കടുപ്പ-എളുപ്പപ്പുലികളുടെ ക്യൂവിന്റെ തലപ്പത്തല്ല, നടുക്ക്വല്ല... ഒരുവൊരുരുരുരു...... ചന്തി കഴിഞ്ഞുള്ള ഭാഗമായപ്പോഴാണ് ഈ മുഖം ഞാന്‍ കാണുന്നത്. കണ്ടപാടെ...
പരസ്പരം ചിരിച്ചു. എനിക്കു വല്യ സന്തോഷായി. ഉഗ്രമാംവിധം വരയ്ക്കബിള്‍ ഫെലോ ! അപൂര്‍വ്വ ഇനമാണ്. എ ക്യാരിക്കേച്ചറിസ്റ്റ്’സ് ഡിലൈറ്റ് !!
ബഹറീന്‍ സജി, പ്രൊഫ. മണി ഇത്യാദി വേറെയും അത്യപൂര്‍വ ഇനങ്ങള്‍ ക്യൂ തെറ്റിയ്കാണ്ടന്നെ വാച്ചുനോക്കിത്തുടങ്ങിയിട്ടുണ്ട്. അവരെ നഷ്ടപ്പെടുത്തിക്കൂടാ !

അതെ, അതു തന്നെയായിരുന്നു എന്റെ ഡയലോഗ്.
ഏയ്യ്... ഞാനൊന്ന് ഒഴിഞ്ഞുമാറി വാങ്ങി നിന്നതാ... തെരക്കല്ലെ...ഇതൊന്നും പ്രശ്നല്ല ഇമ്മക്ക്.
‘ക്യൂവില്‍നിന്ന് തെറിച്ച് പോയതാ അച്ചങ്ങായി’ - ആരോ കമെന്റി.
തെറിക്ക്യേ ? ഇഞ്ഞാനോ ?? ഞാനല്പം കാറ്റുകൊള്ളാന്‍ ക്യൂവില്‍നിന്ന് ഒന്ന് ചാടിയമര്‍ന്ന് മാറിയിരുന്നതല്ലേന്ന്...!
ഞാന്‍ വര പകുതി മതിയാക്കി. ആ നെറ്റിയിലേയ്ക്ക് സൂക്ഷിച്ചു നോക്കി. ...ഹേയ്, ഇല്ല. നല്ല മുടിഞ്ഞ ഐ.ക്യു. വാണ്.
അതിന്, ഇവിടെവിടെ കാറ്റ് ? ഒരു മണല്‍ക്കാറ്റെങ്കിലും..... ഒരു ശ്രമത്തിനു കൂടി സ്കോപ്പുണ്ടെന്നു തോന്നി എനിക്ക്..
എടയ്ക്കെടയ്ക്ക് ചെറ്യേ പൂഴിക്കടകന്‍ അടിക്കും. മെയ്യ് കണ്ണാക്കി നിന്നാ കാണാം.
ഞാന്‍ വര സ്റ്റോപ് ചെയ്തു. മൈക്കിലൂടെ ടൈം ഔട് പ്രഖ്യാപിച്ചു. ഇത് ഞാന്‍ വിചാരിച്ച പോല്യല്ല...
ആള്‍ടെ അടുത്തു ചെന്ന് ചെവി കടിച്ചു ചോദിച്ചു : നിങ്ങളാള് കളര്യാ ?
അര്‍ഥഗര്‍ഭായിട്ട് ചിരിച്ചാ മനസ്സിലാവ്വ്വോ ?
ഇല്ല തന്നെ.
എങ്കീ, എന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ പേര് ചോയ്ക്ക് !
പറഞ്ഞോ....
പറയട്ടെ. അത്ഭുതപ്പെടരുത്....
പറഞ്ഞോന്ന്...
നായകന്‍ പിള്ളേരെ വിളിച്ചു. പെട്ടിയെടുത്തു. എന്നിട്ടടുത്തുവന്ന് എന്റെ ചെവിയെ സാക്ഷിയാക്കി പ്രഖ്യാപിച്ചു : പെരുത്ത് കേട്ടിരിക്കും....അരിങ്ങോടര്‍ !
7 comments:
കടുപ്പ-എളുപ്പപ്പുലികളുടെ ക്യൂവിന്റെ തലപ്പത്തല്ല, നടുക്ക്വല്ല... ഒരുവൊരുരുരുരു...... ചന്തി കഴിഞ്ഞുള്ള ഭാഗമായപ്പോഴാണ് ഈ മുഖം ഞാന്‍ കാണുന്നത്. കണ്ടപാടെ...
വാട്ടെ വര !!
ഹ ഹഹ ....അരീക്കോടന്‍ മാഷ്ടെ തല!
ഷൂപ്പര്‍..
അരീക്കോടന്‍ മാഷ് അങ്ങനെ അരിങ്ങോടരായി :)
ഞമ്മളെ അരിങ്ങൊടരാക്കി അരിഞ്ഞുതള്ളാന്‍ വരട്ടെ...ഇതാ സജീവേട്ടന്‍ ഇവിടെ ..
O.T: അല്ല.. ഈ മാഷ് കോളേജിലേക്കോ അതോ ചന്തയിലേക്കോ ?
:)
അര്‍ഥഗര്‍ഭമായ ഒരു മൌനം കമന്റായിടുന്നു മനസ്സിലാവ്വോ?
Post a Comment