കൊച്ചുത്രേസ്സ്യ...കൊച്ചുത്രേസ്സ്യ...കൊച്ചുത്രേസ്സ്യ...
അങ്ങനെ ഒരു മൂന്നുതവണയെങ്കിലും പറഞ്ഞാലേ, ആ പേരിലുള്‍ക്കൊള്ളുന്ന തീര്‍ത്തും പ്രക്ഷുബ്ധവും, സംഘട്ടനാത്മകവുമായ അന്തരീക്ഷം ഉള്‍ക്കൊള്ളാനാവൂ. പറഞ്ഞുനോക്ക്യോ ?
എക്സര്‍സൈസ് നമ്പര്‍ 1
ആരെങ്കിലും കൊച്ചുത്രേസ്സ്യ എന്നു പറയുന്നത് ഒരു 20 അടി അകലെപ്പോയി നിന്ന് വെറുതെ ഒന്ന് കണ്ടുനോക്കുക. അയാളുടെ മുഖം പൊടുന്നനെ, ചുമ്മാ സംഘര്‍ഷാത്മകമാകുന്നതു

എക്സര്‍സൈസ് നമ്പര്‍ 2
ഇനി ആ വ്യായാമം താങ്കള്‍ ആവര്‍ത്തിയ്ക്കുക. പല്ലുതേപ്പു പരസ്യങ്ങളില്‍ ദന്തധാവനചൂര്‍ണം അല്ലെങ്കില്‍ വീക്കോ-വജ്രദന്തി എന്നൊക്കെ പറയുമ്പോള്‍ മോഡലിന്റെ മുഖത്തു തെളീയുന്ന അതേ അവസ്ഥ താങ്കള്‍ക്കും കൈവരുന്നതു കാണാം. കുറെയേറെ, ആ പേര് ആവര്‍ത്തിച്ചതിനുശേഷം ഇത്തരമൊരവസ്ഥ അഥവാ ഇനി വന്നുപോയാല്‍, ‘കൊച്ചുത്രേസ്സ്യ’യിലെ ഏക സൌമ്യശബ്ദമായ ‘സ്സ്യ’ മാത്രം നാലഞ്ചാവര്‍ത്തി പറഞ്ഞ് ഉടനടി ശാന്തരസം കൈവരിയ്ക്കേണ്ടതാണ്. സംഗീതത്തിലാണെങ്കില്‍ ഇത്തരമൊരു എസ്ക്കേപ്പിനെ മംഗളംപാടി അവസാനിപ്പിയ്ക്കല്‍ എന്നു പറയും.
‘ഈ ലോകത്ത് സംസാരദു:ഖം എന്നൊന്നില്ല’ എന്ന് തെളിയിയ്ക്കാനായി ബാഗ്ലൂരില്‍ ഗവേഷണസംബന്ധമായ ചില വര്‍ത്തമാനങ്ങളിലേര്‍പ്പെട്ടിരിയ്ക്കുന്ന ഐ.ടി. വിദുഷിയായ ഈ പെയിന്റര്‍-ബ്ലോഗ്ഗറുടെ കഥകളിലും ലേഖനങ്ങളിലും, എന്നാല്‍, ഫുള്‍ട്ടിഫുള്‍ മനുഷ്യപ്പറ്റും തമാശയും ആണുതാനും ! അതാ രസം !
സംശ്യല്യ, ഈ അനുഗൃഹീത തന്നെ ബ്ലോഗ്ഗിണീരത്ന അവാര്‍ഡിന് അടുത്ത 10 കൊല്ലത്തേയ്ക്ക് എന്തുകൊണ്ടും അര്‍ഹ എന്നു ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നാമനിര്‍ദ്ദേശം ചെയ്ത് ഫലവും കാത്തു കഴിയുകയാണ്.
31 comments:
‘ഈ ലോകത്ത് സംസാരദു:ഖം എന്നൊന്നില്ല’ എന്ന് തെളിയിയ്ക്കാനായി ബാഗ്ലൂരില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന ഐ.ടി. വിദുഷിയായ ഈ പെയിന്റര്‍-ബ്ലോഗ്ഗറുടെ കഥകളിലും ലേഖനങ്ങളിലും, എന്നാല്‍, ഫുള്‍ട്ടിഫുള്‍ മനുഷ്യപ്പറ്റും തമാശയും ആണുതാനും ! അതാ രസം !
അപ്പോ തേങ്ങയടി എന്റെ വക..ഠേ..ഠേ..
സജ്ജീവേട്ടാ..കൊച്ച്ത്രേസ്യ സൂപ്പര്‍
ആ ചട്ടയും മുണ്ടും കൂടേ ഉടുപ്പിച്ചപ്പോള്‍ നല്ല ശേല്
കൊച്ചുത്രേസ്യാകൊച്ചിന്റെ തലയില്‍ തേങ്ങ ഇട്ടുടയ്‌ക്കാന്‍ എന്റെ വിധി എന്നല്ലാതെന്തുപറയാന്‍! വൗ! ഇതാരപ്പാ, മാര്‍ഗംകളിക്ക് പോവുന്ന പോലെ ചട്ടേം മുണ്ടുമണിഞ്ഞ നില്‍പ് കണ്ട കണ്ടാ.. എന്റീശോയേ!!!!!!!
മേയ്ക്കാമൊതിരം
ഹ ഹ ഹ ... സജ്ജീവേട്ടാ കലക്കി...
കൊച്ചുത്രേസ്യാകൊച്ചേ... എന്റെ ഉണ്ണിച്ചാച്ച പെങ്ങളേ ഓടിവന്ന് കാണ്...
:)
നേരിട്ട് കണ്ടിട്ടിട്ടില്ല. പക്ഷേ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന ആ രൂപം തന്നെ സജ്ജീവ് മാഷിന്റെ തൂലികയില്‍ നിന്നും ഉരിത്തിരിഞ്ഞത്. കൊച്ചു ത്രേസ്യ ഇങ്ങിനെയല്ലാതെ പിന്നെങ്ങിനെയായിരിക്കാന്‍.
അഭിനന്ദനങ്ങള്‍!
:-)
അയ്യോ ഇതാര്? നമ്മുടെ റിമി റ്റോമിയുടെ ചേച്ചിയൊ?
എന്നാത്തിനാന്നേ ഞങ്ങളെ ഇങ്ങനെ പറ്റിയ്ക്കുന്നെ?
കൊച്ചിന്റെ കലക്കന്‍ എഴുത്തുകള്‍ വായിച്ചപ്പോഴൊക്കെ തോന്നിയതാണ് പടം കാണുനില്ലല്ലൊ എന്ന്
ഇപ്പോ അതും ആയി
നേരത്തെ കമന്റിയപ്പോ ഒരു കാര്യം കൂടെ പറയാന്‍ വിട്ടു പോയി..
സജ്ജിവേട്ടന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ !!
ഇനീം ഒരു പാട് ഒരു പാട് കാലം ഊണേശ്വരത്ത് നിന്ന് അടിപൊളിയായി പാത്രം കാലിയാക്കല്‍ പരിപാടി നടത്തി നല്ല അസ്സല്‍ ഒരു ഏമ്പക്കവുമിട്ട്, മുറ്റത്തെ ചാരുകസേരയിലിരുന്നു ബൂലോക പുലികളെ ആവാഹിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!
കാട്ടിലെ പുലി ആരാ? സിംഗമല്ലേ സിങ്കം...! :)
അപ്പോള്‍ ഇതാണല്ലെ കൊച്ചുത്രേസ്യാ കൊച്ച്...!
സജ്ജീവ് ഭായ് അഭിനന്ദനങ്ങള്‍, പിന്നെ ഹാപ്പി ജന്മദിനാശംസകള്‍..!
കൊച്ചു ത്രേസ്യായെ അച്ചിട്ട് വാര്‍ത്ത പോലെ ഉണ്ട്..
നേരില്‍ കണ്ടിട്ടുള്ളതു കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു
ചാത്തനേറ്: ഗലക്കി. ആ തിരിഞ്ഞോടുന്നത് ഒരു കൊടിച്ചിപ്പട്ടി കടിക്കാന്‍ വരുന്നത് പേടിച്ചിട്ടാണെന്ന് കൂടി ചിത്രീകരീച്ചിരുന്നെങ്കില്‍ കലക്കി കടുകു വറുത്തേനെ.
ഹഹ കലക്കി...
'ഇന്നലെ' എന്ന ചിത്രത്തിലെ ജഗതി ഡയലോഗ് ഓര്‍മ്മ വന്നു"ഇന്ത നോസ്.. എവിടെയോ പാത്തിക്കിറുക്ക്"
ഹ ഹ ഹ ഇത് കലക്കീ. ഇതു തന്നെ കൊച്ചു ത്രേസ്യ.
കിണ്ണനും കിണ്ടിയും തേച്ചുമിനുക്കുമ്പോള്‍ ഒപ്പം തിളങുന്ന തോടവേണം....ആ തക തക തക :)
ഹെയ്, അവിടെ നിക്കൂ ത്രെസ്യേ ,ഇതിനു ഒന്നു കമന്റിയിട്ടു പോകൂ
ബ്ധിം..!എന്നെ ആരേലും ഒന്നു പിടിച്ചെഴുന്നേല്‍പ്പിക്കൂ..
ചട്ടേം മുണ്ടും കാതിലെ വളയുവുമൊക്കെ അണിഞ്ഞ കൊച്ചുത്രേസ്യ കലക്ക്കി കളഞ്ഞു. ഇതാണോ ബൂലോഗവനത്തിലെ ആദ്യ പെണ്‍പുലി.
(സജീവിന് ജന്മദിന ആശംസകള്‍ ഒരിക്കല്‍കൂടി)
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്
ഹമ്മോ കൊച്ച്ത്രേസ്യ പുലിയിറങ്ങിയോ? :)
മുണ്ടും ചട്ടയും പൊട്ടും. !!
ഗലക്കി മാഷേ, ഗലക്കി.
സജ്ജീവേ,
പോട്ടം കണ്ട് ബോധം കെട്ട് വീണതോണ്ട് കമണ്ടാന്‍ പറ്റുന്നില്ല.
അതോണ്ട് കട്ടെടുക്കുന്നു, രണ്ട് കമെന്റുകള്‍:
അയ്യോ ഇതാര്? നമ്മുടെ റിമി റ്റോമിയുടെ ചേച്ചിയൊ?
(എതിരന്‍)
മുണ്ടും ചട്ടയും പൊട്ടും. !!
(കുട്ടമ്മേനോന്‍)
മുണ്ടും ചട്ടയും “പൊട്ടും!”
ഹി ഹി ഹി .കാര്‍ട്ടൂ സമ്മതിച്ചിരിക്കുന്നു. ഇതു ഞാന്‍ തന്നെ.. ആ ചട്ടേം മുണ്ടും കലക്കി. സ്ഥിരം വേഷം ചട്ടേം മുണ്ടുമാക്കിയാലോന്ന് ഒരാലോചന....
ഇവിടാരൊക്കെയോ റിമി ടോമി എന്നു പറഞ്ഞ് എന്നെ വ്യക്തിത്യ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടു. ഞാന്‍ മനുഷ്യാവകാശകമ്മീഷനില്‍ കേസിനു പോകും കേട്ടോ :-)
ചട്ടേടേം മുണ്ടിണ്ടേം കൂടെ പൊട്ടു തൊട്ടലെന്താ?? കഴുത്തിലൊരു കൊന്തേം നെറ്റീലൊരു ചന്ദനക്കുറീം- അതാ നമ്മടെ സ്റ്റെയില്‍ :-))
വല്ല്യത്രേസ്യായാക്കിയല്ലോ സജ്ജീവ് മാഷേ.
കലക്കി. കലക്കി..
padam kalakki.
samgathi aalude roopathe kurichu oru idea yum enikkilla enkilum, arivullor paranjathu kettallo.
:)
കൊച്ചു ത്രേസ്യാമ്മ അര്‍ജെന്‍റായി കല്യാണമാലോചിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തിട്ട ഈ പടം കലക്കി. ഇനിയിപ്പൊം ചെറുക്കനു കാണിച്ചു കൊടുക്കാല്ലൊ
പതിവുപോലെ തന്നെ കലക്കി
ത്രേസ്യാക്കൊച്ചിനെ കണ്ടിട്ടുള്ളവരൊക്കെ സമ്മതിച്ച സ്ഥിതിക്ക് പത്തില്‍ പത്ത്. :)
Post a Comment