ഇതു വായിച്ചവര്‍ക്കു മാത്രം..!
ഈ ലേഖകന്‍ അത്ഭുതപ്പെട്ടുപോയി !പ്രസ്തുത ലേഖകന് ഒരമ്പതു കിലോ കുറഞ്ഞാല്‍ ....
“ ഇല്ല , സുഹൃത്തെ, ഹില്ലാ.. താങ്കള്‍ ഈയുള്ളവനെപ്പോലെ ആവില്ലെ എന്നല്ലെ.. ഇല്ല തന്നെ.. ! ”
“ അത്ഭുതം! എനിക്ക് വിശ്വസിക്കാന്‍ വയ്യ !... ക്കാതിരിക്കാനും... !”
“ എന്റെ പരഹൃദയ ജ്ഞാനത്തെയോര്‍ത്തല്ലെ ഈ അത്യത്ഭുതം ? എത്രയോ പേര്‍ ഇതു തന്നെ പലപല കാലഘട്ടങ്ങളിലായി പറഞ്ഞിരിക്കുന്നു ! പാലത്തിനു കീഴില്‍ ജലങ്ങളെത്രയോ യൊഴുകീ ! ”
“ ഏതു പാലം ? ”
(പതറുന്നു, പരതുന്നു, ലാഷ്ടില് പരിഭ്രമിക്കുന്നു) “ ദ്രോഹീ, നിങ്ങളെന്റെ ഡെലിവെറി തെറ്റിച്ചു.... ”
ഞ്യാന്‍ (പരിഭ്രമിച്ച് വശായി) : അപ്പൊ, ഇയാള് സ്ത്രീഅത്നമാണൊ ? ക്ഷമിക്കൂ, എന്നാണിപ്പറഞ്ഞ ഡെലിവെറി ?
മറ്റവന്‍ : ഹേ മൂഢ, എന്റെയല്ല, ഡയലോഗിന്റെയാണ് ഡെലിവെറി. ശല്യമില്ലാതെ അതെങ്കിലും ഒന്നു നടന്നിരുന്നെങ്കില്‍... അതിനെങ്ങന്യാ, ഈ മുടിഞ്ഞ മലയാളികള്‍...
“ പക്ഷെ നിങ്ങക്ക്, മുടിഞ്ഞ മലയാളി ലുക്കാണല്ലൊ. അപ്പൊ , നിങ്ങ ആരാന്ന് ? ”
“ ഞാന്‍ ഭാഗികമായി അമേരിക്കന്‍ കൂടിയാണ്. ”
“ അല്ല, നിങ്ങടെ സംഭാഷണം അച്ചടിയാണല്ലൊ... “
“ വെച്ചടി വെച്ചടി അച്ചടിയാണ്. പിന്നെ, വെറും സംഭാഷണമല്ല , ഡയലോഗെന്നേ ഞങ്ങള്‍ പറയൂ...”
“ ഞങ്ങളെന്ന്വച്ചാല്‍ ? ”
“ നാടകമേ ഉലകം എന്നു വിശ്വസിക്കുന്നവരായ ഞങ്ങളെപ്പോലുള്ള നാടകാചാര്യന്മാര്‍ ”
ഒരാള്‍ ട്രാഫിക് നോക്കാതെ പാഞ്ഞടുക്കുന്നു.മറ്റവനാണുന്നം. നേരെചെന്നൊറ്റച്ചോദ്യാ..
“ നിങ്ങക്ക് യു.എസ്സേ. ഷാപ്പിലാസ്യേ എന്നൊരു സ്പീഷീസിന്റെ ച്ഛായേണ്ടല്ലൊ... അതാ, ഒന്നു
പരിചയപ്പെടാമെന്നു വെച്ചത്.. ഞാന്‍....”

ഈ ലേഖകന്‍ : “ഭാഗവതരല്ലെ ? അല്ല, ഞാനീ ഹാര്‍മ്മോണിയം കണ്ടിട്ടു ചോദിച്ചു പോയതാണേയ് ? ”
“ച്ഛെ, ഞാന്‍ ഒരു സമ്പൂര്‍ണ ശാസ്ത്രജ്ഞനാണ്. ആദര്‍ശ് എന്ന അപരനാമത്താല്‍ അറിയപ്പെടുന്നു എന്നു മാത്രം. പിന്നേയ്, ഇത് നിങ്ങള് പറഞ്ഞ എന്താ... ഹര്‍മ്മോവ് അല്ല, വിപ്രോയുടെ പുതിയ ലാപ്ടോപ്പാണിത്. സംഭവം ഈ ജില്ലയില്‍ എനിക്കു മാത്രമേ ഉള്ളൂ എന്നു കൂടി അറിഞ്ഞിരുന്നാല്‍ നന്ന്. ...... അല്ല, ഈ ഗോളകകള്‍ എന്താകാം ?!! എന്താ സൂര്യരശ്മികളുടെ ഒരു വികിരണം !!? ”
കക്ഷി അമേരിക്കനു ചുറ്റും പാറിപ്പറന്നിരുന്ന രണ്ടു കുമിളകള്‍ക്കു പിറകെ അലയാന്‍ തുടങ്ങുന്നു.

ഞാന്‍ അമേരിക്കനെ കത്രിച്ചു നോക്കി. “ സത്യം പറ, നിങ്ങടെ പേരെന്താ ? “
“ ഷാ ... സോറി, കാ..പ്പിലാന്‍ ”
“ k..a..a..p..p..i..l..a..a..n ആണൊ ?” 5 ഡെസിബെലില്‍ കവിയാത്ത ശബ്ദത്തില്‍ ചോദിച്ചതാരപ്പാ എന്നത്ഭുതത്തില്‍ തിരിഞ്ഞുനോക്കി.
ഞാന്‍ ചോദിച്ചു, “ ആരാ?”
പൊതുവെ, മൌനിയാണ്. ചില .. മൂല്യങ്ങളില്‍ വിശ്വസിക്കുന്നയാളുമാണ്.
18 comments:
തൊട്ടു പുറകില്‍ പരുങ്ങലോടെ അമേരിക്കന്‍ ചെറിയൊരേമ്പക്കം പാസ്സാക്കുന്നു. ഉടന്‍, ഒരു പത്തിരുപത്തഞ്ചു കുമിളകള്‍ കൂടി പുറത്തു ചാടുന്നു. മരണവെപ്രാളത്തോടെ ടിയാന് 16 കുമിളകള്‍ കുത്തിപ്പൊട്ടിക്കാനേ നേരം കിട്ടുന്നുള്ളൂ. അതിനകം, നേരത്തെ കണ്ട രണ്ടു കുമിളകളെയും തെളിച്ചുകൊണ്ടുവന്ന ആദര്‍ശാസ്ത്രജ്ഞന്‍ ബാക്കി 9 കുമിളകളുമായി ആഹ്ലാദത്തോടെ സ്ഥലം വിടൂന്നു
priyappetta ishTa.. caroonishTa..
blog pirannaaL aaSamsakal.. iniyum ee blog palavuru ee sudinam aakhoshikkaan iTavaratte.. iniyum Sathasahasram caricaturs ee blogil varayappedaanum..
Caricaturs.. as always.. kalakki.
“ എന്റെ പരഹൃദയ ജ്ഞാനത്തെയോര്‍ത്തല്ലെ ഈ അത്യത്ഭുതം ? എത്രയോ പേര്‍ ഇതു തന്നെ പലപല കാലഘട്ടങ്ങളിലായി പറഞ്ഞിരിക്കുന്നു ! പാലത്തിനു കീഴില്‍ ജലങ്ങളെത്രയോ യൊഴുകീ ! ”
ithoru athbutham thanneyaan. palathinte aTiyil athbutham thonni ozhukiya jalatthil eeyullavanum peTum..
sajjeev bhaay kee...
Jai..
സജ്ജീവേട്ടാ...
അങ്ങനെ സനാതനന്‍ മാഷിനേയും കുപ്പിയിലാക്കി അല്ലേ?
പതിവു പോലെ തകര്‍ത്തൂട്ടാ... :)
ആ കുമിളകള്‍ എന്തായിരുന്നുവെന്ന് ഇപ്പഴല്ലേ പിടികിട്ടിയത്. ;)
കലക്കി സജ്ജീവേട്ടാ...
നിങ്ങളിങ്ങനെ പോയാല്‍ ശിക്കാരിശംഭുവിനെ വെട്ടിക്കുമല്ലോ!
പറയാതെ വയ്യ കിടിലന്‍ ചേട്ടാ
ആ സനാതന്‍ മാഷിനും കിട്ടി
kalakki!
good one
Shaappilaan
ഹ ഹ ഹാ.... സനാതനന്‍ മാഷ്ടെ ആ ഇരിപ്പു കണ്ടോ? പുസ്തകവും പേനയും കടലാസും മുന്‍പില്‍ വച്ച്... ജുബ്ബയൊക്കെയിട്ട്... ചങ്ങമ്പുഴയെയൊക്കെ പോലെ... കാര്‍ട്ടൂണിസ്‌റ്‌റേ നീ കാര്‍ട്ടൂണിസ്‌റ്‌റല്ല ഫ്‌ളൈറ്‌റ്‌ടൂണിസ്‌റ്‌റാടാ ഫ്‌ളൈറ്‌റ്ടൂണിസ്‌റ്‌റ് (സിനിമാനടന്‍ ജനാര്‍ദ്ദനന്‍ സ്‌റ്‌റൈലില്‍)
എലിയായൊരെന്നെയിഹപുലിയെന്നുകണ്ടളവി
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ലമമ...ഹ..ഹ..ഹ :)
എന്തായാലും ആ ഹാര്‍മോണിയം ഈ വിധത്തില്‍ കഥയാക്കിയതും ,കാ...പ്പിലാനെ...ഷാ...പ്പിലാനാക്കിയതും കലക്കി...(ആ ഹാര്‍മോണിയം ഒന്നു തൊട്ടുകണ്‍പാര്‍ക്കാന്‍ കൊതിയുണ്ടായിരുന്നത് തീര്‍ന്ന് കിട്ടി.അസൂയ!!)
ഇതത് തന്നെ! സനലേ കവിളിലെ ആ മറുകിനിട്ട് ഒരു കുത്ത് :)
നാട്ടിലൊന്നു പോയേള്ളൂ കെണീല് വീണല്ലേ, പുലിക്കെണിക്കാരാ വര കലക്കി.
സജ്ജീവേട്ടാ, ഞാനൊരു ഇ മെയില്‍ അയച്ചതു കിട്ടീരുന്നില്ലേ മറുകുറി കണ്ടില്ല....
ഹ ഹ ഹ! ആ ഹാര്‍മോണിയം ഒന്നു തൊട്ടുനോക്കണമെന്നു എനിക്കും ഒരാഗ്രഹമുണ്ടായിരുന്നു.പിന്നേ, ആ സനാതനന കവി പുറത്തു മാത്രമാണ് മൌനി. ബൂലോക കമന്റുയുദ്ധങ്ങളില്‍ അങ്ങോര് തൊള്ളകീറുന്നതൊന്നും കാര്‍ട്ടൂണിസ്റ്റ് കാണാറില്ലന്നു തോന്നുന്നു :)ഏതാലും കവിയുടെ ചിത്രം കിടിലന്‍. ആ ചിരി വരച്ചു ഫലിപ്പിച്ചതിന് നൂറില്‍ ഇരുന്നൂറ് മാര്‍ക്ക്!
സജീവ് ഭായ്,
കലക്കിക്കളഞ്ഞുട്ടോ...
:)
എല്ലാ പേജും നോക്കി....ഇന്നലെ ആദര്‍ശാണു ഇങ്ങനെയൊരു സം ഭവം അറിയിച്ചതു...അസ്സലായിട്ടുണ്ട്.മോശം പോര.
അഭിവാദ്യങ്ങള്‍.
എന്തരോ മഹാനുഭാവലു.........
Hi Sajjive, i'm Saahil from mydigitalfc.com. In case you didnt see the link on the fatcartoonist blog site, here it is again.. http://www.mydigitalfc.com/node/12519/play .
Also watch other videos for the Kerala Backwater Blogcamp on http://www.mydigitalfc.com/backwater_blogcamp .
ngyaaaaaaaaaaaaaaaaaaaaha....ha
kalakki ketto
http://livemalayalam.blogspot.com/
Post a Comment