Friday, October 19, 2007

പുലി 44 : സിബു31-12-2007 ഓടെ ഈ ഇല്ലിമുളംകാട്ടില്‍ 100ഓളം ലല്ലലലം പാടിനടക്കുന്ന പുലികളെ കെട്ടിയിടാനാണ് ഉദ്ദേശം. ഈ നിമിഷം വരെ “ എന്നെ ഒന്നു പരിചയപ്പെടുന്നതു നന്നായിരിയ്ക്കും.വന്‍പുലിയാണ് ” എന്നു പറഞ്ഞ് ആരും ‘ഹല’ പറയാന്‍ മുന്‍കൈയെടുത്തിട്ടില്ല.
നേരെമറിച്ച്, ഒന്നുകൂടി പുലിത്തം വന്നോട്ടെ ’/
ഞാന്‍ ഞാനല്ല, അനോനിയാണ് ’/ സോറി, എലി ഫാമില്യാണ് ’ എന്നു പറഞ്ഞൊഴിഞ്ഞവരാണ് കൂടുതലും. അങ്ങനെ, പുലികളുടെ താവഴിശ്രേണി പറഞ്ഞുതരാന്‍ ആളില്ലാഞ്ഞോണ്ട്, പെട്ടെന്നു തോന്നിയവരെ പുലിയൈസ് ചെയ്തു വരികയായിരുന്നു. 'ഫെലീഡേ' താവഴിയാണൊ, ‘പാന്ഥേരാ പാര്‍ഡസ്’ ഫാമില്യാണോ എന്നു നോക്കീട്ടായിരുന്നില്ല പൂശ് എന്നര്‍ഥം. എനിയ്ക്കെല്ലാവരും പുല്യാ.

പക്ഷെ, ഇന്ന് ഞാനീ ബ്ലോഗെഴുതാന്‍ കാരണക്കാരായവരില്‍ കാരണവര്‍ക്കിട്ടാണു ഇന്നത്തെ താങ്ങ്. ഡ്രാഫ്റ്റ് അയച്ചുകൊടുത്തപ്പോള്‍ ദില്‍ബനേപ്പോലെ, അറ്റകൈക്ക് കലേഷിനേപ്പോലെയെങ്കിലും തോന്നണംന്ന് പറഞ്ഞു. പിന്നെ , ഒരു ഇരിപ്പായിരുന്നു. ശ്രമിയ്ക്കാഞ്ഞിട്ടല്ല, ഒരു ഗുരുനാഥനിട്ടെത്രകണ്ടാ പണീയ്യാന്നില്ലെ !

ഇനി ഇവിടെ ഒന്നു തൊട്ടു നോക്കൂ. മറവിയില്‍നിന്ന് വരാനിരിയ്ക്കുന്നവരിലേയ്ക്ക്‍ കൂടൂതല്‍ ആവേശത്തില്‍, ആവേഗത്തില്‍ ഒരു ഭാഷ ആവാഹിച്ചെത്തിയ്ക്കുന്ന ഒരു മന്ത്രക്കളം തീര്‍ത്തതു കണ്ടോ ?

ഒരു വലിയ സങ്കല്പം നല്ലകാലം കാത്തുകിടക്ക്വാ ! രഹസ്യമായി ഒരു ശാസ്ത്രജ്ഞന്റെ പണിശാലയില്‍ കടന്നപോലെ തോന്നി.

ഈ മാധ്യമത്തിലെഴുതാന്‍ എന്നെ പ്രാപ്തനാക്കിയ എല്ലാര്‍ക്കും എന്റെ പ്രണാമം!

ഇനി 1, 2, 3, 4 എന്നിവയില്‍ കടക്കൂ. ഈ മാധ്യമത്തെ സ്നേഹിയ്ക്കാതിരിയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല !

9 comments:

Cartoonist said...

31-12-2007 ഓടെ ഈ ഇല്ലിമുളംകാട്ടില്‍ 100ഓളം ലല്ലലലം പാടിനടക്കുന്ന പുലികളെ കെട്ടിയിടാനാണ് ഉദ്ദേശം. ഈ നിമിഷം വരെ വന്‍പുലിയാണെന്നും പറഞ്ഞ് ആരും അടുത്തിട്ടില്ല.

Umesh::ഉമേഷ് said...

പടം കലക്കി. എന്നാലും വായില്‍ ഒരു പൈപ്പു കടിച്ചുപിടിച്ചിരിക്കുന്നതു വരയ്കാമായിരുന്നു. അല്ലെങ്കില്‍ ഒരു വാട്ടര്‍ പൈപ്പില്‍ പിടിച്ചുകയറുന്നതായി :)

G.MANU said...

hahah kalakki

Vempally|വെമ്പള്ളി said...

ഹഹ മുനിഞ്ഞു(?) കത്തുന്ന മണ്ണെണ്ണ വിളക്കിനു മുന്നില്‍ കൈയ്യിലൊരു ബ്രഷും (കല്ലുപെന്‍സിലാകാമായിരുന്നു) സ്ലേറ്റുമായി.. പടം കലക്കീട്ടുണ്ട്

സാല്‍ജോҐsaljo said...

അതു ശരി! ഉമേഷ് ജീ അപ്പോ ഇദ്ദേഹമാണീ വാട്ടര്‍പൈപ്പിന്റെ മൊത്തക്കച്ചവടക്കാരന്‍. പടം കലക്കി. ആശയം കൊള്ളാം.

Unknown said...

ഡ്രാഫ്റ്റ് അയച്ചുകൊടുത്തപ്പോള്‍ ദില്‍ബനേപ്പോലെ
മേല്‍പ്പറഞ്ഞ അയച്ച് തന്നു എന്ന് പറയപ്പെടുന്ന ഡ്രാഫ്റ്റ് ഇത് വരെയും കിട്ടിയിട്ടില്ല എന്ന കാര്യം വിഷമസമേതം അറിയിക്കുന്നു. ഡ്രാഫ്റ്റിലെ തുക വെളിപ്പെടുത്തിയാല്‍ ഒന്ന് കൂടി ഉഷാറായി വിഷമിക്കണോ എന്നാലോചിക്കാമായിരുന്നു.

രാജേഷ് ആർ. വർമ്മ said...

എത്ര നിഷ്കളങ്കമായ ചിരി. ഇതു കണ്ടാല്‍ തന്റെ എതിരാളികളെ ഓരോരുത്തരെയും തെരഞ്ഞുപിടിച്ച്‌ അവരുടെ ഓരോരുത്തരുടെയും ജി-മെയില്‍ അക്കൗണ്ടുകള്‍ വായിച്ചു മാത്രം ഉറങ്ങുന്ന ദുഷ്ടനാണെന്നു പറയുകയേയില്ല.

രാജേഷ് ആർ. വർമ്മ said...
This comment has been removed by a blog administrator.
Cartoonist said...

എല്ലാവര്‍ക്കും 100ഗ്രാം വീതം നന്ദി :

രാജേഷിന്റെ അവസാന പോസ്റ്റ് അതിനു മുന്‍പത്തേതിന്റെ ആവര്‍ത്തനമായിരുന്നതുകൊണ്ടാണ്
ഈയുള്ളവന്‍ അതിനെ നിഷ്ക്കരുണം ഫിനിഷ് ചെയ്തത്.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി