Tuesday, November 6, 2007

പുലി 61 : സിയ

സിയ
ഒരു സമ്പൂര്‍ണ ഹിപ്നോട്ടടിവീരനായ ഈ പുലിയെപ്പറ്റി കുറേക്കൂടി ഇവിടെ ചേര്‍ക്കാനുണ്ട്. മലയാളമനോരമ ന്യൂസ് പാരമ്പര്യമനുസരിച്ച്

ഞങ്ങളുടെ സൌദി, കായംകുളം ലേഖകന്മാരോട് “പറയൂ പ്രമേഹ്, എന്തൊക്കെയാണ് വിശദാംശങ്ങള്‍ ” എന്ന മട്ടില്‍ ആരാഞ്ഞുകൊണ്ടേയിരിയ്ക്കയാണ്.
മണിക്കൂറ് മൂന്നായി... എന്താ‍ാ‍ാ‍ാ കഥ !

23 comments:

Cartoonist said...

ഒരു സമ്പൂര്‍ണ ഹിപ്നോട്ടടിവീരനായ ഈ പുലിയെപ്പറ്റി കുറേക്കൂടി ഇവിടെ ചേര്‍ക്കാനുണ്ട്. മലയാളമനോരമ ന്യൂസ് പാരമ്പര്യമനുസരിച്ച്


ഞങ്ങളുടെ സൌദി, കായംകുളം ലേഖകന്മാരോട് “പറയൂ പ്രമേഹ്, എന്തൊക്കെയാണ് വിശദാംശങ്ങള്‍ ” എന്ന മട്ടില്‍ ആരാഞ്ഞുകൊണ്ടേയിരിയ്ക്കയാണ്.

Sreejith K. said...

ഹിപ്നോട്ടടിയോ? അതെന്തോന്ന് നോട്ടടി?

സിയപുരാണം തീരുമ്പൊ തുടരനായി പ്രസിദ്ധീകരിക്കുമല്ലോ. എഴുത്ത് ചെറുതായാലും കേമം തന്നെ. സംശ്യില്ല.

സുല്‍ |Sul said...

കിടക്കട്ടെ ഹിപ്നോട്ടടി (കള്ളനോട്ടാണോ?) വീരന് ഒരു കട്ടബൊമ്മന്‍ തേങ്ങ.
“ഠേ.............”

വര നന്നായിട്ടുണ്ടെങ്കിലും എഴുത് നന്നായി... സിയയെ വലിച്ചു നീട്ടിയില്ലല്ലൊ. ചുമ്മാ :)
-സുല്‍

കുഞ്ഞന്‍ said...

ഹമ്പോ ഒന്നന്നര കട്ട...!

un said...

ഈ പുലികളെയൊക്കെ നേരിട്ടുകണ്ടിട്ടുണ്ടോ അതോ ഡിസ്കവറി ചാനലില്‍ കണ്ടിട്ട് വരക്കുന്നതോ? :)

asdfasdf asfdasdf said...

സൌദിയില്‍ ഇനിയും കട്ടകളുണ്ടോ..
വരയും കുറിയും കേമന്നങ്ങട് കൂട്ടിക്കോള്വാ..

Ziya said...

ഹിപ്‌നോട്ടടി വീരന്‍ എന്ന പ്രയോഗത്തിനു ഞാനുമായി നേരിയ ബന്ധമെങ്കിലുമെണ്ടെങ്കിലും ഞാനൊരു ജിമ്മടി വീരനാണെന്ന ധാരണ എങ്ങനെ സജ്ജീവേട്ടനില്‍ വന്നു ഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവണില്ല...:)

ഒന്നൂല്യാച്ചാ, ന്നെ ഒരു കുട്ടിത്തോര്‍ത്തുടുപ്പിച്ച് ഒരു കൊളത്തിന്റെ കരേല് നിര്‍ത്തിയാല്‍ പോരാരുന്നോ? :)

ന്നാലും എന്നെ പരിഗണിക്കാന്‍ തോന്നിയ മനസ്സിനു നന്ദിയുണ്ട്.

krish | കൃഷ് said...

ഇതാര് സല്‍മാന്‍ ഖാനോ..

(സിയാ.. തോര്‍ത്തുടുപ്പിച്ച് കുളക്കടവില്‍ നില്‍ക്കാന്‍ എന്താ ഒരു പൂതി.. ഹയ്യട..പെണ്ണുങ്ങളുടെ കടവില്‍ നില്‍ക്കാനല്ലേ..മോനെ സിയേശാ..)

പ്രയാസി said...

മിസ്റ്റര്‍ കേരളയെ കണ്ടിട്ടുണ്ട്! നമ്മുടെ പയ്യനാ..
മിസ്റ്റര്‍ ബ്ലോഗരയെ ആദ്യമായാ കാണുന്നത്..
സിയമാന്‍ ഖാന്‍..:)

Unknown said...

സിയന്‍(ജയന്‍?) സ്‌റ്റൈലിലാണല്ലോ സജീവേ
ഹ ഹ ഹ:)

തമനു said...

അല്ലെങ്കിലും ഈ സജ്ജീവേട്ടന്‍ അങ്ങനാ സിയാ ... നമ്മുടെ രൂപത്തിന് ഓപ്പസിറ്റായിട്ടേ വരയ്ക്കൂ.... എന്റെ പടം നോക്കൂ... ഗ്ലാമറില്ലാത്തവനായിട്ടല്ലേ അതില്‍ വരച്ചേക്കുന്നേ...

എന്തായാലും ഈ പടം കലക്കി കേട്ടൊ....കുറച്ചേയുള്ളെങ്കിലും എഴുത്തും ..
:)

Unknown said...

സജ്ജീവേട്ടാ,
പണ്ട് എന്നെ വരച്ചിരിക്കുന്നത് കണ്ട് ആരാ ആ പുഷ്പന്‍? എന്നാ ജനം ചോദിച്ചത്. ജനമല്ലേ വിവരമില്ലാത്ത വര്‍ഗമല്ലേ എന്ന് കരുതി ഞാനങ്ങ് ക്ഷമിച്ചു. പക്ഷെ ഇത് അല്പം കടന്ന കൈയ്യായിപ്പോയി. ജിമ്മിന്റെ പടി പോലും കണ്ടിട്ടില്ലാത്ത സിയയെ കട്ടയാക്കിയത്.

ചിത്രം കണ്ട സിയ എന്നോട് ചോദിച്ചു “ഒക്കെ കൊള്ളാം ദില്‍ബാ എന്റെ കാലിന്റെ അവിടെ കൂട്ടിയിട്ടിരിക്കുന്ന ആ ഉണ്ട എന്താണ്?” എന്ന്. ജിം എന്ന് എത്ര പറഞ്ഞിട്ടും പുള്ളിയ്ക്ക് മനസ്സിലാവുന്നില്ല. പുള്ളി ആകെപ്പാടെ കേട്ടിട്ടുള്ള ജിം കുഞ്ഞാലിക്കുട്ടീടെ പണ്ടത്തെ ‘ജിം’ ആണ്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഞാന്‍ ചാറ്റില്‍ പറഞ്ഞത് അടിച്ച് മാറ്റി കമന്റാക്കി അല്ലേ ജിമ്മാ. കുളിസീനിലഭിനയിക്കാന്‍ കൊതിയാ അല്ലേ?

sandoz said...

ഹ.ഹ..സജീവേട്ടാ....
ഇവനു കൈയ്യിലും കാലിലും അല്ലാ..നാക്കിലാ ജിമ്മ്‌...

Rasheed Chalil said...

ഹ ഹ ഹ... സിയ നിനക്ക് അങ്ങനെത്തന്നെ വേണം.

സഹയാത്രികന്‍ said...

കൊള്ളാം...കൊള്ളാം... ജിം സിയ...ജിയാ...!

സാല്‍ജോҐsaljo said...

തൊലിക്കട്ടിയുണ്ടെന്നത് ശരിയാ.. ഈ മസില്?!

:) നന്നായിട്ടുണ്ട്

അഭിലാഷങ്ങള്‍ said...

എന്റമ്മേ.... ‘സിയ’ ? ? !

‘ജിം’....?? !! നല്ല കാര്യായി... :-)

ദില്‍ബന്‍ പറഞ്ഞത് ശരിയാണെങ്കില്‍, സജീവേട്ടനെ ഞാന്‍ കൈക്കൂലിക്കേസില്‍ ബ്ലോഗ് പോലീസിനെകൊണ്ട് പിടിപ്പിച്ച് ഗോതമ്പുണ്ട തിന്നിപ്പിക്കും. ഇത് കൊലച്ചതിയായിപ്പോയി. പാവം തമനു...! ഇക്കാലത്ത് ശരിയായ ഗ്ലാമര്‍ ഉള്ളവരെ ആരും അംഗീകരിക്കുന്നില്ല തമനൂ.. പോട്ടേ, എന്തായാലും, സജീവേട്ടനെ സിയ ‘കണ്ട’ രീതിയില്‍‌ തമനുവും ‘കാണേണ്ടരീതിയില്‍ കണ്ടാല്‍’ പുള്ളി പടം മാറ്റി വരച്ചുതരും ...

ഈ പടം ഏതായാലും സിയക്ക് അഭിമാനത്തോടെ സൂക്ഷിക്കാം, പടത്തിലെങ്കിലും “മസില്‍” ഒക്കെ ഉണ്ടല്ലോ ..!! :-) സജീവേട്ടാ, സിയ പണ്ട് രാത്രി പൂച്ചയെ കണ്ട് പേടിച്ച് പനി പിടിച്ച് കിടന്ന സമയത്ത് ആരോ ജപിച്ച് കഴുത്തില്‍ കെട്ടിയ ആ ‘ഉറുക്ക്’ വരക്കേണ്ടായിരുന്നു .., ആളുകള്‍ ചോദിച്ചാല്‍ സിയക്ക് സത്യം പറയേണ്ടി വരില്ലേ? :-)

-അഭിലാഷ്

കുറുമാന്‍ said...

ജിം ജിം ജിം ജിം ജിമ്മടി നാദം, നാദം നാദം.

സിയേടെ മുഖം - ഇങ്ങനെ കൃത്യമായി എങ്ങനെ കിട്ടീ സജീവേട്ടാ....... ആ കട്ട പുരികയും, കട്ടകൈകളും....

രണ്ട് ഡമ്പള്‍സ് കിട്ടിയിരുന്നെങ്കില്‍....
ഷര്‍ട്ടിനു കഫ് ലിങ്കായി ഉപയോഗിക്കാമായിരുന്നു.

കരീം മാഷ്‌ said...

ഒന്നൂല്യാച്ചാ, ന്നെ ഒരു കുട്ടിത്തോര്‍ത്തുടുപ്പിച്ച് ഒരു കൊളത്തിന്റെ കരേല് നിര്‍ത്തിയാല്‍ പോരാരുന്നോ? :)
ആ രംഗം ഓര്‍ക്കാനാ ഇഷ്ടം.
കുളത്തിലേക്കുള്ള മറിഞ്ഞു ചാട്ടം.
സജീവ് ഇതും നന്നായി.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

അമല്‍ | Amal (വാവക്കാടന്‍) said...

കാണാത്തവരെ ഇങ്ങനെയെങ്കിലും കാണാല്ലോ...

സന്തോഷം..

അടുത്ത പടം വക്കാരിയുടേയും, ഇഞ്ചിയമ്മയുടേതുമാകട്ടെ .. :)

വരിയും വരയും അടിപൊളി

Unknown said...

ഇത്രേം മസ്സിലൊക്കെ‌ ഉണ്ടായിട്ടാണോ ഹിപ്‌നോയെ അടിക്കുന്നത്? ഇനി ഹിപ്‌നോയെ കാണുമ്പോള് ഇടി കൊടുക്കൂ സിയാ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി