Saturday, February 23, 2008

ആന 9 : നവാബ് രാജേന്ദ്രന്‍

1999 മാര്‍ച്ചിലെ നല്ലൊരു ദിവസം.
എനിയ്ക്ക് ഈശ്വരവിശ്വാസം ക്രമാതീതമായി വര്‍ദ്ധിച്ചതന്നായിരുന്നു.

ഭക്ത്തകുചേല-ദശാവതാരം തുടങ്ങി സുബ്രഹ്മണ്യം പ്രൊഡക്ഷന്‍സിന്റെ സകലമാന പടങ്ങള്‍ വരെ, ചരിത്രത്തോട് 100 ശതമാനവും നീതി പുലര്‍ത്തിയിരിക്കുന്നല്ലൊ എന്ന ബോധോദയം തോന്നിയത് ആ ബ്രേക് ഫാസ്റ്റ് സമയത്തായിരുന്നു. രാമായണ്‍ തുടങ്ങി ലേറ്റസ്റ്റ് ‘സ്വാമി അയ്യപ്പന്‍’ വരെയുള്ള സീരിയലുകളീലെ ബ്രഹ്മാവ്-നാരദന്മാര്‍ മുതല്‍ പേര്‍ ചുമ്മാ സ്റ്റൈല്‍ കാണീക്കുന്നതല്ല, മറിച്ചാണ് എന്നിപ്പോള്‍ തോന്നാനും കാരണം അതേ അത്ഭുത സമയം തന്നെ.

കാരണം...

അന്നാണ്, ഞാന്‍ മൂന്നു പേര്‍ , 100 ശതമാനം ശുദ്ധശൂന്യമായിരുന്ന അന്തരീക്ഷത്തില്‍നിന്ന് ചുമ്മാ ക്രമേണയായി പ്രത്യക്ഷപ്പെടുന്നതു കണ്ടത്. ഒരു വരൈറ്റിക്കു വേണ്ടി തടിയന്റെ കരച്ചില്‍ പ്രോഗ്രാമായി അവതരിപ്പിക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല. അതുകൊണ്ട്, അങ്ങനെ നിന്നു.

‘ഒരു മൂന്നു പേര് കൂടി തെളിഞ്ഞു വരാനുണ്ട്. മാഷ്ക്കൊന്ന് വെയ്റ്റ് ചെയ്യാമൊ ?’

ഒരൊറ്റട്ടേബിളീല്‍ ഒരു ഡബിള്‍ലാര്‍ജ് നീറ്റ്-ഉമായി ഒരാള്‍. എനിക്കാളെ മനസ്സിലായി. നിശ്ശബ്ദമായി ‘ഹല’ പറഞ്ഞു. നവാബ് തിരിച്ച് ചിരിച്ചു.

ഞങ്ങള്‍ സര്‍വേയ്ക്ക് വന്നതായിരുന്നു. ശബ്ദായമാനമായ വന്‍പ്രതിഷേധത്തോടെയാണ് നവാബ് തന്റെ സ്യൂട്കേസ് തുറന്നു കാണിച്ചത്. മൂന്നു ദിവസത്തെ ഒരര്‍ജെന്റ് ഏര്‍പ്പാടിന് തിരോന്തരത്തേക്കു പോകുന്ന ഭയങ്കരന്റെ പെട്ടിയില്‍ ഒരു ഫുള്‍ മാസത്തേക്കു വായിക്കാനുള്ള വ്യവഹാരങ്ങളുണ്ടായിരുന്നു. നൊ തുണി വോസ് ഹവ്വെവര്‍, വിസിബിള്‍.


ആകെ പ്രാകി മടച്ച് നേരെ എതിര്‍വശത്തുള്ള ഇങ്കംടാക്സോഫീസിലന്റെ കോണിപ്പടികള്‍ ചവിട്ടിത്തൂര്‍ത്തുകൊണ്ട് കയറിവന്നയാള്‍ ഒന്നു തണുഠല്ലൊ എന്നു തോന്നിയപ്പോള്‍ ഞാന്‍ വരച്ചു നീട്ടിയ പടമാണിത്. കുറച്ചു നേരം ഒന്നും മിണ്ടാതെ നോക്കിനിന്നിട്ട് ചുരുട്ടി പെട്ടിയ്ക്കകത്തിട്ട് പോകാന്‍ തുടങ്ങുമ്പോള്‍ ഈയെമ്മെസ്സിന്റെ മുകളിലെ പടത്തിന്റെ കമ്പ്യൂട്ടര്‍ ഡോട്മാട്രിക്സ് പ്രിന്റൌട് കൂടി നീട്ടി. ഒന്നും മിണ്ടാതെ അതും വാങ്ങി. പിന്നെ. സ്നേഹമുള്ള ഒരു നോട്ടമെറിഞ്ഞു തന്ന് പടിയിറങ്ങി.

*********************************************
മാസം നാലഞ്ചു കഴിഞ്ഞു കാണണം. ഒഴിവുദിവസത്തിന്റെ ആലസ്യത്തില്‍ ഒരുച്ചയ്ക്ക്, കൈരളി ടിവി ചുമ്മാ ഓണ്‍ ചെയ്തതാ. സ്ക്രീനില്‍ ഒരു വീടിന്റെ അകത്തളം. നവാബ് ആദരവോടെ ഒരു വൃദ്ധയ്ക്കു നേരെ നടന്നടുക്കുന്നു. കയ്യില്‍ പിടിച്ചിരുന്ന വെള്ളക്കട്ടിക്കടലാസ്സ് ഉപഹാരമായി നീട്ടുന്നു. ക്യാമറാമര്യാദകള്‍ വശമില്ലാതിരുന്ന നവാബിന്റെ കയ്യില്‍നിന്ന് കടലാസൊന്നു പാളി ..... ഒരു പത്തിലൊരു സെക്കന്‍ഡ് മാത്രം.

പക്ഷെ, ആ അവ്യക്തരൂപം തിരിച്ചറിയാന്‍ എനിക്കതു മതിയായിരുന്നു. ഇതാ, ജീവിതത്തിലെ ഒരത്ഭുതം കൂടി ! എന്റെ സന്തോഷം അറിയിക്കാമായിരുന്ന അടുത്ത ബന്ധുക്കള്‍ ആ മുറിയില്‍ ഉണ്ടായിരുന്നിട്ടും ശീലക്കുറവുകൊണ്ട് ഞാനും മിണ്ടാതിരുന്നു. സ്വന്തം ഭര്‍ത്താവിനെ ആയിരാമത്തെ തവണ മറ്റാരോ വരച്ചത് ആ അമ്മ ഏറെ നേരം നോക്കിത്തീരുംവരെ ഞാന്‍ ശ്വാസമടക്കിയിരുന്നു. എന്റെ ഒരു ചിത്രം അത്തരമൊരു സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് അതാദ്യമായിരുന്നു.

കുറേ നാള്‍ കൂടി കഴിഞ്ഞ്, റോട്ടില്‍ വെച്ച് കണ്ടപ്പോള്‍ നവാബ് ഉറക്കെ വിളിച്ചു പറഞ്ഞു - ഞാനത് ആര്യ അന്തര്‍ജനത്തിന് സമര്‍പ്പിച്ചണ്ട് ട്ടൊ.

പരാജയപ്പെട്ടുപോയ ഒരു പത്രാധിപര്‍ എറിഞ്ഞു തന്ന കാരുണ്യം !

നവാബിനെ എനിക്കു വല്യ ഇഷ്ടമായിരുന്നു.

18 comments:

Cartoonist said...

കുറേ നാള്‍ കൂടി കഴിഞ്ഞ്, റോട്ടില്‍ വെച്ച് കണ്ടപ്പോള്‍ നവാബ് ഉറക്കെ വിളിച്ചു പറഞ്ഞു - ഞാനത് ആര്യ അന്തര്‍ജനത്തിന് സമര്‍പ്പിച്ചണ്ട് ട്ടൊ.

പരാജയപ്പെട്ടുപോയ ഒരു പത്രാധിപര്‍ എറിഞ്ഞു തന്ന കാരുണ്യം !

നവാബിനെ എനിക്കു വല്യ ഇഷ്ടമായിരുന്നു

keralafarmer said...

നവാബിനെ എനിക്കു വല്യ ഇഷ്ടമായിരുന്നു

Promod P P said...

സജീവേട്ടാ..

ഒരുകാലത്ത് എനിക്ക് വളരെ അടുത്ത് സൌഹൃദം ഉണ്ടായിരുന്ന ഒരു അപൂര്‍വ്വ വ്യക്തിയാണ് നവാബ്. പാലക്കാട് അരോമ തിയേറ്ററില്‍ ഞങ്ങള്‍ വടക്കന്‍ വീരഗാഥ കാണാന്‍ പോയി (സെക്കന്റ് ഷോയ്ക്ക്). സിനിമ തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എ.സി ഓഫ് ചെയ്തു. പിറ്റേന്ന് പാലക്കാട് കോടതിയില്‍ തിയേറ്റര്‍ ഉടമയ്ക്കെതിരെ നവാബ് കേസ് ഫയല്‍ ചെയ്തു. ഇന്നും ഓര്‍ക്കുന്ന ഒരു സംഭവമാണത്. മനസ്സില്‍ ഒരുപാട് സ്നേഹം സൂക്ഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് നവാബ്..

[ nardnahc hsemus ] said...

സിംപ്ലി ഗ്രേറ്റ്..
എഴുതി വച്ചത് അതിലേറെ മനോഹരം.

സത്യം പറഞ്ഞാന്‍ എനിയ്ക്ക് സജ്ജുഭായിയുടെ ഈ കറുത്ത വരകാളാണ് കളര്‍ ചിത്രങ്ങളേക്കാള്‍ കൂടുതലിഷ്ടം.

(കുറച്ചു നേരം ഒന്നും മിണ്ടാതെ നോക്കിനിന്നിട്ട് ചുരുട്ടി പെട്ടിയ്ക്കകത്തിട്ട് പോകാന്‍ തുടങ്ങുമ്പോള്‍ ...)

കണ്ണാടിയില്‍ പോലും സ്വയം നോക്കാന്‍ സമയമില്ലാത്തൊരാളുടെ ചിത്രം വരച്ച് കൈയ്യില്‍ കൊടുത്തപ്പോള്‍ അങ്ങേര്‍ക്കുണ്ടായ സങ്കോചമായിരുന്നോ അത്?? ഹഹ...
മനോഹരം

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

ഒരിക്കലേ നവാബിനോട് സംസാരിച്ചിട്ടുള്ളു . എനിക്കും വലിയ ഇഷ്ടമായിരുന്നു.

എനിക്ക് പണ്ടേ കാര്‍ട്ടൂണിസ്റ്റിനോട് അസൂയയാ, ഇപ്പ മൂത്തു.

simy nazareth said...

ഇതും ഇഷ്ടപ്പെട്ടു. വരയാണോ വരിയാണോ കൂടുതല്‍ ഇഷ്ടപ്പെട്ടെതന്ന് അറിയില്ല.

തറവാടി said...

സജീവേട്ട,

പണ്ട് അഞ്ചല്‍ക്കാരന്‍ ഒരു പോസ്റ്റിട്ടിരുന്നു , അതും ഇതും നന്നായി.
ആ പോസ്റ്റ്

ഇവിടെ

രാജ് said...

inspiring - എഴുത്തും വരയും ജീവിതവും (തടിയല്ല)

asdfasdf asfdasdf said...

ഭാരത് ഹോട്ടലില്‍ ഞങ്ങളൊരുമിച്ചുകുടിച്ച ചായകളേക്കാള്‍ മധുരം ഈ വരികള്‍ക്ക് !!

ഏറനാടന്‍ said...

നവാബ് എന്ന മഹത് വ്യക്തിയെ ഒരിക്കലേ കണ്ടുള്ളൂ, അതും പിറകില്‍ നിന്നും തന്നെ ആളെ മനസ്സിലായി. ഓടിചെന്ന് മുന്നില്‍ നിന്ന് ചിരിച്ചു. കറയുള്ള മഞ്ഞപ്പല്ല് കാണിച്ച് ചിരി തിരിച്ചുതന്നു..
1997-ല്‍ വിമാനപകടത്തില്‍ പെട്ട ദ്വീപിലെ ബന്ധുവിന്റെ മൃതശരീരം കൊച്ചി സഹകരണ ആശുപത്രിയിലെ മോര്‍‌ച്ചറിയില്‍ കിടക്കുന്നത് നടപടികള്‍ ത്വരിതപ്പെടുത്താന്‍ അദ്ധേഹം ഏറെ സഹായിച്ചത് മറക്കാനാവില്ല.

തോന്ന്യാസി said...

എനിക്കും നവാബിനെ ഇഷ്ടമായിരുന്നു,

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പിയില്‍ വച്ച് നവാബുമായി സംസാരിച്ചത് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു........

സജീവ് കടവനാട് said...

അസൂയ വന്നാലും കോരിതരിക്ക്വോ…? ദേ ഞാന്, ദേ ഇപ്പൊ…:)

ലേഖാവിജയ് said...

ആദ്യമായിട്ടാണ് ഒരു കാര്‍ട്ടൂണ്‍ കണ്ട് ചിരിക്കാതെ പോകുന്നത്.ഒരു കുഞ്ഞ് സങ്കടം.എഴുത്തും വരയും ഒരുപോലെ മനസ്സില്‍ തട്ടി.ആശംസകള്‍ !

sreeni sreedharan said...

മിക്കപ്പോഴും കാണാറുണ്ടായിട്ടും ഒരു ചിത്രമെടുക്കാന്‍ തോന്നാതിരുന്നതിലുള്ള വിഷമം ഒന്നൂടെ കൂടി :(.
നിങ്ങളോടസൂയേം.

പരിഷ്കാരി said...

ഞെരിപ്പ് കാരിക്കേച്ചര്‍

പരിഷ്കാരി said...
This comment has been removed by the author.
ബയാന്‍ said...

ജീവിതം വഴിയേ മറന്നു വെച്ച ഒരു മനുഷ്യന്‍ - നവാബ് - ഓര്‍മ്മപ്പെടുത്തലിനു നന്ദി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി