
നോട്ടീസില്‍ “പ്രദര്‍ശനം പതിവു പോലെ” എന്നെഴുതീരിയ്ക്കണത് കാണീച്ചുകൊടുത്താല്‍ മാത്രം മറുനാട്ടില്‍ ഒരു മലയാളി യ്ക്ക് ഫസ്റ്റ് ഷോയ്ക്ക് കൊണ്ടൂവാം എന്ന് എന്നെ വാശി കേറ്റിയ മഹാ സരസനായ എന്റെ അച്ഛനും ഒരൂക്കന്‍ തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറഞ്ഞും പോയി. ഇതിനകം, അകാലനരയും സഡന്‍ ഡെത്തും സംഭവിച്ച എന്റെ സ്റ്റോക്കിലെ കിണ്ണന്‍ പ്രയോഗങ്ങളില്‍ ഒന്ന് - “അപ്പൊ, ശരി, ഇനി വൈകീട്ട് അഭ്രപാളിയില്‍ കാണാംട്ര” -ഞാന്‍ ഉപയോഗിച്ചിട്ട് കുറേ നാളായല്ലൊ എന്ന് ഒരൂസം എണീറ്റപ്പൊ തോന്ന്വേം ചെയ്തു .
ഇതിന്റ്യൊക്കെ സങ്കടത്തില്‍ , ജനിച്ചപ്പഴേ ഇവിടെ തട്ടിന്‍പുറം സീരീസ് എന്നൊരിടത്ത് ചുരുണ്ടു കൂടി കിടക്കാന്‍ മാത്രം യോഗോള്ള ‘അഭ്രേശ്വരം പി.ഒ.’-യുടെ കയ്യെഴുത്തുപ്രതിയെ ചോദ്യം ചെയ്തോണ്ടിരിക്കുന്നോരു നേരത്ത്, ചുമ്മാ മൊബൈലൊന്നു ഞെക്കീതാ.... സ്കൂള്‍ സഹപാഠീം പരിയാരം പഞ്ചായത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹീമായ ഭസ്മക്കാടന്‍ ശിവന്റെ പുതിയ സെക്കനാന്‍ഡ് മൊബൈല്‍ അതാ ഒരൊറ്റ ഹുങ്കാരമാണ് - “ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം” !
ഞാന്‍ ഞെട്ടിത്തരിച്ചു !
സിപിഐ-കോണ്‍ഗ്രസ്സ്-അമ്പലം വഴി ബീജേപ്പിയില്‍ എത്തിയ, ഇഷ്ട ദൈവം ബലരാമനെന്നു എന്‍.എസ്സെസ് മീറ്റിങ്ങിനിടയ്ക്കു കാര്‍ന്നോമ്മാരുടെ മുഖത്തു നോക്കി ഉറക്കെ പ്രഖ്യാപിച്ച ഭസ്മമോ ഇത് !!! അവസരത്തിനൊയുര്‍ന്ന് ശബ്ദത്തില്‍ യഥേഷ്ടം വിറയല്‍ വരുത്തി ഞാന്‍ തിരക്കി :
ഈ ശബ്ദം.. ഘനഗംഭീരമായ ഈ ശബ്ദം ?
അപ്പുറത്ത്, ഒരു ദീര്‍ഘനിശ്വാസത്തിന്റെ തയ്യാറെടുപ്പ്. പിന്നെ , ഒരു മുരടനക്കത്തിന്റെ പടകാഹളം.
വണ്‍..ടൂ..ത്രീ.. ഫോര്‍.... അവിടന്നും വന്നു പൊടി മിനുസത്തില്‍ വിറയാര്‍ന്നൊരു ശബ്ദം :
“നീയറിയില്ല, വണ്‍ മിസ്റ്റര്‍ അനില്‍ കുമാര്‍. തരംഗിണീ സ്കൂള്‍ പ്രോഡക്ടാ. ഗാനഭൂഷണം.”
ഭാവനയ്ക്കുള്ള മരുന്ന് അന്നേ ജയറാം ശാപ്പിട്ടു തീര്‍ത്തു എന്നാ ഞാന്‍ കരുതീര്‍ന്നെ.
3 comments:
“നീയറിയില്ല, വണ്‍ മിസ്റ്റര്‍ അനില്‍ കുമാര്‍. തരംഗിണീ സ്കൂള്‍ പ്രോഡക്ടാ. ഗാനഭൂഷണം.”
ഭാവനയ്ക്കുള്ള മരുന്ന് അന്ന് ജയറാം ശാപ്പിട്ടു തീര്‍ത്തു എന്നാ ഞാന്‍ കരുതീര്‍ന്നെ.
പനച്ചൂരാന്‍ ആന ഗംഭീരായിരിക്കുന്നു, സജ്ജീവെ. വരയേക്കാള്‍ വരികള്‍ പറയുന്നൂ, കഥകള്‍!
അനിലിനു ആനപ്പട്ടം കൊടുക്കാറായോ സജീവേ?
Post a Comment