Thursday, November 1, 2007

പുലി 57 : വെമ്പള്ളി

വെമ്പള്ളി
ദെവസൂം മൂന്ത്യായാല്‍, കളത്തൂര്, വയലാ,കാളികാവ്, കടപ്പൂര് എന്നീ വന്‍കരകള്‍ക്കിടയില്‍ കിടക്കുന്ന വെമ്പള്ളീടെ കിടപ്പ് കണ്ടാല്‍ ലാന്‍ഡ് മാഫിയക്കാര്‍ക്ക് രോമാഞ്ചം തോന്നും. ഇന്നോളം അചുംബിതയാണവള്‍. ബട്, നോട് എക്സാക്ട്ലി അനാഘ്രാത. . അതു പോട്ടെ. എ.ഡി 450 ല് വെമ്പള്ളി മഹാരാജ്യം ഭരിച്ചിരുന്ന ക്രിഷ്ണങ്കുട്ടി മഹാരാജാവ് മാന്യനായിരുന്നു. അതോണ്ട്, ഈ നാ‍ല് അയല്പക്ക രാജ്യങ്ങളെ തൊട്ടിട്ടില്ല. ആ ചരിത്രം പറഞ്ഞുതന്നത് ക്രിഷ്ണങ്കുട്ടി മഹാരാജാവിന്റെ സൈന്യാധിപന്‍ ഉണ്ണീരിക്കുട്ടീടെ 55 ആം തലമുറയില്‍പ്പെട്ട ഇന്ന് ഇന്‍ഡ്യയില്‍പ്പോലുമില്ലാത്ത
പ്ര(52)പൌത്രന്‍ ഇമ്മടെ വെമ്പള്ളി.

എം.സീ റോട്ടീക്കൂ‍ടെ‍ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ പോയി ഇടക്ക് കളത്തൂര്‍ന്ന് കെഴക്കോട്ടു പിടിച്ചാ വെമ്പള്ളിയെ പ്രാപിച്ചൂടെ എന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ബിഗിനര്‍ ലാന്‍ഡ് മാഫിയാക്കാരന്‍ നേരെവെന്നു ചോദിച്ചത് ഓര്‍മ്മ വരുമ്പോഴൊക്കെ വെമ്പള്ളി മുകളില്‍പ്പറഞ്ഞ ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കും. അങ്ങ് കുറുമാന്റെ യൂറോപ്പില് വിയന്നയിലെ ഇന്റര്‍നേഷനല്‍ ആറ്റമിക് എനര്‍ജീ കമ്മീഷന്റെ കൂറ്റന്‍ കെട്ടിടസമുച്ചയം കിടുങ്ങും. വര്‍ഷങ്ങള്‍ കഴിഞ്ഞ്, കോട്ടയത്തുവെച്ച് ആ സേം മാഫിയാക്കാരന്‍ വെമ്പള്ളിയെക്കണ്ടപ്പൊ ചോദിച്ചു. “ അതു ശരി, വിശുദ്ധ നഗരത്തിലാല്യോ, എന്നു വരുമ്പൊ, നമ്മടെ ഹംഗറി, ചെക്ക്, സ്ലോവാക്ക്ക്യ വഴി ഓസ്റ്റ്റിയേക്കൂടെ ഒരു ജീപ്പില് നേരെ കെഴക്കോട്ട് വെച്ചുപിടിച്ചാ വിയന്നയെ പ്രാപിയ്ക്കാമ്പറ്റില്യോ ? ”.

വെമ്പള്ളിയ്ക്ക് 10 സെക്കന്‍ഡ് കണ്ട്രോള്‍ വിട്ടു. ആ കേസ് ഇപ്പോഴും തീര്‍പ്പായിട്ടില്ല.

ഏതായാലും, ആശാന്‍ സ്വദേശത്തിന്റെ ചരിത്രം എഴുതാന്‍ തീരുമാനിയ്ക്കുന്നതവിടെ നിന്നാണ്.

ഈയിടെ കണ്ടപ്പോള്‍ പഴയ വെമ്പള്ളിയല്ല. പഴയ ചിരിയില്ല. നേരെ അടുത്തു വന്നു ചോദിച്ചു. E=Mc സ്ക്വയര്‍‍ എന്നു കേട്ടിട്ടുണ്ടോ ?

മിണ്ടീല്യ. ഞാന്‍ ബി.എ. മലയാളം ഫെയില്‍ഡായിരുന്നു.

കുറച്ചു തലമുടി അതിവിശാലമായ നെറ്റിയ്ക്കു നെടുകെ പിന്നേം ഒരെട്ടിഞ്ചു പിറകോട്ടെടുത്തുപിടിച്ചുകൊണ്ടും ബാക്കീള്ളത് ചപ്രചിപ്രയാക്കിക്കൊണ്ടും അദ്ദേഹം ഒരു നില്‍പ്പാ നിന്നു !

ഇപ്പൊ, എന്നെ കാണാന്‍ മറ്റെയാളെപ്പോലേല്യെ ?
സത്യം പറ. സത്യം പറയാന്‍ ! $%^)$##^%$

നൊണ പറഞ്ഞിട്ട് കാലം ‘ശ്ശി’യായ ഞാന്‍ പ്രാണനുംകൊണ്ടോടി.

14 comments:

Cartoonist said...

കുറച്ചു തലമുടി തി വിശാലമായ നെറ്റിയ്ക്കു നെടുകെ പിന്നേം ഒരെട്ടിഞ്ചു പിറകോട്ടെടുത്തുപിടിച്ചുകൊണ്ടും ബാക്കീള്ളത് ചപ്രചിപ്രയാക്കിക്കൊണ്ടും അദ്ദേഹം ഒരു നില്‍പ്പാ നിന്നു !

ഇപ്പൊ, എന്നെ കാണാന്‍ മറ്റെയാളെപ്പോലേല്യെ ?
സത്യം പറ. സത്യം പറയാന്‍ ! $%^)$##^%$

ഞാന്‍ പ്രാണനുംകൊണ്ടോടി.

വി. കെ ആദര്‍ശ് said...

:-)

Rasheed Chalil said...

കലക്കന്‍ വര... സൂപ്പര്‍ വിവരണവും

മെലോഡിയസ് said...

എന്ത് തന്നെയായലും വര സജ്ജീവേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ അസ്സല്‌സ്സല്സ്സ്സല്...

അതു പോലെ തന്നെ എഴുത്തും.

സുല്‍ |Sul said...

കേരളപിറവിക്ക് ഒരു കേരള മോഡല്‍ വര അല്ലേ. എന്നാലും ആ വിയന്ന്ക്കുള്ള വഴിയുടെ വിവരണം. ഇപ്പൊ കണ്ടാല്‍ മറ്റെയാളെപോലെന്യാ... :)

-സുല്‍

asdfasdf asfdasdf said...

:)
vivaranam adipoli

krish | കൃഷ് said...

വെമ്പള്ളിപ്പുലിയുടെ വരയും ചരിത്രവും കൊള്ളാലോ.

ഇടിവാള്‍ said...

ഹഹഹ! കേരള ഹഹഹ കീ ജ്ജയ്!

സജീവ് എന്ന നല്ല പേരിനെ സജ്ജീവ് എന്നു വൃത്തികേടാക്കിയതിനാലാണു ജ്ജയ് ജ്ജയ് എന്നു വിളിച്ച്ചത് ;) തല്ലരുത്, ഞാന്‍ മെല്ലെ നടന്നു പൊയ്ക്കോളാമ്മ്, ഓടാന്‍ വയ്യ, അല്ലേല്‍ ഒരു റെഡ് ബുള്‍ താ!!


പിന്നെ വേറൊരു കാര്യം
എ.ഡി 450 ല് വെമ്പള്ളി മഹാരാജ്യം ഭരിച്ചിരുന്ന ക്രിഷ്ണങ്കുട്ടി മഹാരാജാവ്


ചുമ്മാ അറിയാത്ത കാര്യം പറേല്ലേട്ടോ..
അന്നു ആ ദേശം ഭരിച്ചിരുന്നത് മഹാരാജാവ് ശശി യല്ലേ (കട്: സലിം കുമാര്‍)

ഉണ്ടാപ്രി said...

കൊള്ളാല്ലോ...പുലികളെ ആവാഹിക്കുന്ന ചേട്ടന്‍..!!

സഹയാത്രികന്‍ said...

:)

കുറുമാന്‍ said...

വരയും വിവരണവും കസറീന്ന് പ്രത്യേകം പറയണോ?

ഗംഭീരം

ദിലീപ് വിശ്വനാഥ് said...

ഒരു രക്ഷ ഇല്ലാത്ത പൂശാണ് പൂശണത്.

Vempally|വെമ്പള്ളി said...
This comment has been removed by the author.
Vempally|വെമ്പള്ളി said...

ഹെന്റമ്മൊ ഞാനെന്താണീ കാണണത്! വെമ്പള്ളീ‍ ഏതാണു ബ്ലോഗ് ഏതാണു ബ്ലൊഗ് എന്ന് ഊണേശ്വരംകാരന്‍ പേര്‍ത്തു പേര്‍ത്തും ചോദിച്ചിട്ടും ഞാന്‍ “കേട്ടില്ലാല്ലോ” എന്നു പറയുകയോ “മഴ പെയ്യാന്‍ സാധ്യതയുണ്ടൊ“ എന്ന് തിരിച്ചു ചോദിക്കുകയോ ചെയ്തു. അല്ലെങ്കീ ഒന്നും തന്നെ മിണ്ടിയില്ല. കാരണം അവിടെ കാടു മൂടിക്കിടക്കുകയാണ്. വര്‍ഷങ്ങളായി പറമ്പിന്റെ ഉടമസ്ഥനൊ ബ്ലോഗേശ്വരംകാരൊ അങ്ങ് തിരിഞ്ഞു പോലും നോക്കാറില്ല. ഈ പറയുന്ന ഈ വസ്തുവില്‍ പോയി ഇതൊക്കെ അളന്നു തിരിച്ച് ഉടമസ്ഥന് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിത്തന്ന മാഷെ ഞാനെന്താ പറയേണ്ടത് ?

ഒരു മുട്ടന്‍ താങ്ക്സ്
ഞാനിനി എന്തെങ്കിലുമൊക്കെ എഴുതിക്കോളാമെ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി