Wednesday, October 14, 2009

ചെറായി എളുപ്പപ്പുലികള്‍ 23, 24 : ഷംസു-കിച്ചു ഗള്‍ഫ് ദമ്പതികള്‍


ഷംസുവിനെ ഞാനാദ്യം കാണുന്നത് ചെറായിയില്‍ വെച്ചാണ്.
ഞാനാദ്യം നേരില്‍ കാണുന്ന Inventer ബ്ലോഗര്‍.
സദാ ഗൌരവമൌനി.
ഞാനാദ്യമായി നേരില്‍ കാണുന്ന ബ്ലോഗ് ദമ്പതികളിലെ

സൂത്ര
ധാരനും മറ്റാരുമല്ല.

ചിത്രത്തില്‍, ഷംസു സാധനങ്ങള്‍, തിയറികള്‍ ഇത്യാദി
ഇന്‍വെന്റ്റ് ചെയ്ത് ചെയ്ത് തകര്‍ത്ത് മുന്നേറുകയാണ്.
ആരും ചോദിക്കാനും പറയാനുമില്ലാത്ത അതിഭീകരമായ അവസ്ഥ !




ഉം, വേഗം വേണം. എന്നെ ഉടന്‍ ഒന്നു വരയ്ക്കൂ” എന്ന് അങ്കലാപ്പോടെ അലറിക്കരഞ്ഞുകൊണ്ടു ഒരു മാസം മുന്‍പ് എന്റെ ഓഫീസ് മുറിയിലേയ്ക്ക് പാഞ്ഞുവന്ന ആളെ ഒന്നു നോക്ക്യേള്ളൂ. പുടികിട്ടി !


kichu / കിച്ചു !!! ചെറായി ബ്ലോഗിണി. ഷംസൂന്റെ ആദിപരാശക്തി!

ഞാനാകട്ടെ മഹാ തിരക്കിലായിരുന്നു.
സ്ത്രീരത്നം അങ്ങനെയിങ്ങനെ ഒഴിഞ്ഞുപോകുന്ന
ഒരു ലക്ഷണോം കാണിച്ചില്ല ...
ഡു ഓര്‍ ഡൈ പാര്‍ട്ടിയാണ്, മാവോവാദിയാണ്, മഹിള .....
ഷുവര്‍.

പ്രാണരക്ഷാര്‍ഥം, ഒരു കലക്കന്‍ പ്രാണവേദന അങ്ക്ട് അഭിനയിച്ചു ഫലിപ്പിച്ചു.

ഉടന്‍ വന്നു കണ്ണീരണിഞ്ഞ ചോദ്യം :
അയ്യോ, ഹെന്താ, ഹെന്തു പറ്റി ?
രോഗം മാരകമാണൊ ?
സഹായം സംഭാവനയായി സ്വീകരിക്യോ ?

സിക്സ് പാക്കിനു വേണ്ടിയുള്ള ശ്രമത്തിനിടയ്ക്ക്
ഇമ്മടെ പാവം ലാക്ക്രിമല്‍ ഗ്ലാന്‍ഡ്സിന് വേണ്ടത്ര
എക്സര്‍സൈസ് കിട്ടാനില്ല എന്ന കാര്യം
ഞാന്‍ മറന്നുപോയിരുന്നു.

ഇതുതന്നെ അവസരം എന്നു കരുതി ഞാനും യഥേഷ്ടം കരഞ്ഞു,
കണ്ണു വെടുപ്പാക്കി.

അതിനു ശേഷമായിരുന്നു ഇമ്മടെ സ്റ്റൈലില്‍,
ധാരാളം പാളിച്ചകളോടെയുള്ള ദ്രുതവര....

ശുഭം (പോലും) !

19 comments:

Cartoonist said...

ഞാനാദ്യമായി നേരില്‍ കാണുന്ന Inventer ബ്ലോഗര്‍. സദാ ഗൌരവമൌനി. ഞാനാദ്യമായി നേരില്‍ കാണുന്ന ബ്ലോഗ് ദമ്പതികളിലെ സൂത്രധാരനും മറ്റാരുമല്ല.
ചിത്രത്തില്‍, ഷംസു സാധനങ്ങള്‍, തിയറികള്‍ ഇത്യാദി ഇന്‍വെന്റ്റ് ചെയ്ത് ചെയ്ത് തകര്‍ത്ത് മുന്നേറുകയാണ്.

ആരും ചോദിക്കാനും പറയാനുമില്ലാത്ത അതിഭീകരമായ അവസ്ഥ !

ശ്രീ said...

:)

സജി said...

“ആരും ചോദിക്കാനും പറയാനുമില്ലാത്ത അതിഭീകരമായ അവസ്ഥ“

സത്യം! തടിയന്മാരും കണ്ടുപിടുത്തക്കാരും കൊണ്ടുപിടിച്ചു മീറ്റുകയാണ്

ഭിക്ഷാം ദേഹികളായ ആത്മാന്വേഷികള്‍, ബൂലോകവും ഈലോകവും വിട്ടു പോകേണ്ടി വരുമൊ?

നിരക്ഷരൻ said...

ന്നാലും ന്റെ സജ്ജീവേട്ടാ ...

“ഞാനാകട്ടെ മഹാ തിരക്കിലായിരുന്നു.“

അപ്പറഞ്ഞത് മാത്രം അങ്ങട്ട് ദഹിക്കുന്നില്ല :):)
എളുപ്പപ്പുലി ദമ്പതികള്‍ കലക്കി കടുകുവറുത്തു.

ഓര്‍മ്മയുണ്ടോ ഈ മുഖം ? :)
അയല്‍‌വാസി ഒരു ദരിദ്രവാസി.
ദരിദ്രവാസിപ്പുലി എന്ന് മാത്രം പറയരുത് :)

kichu / കിച്ചു said...

ഹ ഹ ഹ

സജീവേ... ഇത്രേം വേണായിരുന്നോ :)

എന്താ ഒരു തിരക്ക്!! പി ആര്‍ ഓ വര്‍ക്ക്.എങ്ങനെ ഈ പണിയൊക്കെ ചെയ്തു തീര്‍ക്കുന്നു എന്റെ ഫഗവാ‍ാ‍ാ‍ാനേഏഏഏഏ !!!!!!
കൂടുതല്‍ പറയണില്ല...
പറഞ്ഞാല്‍ കാര്‍ട്ടൂനിസ്റ്റ് കരഞ്ഞ് തുടങ്ങും...:):)

Appu Adyakshari said...

സജ്ജീവേട്ടാ,
ഇതുകലക്കിട്ടോ... !

കല്യാണിക്കുട്ടി said...

hehehehe....................

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹ ഹ കലക്കി.

yousufpa said...

കലക്കി സജീവ്.

കാട്ടിപ്പരുത്തി said...

കൊള്ളാം

മുരളി I Murali Mudra said...

ഹോ...എന്നാലും സമ്മതിക്കണം.....ദൈവമേ..
പുലികള്‍ക്കിടയില്‍ ഇങ്ങള് ശിങ്കം ആണ്..ട്ടാ..

G.MANU said...

മാവോവാദി മാതംഗിയുടെ മനോഹര മായിക മന്ദസ്മിതം മനസില്‍ മായതെ മഞ്ജീരശിഞ്ജിതം മീട്ടുന്നു... :)

വാഴക്കോടന്‍ ‍// vazhakodan said...

സജ്ജീവേട്ടാ,
ഇതു കലക്കി :)

അനാഗതശ്മശ്രു said...

ഭാഷയ്ക്കും മാവോ വാദി ആയ കാര്‍ ടൂണിസ്റ്റേ നമിക്കുന്നു..
വരയെക്കാളും വരമൊഴി മികച്ചവയിലൊന്നു ..

Prasanth Iranikulam said...

എല്ലാം ഒന്നിനൊന്നു മെച്ചം,അഭിനനങ്ങള്‍ !!

ഭായി said...

മാഷൊരു സംഭവം തന്നെയാട്ടോ...

ഏറനാടന്‍ said...

എത്ര മഷി ചേര്‍ത്തു ഗള്‍ഫ് ദമ്പതികളെ ആവാഹിക്കാന്‍..? അവരുടെ സ്റ്റൈല്‍ ബെസ്റ്റായി..

നിരക്ഷരൻ said...

ചെറായി എളുപ്പപ്പുലി സീരീസ് അവസാനിച്ചോ സജീവേട്ടാ ?

Manoraj said...

hello chetta.. njanum oru cherayi karananu...cherai blog meetile chettante prakatanam etho blogil (nandantethanennu thonnunnu?) vayichu,...abhinandanagal.. ente oru carikature varachu tharumo? chumma oru rasam...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി