Wednesday, August 8, 2007

പുലി 25 : കുമാര്‍

ലക്ഷ് യബോധത്തോടെയുള്ള
ബ്ലോഗ്ഗിങ്ങാണ് കുമാറിന്റെ ശക്തി.
സന്തോഷവും ആശ്വാസവും
ചുമ്മാ തോന്നും വായിക്കുമ്പോള്‍.
ഒടുവില്‍ കേട്ടത്, പൊക്കം വെയ്ക്കാനുള്ള
മരുന്നുകഞ്ഞി കുടിച്ചുകിടപ്പാണെന്നാണ്.
‘ദീര്‍ഘായുഷ്മാന്‍ ഭവ’
എന്നു പറഞ്ഞാലോ !
ഇരിയ്ക്കട്ടേന്ന്....

8 comments:

Kalesh Kumar said...

സജീവേട്ടാ, പടം കൊള്ളാം, പക്ഷേ, റിസംബ്രന്‍സ് അത്രയ്ക്ക് അടുത്ത് വന്നോന്നൊരു സംശയം. എന്റെ മനസ്സിലുള്ള രൂപവുമായിട്ട് അത്ര അടുപ്പം പോരാ.
(കാ‍രിക്കേച്ചര്‍ അന്ന് രാത്രി വരച്ചതായിരുന്നു സൂപ്പര്‍)

ഇന്ന് രാത്രി ബാംഗളൂര്‍ പോണു. വരുമ്പം അവിടുത്തെ പുലികളുടെ പടങ്ങള്‍ കൊണ്ടു തരാ,....

നമ്മടെ കുമ്പളങ്ങ എതുവരെയായി?

Kalesh Kumar said...

റിസംബ്ലന്‍സ് ആണേ...

Cartoonist said...

കലേഷെ,
ഞാനും ആ പക്ഷത്താണ്.
നേരിട്ട് ഏറ്റുമുട്ടലാണ് സുസ്സുഖം.
കണ്ടില്ലെ, കുമാര്‍ ‘കമാ’ന്ന് മിണ്ടീട്ടില്ല ഈ നിമിഷം വരെ. സുഖിച്ചട്ടില്യ. അത്രന്നെ !
തല്‍ക്കാലം നമ്മള്‍ മൂന്നു പേരും നീണാള്‍ വാഴട്ടെ !

Kumar Neelakandan © (Kumar NM) said...

സജീവ്... സ്ഥലത്തില്ലായിരുന്നു. സന്തോഷമായി. പക്ഷെ കലേഷ് പറഞ്ഞതുപോലെ തന്നെ എന്റെ കൊളീഗ്സും പറഞ്ഞു. അന്നു രാത്രി വരച്ചതായിരുന്നു പെര്‍ഫെക്ട്.

നന്ദി

Dinkan-ഡിങ്കന്‍ said...

എന്തൊക്കെ പറഞ്ഞാലും കുമാറണ്ണനെ നേരിട്ട് കാണുന്നതിലും ഭംഗി ഇതില്‍ കാണാനാ, അല്ലെ?

ദൈവേ, ഞാന്‍ ഓടി ചാടി, പിന്നേം ഓറ്റി തെങ്ങുമ്മെ കയറി ഒരു കരിക്കിട്ട് കുടിച്ച് , പിന്നേം ഒടിക്കൊണ്ടിരിക്കുന്നു.

കുമാര്‍ അണ്ണാ, രക്ഷയില്ല. ഓട്ടത്തില്‍ ഞാന്‍ ബെസ്റ്റാ. പുറകീന്ന് കല്ലെറിയല്ല് പ്ലീസ്.

Cartoonist said...

കുമാരാ,
അന്നു വരച്ചത് ഒന്നു മെയില്‍ മാടിക്കോളേണ്ടു.
ശീഘ്രം !

തിരുത്താളി

Unknown said...

രാത്രി വരച്ച പടത്തിനായി വെയ്റ്റ് ചെയ്യുന്നു.

ഓടോ: രാത്രി എങ്ങനെ കുമാറേട്ടനെ വരച്ചു? ആടിക്കളിയ്ക്കുന്ന ഒരു മനുഷ്യനെ വരയ്ക്കാന്‍ എളുപ്പമാണോ? (എന്നെ തപ്പണ്ട ഒളിവിലാണ്)

ദേവന്‍ said...

ക്യാമറാ പാനിങ്ങ് പോലെ പെന്‍ പാനിങ്ങ് എന്നൊരു സൂത്രവുമുണ്ടു ദില്‍ബൂ. ആടിക്കൊണ്ടിരിക്കുന്ന മോഡലിനെ ആടിയാടി വരുക്കുന്ന സൂത്രം.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി