Tuesday, July 31, 2007

അല്ലയോ പച്ചമലയാളീ !

മേല്‍ച്ചൊന്നതടക്കം മൂന്നു ടൈറ്റിലുകളായിരുന്നു വെച്ചു കാച്ചാന്‍ ഉദ്ദേശിച്ചിരുന്നത്. ‘മഞ്ഞച്ചുപോയോ പച്ചമലയാളീ ’, ‘വെളുപ്പിയ്ക്കും ഞാന്‍’, ഇവയായിരുന്നു മറ്റവര്‍.
12 മിനിറ്റെടൂത്തു ടി പ്രയോഗങ്ങളെ ആലോചിച്ചു കണ്ടുപിടിയ്ക്കാന്‍ തന്നെ.
അതൊന്നു ടൈപ്പ് ചെയ്തെടുക്കാനോ.. ഒന്നും പറയണ്ട. രാവിലെ അവശ്യം ഇഡ്ഡലിയും വടയും കഴിച്ചു അടിയ്ക്കാന്‍ ഇരുന്നതാ. ദാ ഇത്രയും എത്തിയപ്പോളേയ്ക്കും നാലുമണി മെനുവായ വടയും ഇഡ്ഡ്ലിയും കാട്ടി ഭാര്യ മാടീവിളിയ്ക്കുന്നു!
ഏറ്റവും വേഗമേറിയ മലയാളി ബ്ലോഗന്‍ ആരാണു?
അവനു എന്റെ നാലു നല്ലനമസ്കാരം! അവന്റെ പടവും ഫ്രീ !

എന്റെ ‘നയപ്രഖ്യാപന‘ത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ, മലയാളത്തിലെന്നല്ല, ലോകത്തിലെ ഇതര ഭാഷകളിലും വെച്ച് ഏറ്റവും ചെറിയ പോസ്റ്റായ ‘ബ്’ ഈ ഞാന്‍ ആലോചിച്ചുകണ്ടുപിടിച്ചതാണു. അതിന്റെ അതീവരസകരവും തുല്യ അളവില്‍ സംഭവബഹുലവുമായ വിശദമായ കഥ, സന്ദര്‍ഭം ഇവയും ഇപ്പോള്‍ പരസ്യമാണു.അങ്ങനെയുള്ളതായിട്ടുള്ള ആ ‘ബ്’ ഈ പോസ്റ്റായ പോസ്റ്റുകളുടെയൊക്കെ അടിയില്‍ കിടക്കുന്ന കിടപ്പു കണ്ടൊ ? സഹിയ്ക്കുവോ ?

എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു ആ വിശാലം തന്നത്!
സ്വന്തം പടങ്ങള്‍ക്കുവേണ്ടി ജനം ഇരമ്പി വരും. കമന്റൂ കിട്ടി കിടക്കപ്പൊറുതിയില്ലാണ്ടാവും.’തമിഴ്നാട് ഹഹഹ‘ തുടങ്ങി ‘ഹര്യാനഹഹഹ’ വരെ ഒരര ഡസന്‍ ബ്ലോഗ്ഗിനു ഇപ്പഴേ ഓര്‍ഡര്‍ കൊടുക്കേണ്ടിവരും, ഓര്‍ക്കുട്ടില്‍ അഡീഷണല്‍ പ്രൊഫയിലും, റേഷന്‍ ഷാപ്പില്‍ അഡീഷണല്‍ കാര്‍ഡും ഏറ്പ്പാടാക്കേണ്ടിവരും.

കുന്താണു ! എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കണ്ട!
വിശാലം തുടങ്ങി ബെര്‍ളി വരെയുള്ള സമ്പൂര്‍ണലജ്ജാവതികള്‍ക്കാകെ കിട്ടിയ
കമന്റുകള്‍ നാലേ നാലാണു. ഈ ബൂലോകത്തീനെന്തുപറ്റി !

എങ്കിലും, ഞാന്‍ ഇതുകൊണ്ടൊന്നും പ്രഖ്യാപനത്തില്‍നിന്നു ഒരടി പിറകോട്ടടിക്കുന്ന പരിപാടിയില്ല. നൂറു കിടിലന്‍ മല്ലു പുലികള്‍ അഥവാ സിംഹികള്‍ ഇവരെ അണിനിരത്തിക്കൊണ്ടു ഞാനും ഈ ‘കേരളഹഹഹ’യും ന്യൂ ഇയര്‍ ആഘോഷിക്കും.തല്‍ക്കാലം ഒരു ഡസനെ ഇപ്പോള്‍ ഇറക്കുന്നു. കണ്ടാലും. എല്ലാറ്റിന്റെയും അടിയില്‍ രസകരവും തീര്‍ത്തും നിരുപദ്രവകരവുമായ കമന്റുകള്‍ കീറുക.

എന്റെ ക്യാരിക്കേച്ചറുകള്‍ കണ്ണീര്‍, രക്തദാഹം, നക്ഷത്രസങ്കലനത്വര,
ഇവയിലേതെങ്കിലും വരുത്തുന്ന പതിവുണ്ടെങ്കില്‍ ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ അറിയിക്കുക. വായനക്കാരുടെ ഒരു സമാധാനത്തിനു എന്റെ വീട്ടില്‍ ഒരു വര്‍ഷമായി പുറംവാതിലില്‍ സ്വാഗതപ്പലകയായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ കുടുംബചിത്രം കൊടുക്കുന്നു. ഇത്രേള്ളൂ കാര്യം !

വരയപ്പെടാന്‍ താല്പര്യമുള്ള നടീനടന്മാര്‍ താന്താങ്ങളുടെ കല്ലന്‍ അഥവാ കിടിലന്‍ പടങ്ങള്‍ അയച്ചുതരികയോ മറ്റോ ചെയ്യുക.
ഒപ്പം, ഈ ‘സാനം’ ഒന്നു മെച്ചപ്പെടുത്തിയെടുക്കാനുള്ള തന്ത്രങ്ങള്‍ ഏവ എന്നും രഹസ്യമായി അറിയിയ്ക്ക്വ.കൂടുതല്‍ കൂടുതല്‍ ബ്ലോഗര്‍മാരുടെ പടങ്ങള്‍ ഉടന്‍ അയച്ചുതരുമല്ലോ. തല്‍ക്കാലം...

ഈശ്വരാ!
എനിയ്ക്കു മാത്രം അതും വളരെ നല്ലതു മാത്രം വരട്ടെ !

5 comments:

ശ്രീ said...

ഇതിപ്പോ ഇതിനുള്ള തേങ്ങ ഉടയ്ക്കാനൂള്ള നിയോഗം എനിക്കാണെന്നു തോന്നുന്നു...ആയ്ക്കോട്ടെ..
“ഠേ!”
ഒടഞ്ഞോ ആവോ?
:)

ഡാലി said...

അതേ കാ‍ര്‍ട്ടൂണിസ്റ്റേ, എല്ലാം കിടിലം പടങ്ങള്‍. ജ്യോതിസ്, ദേവേട്ടന്‍, ദില്‍ബന്‍, കലേഷേട്ടന്‍, തമനൂ അപാരംട്ടാ.

എല്ലാംകൂടി തൃശ്ശൂര്‍ പൂരത്തിന്റെ അമിട്ട് പോലെ പോസ്റ്റ് ഇട്ടാലെങ്ങന്യാ ശര്യാവാ. മനുഷ്യന്മാരെന്യലേ ഈ ബ്ലോഗ്ഗേഴ്സ് എല്ലാം. കണ്ട് പകച്ച് പൂവില്ലേ. നിര്‍ത്തീ നിര്‍ത്തി പോസ്റ്റിടൂ എന്നാലല്ലേ കമന്റ്റ് വരൂ‍..
ആ സ്പൊട്ടറ്റൊയും ഉഗ്രന്‍‌ട്ടാ.

കൊച്ചുമുതലാളി said...

എന്റെ ഒരു ചിത്രം വരയ്ക്കാനെന്താണു വഴി?

Jayesh/ജയേഷ് said...

entem oru carricature varaykkan enthu cheyyanam????????

നാടന്‍ said...

മ്മടെ ഒരെണ്ണം കിട്ടാന്‍ വഴിയുണ്ടോ ഗുരോ ??

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി