
മല്ലു ബ്ലോഗ്ഗിങ്ങിന്റെ ആദ്യ ശതകങ്ങളില്‍ യേതു നിസ്സാര കാര്യത്തിനും അത്ഭുതപരതന്ത്രരായിത്തീരുക എന്നത് ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും ഒരു വിനോദമായിരുന്നു. രസം പിടിച്ച് ഗൂഗിളും നല്ല കലക്കു കലക്കിയിരുന്നത്രേ! നോക്കിയിരിയ്ക്കേ മലയാളകഥ തെലുങ്കുപതിപ്പായിത്തീരുക , നാലുകെട്ടിന്റെ ടെമ്പ്ലേറ്റ് മാടങ്കോവിലായി മാറിമറയുക, ബ്ലോഗര്‍മാരുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഫോണ്ടുകള്‍ വിളീപ്പുറത്തുവരാതിരിയ്ക്കുക എന്നിവയായിരുന്നു അവയില്‍ ചിലത്. ഇതില്‍ മനംനൊന്ത് പലരും ബ്ലോഗുകള്‍ മാറിമാറി പരീക്ഷിച്ചുവശായി. ഓരോരുത്തര്‍ക്കും മുപ്പതും അമ്പതും ബ്ലൊഗുകള്‍ പതിവായിരുന്നു. കഷണ്ടി, കുംഭ, പുറത്തുരോമം, വെടിക്കല എന്നിവയ്ക്കൊപ്പം ബ്ലോഗുടമസ്ഥാവകാശവും പുരുഷലക്ഷണമായി കരുതപ്പെട്ടുവന്നു. എന്നിരുന്നാലും, ജനം വല്ലാതെ അസ്വസ്ഥരായിരുന്നു. ആയിടയ്ക്കാണ്, തമിള്‍നാട്ടില്‍നിന്ന് നല്ലപെണ്കള്‍ തേന്മൊളിയും സഹോദരിമാരും വന്ന് ഒരുകാര്യവുമില്ലാതെ പേരുദോഷം കേട്ടുപോയത്. അതെന്തൊക്കെയായാലും, അക്കാലത്ത് ബ്ലോഗര്‍മാര്‍ വായനക്കാരെ പറ്റിച്ചിരുന്നില്ല. അങ്ങനെയിരിയ്ക്കുമ്പഴ്ണ്ട്രാ, താനൊന്നല്ലാ മൂന്നാണ് എന്നും പറഞ്ഞ് ഒരു ലോനായി ഫ്രം തൃശ്ശൂര്‍ രംഗത്തുവന്നു. വൈകാതെ, ലോനായിയെ ഒരേസമയം മൂന്നിടങ്ങളില്‍ വെച്ച് കണ്ടതായി വാര്‍ത്ത പരന്നു. ഈ multi-പ്രത്യക്ഷപ്പെടല്‍ ബ്ലോഗ്വായനക്കാരെ തീര്‍ത്തും കണ്‍ഫ്യൂഷനിലാക്കി. ലോനായി എസ്തപ്പാന്റെ അവതാരമാണെന്നായി മാക്ടയിലെ മെംബര്‍മാര്‍. ഒടുവില്‍, ഫോര്‍ട്കൊച്ചിയില്‍നിന്ന് മുഖലാവണ്യമുള്ള ഏതാനും ക്വൊട്ടേഷന്‍ കാരെ തൃശ്ശൂര്‍ക്കയച്ചതോടെ ഞെട്ടിയ്ക്കുന്ന ആ സത്യം പുറത്തുവന്നു. ‘താന്‍ ഒന്നല്ല, മൂന്നാണ്’ എന്ന് അന്ന് ഒരാവേശത്തില്‍ പറഞ്ഞതാണെന്നും ലോനാ, വിവി, ദേവദാസ് എന്നീ മൂന്ന് സെപ്പരേറ്റ് ആത്മാക്കളായി അല്ലലില്ലാതെ ജീവിച്ചുകൊണ്ടിരുന്ന മുച്ചയായ താന്‍, ഇന്‍ ഫാക്ട്, കേവലം ഒന്നാണെന്നും മണിമണിയായി പറഞ്ഞയുടന്‍ ലോനായി ഒരു ഇഫ്ഫക്റ്റിനുവേണ്ടി ഒന്നു ബോധം കെട്ടു. സംഗതി നാട്ടില്‍ പാട്ടായതോടെ, ഇതേ ലൈന്‍ സ്വീകരിച്ചിരുന്ന നൂറിലധികം ബ്ലോഗര്‍മാര്‍ ഒരൊറ്റ ദിവസംകൊണ്ട് അപ്രത്യക്ഷരായി. ഇവര്‍, ഒരു നൂറ്റാണ്ടിനുശേഷം പിന്നീട് സന്യാസദീക്ഷ സ്വീകരിച്ച് ‘അനോനികള്‍’ എന്ന കൂട്ടപ്പേരില്‍ അറിയപ്പെട്ടുതുടങ്ങി. (ചരിത്രം വായിച്ച് ശീലണ്ടോ ?) .
കാഴ്ച്ചയില്‍ 25ഓളം തോന്നിയ്ക്കുന്ന ഈ 26 കാരന്‍ ഇപ്പോള്‍, രംഗത്തില്ല. മാധ്യമം, മാതൃഭൂമി, പുഴ, ഹരിതകം, തുഷാരം, ഇന്റ്റര്‍ നാഷണല്‍ മലയാളി എന്നിവയില്‍ കഥ/കവിത എഴുതാറുണ്ട്. ഇന്ന് നാട്ടിലെത്തിയപ്പോള്‍ ആദ്യമായി ടെലി-സംസാരിച്ചു. ചെവി കൂര്‍പ്പിയ്ക്കണ്ട. എല്ലാം ആത്മീയകാര്യങ്ങളെക്കുറിച്ചായിരുന്നു.
15 comments:
അങ്ങനെയിരിയ്ക്കുമ്പഴ്ണ്ട്രാ, താനൊന്നല്ലാ മൂന്നാണ് എന്നും പറഞ്ഞ് ഒരു ലോനായി ഫ്രം തൃശ്ശൂര്‍ രംഗത്തുവന്നു. വൈകാതെ, ലോനായിയെ ഒരേസമയം മൂന്നിടങ്ങളില്‍ വെച്ച് കണ്ടതായി വാര്‍ത്ത പരന്നു. ഈ multi-പ്രത്യക്ഷപ്പെടല്‍ ബ്ലോഗ്വായനക്കാരെ തീര്‍ത്തും കണ്‍ഫ്യൂഷനിലാക്കി
മല്ലു ബ്ലോഗ്ഗിങ്ങിന്റെ ആദ്യ ശതകങ്ങളില്‍ യേതു നിസ്സാര കാര്യത്തിനും അത്ഭുതപരതന്ത്രരായിത്തീരുക എന്നത് ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും ഒരു വിനോദമായിരുന്നു
ഇപ്പളും!!! ഹ ഹ ഹ
ലോനായിയെ അറിയൂല്ല ..അതോണ്ട് പടത്തെപറ്റി ഒന്നും പറയുന്നില്ല. പടം ഇസ് വാട്ട് പടം ഡസ്
സൂപ്പര്‍!
ലോനയുടെ ഫോട്ടോ കാണുന്നത് പോലെ ഉണ്ട്. കലക്കി. :-)
വൌ എന്തൊരു സാമ്യം......ദേവദാസ് ഒപ്പം കൊണ്ട് നടക്കുന്ന കിണ്ടി വരെ അതുപോലെ പകര്‍ത്തി അല്ലെ. അടിപൊളി.
അപ്പോ, കമണ്ഡലൂനു പകരം മൊന്ത്യാവട്ടെ എന്നു കരുതി , എന്താ? വല്യ ഋഷിയാണു അല്ലേ? കഴുത്തില്‍ രുദ്രാക്ഷക്കായ് കൊണ്ടുള്ള മാലീം ഒന്നും കാണിണില്യാലോ. കവരമുള്ള ഒരു കോലും കൂടി ആവായിരുന്നു, തപസ്സിരിക്കുമ്പോ കൈക്ക് ഒരു താങ്ങായിട്ട് ആ കവരത്തേല്‍ കേറ്റി വക്കാലോ. വല്ല പാമ്പോ അനക്കോണ്ട എന്നു പറേണ ഒരു ഇഴജന്തൂണ്ടത്രേ അതു ഇഴഞ്ഞിങ്ങട്ട് വരാന്ന്വച്ചാ ആ കവരക്കോലുകൊണ്ടു പിടിക്യേം ആവാലോ.
ഹായ് വര അധിഖേമം എന്ന്വച്ചാ അധിഖേമം തന്യാണേയ്. കുശാലായിട്ട് ആ സദ്യ ഉണ്ട് ഇരുന്നു ഒന്നു മുറുക്കി വിശ്രമിക്കുമ്പഴാ ഈ വര നയനങ്ങളില്‍ ഗോരോചനായതേ.
പിന്നെ ഒരു സംശയം. മുടി ക്രാപ്പു ചെയ്ത സന്യാസ്യെ ആദ്യായിട്ടു കാണ്വാ. സാധാരണ മുരിങ്ങക്കായപോലേള്ള മുട്യാ സന്യാസിമാര്‍ക്കു കണ്ടീട്ടുള്ളതേയ്
ഇനി അടുത്തതങ്ങു വരക്യാ. ശ്ശി നന്നാവ്ണ്ണ്ട് ട്ടോ!
ഹ..ഹ.ഹ..എനിക്ക് വയ്യ...
ലോനാ...നിന്റെ പരിപ്പ് ഞാന്‍ എടുക്കൂന്ന് പറഞ്ഞില്ലേ..
കണ്ടാ..നല്ല തടിമാടന്മാര്‍ക്ക് കൊട്ടേഷന്‍ കൊടുത്ത് പണി പറ്റിച്ചത്..
സജീവേട്ടാ കലക്കി....
കലക്കി അങ്കിളേ കലക്കി...
വിവി/ലോന/ദേവന്‍ പ്രതിഭാസം ബൂലോഗത്തേക്ക് തിരിച്ച് വരണമെന്ന് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു...
തിരിച്ച് വന്നിട്ട് അങ്ങട് മറിക്കാനൊന്നുമല്ലാ...എന്നാലും ചുമ്മാ വാടെയ്..
[നീ വന്നില്ലേല്‍ എനിക്ക് തേങ്ങേണു]
ഇപ്പളും ഈ അനോനികള്‍ എന്ന് അറിയപ്പെടുന്ന കൂട്ടരെ പേടിയാണ്.അവറ്റകള്‍ വന്നാ പിന്നത്തെ കാര്യം അറിയാലോ..കൂട്ടത്തോടെ വരുന്ന വെട്ടുകിളികളെ പോലെയാണ്.എനി ഹവ് ലോനായിയെ അറിയില്ല,മറ്റു കമണ്റ്റ്സ് കാണുമ്പോ സേയിം സേയിം (അത് ഇവിടെ അറബികളുടെ ഒരു സ്റ്റയിലാ) ആണെന്ന് മനസ്സിലക്കുന്നു. എന്തയലും സജ്ജീവണ്റ്റെ ബനറിലെ ആ ഉണ്ണിക്രിഷ്ണന്‍ ചിത്രം മാറ്റിയത് നന്നായി
എഴുത്തും വരയും ഒരു പോലെ കൊള്ളാം :-)
ആ ഒറ്റമുണ്ടുടുത്ത് തൊഴുതു പഞ്ചപുഛമടക്കി നിക്കണ നിപ്പു കണ്ടാല്‍ എന്താ പറയ്യാ.. വിനയം ശ്ശി കൂടിപ്പോയോ എന്നാ സംശം. ന്നാലും ആ തോളത്തെ കച്ചമുണ്ട് കക്ഷത്തിലെടുത്ത് വച്ചു ഒന്നൂടേ ഒന്നു കുനിഞ്ഞ് തൊഴായിരുന്നു. വിനയം ശ്ശി കൂടീന്നു വിചാരിച്ചു കൊഴപ്പൊന്നൂല്യേയ്.
മനോധര്‍മ്മം വേണ്ടോളം കിട്ടീട്ണ്ട്, അതു പറയാതിരിക്യാന്‍ തരാവില്യ.
മന്വോ...ശരിതന്നെ..ന്ന്വച്ചാല്‍, വാട്ട് വട്ട് ഡസ് ടു യു , മൈ പടം ഡസ് ടു മീ... വാട്ടീസെ മാന്‍
ദില്‍ബേശ്വരാ, ഒരു പുഷ്പാഞലി നേര്ണ്ട്..
കുറുംസേ,
ത്ലാങ്ക്സ്..യൂയേയീയില്‍ വിസിറ്റ്വിസായില്‍ വന്നിട്ടിപ്പൊ എത്ര നാളായി! അഞ്ചാറുപേരെക്കൂടി ഇടിച്ചു പഞ്ചീസാക്കാനുണ്ട്. അതുകഴിഞ്ഞ്...ഞ്ഞ്..ഞ്ഞ്.. ഇപ്പൊ, അമേരിക്കയിലൊക്കെ കാലാവസ്ഥ എങ്ങനേണ്ടാവും ?
യൂറോപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൊല്ലേണ്ട പുലികളുണ്ടാകുമല്ലൊ അല്ലെ അവിടെയൊക്കെ ?
ആവനാഴ്യേയ്,
ച്ചാല്‍..അത്രയ്ക്കിത്രയ്ക്കേള്ളൂന്ന് വെച്ചോളൂ.. ചിന്ത കാടുകയറുമ്പോള്‍ ഡീട്ടൈത്സ് മറന്നുപോകുന്നു..ക്ഷമി
സാന്‍ഡോസേ,
ഞാനെപ്പ വിളിച്ചാലൂണ്ട്ട്ടാ. ആ മൈക്ക് പനമ്പിള്ളിനഗറിലേയ്ക്കു തിരിച്ചുവെച്ചൊറ്റ കൂക്ക്..
പാപ്പര്‍സ്യൂട്ടാസീ,
പുത്യേ പടം അര്‍ദ്ധനഗ്നനാണല്ലോന്നും പറഞ്ഞ് ഭാര്യ വാതിലടച്ചു. ഷര്‍ട്ടിട്ട അതിലും പുത്യേ പടം പണിപ്പുരയിലാണ്. കാത്തിരി..
കുതിരവട്ടോവ്,
സസസന്തോഷമായീ ട്ടാ..
വീവ്യേയ്... കൂയ്...
ഇത് കലക്കി മാഷേ.
ലോന ഇത് കണ്ടോ എന്തോ?
സന്യസിക്കാന്‍ പോകണം സന്യസിക്കാന്‍ പോകണം എന്ന് ഇടയ്ക്കിടെ പറയാറുണ്ട്.. എന്തായലും സജ്ജീവേട്ടന്റെ ഈ പടം കൂടെ കണ്ടാല്‍ പിന്നെ ലോന ,താമസംവിന എടുക്കും കമണ്ഡലു കയ്യില്‍..
പടം ലോനപ്പനെ ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ടൊ എന്ന് സംശയം..
കാര്‍ട്ടൂ ..ഇവിടിങ്ങനെയൊരു പുലിയിറങ്ങിയ കാര്യം ഞാനിപ്പഴാ കണ്ടത്. ആ ഇരുപ്പും ഭാവോമൊക്കെ കലക്കീട്ടുണ്ട്. പടത്തിന്റെ കൂടെ എഴുതീതൊക്കെ വായിച്ചപ്പോ ഞെട്ടിപ്പോയി- ഇത്രേം വെല്യ പുലിയാണെന്ന് കണ്ടാല്‍ പറയില്ലാട്ടോ..
കാര്‍ട്ടൂണ്‍ വളരെ നന്നായിരിക്കുന്നു സജീവേട്ടാ.
പക്ഷേ കഴുത്തിന് ഈ മൊബൈല്‍-ടവ്വറ് ഹൈറ്റ് വേണമായിരുന്നോ എന്നൊരു സംശയം. പക്ഷേ രസായിട്ടുണ്ട്. പുലികളുടെ കൂട്ടത്തില്‍ എലിയായി ഞാനും.
അന്ന് രാവിലേ വിളിക്കുമ്പോള്‍ ഇന്ന് തന്നെ ഇങ്ങനെ ഒരു സംഗതി നടക്കും എന്ന് കരുതിയില്ല.
പരിചയപ്പെട്ടതില്‍ വളരെ സന്തോഷം.
ദേവദാസ്.വി.എം
അയ്യയ്യോ വിവിദേവലോനേ...
അങ്ങയുടെ ഒരു കമന്റെങ്കിലും വീണ്ടും ബൂലോഗത്ത് കാണുമാറായതില്‍ എനിക്കും പെരുത്ത് സന്തോഷമിഷ്‌ടാ...
കണ്ടില്ലേ നിന്റെ തനിസ്വരൂപം സജ്ജീവേട്ടന്‍ പകര്‍ത്തീരിക്കുന്നത്...
ദേവനും സജ്ജീവേട്ടനും ആശംസകള്‍
Post a Comment