
‘ഒടുവില്‍ ഇമ്മടെ വേറിട്ട കാഴ്ച്ചക്കാരന്‍ ഗഡിയെയും ചാടിച്ചു’
എന്ന് കുറുമാന്‍ കുശുകുശുത്തുകൊണ്ടിരുന്നപ്പോള്‍
ഞാന്‍ പ്രാണനുംകൊണ്ട് ഓടിമാറി
ഒരു സ്വപ്നം കാണാന്‍ ആരംഭിച്ചുതുടങ്ങിയിരുന്നു.
A.D. 2010
സിനിമാ ഷൂട്ടിങ്ങ്. രംഗം ബഹളമയം.
പരിഭ്രാന്തനായ സംവി.,ഒരു മൂലയില്‍
ഒറ്റക്കൈകൊണ്ട് (മറ്റേ കൈയില്‍ പപ്പടവട)
ഞെട്ടിക്കുന്ന വേഗത്തില്‍ ബ്ലോഗ് ചെയ്തുകൊണ്ടിരുന്ന
എന്നെ കണ്ടതും കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഓടിയടുക്കുന്നു.
സംവി : എത്രേണ്ടാവും, ഒരു 6’ 2” എങ്കിലും കാണില്ലേ ?
ഞ്യാന്‍ : കണ്ടിട്ടെന്തു തോന്നുന്നു ? കഷ്ടം ! 6’ 3” ഇല്‍ ഒട്ടും കൊറയില്ല. അളന്ന് കാണിച്ചരണോ ?
സംവി : വേണ്ട, ‘കുന്നളം’ ബാഷ പറയാമ്പറ്റ്വോ ?
ഞ്യാന്‍ : എന്തൂട്ട്ണാ ?
സംവി : മതി, ധാരാളം മതി ! (തിരിഞ്ഞ് അസി. ഡയറക്ടറോട്)
ആ ശ്രീരാമനോട്, ‘നിക്കണ്ട, പൊക്കോളാ‘ന്‍ പറ.
(ബാക്കി തിരിഞ്ഞ്മറീഞ്ഞ് എന്നോട്) പേനയുണ്ടൊ എടുക്കാന്‍, കാള്‍ ഷീറ്റ് സൈന്‍ ചെയ്യണം.
പേപ്പറുമായി ഞാന്‍ തയ്യാറാണ്. നിങ്ങളോ ?
ഞാന്‍ : തയ്യാര്‍.ര്‍.ര്‍.ര്‍.ര്‍. !!!
ശ്രീരാമേട്ടനെ കുറുമാന്റെ ‘പുസ്സപ്രാശ്ന’ത്തിനിടയിലാണ് ആദ്യം കണ്ടത്.
4 comments:
ശ്രീ, ശ്രീരാമന്റെ നല്ല റിസംബ്ലന്‍സ് ഉണ്ട്...നന്നായിരിക്കുന്നു...
ന്താ ചേച്ചീ റിസംബ്ലന്‍സ്, ന്തെങ്കിലുമാവട്ടെ നല്ല റിസംബ്ലന്‍സ് ഉണ്ട് കാലേഷും ശ്രീരാമനും.
സൂപ്പര്‍! :-)
ഓടോ: ആ ARE YOU A പുലി? ടീഷര്‍ട്ട് കലക്കി. ചിരിച്ച് ഒരു പരുവമായി. :-)
ha ha ha..
Post a Comment