Saturday, January 12, 2008

ആന 3 : എഡ്മണ്ഡ് ഹിലാരി


കണ്ട കാഴ്ച്ച താഴെ വന്നു പറയാന്‍ മാത്രം
ഭാഗ്യം ചെയ്ത പര്‍വതാരോഹകന്‍. ഒപ്പവും,
പിന്നെ പല വട്ടവും
ശ്വസിക്കാന്‍ ദൈവം കൊടുത്തത് മാത്രം കരുതി
അതേ മല കയറിയിറങ്ങിയ ടെന്‍സിങ്ങ്
എന്നൊരാള്‍ കൂടിയുണ്ട്.
ഉണ്ടോ ? ഓ..ഓ..ഓ..
ആ കറുത്ത ആദിവാസിയല്ലെ ?
തങ്കലിപിയിലെഴുതിക്ക്കൊണ്ടിരുന്ന മഷി തീര്‍ന്നുപോയല്ലൊ !

10 comments:

Cartoonist said...

കണ്ട കാഴ്ച്ച താഴെ വന്നു പറയാന്‍ മാത്രം
ഭാഗ്യം ചെയ്ത പര്‍വതാരോഹകന്‍. ഒപ്പവും,
പിന്നെ പല വട്ടവും
ശ്വസിക്കാന്‍ ദൈവം കൊടുത്തത് മാത്രം കരുതി
അതേ മല കയറിയിറങ്ങിയ ടെന്‍സിങ്ങ്
എന്നൊരാള്‍ കൂടിയുണ്ട്.

വി. കെ ആദര്‍ശ് said...

kaartooninu oppam thanne athinu thaazhe ezhuthiyirikkunna varikalum enikkishtamaaayi. superb :-) :-)

Inji Pennu said...

വരികളാണ് കൊണ്ടത്. എന്നിട്ടും ടെന്‍സിംഗിന്റെ പടം വരച്ചില്ല്?

Vish..| ആലപ്പുഴക്കാരന്‍ said...

:)
ഏവിടെ ടെന്‍സിങ്ങ്.. ?

അല്ലാ? ഈ ടെന്‍സിങ്ങ് പഞ്ചാബില്‍ എവിടേയാ ജനിച്ചത്?


ടെന്‍= പത്ത്.. സിങ്ങ്= സന്താ ബന്താ.. (ആകെ ഒരു പൊരുതക്കേട്..)

അഭിലാഷങ്ങള്‍ said...

ഈ ചേട്ടനെ (ഏതോ വകയില്‍)പറ്റി കേട്ടിട്ടുണ്ടെങ്കിലും ചിത്രത്തില്‍ പോലും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വരയെ പറ്റി ഒന്നും പറയുന്നില്ല.

ബട്ട്, “കണ്ട കാഴ്ച്ച താഴെ വന്നു പറയാന്‍ മാത്രം ഭാഗ്യം ചെയ്ത പര്‍വതാരോഹകന്‍“. ആ പ്രയോഗം കൊള്ളാം

krish | കൃഷ് said...

പര്‍വ്വതത്തെ കീഴടക്കിയ പര്‍വ്വതത്തേക്കാള്‍ ഉയരത്തില്‍ തലപൊക്കി നില്‍ക്കുന്ന ഹിലാരി. പിന്നെ ആ വരികളും. ഇഷ്ടായി.

ദിവാസ്വപ്നം said...

ഹിലരി കലക്കീട്ട്ണ്ട്.ഏവൂരാന്റെയും. (അങ്ങനെ മിക്കതും)

യേശുദാസിന്റെയും ടെന്‍സിംഗിന്റെയും ധൃതിയില്‍ വരച്ചതുപോലെ തോന്നി.

വേണു venu said...

എല്ലാവര്‍ക്കും കാണാന്‍‍ കഴിയുമായിരിക്കാം. കണ്ടത് താഴെ വന്ന്(നിന്ന്) പറയാന്‍‍. അതി മനോഹരമായ ആ വരിയാണെന്നെ കുടുതല്‍‍ ചിന്തിപ്പിച്ചത്. :)

ദിലീപ് വിശ്വനാഥ് said...

ഹിലരി കൊള്ളാം.

അപ്പു ആദ്യാക്ഷരി said...

nannaayi...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി