Sunday, December 2, 2007

പുലി 68 : ശ്രീജിത്

ശ്രീജിത്

ശ്രീജിത് പണ്ടേ ഒരു ജനാധിപത്യ്‌വാദിയാണ്. എന്ന്വച്ചാല്‍, പാര്‍ട്ടി പിരിവുപാട്ടേമ്മെ ‘ഡെമോക്രാറ്റിക് ’ എന്നു ചേര്‍ത്തുകണ്ടാല്‍ “മടിക്കാതെ എഴുതൂ, നൂറുരൂവ” എന്നു കീച്ചിക്കളയാന്‍ മാത്രം ജനാധിപത്യവാദി. 40-ആം വയസ്സില്‍ യെവന്‍ രാഷ്ട്രീയത്തിലിറങ്ങും എന്ന് പറയാന്‍ തോന്നും എന്ന് കുടുംബജ്യോത്സ്യന്റെ കൈ നോക്കി മൂന്ന് ഹസ്തരേഖാശാസ്ത്രികള്‍ ഇതിനകം പറഞ്ഞുവെച്ചുകഴിഞ്ഞു.

സ്വതവേ അതിലളിതനായ ശ്രീജിത് കൌതുകം കൊണ്ടു :
എന്ന്. ഏത് ബ്ലോക്ക് ഭരിക്കുമെന്നാണെന്നു കൂടി പറഞ്ഞിരുന്നെങ്കില്‍ ....... എനിയ്ക്കൊന്നു മൂത്രൊഴിക്കാന്‍ പോകാമായിരുന്നു‍ ?

ശാസ്ത്രി ചെറുവിരലിന്റെ നഖം മാത്രം നോക്കിപ്പറഞ്ഞു : ങ്ഹും ! കഷ്ടം ! പഞ്ചായത്തീരാജെവിടെ ? നിങ്ങടെ ഗജരാജയോഗമെവിടെ ? അറിയ്‌വോ, നിങ്ങ ഗവര്‍ണറാവും, ഗവര്‍ണര്‍ !

പീസീ ട്രബിള്‍ ഷൂട്ടിങ്ങില്‍ അവസാനവാക്ക് എവിടത്തുകാരനാന്നറിയോ - ഈ പ്രതിഭാശാലിയെക്കുറിച്ച് ആദ്യ സൂചനകള്‍ തന്നത് ബ്ലോഗര്‍ തഥാഗതനാണ്.

ഓരോ ട്രബിള്‍ഷൂട്ടും കഴിയുമ്പോള്‍ ഒരു 50 ഗ്രാമെങ്കിലും എക്സെസ്സ് ഹാര്‍ഡ് വെയര്‍ ഭാഗങ്ങള്‍ സൂക്ഷ്മനേത്രങ്ങള്‍ കൊണ്ടു കണ്ടെത്തി ക്ലയന്റിന്റെ മുന്നില്‍ വെച്ചുതന്നെ നശിപ്പിച്ചുകളയുന്നത് ശ്രീയുടെ മാത്രം മോഡസ് ഓപ്പറാന്‍ഡി ആയിരുന്നു. ഇതോടെ, ട്രബിള്‍ ഷൂട്ടര്‍ക്കെതിരെ എമ്പാടുമുള്ള ക്ലയന്റ്സ് ഷൂട്-അറ്റ്-സൈറ്റ് ഓര്‍ഡര്‍ പ്രഖ്യാപിച്ചതോടെയാണ് നായകന്‍ ഗൌഡാരാജ്യം വിട്ട് മദ്രാസിലെ യു.എസ്. കോണ്‍സുലേറ്റില്‍ രാഷ്ട്രീയാഭയം പ്രാപിച്ചതത്രെ.... ഇക്കഥ ചോര്‍ത്തിയതാണ് കുറുമാന്‍ വിക്കിപ്പീഡിയ എന്ന ബെല്‍ജിയന്‍ സുന്ദരിയുടെ സഹായത്തോടെ എന്റെ ആദ്യ 100 യൂറോപ്പ് യാത്രകള്‍ എന്ന പുസ്സമാക്കിയതത്രെ ...

തഥ ഇതും ഇതിലപ്പുറവും പറയും. എല്ലാവര്‍ക്കുമതറിയാം. തഥ എന്ന്താ കഥ !

സത്യത്തില്‍, നടന്നതൊ.... കേട്ടാല്‍ എന്തെങ്കിലും സംഭവിക്കും...

45-ആം വയസ്സില്‍ ഗവര്‍ണറാവണമെങ്കില്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കണം. ഇന്‍ഡ്യയില്‍ അതു നടന്നിട്ട് പത്തമ്പതു കൊല്ലായി. അമേരീക്കയിലാണെങ്കില്‍ നല്ല ആമ്പിയറുള്ള ഗവര്‍ണര്‍മാര്‍ നടപ്പുദീനമാണ്. അങ്കടു പോയ്ക്കളയാംന്നായത് അങ്ങനെയാണ്. ഇവിടെയാണ് ഒരു സമ്പൂര്‍ണജനാധിപത്യവാദിയായ ഇമ്മടെ ശ്രീ മാറ്റു തെളിയിച്ചത്.

അതറിയണമെങ്കില്‍, 2008-ലെ അമേരിക്കന്‍ ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ വേദിയാവാനുള്ള ത്രികോണമത്സരത്തിനൊടൂവില്‍ കൊളറാഡോവിലെ ഡാന്വേയ്ക്ക് നറുക്കുവീണതെങ്ങനെയാണെന്നറിയണം. മിന്നിയാപൊലീസ് എങ്ങനെ തഴയപ്പെട്ടു എന്നറിയണം. റിപ്പബ്ലിക്കന്മാര്‍ അവമ്മാരുടെ കണ്‍വെന്‍ഷന്‍ മിന്നിയയുടെ ഇരട്ട നഗരമായ സെന്റ്.പോളില്‍ വെച്ചു നടത്തുന്നതു കൊണ്ടാണെന്ന വലിയ നുണ ആരു പരത്തി എന്നും അറിഞ്ഞാല്‍ ജോറായി. ആ സത്യം അറിയണൊ ?

അന്ന്, അര്‍ദ്ധരാത്രി... കൂറ്റാക്കൂറ്റിരുട്ട്.. ചീവീടുകളുടെ... സോറി, കഥ മാറീ..ക്ഷമിയ്ക്കൂ...ങ്ഹാ അതു പോട്ടെ... മേപ്പറഞ്ഞ മത്സരത്തില്‍ മിന്ന്യപ്പൊലീസ് നൂറേനൂറില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. നമ്മുടെ കഥാനായകന്‍ ശ്രീ നേരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥിരം ചരല്‍ക്കുന്നാകാന്‍ പോകുന്ന മിന്നിയപ്പൊലീസിലേയ്ക്കു വെച്ചടിക്കുന്നു...ബ്ലോഗും കയ്യിലുണ്ട്.

ശ്രീ അവിടെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ കാണുന്നത് കഴുത ചിഹ്നമായുള്ള ഡെമോക്രാറ്റ് സായ്പ്പു-മദാമ്മമാര്‍‍ വരെ ഒറ്റയ്ക്കും കൂട്ടായും തങ്ങളുടെ ലാപ്ടോപ്പില്‍ അഞലി ഓള്‍ഡ് ലിപി പറഞ്ഞുവരുത്തി മണ്ടത്തരങ്ങള്‍ വായിച്ച് പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതാണ്. മൂന്നാമ്പക്കം മുതല്‍ മിന്ന്യയിലെ ജനസംഖ്യയില്‍ 13 ശതമാനത്തോളം വരുന്ന മലയാളീകളും‍ ബ്ലോഗ് വായിച്ച് സ്റ്റൈലൊന്നു മാറ്റി തലയറഞ്ഞു ചിരിച്ചുതുടങ്ങി. എന്തോരു ആശ്വാസമാന്നെ ! എന്നാ ഫലിതങ്ങളാന്നെ!!! തന്റെ ആയിരക്കണക്കിന് മണ്ടത്തരങ്ങള്‍ പരസ്യമായി അലക്കിപ്പൊളീക്കുന്ന ഈ അത്ഭുതമനുഷ്യനെ ജനം ദി കമ്പള്‍സീവ് കണ്‍ഫെസ്സര്‍ എന്നു വിളീച്ചുതുടങ്ങിയില്ല, ഇന്‍ഡ്യയിലുള്ള ഒരു മീനാക്ഷി അത് മോഷ്ടിച്ച് ഒരമ്പതു കൊല്ലത്തേയ്ക്കുള്ള അരി ഒരുമിച്ചു വാങ്ങിച്ചു .

ഇതെല്ലാം 50 കൊല്ലമായി മിന്നിയാപ്പൊലീസുകാരനായ ഇമ്പാല ശങ്കരങ്കുട്ടി മേനോന്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടയിരുന്നു. അങ്ങേര്‍ക്കും കയ്യില്‍ ഗവര്‍ണര്‍ രേഖയുണ്ടായിരുന്നൂ പോലും. ‘യാരോ, ഒരാള്‍’ എന്ന ഒരൊറ്റ പവിത്രന്‍ പടം മാത്രം കണ്ടിരുന്നയാളും ഫലിതവിരോധിയും ആയ അദ്ദേഹം എന്തോ ചെയ്തുവെന്നാണ് ശ്രീജിത് ഇപ്പോഴും പറയുന്നത്. ഒരൊറ്റ ദിവസം കൊണ്ട് മണ്ടത്തരങ്ങള്‍ ബ്ലോഗ്സ്പോട്ടില്‍നിന്നേ അപ്രത്യക്ഷമായി. ‍ബ്ലോഗ് വായിക്കാതെ മിന്ന്യാ മലയാളീകള്‍ ആദ്യം ഒരു പരൂക്ഷണത്തിന് അക്ഷമ പ്രകടിപ്പിച്ചു. ടി മലയാളികളില്‍ത്തന്നെ 25-30 ശതമാനത്തോളം പേര്‍ വൈകീട്ട് വീട്ടിലെത്തി ഭാര്യയോട് പറയാന്‍ ഒരു ഫലിതം സ്റ്റോക്കില്ലാത്തതുകൊണ്ടു മാത്രം ഓഫീസില്‍ ഓവര്‍ടൈം ചെയ്ത് ചെയ്ത് പണ്ടേ മെന്റല്‍ ആയ തളത്തില്‍ ദിനേശന്മാരായിരുന്നു. നാലാം ദിവസം, അവര്‍ ആക്രമാസക്തരായി. അത് കൊടുങ്കാറ്റിലും, കാട്ടുതീയിലും അവസാനിച്ചു. ഇതൊക്കെ വയലന്റ് സിറ്റി എന്ന പേര്‍ മിന്ന്യയ്ക്ക് ചാര്‍ത്തിക്കൊടൂത്തൂ. വേദി കൊളറാഡോയ്ക്ക് ചുമ്മാ വീണു കിട്ടി.

ഇതൊക്കെയാണ് ശ്രീജിത്. ഇപ്പോള്‍ മിന്ന്യയില്‍ സ്വസ്ഥം.

37 comments:

Cartoonist said...

ശ്രീജിത് പണ്ടേ ഒരു ജനാധിപത്യ്‌വാദിയാണ്. അന്ന്വച്ചാല്‍, പാര്‍ട്ടി പിരിവുപാട്ടേമ്മെ ‘ഡെമോക്രാറ്റിക് ’ എന്നു ചേര്‍ത്തുകണ്ടാല്‍ “മടിക്കാതെ എഴുതൂ, നൂറുരൂവ” എന്നു കീച്ചിക്കളയാന്‍ മാത്രം ജനാധിപത്യവാദി !

Sathees Makkoth said...

ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ആദ്യത്തെ ബ്ലോഗ് പുലിയാണ് ശ്രീജിത്ത്.
ഇതത്രയ്ക്കങ്ങട് ശരിയായോന്നൊരു സംശയം.
:)

Sreejith K. said...

കഴുത കറക്റ്റായിട്ടുണ്ട്. അതിന്റെ മുകളില്‍ ഇരിക്കും താരം കറക്റ്റായോന്ന് ഞാന്‍ പറയുന്നല്ല. എഴുത്ത് കസറി.

Kumar Neelakantan © (Kumar NM) said...

ഇപ്പോഴാ ഇത് ശരിക്കും ഹ ഹ ഹ ആയത് സജീവേ..

രണ്ടുകഴുതകളും പെര്‍ഫെക്ട്. അതിലൊരു കഴുതയ്ക്ക് അല്പം ഗ്ലാമര്‍ കൂടുതല്‍. അത് ഏതു കഴുതയാണെന്ന് ഞാന്‍ പറയണില്ല. (അമേരിക്കയും കൊച്ചിയും തമ്മിലുള്ള ദൂരം ഇപ്പോഴും പഴയതു ഒക്കെ തന്നെ അല്ലേ?)

Kumar Neelakantan © (Kumar NM) said...

ഇവന്‍ ശരിക്കും പുലി തന്നെയാണ്. പക്ഷെ ഇത് കഴുതപ്പുലിയായി പോയി.

Kumar Neelakantan © (Kumar NM) said...

ശ്രീജീ നിന്റെ മുകളില്‍ ഇരിക്കുന്നവനെ എവിടെയോ കണ്ടു പരിചയം ഉണ്ടല്ലൊ! യാരെടാ അത്?

(എനിക്ക് മൂന്നു കമന്റ് ഇതുപോലെ വയ്ക്കാനുള്ള സ്വാതന്ത്ര്യം ഉള്ള അപൂര്‍വ്വം ചില ബ്ലോഗര്‍ മാരില്‍ ഒരാളാണ് ശ്രീജിത്ത്. അല്ലേടാ ചെല്ലക്കിളീ..?)

ശ്രീലാല്‍ said...

ഏക്സാറ്റ് പ്ലേസ്മെന്റ്.. - അതാണെനിക്കിഷ്ടമായത്..

കൊട് കൈ.. :)

ശെഫി said...

ഗടി കസറി ടോ

ശ്രീജി വെറും പുലിയല്ല....പിന്നെ .....

അഭിലാഷങ്ങള്‍ said...

എച്ച്യ്യൂസ് മീ...

ഇതില്‍ ഏതാ ശ്രീജിത്ത് ?

അറിയാമ്മേലാത്തോണ്ട് ചോദിക്കുവാണേ.. !

:-)

ഓ, ആ കഴുതപ്പുറത്ത് നില്‍ക്കുന്ന ആളാണ് ശ്രീജിത്ത് എങ്കില്‍ ഇത് വലിയ ചതിയായിപ്പോയി സജീവേട്ടാ! കൊലച്ചതി! സജീവേട്ടന്‍ സ്വന്തം പടം സ്വാമി അയ്യപ്പന്‍ ടീ ഷര്‍ട്ടിട്ട് പുലിപ്പുറത്ത് കയറി വരുന്ന പോലുള്ള കിടിലന്‍ സ്റ്റൈലില്‍ വരച്ചിട്ട്, മറ്റുള്ള പുലികളെ കഴുതപ്പുറത്തൊക്കെ കയറ്റി ‘നിര്‍ത്തി‘യത് (അവിടെയും മാന്യത കാട്ടിയില്ല! അറ്റ്ലിസ്റ്റ് ഒന്ന് ഇരുത്താമായിരുന്നു) ശരിയാണോ? ആണോന്ന് ? :-)

ശ്രീജിത്തിന്റെ ഒരുപാട് ഫ്രണ്ട് വ്യൂ ഫോട്ടോസ് ഞാന്‍‌ കണ്ടിട്ടുണ്ട്. ഇത് സൈഡ് വ്യൂ ആയതു കൊണ്ട് ശരിക്ക് അഭിപ്രായം പറയാനും പറ്റുന്നില്ല. എഴുതിയിരിക്കുന്നത് വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു, കേട്ടോ.

-അഭിലാഷ്, ഷാര്‍ജ്ജ

Sreejith K. said...

സജീവേട്ടന്‍ ഈ ചിത്രത്തിനെ (ലിങ്ക്) അടിസ്ഥാനമാക്കിയാണ്‍ ഈ ക്യാരിക്കേച്ചര്‍ വരച്ചത് എന്ന് തോന്നുന്നു. ആ ചിത്രം എന്റെ മുഖത്തിനു വളരെ അടുത്ത് നിന്ന് എടുത്തിട്ടുള്ളതായതുകൊണ്ട് ഇച്ചിരി ചെരിവും വളവും ഒക്കെ വന്നിട്ടുണ്ട്. ആ ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അസ്സലായി വന്നിട്ടുണ്ട്. എന്റെ ചിത്രം വരച്ചതിനു നന്ദി.

keralafarmer said...

ഇന്‍ഡ്യന്‍ ശ്രീജിത്ത് പുലിയാണെങ്കില്‍ അമേരിക്കയിലെ എലിയല്ലെ. പാവം വല്ലതുമൊക്കെ തിന്ന് അല്പം തടി കൂട്ടിയാല്‍ രക്ഷപ്പെട്ടു.

Promod P P said...

എഴുത്ത് തകര്‍ത്തു..ഹെന്റമ്മേ..ശ്രീജിത്ത് മിന്നസോട്ട ഗവര്‍ണ്ണര്‍ ആകുന്ന കാര്യം ആലോചിച്ച് ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് നമ്രശിരസ്കരായി..

പക്ഷെ പടം മുഴുവനായും ശരിയായില്ല സജ്ജീവേട്ടാ.. ഞന്‍ നല്ല ക്ലാരിറ്റി ഉള്ള 1-2 പടങ്ങള്‍ അയച്ചു തന്നതാണല്ലൊ..

പട്ടേരി l Patteri said...

:) :))
:))))))))
PS: ശ്രീജീ, നീ ഇപ്പോള്‍ ദൂരെയാണ്‌ എന്ന സ്വാതന്ത്യം ഞാന്‍ ദുരുപയോഗം ചെയ്യുന്നില്ല!!!.

asdfasdf asfdasdf said...

വരയേക്കാള്‍ കുറി കൊള്ളാം.

കുമാര്‍ പറഞ്ഞത് കറക്റ്റ്. ഇപ്പോള്‍ ശ്രീജിത്ത് ഈറ്റപ്പുലിയല്ല തീറ്റപ്പുലിയാണോ ? എനിക്ക് വയ്യ. :)

മന്‍സുര്‍ said...

ശ്രീജിത്ത്‌...

നന്നായിരിക്കുന്നു......

ങ്യാഹഹ ങ്യഹഹ........സൂപ്പര്‍

നന്‍മകള്‍ നേരുന്നു

krish | കൃഷ് said...

ശ്രീജി ഗ്ലാമറസ്സായിരിക്കുന്നല്ലോ.. ഇങ്ങ്നേണോ പുലിയുടെ വരവ്.
എഴുത്തും കലക്കി.

krish | കൃഷ് said...

ശ്രീജി, ഇത് അറിയാണ്ട് വണ്ടി മാറി കയറിയതാണോ..അതോ ഇനി അറിഞ്ഞോണ്ടാണോ. (ഇതാണോ പുതിയ മണ്ടത്തരം.)

അതുല്യ said...

എനിക്ക് പൊന്നുംങ്കട്ട്യാ ശ്രീജിത്ത്. എത്രയാ ഇഷ്ടം ന്ന് പറയണോങ്കില്‍ കൈ രണ്ടും ഒരുമീറ്റര്‍ വിത്യാസാത്തില്‍ വച്ച് ഉരുട്ടിക്കാട്ടേണ്ടി വരും. അവനെ ഇങ്ങനെ കവര്‍ണ്ണറും കഴുതേമേക്കേറീം ഒക്കേ ആക്കീതിനു ഇന്ന് ധര്‍ണ്ണയും റാലീം ഉണ്ടാവും.

(എഴുത്ത് കസറീ മാഷേ)

ഉണ്ണിക്കുട്ടന്‍ said...

ബാച്ചികളുടെ അനിഷേധ്യ നേതാവും ബൂലോക ബുലിയുമായ ശ്രീജിത്തിന്റെ മുതുകത്ത് യേതോ ഒരുത്തനെ വടിയുമായി നിര്‍ത്തിയത് ശരിയായില്ലാട്ടാ..!!

ഹ ഹ കലക്കി!

ബഹുവ്രീഹി said...

ഊണേശ്വരത്തെ കാര്‍ട്ട്-ഊണിസ്റ്റേ..രസ്യന്‍ എഴ്ത്ത്!!!

Sherlock said...

പോസ്റ്റ് കലക്കി....ഒപ്പം കമെന്റുകളും...

ഇടിവാള്‍ said...

ഹഹഹ! എഴുത്താണു കസറീത് ;)

ഇത്തവണ വര പോരാ.. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ശ്രീജിത്തിന്റെ ഫൊറ്റ്ടോകളു ഇഷ്ടം പോലെ കണ്ടിട്ടുള്‍ലതിനാല്‍ ഈ വര ശര്യായില്ല്യാന്നൊരു തോന്നല്‍!! എന്നാലെന്താ.. ആ എഴുത്ത് വരയുടെക്ഷീണം മായ്ച്ചു കളഞ്ഞു ;)


കലക്കന്‍!

Peelikkutty!!!!! said...

ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു മാഷേ..

..ശ്രീജിത്തിനെ ഷൂസുകൊണ്ട് ചവ്ട്ടുന്നോനോട് എറങ്ങാമ്പറ;)

ഭൂമിപുത്രി said...

അഞ്ജലി ഓള്‍ഡിക്ക് ഇത്രേം റീച്ചുണ്ടെന്നറിയില്ലായിരുന്നു :):):)

മിടുക്കന്‍ said...

ഇടിവാളേ,
നേരിട്ടു കണ്ടിട്ടില്ലെന്ന് പറയരുതേ.. അവന്‍ അങ്ങ് വന്ന് കളയും
പിന്നെ ഫയങ്കര പ്രശ്നമാകും..
പണ്ട് ബിക്കു അനുഭവിച്ചത് കേട്ടിട്ടില്ലേ..?
http://biriyanikutty.blogspot.com/2007/02/blog-post_15.html

Unknown said...

ബാച്ചികളുടെ അക്ഷന്തവ്യ(?) നേതാവും മിന്നസോട്ടാ മലയാളികളുടെ കണ്ണിലുണ്ണിയും (ഉണ്ണി=കരട് എന്ന് അമേരിക്കന്‍ മലയാളം)മിന്നസോട്ടാ പൊലീസ് ഡിപ്പാര്‍ട്ട്മനിന്റെ തീരാ തലവേദനയുമായ ശ്രീജിയെയാണ് നിങ്ങള്‍ കളിയാക്കുന്നത്. ജാഗ്രതൈ!

ദിലീപ് വിശ്വനാഥ് said...

ഇതു ശ്രീജി തന്നെ ആണെല്ലോ.
വിവരണം നന്നായി സജീവേട്ടാ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആ ചാട്ടേം പിടിച്ച് നിന്റെ പൊറത്ത് നില്‍ക്കുന്ന പയ്യന്‍സ് ഏതാ ശ്രീജിത്തേ? മിന്നസോട്ടായിലു നിനക്കു ചുമടെടുക്കലാണോ പണി?

Ziya said...

ഈ പൊരുത്തം പൊരുത്തം എന്നൊക്കെപ്പറേണത് ഇതാണ്...
യെവന്‍ അവിടെച്ചെന്ന് ഇതിന്റെ പൊറത്ത് കേറും എന്ന് പണ്ടേ മുന്‍‌കൂട്ടി കണ്ടത്തിനാലാണാവോ ശാസ്ത്രിഹള്‍ യിവനെ മണ്ടാ എന്ന് അര്‍ത്ഥശങ്കയില്ലാതെ വിളിച്ചത്?
(അപമാനിതരായ ഡെമോക്രാറ്റുകള്‍ ഇപ്പോള്‍ ശ്രീജിത്തിനെ തന്നെ ചിഹ്നമാക്കിയാലോ എന്ന ആലോചനയിലാണെന്ന് ലേറ്റസ്റ്റ് നൂസ്..)
എഴുത്ത് കലക്കീണ്ട് ട്ടാ :)

വേണു venu said...

സായ്പ്പു-മദാമ്മമാര്‍‍ വരെ ഒറ്റയ്ക്കും കൂട്ടായും തങ്ങളുടെ ലാപ്ടോപ്പില്‍ അഞലി ഓള്‍ഡ് ലിപി പറഞ്ഞുവരുത്തി മണ്ടത്തരങ്ങള്‍ വായിച്ച് പൊട്ടിപ്പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതാണ്.
ഇന്‍ഡ്യയിലുള്ള ഒരു മീനാക്ഷി അത് മോഷ്ടിച്ച് ഒരമ്പതു കൊല്ലത്തേയ്ക്കുള്ള അരി ഒരുമിച്ചു വാങ്ങിച്ചു .

എനിക്കു വയ്യാ. ചിരിച്ചൊരു പരുവത്തിലായി.
പലപ്പോഴും എനിക്കു് മണ്ടത്തരങ്ങള്‍‍ പറഞ്ഞു തന്നെന്നെ രക്ഷിക്കുന്നയാളിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഈ കുറിയൂം വരയും എന്നെ നേരില്‍‍ കാണിച്ചു. കാര്‍ടൂണിസ്റ്റിനും ശ്രീജിത്തിനും ജയ്.:)

Sujith Bhakthan said...

കേരള ഹ ഹ ഹ തകര്‍പ്പന്‍ ബ്ലോഗാണല്ലൊ....ഞാനിപ്പളാ ഇതുവഴി വരുന്നത്. ഇത്തിരി താമസിച്ചു പോയോന്നൊരു സംശയം. അല്ല കുഴപ്പമില്ല. ബൂലോഗത്തിലെ പുലികളെയൊക്കെ കാണാന്‍ പറ്റിയല്ലൊ. ഇതെഴുതുന്ന താങ്കള്‍ ഒരു പുപ്പുലി തന്നെട്ടോ...

ആശംസകള്‍

സഹയാത്രികന്‍ said...

സജ്ജീവേട്ടാ... ഇങ്ങള് പുല്യന്ന്യാ...
എഴുത്തും വരയും കലക്കന്‍
:)

ആഷ | Asha said...

മുന്നേ കമന്റ് എഴുതിയ ചേട്ടന്മാരേ അനിയന്മാരേ മാമന്മാരേ, നിങ്ങളെല്ലാം കൂടി പാവം ശ്രീജിത്തിനെ ഇങ്ങനെ കളിയാക്കുന്നതു ശരിയാണോ?

ശ്രീജിത്തേ, മുകളില്‍ കയറി നില്‍ക്കുന്നവനെ ഒറ്റകുലുക്കിനു ഉരുട്ടി താഴെയിടന്നേ. അപ്പോ സംഗതി തീര്‍ന്നല്ലോ :)

ഏറനാടന്‍ said...

ഇവിനൊടുക്കത്തെ ഗ്ലാമറാണല്ലോ മാഷേ...

കുറുമാന്‍ said...

അയ്യോ ഇത്ത് കാണാന്‍ വൈകിപോയേ.....

എഴുത്ത് ബഹുകേമം.......വരയും കലക്കി.......ഡ്രെസ്സ് കോഡ് റൊമ്പപുടിച്ചാച്ച് :)

കൊച്ചുത്രേസ്യ said...

യാരിത്‌..ഡബിള്‍ഡക്കര്‍ കഴുതയോ!!!

K M F said...

nice post and cartoon

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി