Friday, November 2, 2007

പുലി 58 : രാജേഷ് വര്‍മ്മ (നെല്ലിയ്ക്ക)

രാജേഷ് വര്‍മ്മ
പൌരാണികനായ ഈ അമേരിക്കന്‍ ബ്ലോഗ്ഗെഞ്ചിനീയര്‍‍, കവി കൂടിയത്രേ !

“ഇന്നേവരെ ബ്ലോഗില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും കേമമായ ആക്ഷേപഹാസ്യ പ്രയോഗം.” എന്നു കവിയും വാഗ്മിയുമായ ദില്‍ബനെക്കൊണ്ടു പറയിപ്പിച്ച
ഒരൊറ്റ സംഗതി മതി ഇങ്ങേരുടെ സംസ്കൃത വ്യുല്പത്തി മനസിലാക്കാന്‍. കഥയിങ്ങനെയാണ്...

വര്‍മ്മ എന്തോ ചിന്തിച്ച് അകത്തിരുന്നൊറങ്ങിപ്പോയി.
പൊറത്ത്ന്ന് ആറൊ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ട് ചോദിച്ചു : ആരാ‍ാ‍ാ‍ാ ?*$#@?

ആദ്യം, നിങ്ങളാരാന്നു പറയിന്‍ !@*&@#

ഞാന്‍ വര്‍മ്മ്യാ...

ഏതു വര്‍മ്മ ? പേരെന്താ ?

പേര്.. പേര്.. നെല്ലിയ്ക്ക.. രാജേഷ് പുറത്തിറങ്ങി..

ഹെന്ത് ? തര്‍ക്കുത്തരം പറയണോ ? ഞാനാരാന്നു മനസ്സിലായൊ ? പൊറത്തുനിന്നയാള് എന്നിട്ടും സൌമ്യയായി ചോദിച്ചു.

അത്യുജ്ജ്വലമായ തേജസ്സുകണ്ട് പേടിച്ച് വീണ്ടും അകത്തേയ്ക്കുതന്നെ കേറിപ്പോയാലൊ എന്ന ശങ്കയിലായി ഇമ്മടെ രാജേഷ്. എന്നിട്ടും ,ധൈര്യം സംഭരിച്ച് ചോദിച്ചു :
ഒരു ക്ലു കിട്ടിയിരുന്നെങ്കില്‍...

എങ്കില്‍, കേള്‍ക്കിന്‍ ... കാളിദാസന്‍.... .

സംസ്കൃതത്തിന്റെ കാര്യം നാട്ടില്‍ പൊതുവെ മഹാകഷ്ടമായിരുന്നോണ്ടുമാത്രം വര്‍മ്മ അന്നു രക്ഷപ്പെട്ടു എന്നു കഥ.

14 comments:

Cartoonist said...

എന്നിട്ടും ,ധൈര്യം സംഭരിച്ച് ചോദിച്ചു :
ഒരു ക്ലു കിട്ടിയിരുന്നെങ്കില്‍...

എങ്കില്‍, കേള്‍ക്കിന്‍ ... കാളിദാസന്‍.... .

സംസ്കൃതത്തിന്റെ കാര്യം നാട്ടില്‍ പൊതുവെ മഹാകഷ്ടമായിരുന്നോണ്ടുമാത്രം വര്‍മ്മ അന്നു രക്ഷപ്പെട്ടു എന്നു കഥ.

G.MANU said...

hahaaaaa kalakkis

മെലോഡിയസ് said...

ഇത്തവണയും തേങ്ങയടി മിസ്സായി.വരയും എഴുത്തും നന്നായിട്ടുണ്ട്.പക്ഷേ ആളെ കാണാത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയണില്ല്യാ ട്ടാ.

Vish..| ആലപ്പുഴക്കാരന്‍ said...

:)

krish | കൃഷ് said...

ഇരിക്കുന്ന ‘നെല്ലിക്കാ‘ മരക്കൊമ്പ് മുറിക്കുന്ന ബുദ്ധിമാനായ ആളല്ലേ കാളിദാസന്‍.
കൊള്ളാം.

Ziya said...

:) ഹാ കേമമായിരി‌ക്ക്‍ണൂ...

chithrakaran ചിത്രകാരന്‍ said...

നെല്ലിക്കയുടെ ഷര്‍ട്ടിലെ ഹാര്‍ട്ടുകള്‍ ....
മുഖാരവിന്ദത്തിന്റെ ഗൌരവം മയപ്പെടുത്താനായി വരച്ചതായിരിക്കുമോ?

ഉപാസന || Upasana said...

:)
kollaam kaartooni

upaasana

ben said...

എന്താ വര..
സൂപ്പര്‍...സൂപ്പര്‍...
എഴുത്ത് അതിലും കേമം..

(ഇതുവരെയുള്ള എല്ലാപുലിവരകള്‍ക്കും ചേര്‍ത്ത്.......

രാജേഷ് ആർ. വർമ്മ said...

ഹാവൂ. ആശ്വാസമായി. പുലിയെണ്ണം അമ്പതു കഴിഞ്ഞപ്പോള്‍ ചങ്കിടിക്കാന്‍ തുടങ്ങി. ഇനി എന്റെ പടമില്ലാതെ ബൂലോകത്തിലെ നൂറുപുലികളുടെ സീരീസ്‌ പൂര്‍ത്തിയാകുമോ? എങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമെന്ത്‌? മൊബൈല്‍, ഇ-മെയില്‍ എന്നിവ വഴിയൊക്കെ നേരിട്ടും ശുപാര്‍ശക്കാര്‍ വഴിയും ബന്ധപ്പെട്ടു. എന്നിട്ടും യാതൊരു ഉറപ്പും തരാന്‍ ചിത്രകാരന്‍ തയ്യാറായില്ല. പത്തുവര്‍ഷം ചെറുപ്പമുള്ള ഫോട്ടോകള്‍ പലത്‌ അയച്ചുനോക്കി. (സോഫ്റ്റ്‌വെയര്‍ കമ്പനികളിലേതുപോലെ ബ്ലോഗിലും ജരാനരകള്‍ ഭൂഷണമല്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌?) എന്നിട്ടും മറുപടിയില്ല. ഒടുക്കം ഇതാ പടമായിരിക്കുന്നു. അതും ചെറുപ്പക്കാരനായിട്ടുതന്നെ. ആനന്ദലബ്ധിയിക്ക്‌ ഇനിയെന്തുവേണം?

ഒരു കുഴപ്പം. ഇതിന്‌ എന്റെ യാതൊരു സാദൃശ്യവുമില്ല.

പരിഹാരം? ചാര്‍മ്മിള ചെയ്തതുപോലെ സ്വയം വരയുക. ബാക്കി സഹൃദയബൂലോകം തീരുമാനിക്കട്ടെ.

ഏ.ആര്‍. നജീം said...

ഹഹാ വീണ്ടും അടിപോളി..
:)

ദിലീപ് വിശ്വനാഥ് said...

സജീവേട്ടാ, വരികള്‍ക്കാണോ വരകള്‍ക്കണോ കൂടുതല്‍ സമയം എടുക്കുന്നത്? രണ്ടും ഒന്നിനൊന്ന് മെച്ചമായതുകൊണ്ടാണ് ചോദിച്ചത്.

എതിരന്‍ കതിരവന്‍ said...

അതീവസുന്ദരനായ രാജേഷ് വര്‍മ്മയെ ഇങ്ങനെയാക്കിയത് കാര്‍ടൂണ്‍ എന്നതിന്റെ സ്വാതന്ത്ര്യമാണോ? കഴുത്തിന്റെ ഒരു എക്സ്റ്റെന്‍ഷന്‍ പോലെ ആണല്ലൊ മുഖം. പിന്നെ ആ ഷര്‍ടു കൊണ്ടുള്ള റൊമാന്‍സ്! എത്രയോ ശരി.

നിര്‍മ്മല said...

ഹ..ഹ.. നന്നായിരിക്കുന്നു :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി