ്ക്കണ കണ്ടില്ലെ ?

LINUX നെ ചൂണ്ടിയാണ് പരാക്രമം.

ഹ, അതു നേരത്തെ ഉണ്ടായിരുന്നല്ലൊ ! അത്ഭുതം എവിടെ ?
‘ശക്തിയേറിയ മന്ത്രം ജപിച്ചിട്ടും ഒരു അത്ഭുതവും സംഭവിച്ചില്ലല്ലോ !’ എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടില്ലേ ? അതാ ഞാനുദ്ദേശിച്ചത്.

അപ്പോള്‍, ഭയങ്കരനെ നോക്കി തഥാഗതന്‍ ദൂരെ നിന്ന് വെപ്രാളത്തോടെ വിളിയ്ക്കുന്നു -
“ചന്ദ്രാ‍, പ്ലീസ് കം, മ്യാജിക് കാണാന്‍ ഒരഞ്ചാറു പേര് കൂടി ഇവിടെ വെയ്റ്റ് ചെയ്യ്യാ ! ”

16 comments:

Cartoonist said...

എറണാകുളത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഐടി മേളയിലെ കോഫ്ഫീഷോപ്പിലെ ടേബിളീനു മുമ്പില്‍ വെച്ചാണ് ചന്ദ്രക്കാരന്റെ ഒരു കഷണം‍ ഞാന്‍ ആദ്യമായി കാണുന്നതുതന്നെ !
LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ.

ദിലീപ് വിശ്വനാഥ് said...

ഇവിടെ പ്രത്യക്ഷപ്പെടുന്ന പുലികളെ ഒന്നും നേരില്‍ കണ്ടിട്ടില്ല. എങ്കിലും പുലി എന്നു കാണുമ്പോള്‍ ചാടി ഓടി വരുന്നത് അതിന്റെ കൂടെ ഉളള വിവരണം വായിക്കാനാണ്. ഇതും ഉഷാറായി.

Vish..| ആലപ്പുഴക്കാരന്‍ said...

നന്നായിട്ടുണ്ട് കേട്ടോ?

:)

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്: സിനിമാ നായകന്‍ സ്റ്റൈല്‍ ആണല്ലോ?

സുല്‍ |Sul said...

പറ്റിപ്പീര് ചന്ദ്രക്കാരന്‍ :)
കൊള്ളാട്ടൊ
-സുല്‍

സഹയാത്രികന്‍ said...

:)

Sreejith K. said...

ശ്ശൊ. കഴിഞ്ഞ ഒരു 59 പോസ്റ്റ് ആയിട്ട് ഞാന്‍ നോക്കുവായിരുന്നു ഒരു പോസ്റ്റിനെങ്കിലും “നന്നായിട്ടില്ല” എന്ന് പറയാന്‍. നൂറായാലും അവസരം കിട്ടൂല എന്ന് കരുതിയതാ. പക്ഷെ ഇപ്പൊ കിട്ടി.

ചിത്രം കണ്ട് ചന്ദ്രക്കാറന്റെ ഒരു ലുക്കും ഇല്ല. ആരാണെന്ന് വരെ ഞാന്‍ ആലോചിച്ച് പോയി. പക്ഷെ എഴുത്ത് സൂപ്പര്‍. വിവരണം പറഞ്ഞ് തന്നവനെ ചന്ദ്രക്കാറന്‍ കാലു പിടിച്ച് നിലത്തടിക്കുന്നത് ആരെങ്കിലും ലൈവ് ആയിട്ട് സം‌പ്രേക്ഷണം ചെയ്യൂ, പ്ലീസ്.

ഉപാസന || Upasana said...

:)))

ഉപാസന

Umesh::ഉമേഷ് said...

ചന്ദ്രക്കാരനല്ല സജ്ജീവേ, ചന്ത്രക്കാറന്‍. സി. വി. രാമന്‍ പിള്ളയുടെ “ധര്‍മ്മരാജാ”യിലെ കഥാപാത്രം.

ആളെ കണ്ടിട്ടില്ലാത്തതു കൊണ്ടു നന്നായോ എന്നു പറയാന്‍ നിര്‍വ്വാഹമില്ല. എങ്കിലും കൊള്ളാം, എഴുത്തും വരയും!

Cartoonist said...

ഉമേഷ്,
ഹഹഹ ! ഉദ്ദേശം ഒരു നൂറോളം നന്ദി, തെറ്റു തിരുത്തിത്തന്നതിന് !
ഞാന്‍ വഴിതെറ്റി മാന്തോപ്പില്‍ക്കിടന്നലയുകയായിരുന്നൂന്ന്... !

Cartoonist said...

ശ്രീജിത്,
ഞാന്‍ തര്‍ക്കിക്കുന്നേയില്ല.
ആളെ പലവട്ടം നേറില്‍ക്കണ്ടിട്ടുള്ള താങ്കള്‍ പറയുന്നതാകാം ഏറെ ശരി. ഏതായാലും, എനിയ്ക്കു കിട്ടിയ പടം കണ്ടല്ലൊ. ഇതാണ് ഞാന്‍ നല്ല വ്യക്തതയുള്ള പടങ്ങള്‍ ആവശ്യപ്പെടുന്നത്.എത്രയായാലും, മുഖത്തെ ഭൂമിശാസ്ത്രം മുഖത്തുനോക്കി മനസ്സിലാക്കണം,
എന്നാണ് എന്റെ ഒരു തോന്നല്‍.

ആശംസകള്‍ !
സജ്ജീവ്

വാണി said...

ഈ വിവരണം വായിക്കാനാ ഞാനും ഓടി വരണെ. അസ്സലായിരിക്കണു ട്ടോ.

ഏ.ആര്‍. നജീം said...

സജ്ജീവ് ഭായ് , ഒന്നിന്നൊന്ന് മെച്ചം ആ എഴുത്തിന്റെ ശൈലി

കുറുമാന്‍ said...

ചന്ദ്രക്കാറനാണ് താരം. എഴുത്തും കലക്കി സജീവേട്ടാ

nalan::നളന്‍ said...

"LINUX എന്നെഴുതിയ ആ ഒരു ബനിയനേ പരിസരത്തുണ്ടായിരുന്നുള്ളൂ"

പുലിയല്ലേ , അടുക്കാന്‍ പറ്റുവോ! മനുഷ്യര്‍ ഓടാതിരിക്കുവോ?
11 കമന്റ്, ഞാന്‍ ഞെട്ടി! ധൈര്യശാലികള്‍!

ശ്രീജിത്ത് പറഞ്ഞത് ശരിയാ.

Promod P P said...

നെഞ്ച് പിളര്‍ന്ന് ശ്രീരാമ രൂപം കാണിച്ച് കൊടുത്ത ഹനുമാനെ ഓര്‍മ്മ വന്നു..
(ഞാന്‍ അയച്ചു കൊടുത്ത ആ തീരെ ക്ലാരിറ്റി ഇല്ലാത്ത പടം അയച്ചു കൊടുത്തത് എന്റെ പിഴ.. ആ ചിത്രം വെച്ച് ഇതിലും നന്നായി വരയ്ക്കാന്‍ പറ്റില്ല)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി