Saturday, August 29, 2009

ചെറായി വരകള്‍ - ഭാഗം പലതില്‍ ഒന്ന്

ഇതോടെ ചെറായി ചെറായി എന്നൊരു വര്‍ത്താനം ഇവിടെ നില്‍ക്കണം എന്ന ഉദ്ദേശത്തോടെയാണീ മുന്തിയതരം പോസ്റ്റ്. ദാറ്റീസ്, ദിസീസ് ദ ലാസ്റ്റ് പോസ്റ്റ് (ആദ്യായിട്ട് ഒരു ലാസ്റ്റ് വാണിങ്ങ് കൊടുക്ക്വ എന്ന സില്‍മാ ഡയലോഗ് ഓര്‍ക്ക്വ) എന്നര്‍ഥം !

തങ്ങള്‍ എഴുതുന്നില്ല, ഓര്‍മ്മകള്‍ അയവിറക്കി ബാക്കി കാലം കഴിഞ്ഞോളാം എന്ന് ലതികേം സുഭാഷും എഴുതിത്തന്ന സ്ഥിതിക്ക്, ഇനീം വൈകിച്ചാല്‍ യുവ ബ്ലോഗര്‍മാര്‍ കേരളഹഹഹ-യുടെ കഥ കഴിച്ചേക്കും എന്ന് മരമാക്രിയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട് ഞാന്‍ കണ്ണടച്ചു വിശ്വസിക്കുന്നു. ഇതിനിടെ, കേരളഫാര്‍മര്‍ നടുക്കടലില്‍ വെച്ചു പരിചയപ്പെട്ട (പ്ലീസ്, ചിത്രം ശ്രദ്ധിക്കൂ) അലെക്സ് ഫെലിക്സ് പുലിക്സ് (ഓ, ച്ഛെ ! കണ്ട്രോള്‍ വിട്ടു..) ഡിക്രൂസ് ആന്റണി പെരേര ഗോണ്‍സാല്‍വസ് എന്ന ചാവേര്‍ മുക്കുവനും പുതിയ ബ്ലോഗില്‍ ചെറായിസ്മരണകള്‍ ഖണ്ഡശ: കീച്ചിയേക്കുമെന്ന ഭീഷണി തുടരുന്നു.

ഇമ്മടെ സംഗമ സ്ഥാനാന്ന് കരുതി ചെറായി റിസോര്‍ട്സില്‍ ചെന്നു കയറിയതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം. ഗേറ്റില്‍ വെച്ച് മന്ദം മന്ദം ആനനട കണ്ടപ്പഴേ, ലോബിയില്‍ ഇരുന്ന രണ്ടോളം വരുന്ന സായ്പ്പുമാരും മറ്റാരുടേയോ മൂന്നു മദാമ്മമാരും ഉപചാരപൂര്‍വം എണീറ്റു ‘കൊടു കൂപ്പുകൈ‘ ഭാവത്തില്‍ സ്തബ്ധത ഭാവിച്ച് നിന്നു. അവസരത്തിനൊത്തുയര്‍ന്ന് , ക്രിഷ്ണന്‍ കുട്ടി എന്നും ഏറിയാല്‍
നാണപ്പന്‍ എന്നും ഏതു നിമിഷവും എനിക്ക് വിളിക്കാന്‍ തോന്നിയ മാനേജര്‍ കൂട്ടത്തില്‍ സീനിയറോട് കുശുകുശുത്തു : “ ഫേയ്മസ് മേന്‍ ഇന്‍ കേരള. കളരി ഗുരു & കഥകളി ആക്ടര്‍. വേരി സീരിയസ് മേന്‍. ഡോണ്ട് മി...അല്ല, സ്പീക് ടു ഹിം”.

തിരികെ ഗേയ്റ്റ് കടക്കാന്‍ നേരത്ത്, ബ്ലൌസ് ഇടാതിരുന്നെങ്കില്‍ നിക്കക്കള്ളിയില്ലാണ്ടായേനെ എന്നു തോന്നിച്ച മദാമ്മയെ ഒന്നു തിരിഞ്ഞു നോക്കി. ഒരു തകര്‍പ്പന്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്ന വനിതയുടെ മുഖം കാണാന്‍ പറ്റിയില്ല. ക്രിഷ്ണന്‍ കുട്ടി നിശ്ചലനായി നിന്ന്. ആ ദൃശ്യം തന്റെ മനക്കണ്ണില്‍ പകര്‍ത്തിക്കഴിഞ്ഞു ! ഈ സീസണിലെ ക്ഷാമകാലം അതിജീവിക്കാന്‍ കൃഷ്ണന് അതു മതി.
മുടിഞ്ഞ ചുംബകന് മൂന്നു മൂര്‍ദ്ദാബാദ് പറഞ്ഞ് ഞാന്‍ പടിയിറങ്ങി.

*******സംഗമസ്ഥാനത്ത് എത്തിയപ്പോള്‍ ഞാനാദ്യം കാണുന്നത്, ഗോപികാഭാവത്തോടെ എന്നെത്തന്നെ സാകൂതം അഥവാ നിര്‍ന്നിമേഷകളായി നോക്കി കഥ കഴിഞ്ഞിരിക്കുന്ന ബിന്ദു-പീരിക്കുട്ടി ബ്ലോഗിണികളെയാണ്. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല. എവിടേയും ഇത് പതിവുള്ളതാണല്ലൊ...


മുറ്റം അഥവാ തീരം നിറയെ കട്ടമരങ്ങളും അവയ്ക്കിടയില്‍ സൂത്രശാലികളായ ബ്ലോഗര്‍മാരുമായിരുന്നു. പലരേയും ഞാനാദ്യമായി കാണുകയായിരുന്നു. അപ്പോളതാ, തീരത്തുനിന്നൊരു കൂട്ടക്കരച്ചില് ! വൃദ്ധശബ്ദങ്ങളാണ് കൂടുതലും കേള്‍ക്കുന്നത്. അവയില്‍ത്തന്നെ അങ്കിളിന്റേം വെള്ളായണീയുടേം വേറിട്ടു കേള്‍ക്കാം. എതിരെ രണ്ടു മുക്കുവര്‍ കടന്നു പോയി. ‘മൂന്നാംപക്കം’ എന്ന് അവര്‍ അടക്കിപ്പിടിച്ചു പറയുന്നതു വ്യക്തമായി കേട്ടു. മൈ, ഗോഡ് !!! എങ്കില്‍ കൊടും ട്രാജെഡി നടന്നിരില്ല്ക്കുന്നു ! വര്‍ഷങ്ങളായി നര്‍മ്മമാണല്ലൊ എന്റെയൊരു തട്ടകം. അതുകൊണ്ട്, സിമ്പിള്‍ ദു:ഖം പോലും കൊടും അലര്‍ജിയാണ്. ആദ്യം ഞെട്ടല്‍ പിന്നെ ഞെട്ടിത്തരിക്കല്‍‍, സംഭാരം കുടിച്ചുകൊണ്ടിരിക്കണമെന്ന തോന്നല്‍ എന്നിവയാണ് സൈഡ് ഇഫക്റ്റുകള്‍. ങ്ഹാ, അപ്പോള്‍ ദ തീരം.... ബ്ലോഗര്‍മാര്‍ പാഞ്ഞടുക്കുകയാണ്.. എല്ലാരും നടുക്കടലിലേയ്ക്ക് നോക്കി ഒരാളോട് “ നോ, മോര്‍ ... നോ, മോര്‍ ” എന്നു യാചിക്കുന്നതു കാണുന്നു.
ആരാണയാള്‍ ? എന്താ കഥ ? അല്ലാ, ഏതാ ഈ കടല് ?

ഞാന്‍ നോക്കുമ്പേണ്ട്രാ.... ഇത് നമ്മടെ... !!! (ചിത്രം നോക്കൂന്ന് )

അലെക്സ് ഫെലിക്സ് പുലിക്സ് (ഓ, ച്ഛെ ! കണ്ട്രോള്‍ വിട്ടു..) ഡിക്രൂസ് ആന്റണി പെരേര ഗോണ്‍സാല്‍വസും ഫാര്‍മറും നടുക്കടലില്‍ ഏറ്റുമുട്ടിയപ്പോള്‍...ക്യാച്ച് കടലില്‍ കുടഞ്ഞു കളഞ്ഞ് കരഞ്ഞു കയറിവരുന്ന ഗോണ്‍സാല്വസിനെ ഞാന്‍ മറക്കില്ല. ഇപ്പോള്‍ ഗോണ്‍സു കടലില്‍പ്പോക്കില്ല, ഫൂള്‍ ടൈം ബ്ലോഗെഴുത്താണ്.

ഇതെതുമ്പോള്‍, പത്തുമുപ്പതു കൊല്ലം മുമ്പ്, എന്റെ വല്യമ്മ കന്യാകുമാരിയില്‍ പോയ കഥ വര്‍ണ്ണിച്ചത് ഓര്‍ത്തുപോയി. ജന്മജന്മാന്തരങ്ങളായി നീന്തലറിയാത്ത ഫാമിലിയില്‍ ജനിച്ച വല്ല്യമ്മ കടലിലിറങ്ങി. “ ചുറ്റും നോക്ക്യപ്പൊ ന്റെ സജ്ജീ, എന്റെ പാദത്തിനു ചുറ്റും ചുറ്റും സമുദ്രങ്ങനെ അലയടിക്ക്യാ...” യിരുന്നു പോലും !
പാവം 86-കാരി വല്യമ്മയ്ക്ക് ഇപ്പൊ ഒട്ടും വയ്യ. പടം നോക്കൂ. അല്ലാണ്ടെന്താപ്പൊ....
***

ഫോം പൂരിപ്പിക്കാന്‍ ഞാനിരുന്ന ബെഞ്ചിന്റെ ഒരു കാലിന്റെ ക്ലോസപ്പ് ചില ദ്രോഹികള്‍ പാട്ടാക്കിയത് എന്റെ ഫാന്‍സിന് ഒട്ടും സഹിച്ചിട്ടില്ല എന്നറിയാമല്ലൊ. സത്യത്തില്‍ ഇതാണ് സംഭവിച്ചത്. ‘നാരിയല്‍ കാ പാനി’ വിതരണം ചെയ്ത് പോങ്ങുമ്മൂടന്‍ സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ങും, പോട്ടെ... ചല്‍നേ ദൊ !ഹാള്‍ നിറഞ്ഞു കവിഞ്ഞ് സര്‍പ്ലസ് ബ്ലോഗര്‍മാര്‍ പുറത്തേയ്ക്ക് തെറിച്ചു വീഴുന്നതു കാണേണ്ട കാഴ്ചയായിരുന്നു. പരിചയപ്പെടുത്തിയ ജി. മനു മോഹന്‍ലാലിന്റെ ഫാമില്യാന്ന് യാരിദ് പറഞ്ഞപ്പോള്‍ വിശ്വാസം വന്നില്ല. പക്ഷെ, നേരിട്ടു കണ്ടപ്പോള് യാരിദിനെ നേരിട്ടഭിനന്ദിക്കണമെന്നു തോന്നി. പ്രസംഗത്തില്‍ കൂടുതല്‍ അലങ്കാരപ്രയോഗങ്ങള്‍ നടത്തുമ്പോളാണ് ഈ ചെരിവ് സാധാരണയായി സംഭവിക്കാറുള്ളതെന്ന് മനു എന്നോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു .
(ചിത്രത്തില്‍, വഴിക്കു വഴി മൂന്നു അനോനികളുടെ ഫോണ്‍ കേട്ട് പരവശനായി നില്‍ക്കുന്ന കഥാനായകനെ കാണാം )


മലയാളത്തിലെ ഏക മാന്ത്രികബ്ലോഗറാണ് ബിലാത്തിപ്പട്ടണം . കണ്‍കെട്ടില്‍ തുടങ്ങി മഹേന്ദ്രജാലത്തിലെത്തി നില്‍ക്കുകയാണ് താന്‍ എന്ന് ബിലാത്തി നാടകീയമായി പറഞ്ഞു.

ഒരെണ്ണം കാണിച്ചു തരാമോ ? ഞാന്‍ കെഞ്ചി.

മുയലുണ്ടോ എന്ന് ബിലാത്തി.

ഉണ്ടെങ്കില്‍ ? എന്ന് ഞാന്‍.

മജീഷ്യന്മാര്‍ക്ക് മുയല്‍ അത്യന്താപേക്ഷിതമാണെന്ന് അറിയാമല്ലൊ എന്ന് 500 വാക്കില്‍ കുറയാത്ത ഉപന്യാസം കണക്കെ ബിലാത്തി.


കടല്‍ക്കര്‍ഷകനു ശേഷം ഫാര്‍മറുടെ പ്രത്യേക ശ്രദ്ധയ്ക്കു പാത്രമായ കക്ഷിയാണ് “ ഞാന്‍ സുല്‍ ‍... സുല്‍ഫീക്കര്‍ ‍‍’ എന്ന് സ്വയം പരിചപ്പെടുത്തിയ ഗള്‍ഫിയന്‍ ‍. ആയിരക്കണക്കിനു ബ്ലോഗുകളിലായി പതിനായിരക്കണക്കിന് തേങ്ങയുടച്ച സുല്ലിനായിരുന്നു ഏറ്റവും വല്യ ഫാന്‍ ഫോളോയിങ്ങ്. യുവ ബ്ലോഗര്‍മാരുടെ അഭ്യര്‍ഥന മാനിച്ച് “കോക്കനട്ട്- സം ബ്രേക്കിങ്ങ് ടെക്നിക്ക്സ് ” എന്ന അര മണിക്കൂര്‍ ക്ലാസ്സ് ഫാര്‍മര്‍ ശബ്ദായമാനമായി ബഹിഷ്ക്കരിച്ചു. ശ്രീ എന്നൊരാള്‍ വന്നതില്‍പ്പിന്നെ തന്റെ കഥ കഴിഞ്ഞുവെന്ന് സുല്‍ പറയുമ്പോള്‍ സുല്ലിന്റെ ഒരൊറ്റ തേങ്ങയടിമാത്രം കമെന്റായി കിട്ടിയിട്ടുള്ള ബ്ലോഗ് പോസ്റ്റുകളെക്കുറിച്ച് പഴയ ബ്ലോഗര്‍മാര്‍ സ്വകാര്യമായി ഓര്‍ത്ത് വിതുമ്പുന്നതു കാണാമായിരുന്നു.


തന്ത്രി ചാണക്യന്‍ Vs. ഗോഡ് ലെസ്സ് ചാര്‍വാകന്‍ ലഞ്ച് ടൈമിലെ ഒരു കലക്കന്‍ കാഴ്ച്ചയായിരുന്നു.


അരീക്കോടനും മറ്റു 2 കൂടുതല്‍ ബാള്‍ഡ് മെന്നായ സമാന്തരനും ബാബുരാജും കണ്ണോടുകണ്ണ് ഇടഞ്ഞയുടനെ ഒരു പരസ്പര സഹായസഹകരണസംഘം രൂപീകരിക്കുകയായിരുന്നു. അങ്കിളും അനില്‍ ‍@ബ്ലോഗും സംഘത്തിലെ മൂന്നുരൂവാ പ്രൈമറി മെംബറാവാന്‍ പിടിപ്പതു നോക്കി. നടന്നില്ല.
മൂന്നു പേരും ചില നഗ്നസത്യങ്ങള്‍ വിളിച്ചു പറയുന്നതു കേള്‍ക്കൂ..


അമേരിക്കന്‍ പൌരന്‍ സിബുവിനെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി ! 6 അടി 4 ഇഞ്ച് എന്ന് എന്നും ചാറ്റില്‍ വന്ന് പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചിരുന്ന പഹയന്റെ യഥാര്‍ഥ പൊക്കം എത്ര്യാന്നാ ? പടം കണ്ടു നോക്കൂ... തോന്ന്യാസി അവസരത്തിനൊത്തുയരുന്നതും കാണാം.പരമ്പരാഗതമായി പാവപ്പെട്ടവനും പുത്തന്‍ പാവത്താനും.
എല്ലാ പരൂഷയും പഷ് ക്ലാസ്സില്‍ പാസ്സായ ശീലമുള്ള സ്കൂളദ്ധ്യാപകനായ പാവത്താന്റെ മുന്നില്‍ ഭൂവുടമയും ഹുണ്ഡികക്കാരനും ആയ പാവപ്പെട്ടവന്‍ പതറാതെ പിടിച്ചുനിന്നത് ദൈവാനുഗ്രഹമത്രേ... !ജ്നാനപ്പാന, വിദുരവാക്യം, ആത്മോപദേശശതകം എന്നിവ യഥാക്രമം ഗുരുസ്വാമി ആഞ്ഞം അരുണ്‍ കായംകുളം ചെയ്യുന്നതിനിടയ്ക്ക് നീചസ്ഥന്‍ പോങ്ങുമ്മൂടന്‍ ചോദിക്കുന്നു : ഗുരുനാഥാ, ഒരു സംശയ്...

ശ്രീശ്രീ അരുണിന് വിശ്വസിക്കാനായില്ല. സശയോ, ഇത്ര നേരത്ത്യോ ? അജ്ഞാനീടെ കുണ്ഡലിനി ഇത്ര നേരത്തെ ഉണര്‍ന്നൂന്നൊ ?!

ശിഷ്യന്റെ നാലാമത്തെ ചക്രത്തിന്റെ ഏകദേശ കിടപ്പ് ഗണിച്ച് ഗുരു കൈകൊണ്ട് തൊട്ടുനോക്കി.
ഇതേതാ ചക്രം ?

കക്ഷം വരെ പടര്‍ന്നു കയറിയ സിക്സ് പാക്കിന്റെ അറ്റമാണ് ഗുരോ...

അടുത്ത നിമിഷത്തില്‍ ഗുരു അരുണിനെന്തു സംഭവിച്ചു ? പോങ്ങ്സ് രക്ഷപ്പെട്ടോ ? ഒരു പിടീല്യ.
...........................
താഴെ, ഗുരുസ്വാമി അരുണ്‍ കായംകുളം പോങ്ങുമ്മൂടന്റെ വിത്ഡ്രാവല്‍ സിമ്പ്ടത്തെ
വിശകലനം ചെയ്ത് ഔട്-ഓഫ്-ദ-വേള്‍ഡ് ധൈര്യം പകരുന്ന, ഭക്തിനിര്‍ഭരമായ ചിത്രം .മീറ്റില്‍ ഏറ്റവും കുറവു ശബ്ദമുണ്ടാക്കിയയാള്‍ തറവാടി തന്നെ.
ഔചിത്യം വിട്ടുള്ളൊരു കളീല്യ. ഡെലിഗേഷന്‍ ഓഫ് പവേഴ്സില്‍ വിശ്വസിക്കുന്ന ഈ ബ്ലോഗര്‍ ബ്ലോഗിണീ സഹധര്‍മ്മിണിയെ ഒരു ഭാരിച്ച ചുമതലയേല്‍പ്പിക്കുന്നതു കാണുക..


പ്രകൃത്യാ വിപ്ലവകാരിയും, രൂപത്തില്‍ പ്രോലിറ്റേറിയനും ആയ
മുള്ളൂര്‍ക്കാരന്‍ തന്റെ പേര് അന്വര്‍ഥമാക്കുന്നു.മുമ്പ് പറഞ്ഞല്ലൊ. സുല്ലിനെ പൊതിഞ്ഞ ഫാന്‍സ്.


ബ്ലോഗ്മീറ്റ് കഴിഞ്ഞേന്റെ പിറ്റേന്ന്
ഞാന്‍ കണ്ട സ്വപ്നം. മാറ്റാന്‍ കാപ്പിലാന്‍ ചേകോര്‍ തന്നെ.


മീറ്റിനു ശേഷം...

ഒരറിയിപ്പ്: ഇതിന്റെ രണ്ടാം ഭാഗം മുയ്ക്കെ ക്യാരിക്കേച്ചറുകളാണ്. എനിക്കു പെട്ടെന്നു വരയ്ക്കാന്‍ പറ്റുന്ന ചെറായിക്കാര്‍. ജാതി-മത-ലിംഗ-ദേശഭേദമില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. വര കഴിഞ്ഞു. ഇനി ഇട്ടാല്‍ മതി. വരയപ്പെടാത്തവര്‍ക്കു നല്ല സിമ്പിള്‍ മോന്തകള്‍ നല്‍കാത്തതിനു പരാതിക്കാര്‍ ‘അവന് ’ ഹര്‍ജി നല്‍കേണ്ടതാണ് :)
ശുഭം

78 comments:

അനില്‍@ബ്ലോഗ് // anil said...

തേങ്ങാ ഞാന്‍ തന്നെ ആവട്ടെ.
(((( ഠേ )))))
ഇനി നോക്കട്ടെ.

ഖലീലുല്ലാഹ്‌ ചെംനാട്‌ said...

hahaha... Cheraayi jORaayi...

കാപ്പിലാന്‍ said...

:)

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

കലക്കി... കല്ക്കി... ഖഡ്ഗി... ഖഡ്കി... കാടടക്കി... കാടടച്ചു... ചെറായി ബീച്ചടച്ചു... ഠേ...

nandakumar said...

gambeeram sajjivetta.. Cartoons aanu great, really really great!!

(enne vittu kalanjathil njan prethikshedhikkunnu)

മുള്ളൂക്കാരന്‍ said...

എന്റമ്മേ... എന്നെ ഒന്ന് കൊന്നു തരാമോ??? കൊള്ളാം കേട്ടോ, ചിരിച്ചു പണ്ടാരടങ്ങി..

മുള്ളൂക്കാരന്‍ said...
This comment has been removed by the author.
Unknown said...

ha ha nannayittundu k to

kichu / കിച്ചു said...

സജീവേ..........

ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇതാ ഈ കലാശക്കൊട്ടെന്നൊക്കെ പറയാറില്ലേ.. ചെറായി മീറ്റിന്റെ കലാശക്കൊട്ട് :) ഠേ..ഠേ..

മുള്ളൂക്കാരനും സുല്ലും ഫാര്‍മറും... ഹൊ :) :)

നന്ദാ..
വിഷമിക്കാതെ. ഇതു തുടക്കം മാത്രം.. ബാക്കി പുറകെ വരുമായിരിക്കും. ഇപ്പോള്‍ തൊട്ടടുത്തല്ലേ.. ആ സജീവിനോടൊന്നു കാര്യം തിരക്കി സമാധാനമായി ഇരി:)

ഡി .പ്രദീപ് കുമാർ said...

ങ്ങളൊരു പരമരസികന്‍ തന്നെ.ഒന്നാന്തരം,ട്ടോ!

Pongummoodan said...

സജ്ജിവേട്ടാ,

ചേറായി ഇപ്പോളാണ് ‘ചിരിയായി’ ആയത്. കുറേ ഗ്രാനൈറ്റ് കപ്പി. (ഓഫീസിന്റെ തറ മണ്ണല്ല, ഗ്രാനൈറ്റാ.. ഹും ) എന്റെ കാര്‍ട്ടൂണ്‍ അയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്ത് നോക്കിവരച്ചതിലും സൂപ്പറായില്ലേ ഓര്‍മ്മയില്‍ നിന്ന് വരച്ചത്. :) എന്റെ രൂപം ആ മനസ്സിലുണ്ട് അല്ലേ ‘സഹതടിയാ‘?

നന്നായി ചേട്ടാ, കാപ്പിലാനുമായുള്ള പൂഴിക്കടകന്‍ ഉഗ്രന്‍ :)കാപ്പിലാന്റെ സ്മൈലിയും ഉഗ്രന്‍.

നര്‍മ്മവും നന്മയും ഇരട്ടപെറ്റതാണെന്ന് മനസ്സിലാക്കിത്തരുന്നു ഈ പോസ്റ്റ് :)

Appu Adyakshari said...

സജ്ജീവേട്ടാ,
ചിരിച്ചൊരു പരുവത്തിലായി. തറവാടിക്കയേയും വല്യമ്മായിയേയും വരച്ചതും മന്റുവിന്റെ ചെരിവും എല്ലാം എല്ലാം.... :)
വളരെ നന്ദി..

കാപ്പിലാനോട് അങ്കം വെട്ടുന്ന ചേകോന്‍ ആരാണ്? ഹരീഷോ :)

kichu / കിച്ചു said...

എന്റപ്പൂ‍ൂ‍ൂ

അങ്കം വെട്ടുന്നതു സജീവല്ലാതെ പിന്നാരാ..
അതല്ലീ കാപ്പിലാന്‍ വിയര്‍പ്പില്‍ കുളിച്ചത് :)

കാപ്പിത്സ്.. :)

മനുവിന്റെ ചെരിവു കലക്കി.. ഇനി ചെരിഞ്ഞാല്‍ ഒരു മുള വെട്ടി താങ്ങു കൊടുക്കണം. ഇല്ലേല്‍ വീണുപോകും :)

Ziya said...

:)

Haree said...

വരകളും വരികളും കലക്കി... :-)
--

രഞ്ജിത് വിശ്വം I ranji said...

ഹ ഹ ഹ ഇതല്ലേ പോസ്റ്റ്..

ജോ l JOE said...

Good Work

Junaiths said...

സജ്ജീവേട്ടാ ദെ ഇതായിരുന്നു,ഇത് തന്നെയായിരുന്നു,ആദ്യം വരേണ്ടിയിരുന്ന പോസ്റ്റ്‌...എങ്കില്‍ പിന്നെ വേറാരും ചെറായിയെ കുറിച്ച് എഴുതി ബുദ്ധിമുട്ടത്തില്ലായിരുന്നു ,അര്‍്മാദ പോസ്റ്റ്‌..
സജ്ജീവേട്ടന്‍് കീ ജയ്‌

..:: അച്ചായന്‍ ::.. said...

ഹിഹിഹി അടിപൊളി മനു മാഷ് അങ്ങനെ ആണേ വീണു പോകുമല്ലോ ലാസ്റ്റ് കാപ്പിലാന്‍ ചേട്ടന്റെ കുത്തും കിടിലം അകെ മൊത്തം തകര്‍ത്തു കളഞ്ഞു സജീവേട്ടന്‍ തകര്‍ത്തു എന്ന് ഒന്നും പറയാന്‍ പാടില്ല ഹിഹിഹി

ബഹുവ്രീഹി said...

adipoli bhaayi...

kalakkeend...

etavum chirichathethannu chodichaal..."nammade maramaanenkil ingane energy loss illa.. veruthe thazhathu ninnaa mathi" lol!

അരുണ്‍ കായംകുളം said...

സജീവേട്ടാ,
കൊന്നു കൊലവിളിച്ചു അല്ലേ?
ചിരിച്ച് ഒരു വഴിയായി
ഓണം ആശംസകള്‍

നിരക്ഷരൻ said...

അത് ശരി അതാണല്ലേ ഞാന്‍ കൂട്ടിക്കൊണ്ടുവരാന്‍ വേണ്ടി വന്നപ്പോള്‍ അവിടന്ന് ഇറങ്ങിവരാന്‍ ഒരു കാലതാമസം ഉണ്ടായത്. അവിടെ മദാമ്മ വനിത എന്തോ എന്തരോ ചെയ്തോണ്ട് ഇരിക്കുന്നത് ആസ്വദിക്കുകയായിരുന്നല്ലേ ?

കൊച്ചിയില്‍ കാഴ്ച്ച കാണാന്‍ വന്ന ഒരു സഞ്ചാരിയെപ്പറ്റി ഒരിക്കല്‍ വായിച്ചിട്ടുണ്ട്. അദ്ദേഹം ക്യാമറ ഉപയോഗിക്കാറില്ല. പകല്‍ മുഴുവന്‍ കാഴ്ച്ചകള്‍ കണ്ടുനടന്നിട്ട് വൈകീട്ട് മുറിയില്‍ച്ചെന്നിരുന്ന് അതുമുഴുവന്‍ നല്ല ഒന്നാന്തരം ചിത്രങ്ങളായി ക്യാന്വാസിലേക്ക് പകര്‍ത്തും. കൈയ്യില്‍ ഒരു ക്യാമറയുമായി വന്നിട്ടും അതുപയോഗിക്കാതെ സജ്ജീവേട്ടന്‍ എല്ലാം പകര്‍ത്തിയത് മനസ്സിലേക്കാണ്. ഇപ്പോള്‍ ദാ ഈ പോസ്റ്റിലേക്ക് അത് കോരിച്ചൊരിഞ്ഞിരിക്കുന്നു, പൊട്ടിച്ചിരിപ്പിക്കാന്‍ വാക്കുകളുടെ അകമ്പടിയോടെ. ഈ ഭാഗത്തൊക്കെ തറയില്‍ മാര്‍ബിളാ...ഞാനത് കുറേ കപ്പി :)

നന്ദി സജ്ജീവേട്ടാ...

Faizal Kondotty said...

കലക്കി...
:)

തറവാടി said...

രസിച്ചു :)

krish | കൃഷ് said...

അടിപൊളിയായിട്ടുണ്ട്. ബിരിയാണിക്കൂമ്പാരത്തിന്റെ മുന്നിലിരുന്ന് കുറച്ചുകൂടി വിളമ്പൂന്ന് പറയുന്ന സെല്‍ഫ് പോര്‍ട്രെയിറ്റ് കൂടെ വേണായിരുന്നു.
:)

Typist | എഴുത്തുകാരി said...

ചെറായി മിറ്റിന്റെ തകര്‍പ്പന്‍ പോസ്റ്റ് ഇതു തന്നെ.

ശ്രീ said...

ഹ ഹ. കലക്കി, സജ്ജീവേട്ടാ... ഇതു വരെ വന്ന ചെറായ് മീറ്റ് പോസ്റ്റുകളില്‍ ഏറ്റവും ആസ്വദിച്ചത് ഇതു തന്നെ എന്ന് നിസ്സംശയം പറയാം.

[ഇതിനിടെ സുല്ലേട്ടന്റെ കാര്യം പറഞ്ഞ് എനിയ്ക്കിട്ടും ചെറുതായൊന്ന് പണിതു ല്ലേ? ;)]

ഓണാശംസകള്‍!

പൊറാടത്ത് said...

ഗോപികാഭാവത്തോടെ എന്നെത്തന്നെ സാകൂതം അഥവാ നിര്‍ന്നിമേഷകളായി നോക്കി കഥ കഴിഞ്ഞിരിക്കുന്ന

quote cheyyaanenki post muzhOnum venti varum.... chirichch marainjnj kotalupolum kaanaanilla,, :)
palathil onn.... varatte... nalla kinnu tharunnunt...:)
(sorry for manglish)

ഷെരീഫ് കൊട്ടാരക്കര said...

ഒരേ നിൽപ്പ്‌ അവിടെ നിന്നു കാർട്ടൂൺ വരക്കുന്നതിനിടക്കു ഇതെല്ലം മനസ്സിൽ ഫീഡ്‌ ചെയ്യുകയായിരുന്നല്ലേ!

SUNIL V S സുനിൽ വി എസ്‌ said...

കലക്കൻ..!.ചിർ ച്ച്‌.. ചിർ ച്ച്‌...
ഹമ്മേ..ഗംഭീര വര..അവതരണം...!

വിജയലക്ഷ്മി said...

മെയിലില്‍ ഒരു ലിങ്ക് കിട്ടിയവഴി ഇവിടെ എത്തിയതാണ് .ഏതായാലും കഷ്ടപ്പെട്ട് എത്തിയത് വെറുതെയായില്ല ..rasa karamaaya post .nammude blogarmaarude roopam adipoliyaayi varachhittundallo?chirichhu vayarupotti..

ഏറനാടന്‍ said...

ചെറായ് തീരത്ത് ഉരുണ്ടുകൂടി ഇടിമുഴക്കി വെട്ടിക്കിടന്നിരുന്ന കാര്‍മേഘക്കൂട്ടങ്ങള്‍ ഒന്നൊന്നായി ചിരിയുടെ മാലപ്പടക്കം കോര്‍ത്ത് പെയ്തിറങ്ങിയ പോലെ...
ചിര്‍ച്ച് ചിര്‍ച്ച് നോമ്പെടുത്ത് ഒട്ടിയ വയര്‍ വീര്‍ക്കോളം ചിര്‍ച്ച് പൊട്ടിച്ചിര്‍ച്ച് രസവേദനയോടെ ഊപ്പാടൂരി ഇരിന്നുപോയെന്റെ ചിരിയാശാനേ സജ്ജീവ്ജീ..!

simy nazareth said...

kdilan!!!

മയൂര said...

സൂപ്പറായിട്ടുണ്ട്...
ഓണാശംസകള്‍ :)

ചെറായില്‍ നടന്ന വരയുത്സവം ലിംക ബുക്സില്‍ വരാനുള്ള സാധുതയുണ്ടൊ എന്ന് ആര്‍ക്കെങ്കിലും തിരക്കുവാന്‍ ആകുമോ? (തല്ലണ്ടാ.. സീരിയസായി ചോദിച്ചതാണ്. പൊട്ടതരമാണെങ്കില്‍ തമാശയായി എടുത്തോളൂ )

keralafarmer said...

ഞാനവിടെ ക്യൂ നിന്ന് പടം വരപ്പിക്കാതിരുന്നിട്ടും വിടില്ലാന്നാച്ചാ എന്തിട്ടാ ചെയ്ക.

Anil cheleri kumaran said...

അടിപൊളി പോസ്റ്റ്.

ബിന്ദു കെ പി said...

ഹ..ഹ.. ഈ കലാശക്കൊട്ട് ഗംഭീരമായി സജ്ജീവേട്ടാ....

jyothi said...

കൂട്ടുകാരുടെയിടയില്‍ വൈകിയെത്തിയതിനു സോറി. ഇന്നു മനോജിന്റെ മെയില്‍ വഴിയാണിവിടെയെത്തിയതു. നന്ദി., മനോജ്. സജ്ജീവിനു അഭിനന്ദനങ്ങള്‍! കസറി!

Lathika subhash said...

വരകളുടെ തമ്പുരാന്റെ വരികളും ഗംഭീരം.
ചെറായി മീറ്റിനെക്കുറിച്ച് ഒരു പോസ്റ്റിടാത്തതിൽ ഇപ്പോൾ എനിയ്ക്കു വിഷമം തോന്നുന്നു.
ഓണാശംസകൾ.

ചാണക്യന്‍ said...

ഏയ്..ഉഗ്രോഗ്രൻ .....നന്ദി..നമിച്ചു...

ഇനി ഒരു സ്വകാര്യം.....

അതെ ഞാൻ ചെയ്തത് കൊടും വഞ്ചനയാ സജ്ജീവേട്ടാ.....

വരച്ച സാധനം ഉടൻ തന്നെ സ്കാൻ ചെയ്ത് മെയിലാക്കുന്നുണ്ട്....

എന്നെ തല്ലല്ല്......:):)

ഡോക്ടര്‍ said...

സജീവേട്ടാ കിടിലന്‍... ഇനിയിപ്പോ ഓരോരുത്തരെയായി നമ്മുടെ കണ്സല്‍ട്ടിങ് റൂമിലേക്ക്‌ വിട്ടോളു‌.... ആദ്യം ആ പൊങ്ങുംമു‌ടന്‍ തന്നെയാവട്ടെ.... മൂപ്പര്‍ക്ക്‌ തടി കുറയ്ക്കണം പോലും... ഹ ഹ ഹ ഹ

യാരിദ്‌|~|Yarid said...

തകർത്തല്ലൊ സജീവേട്ടാ..:)

വല്യമ്മായി said...

മുന്തിയ വരയും വരികളും :)

Bindhu Unny said...

കലക്കി മാഷേ കലക്കി.
:-)

നാസ് said...

സജീവേട്ടാ കലക്കി ... ഏറ്റവും നല്ല ചെറായ് മീറ്റ്‌ പോസ്റ്റ്‌... ഇനിയിപ്പോ പല്ല് പറിക്കാന്‍ വല്ലതും ഉണ്ടെങ്കില്‍ നമ്മളെ വിളിക്കാട്ടോ.... ഹി ഹി ഹി ഹി ഹി ...

പാമരന്‍ said...

ഹെന്‍റമ്മോ.. കുറേകാലമായി ഇങ്ങനെ ചിരിച്ചിട്ട്‌.. വയറു കൊളുത്തിപ്പിടിച്ച്‌.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സജ്ജീ‍വേട്ടോ...

ഹോ..സൂപ്പർ..രാ‍ത്രി 11.40 നു ഇതിരുന്നു വായിച്ച് ഞാൻ ചിരിക്കുന്നത് കേട്ട് ഉറങ്ങിക്കിടന്നവർ ഉണർന്ന് “മനുഷ്യാ നിങ്ങക്കെന്നാ പാതിരാത്രി വട്ടായോ?” എന്ന് ചോദിക്കുന്നു..

ഇത്രേം പ്രതീക്ഷിച്ചിരുന്നില്ല..!

നന്ദി ഓണാശംസകൾ!

സുമയ്യ said...

കെട്ട്യോനേം നാലുപെണ്‍കുട്ട്വേളേം കൂട്ടി വരണംന്ന് ണ്ടായിരുന്നു. എന്താ ചെയ്യുക......കെട്ട്യോന്‍ ഓപ്പറേഷനും കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. വരാത്ത ഖേദം പോസ്റ്റ് വായിച്ചപ്പോള്‍ തീര്‍ന്നു. വരകള്‍ തീര്‍ത്ത വരികള്‍ ചിരിപ്പിച്ചു.

Sanal Kumar Sasidharan said...

ചിരിപ്പിച്ചു മരിപ്പിച്ചാൽ മരിച്ചിട്ടും ചിരിച്ചുപോകും..അല്ല പിന്നെ! :))

റീനി said...

ചെറായി മീറ്റിലെ ബ്ലോഗ്ഗേര്‍സിനെ വരച്ചുകാട്ടിയതിന് നന്ദി!

പകല്‍കിനാവന്‍ | daYdreaMer said...

'തടിയന്‍ സജീവ്‌' ഏട്ടന് പകരം 'വരയന്‍ സജീവ്‌' ഏട്ടന്‍ മാത്രം ... !

poor-me/പാവം-ഞാന്‍ said...

All your caricatures(sbellink!) were xclnt!.But you failed to draw the tallest lady of the blog meet (shown in her blog)!

Unknown said...

ഇത്ര നാള്‍ കാത്തിരുന്നത് വെറുതെയായില്ല.
സജ്ജീവ്,

;-)>

(എന്ത്‌ര് കലക്കാ ദ് ഷ്ടാ‍ാ...

“തിരികെ ഗേയ്റ്റ് കടക്കാന്‍ നേരത്ത്, ബ്ലൌസ് ഇടാതിരുന്നെങ്കില്‍ നിക്കക്കള്ളിയില്ലാണ്ടായേനെ എന്നു തോന്നിച്ച മദാമ്മയെ ഒന്നു തിരിഞ്ഞു നോക്കി. ഒരു തകര്‍പ്പന്‍ ചുംബനത്തിലേര്‍പ്പെട്ടിരുന്ന വനിതയുടെ മുഖം കാണാന്‍ പറ്റിയില്ല. ക്രിഷ്ണന്‍ കുട്ടി നിശ്ചലനായി നിന്ന്. ആ ദൃശ്യം തന്റെ മനക്കണ്ണില്‍ പകര്‍ത്തിക്കഴിഞ്ഞു ! ഈ സീസണിലെ ക്ഷാമകാലം അതിജീവിക്കാന്‍ അതു മതി.
മുടിഞ്ഞ ചുംബകന് മൂന്നു മൂര്‍ദ്ദാബാദ് പറഞ്ഞ് ഞാന്‍ പടിയിറങ്ങി)

ഹരീഷ് തൊടുപുഴ said...

എന്റെ കഥാപാത്രം ഇതിലില്ലല്ലോ സജീവേട്ടാ..
ങ്ഹീ..
എന്നെകണ്ടപ്പോൽ എന്താണാ കൊച്ചു ഹൃദയത്തിൽ ഉദിച്ചുയർന്നത്??
പറയൂ സജീവേട്ടാ..
അടുത്ത പോസ്റ്റിൽ അതുണ്ടാവണം ട്ടോ..പ്ലീസ്സ്

കൂട്ടുകാരൻ said...

സജീവേട്ടന്റെ ഓണം സ്പെഷ്യല്‍ ആണ് സ്പെഷ്യല്‍. കിടിലന്‍..ആളൊരു പുലി തന്നെ.. സോറി വലുപ്പത്തില്‍ അല്ല കേട്ടോ.

jayanEvoor said...

സജീവേട്ടാ...

അന്നത്തെ തെരക്കില്‍, കാരിക്കേച്ചര്‍പ്രേമികളുടെ ക്യൂവില്‍ ഏറെ പിന്നിലായി ഞാനും ഒന്നു നിന്നു നോക്കി. പിന്നെ കഴിയുന്നത്ര ബ്ലോഗര്‍ സുഹൃത്തുക്കളെ നേരില്‍ കണ്ടു സംസാരിക്കാം എന്നു തീരുമാനിച്ച് പുറത്തേക്കിറങ്ങി!

അതുകൊണ്ട് ഞാന്‍ കാര്‍ക്കേച്ചറില്‍ പെട്ടില്ല!
ഇതൊക്കെ വായിച്ച് വലരെ സന്തോഷം!
അല്‍പം നഷ്ടബൊധവും!
അത് അടുത്തമീറ്റില്‍ തീര്‍ച്ചയായും നികത്താം! അല്ലേ!?

Viswaprabha said...

നിഷ്കളങ്കമായ,
എന്നിട്ടും ഉദാത്തമായ
ഈ നർമ്മത്തിന്റെ നേരുടയവനു്,
വരയ്ക്കും വാക്കിനും വാലിട്ടുകണ്ണെഴുതിക്കൊടുക്കുന്ന
ഈ വലിയ പെരുമാളിനു്,
ഈ സവിശേഷസിദ്ധിയ്ക്കു്,
ഈ രസരാഗഭാവനയ്ക്കു്,
ഈ കവിതയ്ക്കു്

വിനയത്തോടെ,
ഒരു കൂപ്പുകൈ!

വാഴക്കോടന്‍ ‍// vazhakodan said...

ലേറ്റാ വന്താലും ലേറ്റസ്റ്റായി വറുവേന്‍ എന്ന രജനീകന്ത് ഡൈലോഗ് പോലെ സൂപ്പര്‍ അണ്ണാ സൂപ്പര്‍!
വരകള്‍ മാത്രമല്ല എഴുത്തിലെ നര്‍മ്മവും ഗംഭീരം തന്നെ.

“ഹായീ എന്താ കുട്ടീ ഇത് അങ്ങട് പട്വാ...” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ സജീവേട്ടന്റെ ആ ചിരി ഇപ്പോഴും മനസ്സില്‍ നിന്നും പൊയിട്ടില്ല!

ചെറായി ഹ ഹ ഹ സൂപ്പര്‍!

എന്റേയും കുടുംബത്തിന്റേയും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍ നേരുന്നു.

മീര അനിരുദ്ധൻ said...

മുള്ളൂക്കാരനെയും സുല്ലിനെയും പാവപ്പെട്ടവൻ& പാവത്താനെയുമൊക്കെ വരച്ച് വെച്ചിരിക്കുന്നത് കണ്ടിട്ട് ചിരി പൊട്ടി.കലക്കീ കടുകു വറുത്തു മാഷേ.

അങ്കിള്‍ said...

:)

Cartoonist said...

61 പേരെങ്കിലും ആവണമെന്നു വെച്ച് എല്ലാം കണ്ടിട്ടും മിണ്ടാണ്ടിരിക്യായിരുന്നു ഇതുവരെ. ഇനി പിടിച്ചു നില്‍ക്കാനാവില്ല. ഇടപെടാതെ വയ്യ.
ഒന്നും പറയാതെ വയ്യ

“ എല്ലാര്‍ക്കും തകര്‍പ്പന്‍ നന്ദികള്‍ !”

ശ്രീലാല്‍ said...

ചിരിച്ച് ഒരു വഴിക്കായി... ഒരു കൂപ്പുകൈ കലാകാരാ..

മൈ ഫേവറൈറ്റ്സ് - ചട്ടം ലംഘിക്കുന്ന മുള്ളൂക്കാരൻ.. സുല്ലിന് അർച്ചന ചെയ്യുന്ന ഭക്തർ - (സ്പെസിഫിക്കലി ആ നിതംബാസുരൻ :), സാഷ്ടാംഗൻ .. :)).. കേരളാഫാർമറിന്റെ എനർജി ലോസ്.. കടൽ ഫാർമർ ... എല്ലാം.. എല്ലാം..കിടു :)

Unknown said...

ചേട്ടാ തകര്‍പ്പന്‍, ചിരിച്ച് ചിരിച്ച് മരിയ്ക്കാറായി :)

സജി said...

എനിക്കീ ഭൂമിയില്‍ ആരോടെങ്കിലും, അസൂയ ഉണ്ടെങ്കില്‍ അതീ തടിയനോടു മാത്രമാണേ.....

Sabu Kottotty said...

മുറിവെണ്ണ, മര്‍മ്മബലാതൈലം എന്നിവ നന്നായി തേച്ചുപിടിപ്പിച്ചു ചൂടുകൊടുത്താല്‍ ഉളുക്കിനും കോച്ചിനും വളരെ നല്ലതാണ്...

പിപഠിഷു said...

കലക്കി സജ്ജിവേട്ടാ... :D

Agn! Sharman said...

അടിപൊളി
(hope my malayalam is correct)

Agn! Sharman said...

അടിപൊളി
(hope my malayalam spelling is correct)

ധനേഷ് said...

തകര്‍പ്പന്‍..
ബെസ്റ്റ് മീറ്റ് പോസ്റ്റ് ഏതാണെന്ന് ഇനിയൊരു ചോദ്യമില്ല.. :‌-)

മാണിക്യം said...

ആറു ദിവസം മുന്നെ വന്ന പോസ്റ്റ് അന്നു തന്നെ കണ്ടൂ പക്ഷെ നിലം തൊടാതെ ഓട്ടം ഇരുന്നു ഒരു കമന്റ് എഴുതാന്‍ സാധിക്കണ്ടേ?
വരികള്‍ക്കിടയിലെ വരകള്‍ പറഞ്ഞ കഥ നര്‍‌മ്മമനോഹരമായി.
കാര്‍ട്ടൂണിസ്റ്റ് ഇന്‍‌കം റ്റാക്സ് ഓഫീസ് കൊച്ചി, ജാഗ്രതൈ !!അതെന്താന്ന് പിന്നെ പറയാം ...

ഓണം ഇവിടെ ഘനഗംഭീരമയിരുന്നു ഊണേശ്വരത്തെങ്ങനേ?

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു...മാണിക്യം

Unknown said...

അവിടെ വരാന്‍ സാധിക്കാത്തതിന്റെ വിഷമം അല്‍പം മാറിക്കിട്ടി....

Areekkodan | അരീക്കോടന്‍ said...

ഹ..ഹ..ഹാ....അപ്പോ ബാള്‍ഡ്മെന്‍ സഹകരണ സംഘം പ്രെസിഡെന്റ്‌ എന്നെയാക്കി അല്ലേ?ബാബുരാജ്‌ അറിയേണ്ട.

ഓ:ടോ:- എന്റെ മകള്‍ ബൂലോകത്ത്‌ ആദ്യമിട്ട പോസ്റ്റ്‌ ഇതാ ഇവിടെ

Manikandan said...

സജീവേട്ടാ ഇവിടെ എത്താൻ വളരെ വൈകി. സൂപ്പർ അവലോകനം.

ഷിജു said...

സജ്ജീവേട്ടാ :)
വരാന്‍ അല്‍പ്പം വൈകിപ്പോയി. പോസ്റ്റ് സൂപ്പറായിരിക്കുന്നു. ചെറായി മീറ്റ് കഴിഞ്ഞ് ഇത്രയും ദിവസങ്ങളായെങ്കിലും അന്നത്തെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നു.

മുസ്തഫ|musthapha said...

ഹഹഹ... തകര്‍പ്പന്‍ :)))

mermaid said...

superattooooooooooo..............................

mermaid said...
This comment has been removed by the author.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി