Saturday, July 3, 2010

കറുകറെക്കാര്‍മുകില്‍....


ആദരാഞ്ജലികള്‍!

പണ്ട് പണ്ട്, ചാലക്കുടിയിലെ കൊട്ടകയ്ക്കുള്ളില്‍ ‘തമ്പ്’ കണ്ടിരിക്കുമ്പോള്‍ കേട്ട പാട്ടിലെ പരുഷമായ ശബ്ദങ്ങളിലൊന്ന് ഞാന്‍ മുമ്പും എത്രയോ തവണ കേട്ടിരുന്നല്ലൊ, ആ ശബ്ദം എന്റെ ഹൃദയത്തോട് വല്ലാതെ ചേര്‍ന്നിരിക്കുന്നല്ലോ എന്ന് വിസ്മയപ്പെട്ട ചെറുപ്പക്കാരന്‍, വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ ശബ്ദത്തിന്നുടമ ദേവരാജന്‍ മാഷ്ടെ നിര്‍ബന്ധത്തിനു വഴങ്ങി വേദിയില്‍ ‘ ഗാംഗേയ വസനധര ശ്രീപദ്മനാഭ’ പാടുന്നത് ആശ്ചര്യത്തോടെ കേട്ടിരുന്നത്. ഹമീര്‍ കല്യാണിയോ ആ സ്വാതിതിരുനാള്‍ കൃതിയോ മറ്റാരും പാടുന്നത് മുന്‍പ് ഞാന്‍ കേട്ടിരുന്നില്ല. കറുകറുത്ത താടി വെച്ച ആ കുറിയ സുന്ദരന്റെ പാട്ടാണ് പ്രൈമറിക്കുട്ടിയായ എന്നെക്കൊണ്ട് ഇടയ്ക്കിടെ പാടിക്കേള്‍ക്കാന്‍ അച്ഛന്‍ എനിക്കന്നറിയാതിരുന്ന കാരണങ്ങളാല്‍ ഇഷ്ടപ്പെട്ടിരുന്നത് : ‘ഉത്തിഷ്ഠതാ! ജാഗ്രതാ! പ്രാപ്യവരാനിബോധതാ!’ . ഉണര്‍ന്ന മനസ്സോടെ ജീവിക്കണമെന്ന് , പരിചയപ്പെടുന്നവരിലേയ്ക്ക് ഉഷസ്സിന്റെ പ്രകാശവും കൊണ്ട് പ്രവേശിക്കണമെന്ന് എന്നെ ദിവസവും ഓര്‍മ്മിപ്പിച്ചിരുന്ന ദീര്‍ഘദര്‍ശിയായ എന്റെ അച്ഛന്‍ !
കറുകറെക്കാര്‍മുകില്‍ കേള്‍ക്കുമ്പോളൊക്കെ പരിയാരത്തിനപ്പുറമുള്ള ഭൂമി മുഴുവനും കൊച്ചുഗ്രാമങ്ങള്‍കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണെന്ന് തോന്നി സുഖിച്ചിരിക്കുമായിരുന്നു.

സാമന്തമലഹരിയില്‍ പിന്നീടും മലയാളസിനിമയില്‍ പാട്ടുവന്നു. വന്ദേമുകുന്ദ ഹരേ -യില്‍ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. പിന്നെ, വേറെ ഒന്നോ രണ്ടോ... അപ്പോഴൊക്കെ, കറുകറുത്ത താടി തടം വെച്ച സൌമ്യപ്രകാശമുള്ള ഒരു മുഖം ഓര്‍ത്തെടുത്ത് ഞാന്‍ പതിയെ പുഞ്ചിരിച്ചു.1994. തിരുവനന്തപുരത്ത് തൈക്കാട്ടെ ഒരു ഇടവഴിയിലൂടെ നടക്കുമ്പോള്‍ അദ്ദേഹം ഈ തടിയനോട് കനപ്പിച്ച് ചോദിക്കുന്നു : നിനക്കറിയാമോടാ, മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകാരി ആരാന്നാ ?

ജാനകി. അല്ല, സുശീല്യല്ലെ, ഇനി വാണീ ജയറാമാവ്വോ, എന്നൊക്കെ അപണ്ഡിതനായ ഞാന്‍.

സ്തോഭമടക്കി ചേട്ടന്‍ ചാടിക്കേറിപ്പറയുന്നു. അല്ലടാ, ചിത്ര്യാടാ, ചിത്ര. ഞാന്‍ കൊണ്ടുവന്ന കുട്ട്യാ അവള്.
ആ മുഖത്ത് തികഞ്ഞ അഭിമാനത്തിന്റെ പ്രകാശം !

പിരിയുന്നതിനു മുന്‍പ്, എന്റെ ഒരു വല്യ ആഗ്രഹം പറഞ്ഞു. ചേട്ടന്‍ സാരമതി ഒന്നു മൂളാമോ ?

പിന്നെ, എന്നെ ഒരു അഞ്ചുവയസ്സുകാരനാക്കിക്കൊണ്ട്..... എന്താ, സാരമത്യോട് നിനക്കത്ര ഇഷ്ടാ ?

എത്രയോ വര്‍ഷങ്ങളായി, എവിടെ വെച്ചായാലും ‘ജനഗണമന’ കേട്ടാലെന്നപോലെ എന്നെ നിശ്ചലനാക്കിക്കൊണ്ടിരിക്കുന്ന ആ കൃതി, ഒറ്റപ്പെട്ട പുരാതനനായ ഏതോ ഒരാള്‍ അപാരതയെ നോക്കി അവസാനമായി അര്‍ഥിക്കുന്നതു പോലെ ഞാനെന്നും അനുഭവിച്ച ഒരശരീരി, ജ്നാനവും ഭക്തിയുമൊക്കെ അല്ലാതെ നാദോപാസനയിലൂടെ മാത്രം മോക്ഷം തനിക്കു കൈവരില്ലേ എന്ന് അലൌകികനായ ത്യാഗരാജസ്വാമികളുടെ ആത്മരോദനം പിന്നെ ഒരു ഞൊടിയിടയുടെ നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം എനിക്കുവേണ്ടി മാത്രമായി ആ വഴിയില്‍ നിന്ന് പാടി :

മോക്ഷമു ഗലദാ...

18 comments:

Cartoonist said...

നിനക്കറിയാമോടാ, മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകാരി ആരാന്നാ ?

ജാനകി. അല്ല, സുശീല്യല്ലെ, ഇനി വാണീ ജയറാമാവ്വോ, എന്നൊക്കെ അപണ്ഡിതനായ ഞാന്‍.

സ്തോഭമടക്കി ചേട്ടന്‍ ചാടിക്കേറിപ്പറയുന്നു. അല്ലടാ, ചിത്ര്യാടാ, ചിത്ര. ഞാന്‍ കൊണ്ടുവന്ന കുട്ട്യാ അവള്.
ആ മുഖത്ത് തികഞ്ഞ അഭിമാനത്തിന്റെ പ്രകാശം !

sai said...

"brahmakamaladalayugangalilunarum brahmamayi"ennu 1976 il ennekkondu paadicha radhakrishnan chettanu ee aniyande vandya pranaamangal......

sai said...

"Brahma kamaladala yugangalilunarum bahmamayi"ennu 1976 il ennekkondu paadicha Radhakrishnan chettanu ee aniyande vandya pranaamangal....

Cartoonist said...

സായി,
കണ്ടതില്‍ സന്തോഷം. അത്ഭുതം
ഇപ്പോള്‍, ഞങ്ങളുടെ സിദ്ധാര്‍ഥിനെ അവന്റമ്മ (ലേഖ ആര്‍. നായര്‍) പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാട്ട് ഇതാണ് !

ഞാന്‍ അറിയിക്കാം :)

ManojMavelikara said...

kolllammm,.......

സുപ്രിയ said...

നന്നായി എഴുതി.

കാക്കപിടുത്തവും കാലുവാരലും നടത്താതെ സ്വന്തം കഴിവും അധ്വാനവും കൊണ്ട് ഉന്നതിയിലെത്തിയ, മലയാളികളുടെ മനസ്സില്‍ മായാത്ത ഓര്‍മയായി എന്നും നിലനില്‍ക്കുന്ന ആ സംഗീതസംവിധായകന് ആദരാഞ്ജലികള്‍......

Rare Rose said...

അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങളെ കണ്മുന്നിലെന്ന പോലെ കാട്ടിത്തന്നു ഈ എഴുത്ത്..
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനു ആദരാഞ്ജലികള്‍..

സലാഹ് said...

ആദരാഞ്ജലികള്,

സ്മരണാഞ്ജലി നന്നായി

ഉപാസന || Upasana said...

സജീവണ്ണാ
:-(

റ്റോംസ് കോനുമഠം said...

Jitheshetta,
Nice, hre for remmbering the grate Music Director.
ആദരാഞ്ജലികള്‍..

krishnakumar513 said...

പ്രിയ സംഗീത സംവിധായകനു ആദരാഞ്ജലികള്‍.

തെച്ചിക്കോടന്‍ said...

ആദരാഞ്ജലികള്‍

SAMAD IRUMBUZHI said...

ആദരാഞ്ജലികള്‍

Jishad Cronic™ said...

സ്മരണാഞ്ജലി നന്നായി...

നന്ദകുമാര്‍ said...

ഉള്ളില്‍ തൊടുന്ന അനുസ്മരണം
വേഗതയില്‍ തീര്‍ത്ത വരകള്‍ നന്നായിട്ടുണ്ട്

അഭിലാഷങ്ങള്‍ said...

നല്ല അനുസ്മരണം സജീവേട്ടാ..

വരച്ചതും നന്നായെങ്കിലും എം.ജി.രാധാകൃഷ്ണന്റെ മുഖത്ത് ട്രേഡ് മാര്‍ക്കായ് ഉണ്ടായിരുന്ന ആ വലിയ മറുക് മിസ്സ്ചെയ്യരുതായിരുന്നു...

-അഭിലാഷങ്ങള്‍

MyDreams said...

ലളിത ഗാനങ്ങള്‍ മതി M G യെ ഓര്‍ക്കാന്‍ ..........

Cartoonist said...

അഭിലാഷ്സ്,
ശര്യാ. ഞാനത് വിട്ടു.
ഡെഡ് ലി ഫോര്‍ എ കാര്‍ട്ടൂണിസ്റ്റ്.
ഇപ്പൊ, ശര്യാക്കി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി