എല്ലാരും മനസ്സിലാക്കുന്ന തരത്തില്‍ ഈ ചിത്രത്തില്‍ കാണുന്ന ആള് പുലിയല്ല. ...... കഷ്ടി രണ്ടര മാസത്തെ ബ്ലോഗ് ജീവിതം നയിച്ചാല്‍ പുള്ളിപ്പുലിയാവാമൊ എന്ന ചോദ്യങ്ങള്‍ വൈകാതെ വരും. പക്ഷെ, അതിധീരനായ ഈ ഞാന്‍ ഒരു പുലിനിര്മ്മാണം നടത്തുകയാണ്. അരുത്.... അടുക്കരുത്....എന്നെ ആരും തടയരുത്...
മിനിഞ്ഞാന്നാണ് ഞാന്‍ ഈ ചെറുപ്പക്കാരനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ബൂലോകംഓണ്‍ലൈന്‍ -ഇല് ഞാനും ഒന്നു തോണ്ടുന്ന ഒരു കമെന്റിട്ടു. പൊതുവെ, ഞാനങ്ങനെ ചെയ്യാറില്ല. പക്ഷെ, ഈ ബ്ലോഗറെ ബൂലോകത്തുന്ന് തന്നെ പുറത്താക്കണം എന്ന് ആരോ പറഞ്ഞപ്പോള്‍, ഹെന്ത് ? യാരവിടെ ?!! എന്തുംവിശ്വാസികളായ , hopelessly credulous ആയ വായനക്കാരെ ആദ്യം പിടിച്ചുകെട്ടിന്‍ എന്ന് ഒന്ന് മുരണ്ടതു സത്യം.
ചങ്ങാതി ബ്ലോഗില്‍ എഴുതിയതിലെ സത്യം ചിലര്‍ക്കു മാത്രമേ ഇതെഴുതുന്ന സമയത്തും അറിയൂ.

എന്നിരുന്നാല്‍ത്തന്നെയും, പറഞ്ഞത് സത്യമല്ലെങ്കില്‍, സര്‍ക്കാര്‍ പദവിയുടെ ദുരുപയോഗം ഉണ്ടായിട്ടുണ്ട്. ഒരു പാവം മോഹം, കഠാരി കൈമോശം വന്ന കാരി സതീശനെപ്പോലെ തള്ളിക്കയറിവന്ന് ഒരു കാരണവുമില്ലാതെ സ്വന്തം ഔചിത്യബോധത്തിന്റെതന്നെ ചന്തിക്കിട്ട് നാലു പൂശ കൊടുക്കാന്‍ അനുവദിച്ചുകൂടാ, സിയാബ്. കാര്‍ട്ടൂണിസ്റ്റും ഒരു പെന്‍ഷനബിള്‍ സെര്‍വീസ് കഴിഞ്ഞ സര്‍ക്കാര്‍ ജീവനക്കാരനാണ്. ഞങ്ങളുടെ ഡിപാര്ട്മെന്റ്റിലേതാണെന്നു അവകാശപ്പെട്ട് നികുതിദായകരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ഞങ്ങളെത്തുന്നതിനു മുന്‍പേ ടി ദായകര്‍ നക്ഷത്രമെണ്ണിക്കാറുണ്ട്.
പക്ഷെ, ഇതിനൊക്കെ അപ്പുറത്ത്, കഠിനാദ്ധ്വാനിയും, എനിക്ക് ഒരിക്കലും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ഒരവസ്ഥയിലൂടെ പൊരുതിക്കയറി പഠിച്ചുമിടുക്കനുമായ, സിയാബ് ഈ ബ്ലോഗില്‍ ഒരു സ്ഥാനം അര്ഹിക്കുന്നുണ്ടെന്നു തോന്നിയതു കൊണ്ടൊന്നുമല്ല. പിന്നെ ?
വില്ലെനസ് ആവാനേ കഴിയാത്ത മുഖമുള്ള ഈ ചെറുപ്പക്കാരന് വല്ലാതെ ഒറ്റപ്പെടുന്നുണ്ടായിരിക്കാം എന്ന് ഇടയ്ക്കിടെ തോന്നി. വെറുതേ തോന്നി. അപ്പോളൊക്കെ, ഞാന്‍ എന്റെ ജീവിതം ഓര്‍ത്തു...
ആ തോളത്തൊന്ന് കൈവെക്കാമെന്നു കരുതി. അത്രേള്ളൂ.
ദുസ്സഹമായ ഏകാന്തത എനിക്ക് ഒരു ചൊകചൊകാ പരവതാനിയാണ്. അത് വിരിച്ച വഴിയിലൂടെ വിസ്മയത്തോടെ നടന്നാണ് ദിവസത്തില്‍ പലപല തവണ കുറച്ചു നിമിഷങ്ങളിലേയ്ക്കുവീതം ഓരോ പുതു സങ്കല്പസിംഹാസനങ്ങളിലിരിക്കുന്നത്. ഏകച്ഛത്രാധിപതിയെന്ന് അവനവനോട് തന്നെ പ്രഖ്യാപിച്ച് വളിച്ച ചിരിയോടെ പരവതാനിയില്‍ ചവിട്ടാതെ ഞാന്‍ തിരിച്ചെത്തും.
39 comments:
ഒരു പാവം മോഹം, കഠാരി കൈമോശം വന്ന കാരി സതീശനെപ്പോലെ തള്ളിക്കയറിവന്ന് ഒരു കാരണവുമില്ലാതെ സ്വന്തം ഔചിത്യബോധത്തിന്റെതന്നെ ചന്തിക്കിട്ട് നാലു പൂശ കൊടുക്കാന്‍ അനുവദിച്ചുകൂടാ, സിയാബ്.
സജ്ജീവേട്ട , ഉമ്മ . ഈ മനുഷ്യനെ തിരിച്ചറിഞ്ഞതില്‍ . ഈ ജനക്കൂട്ടത്തിന്റെ നടുവില്‍ അവസാനം വരെ പിടിച്ചു നില്ക്കാന് സിയാബിന് കഴിയട്ടെ .
അയ്യോ ഞാനീ സിയാബിന്റെ പോസ്റ്റ് വായിക്കാത്തത് തീരാ നഷ്ടമായേനെ. തിരുവായ്ക്ക് എതിര്‍വയില്ല അത് ഉറപ്പ് (സജ്ജീവിന്റെ തന്നെ). സജ്ജീവിന്റെ ഈ പോസ്റ്റ് സിയാബിന് പുതിയ ഊര്‍ജ്ജം നല്ം അത് ഞാനുറപ്പുതരുന്നു.
ശരിക്കും സന്തോഷം, കാപ്പിലാന്, ഫാര്മറേട്ട :)എന്റെ ലളിതമായ ധൃതരാഷ്ട്രാലിംഗനങ്ങള് !
സജ്ജീവേട്ടാ, എന്റെ വക ഒരുമ്മ കൂടി തന്നോട്ടെ?
ശരാശരി മലയാളി ഒരു മുറ്റിയ മാനസികരോഗി കൂടിയാണു്. യഥാർത്ഥജീവിതത്തിൽ സാക്ഷാൽക്കരിക്കാൻ പറ്റാത്ത അവന്റെ മാസോക്കിസം മുഴുവൻ അവൻ സങ്കൽപ്പിച്ചും പറഞ്ഞും എഴുതിയും തീർക്കും.
ഈ ഒഴികഴിവുകുറിപ്പിനു് അഭിവാദ്യങ്ങൾ!
ശ്രീ സജ്ജിവ്
നമ്മുടെ ബൂലോകം ഇന്ന് ഇട്ട പോസ്റ്റ് താങ്കള്‍ വായിക്കുന്നതിനു മുന്‍പേ ആണീ കാര്‍ട്ടൂണ്‍ വന്നിരിക്കുന്നത് എന്നു കരുതുന്നു
ഒന്നുകൂടി ചിന്തിക്കൂ ...
ഇതിനു മുന്‍പേ ഒരു ഓര്‍കൂട്ടിലെ കമ്യൂണിറ്റിയില്‍ ഇതെ പൊലെ തന്നെ ഒരു ചെറുപ്പക്കാരന്് പ്രത്യക്ഷപ്പെട്ടു -ഖത്തറിനു പോകാന്‍ വിസയുടെ മെഡിക്കല്‍ ചെക്കപ്പിനു ചെന്നപ്പോള്‍ 'ലുക്കെമിയ'എന്നു കണ്ടു പിടിച്ചു സഹായിക്കണം- എന്നായിരുന്നു അഭ്യര്‍ദ്ധന ദീനദയലുക്കളായ ക്മ്യൂണിറ്റിക്കാര് പണം സ്വരൂപിക്കാനും കൊടുക്കാനും തയ്യാറായി, പക്ഷെ അതിനു മുന്നെ അയാളെ പോയി കാണാന്‍ ഒരു കൂട്ടര് പോയി ചെന്നു കണ്ടപ്പൊഴല്ലെ പെട്ടന്ന് പണം ഉണ്ടാക്കാന്‍ വെറും ഒരു നമ്പറിട്ടതാ ആള് പൂര്‍ണ്ണ ആരോഗ്യവാന്‍...
ഇത് അതല്ലായിരിക്കും സംഭവം എങ്കിലും ഇതില്‍ മറ്റാരേയും വിട്ട് മേല്‍ പറഞ്ഞ കേസിലെ പോലെ തിരക്കി സ്ഥിതിഗതികള്‍ നിജപ്പെടുത്താതെ പണം കൊടുത്തതാണു ഇപ്പൊള്‍ വെളിപ്പെടുത്തപ്പെട്ട ബ്ലോഗര്‍ക്കു പറ്റിയത് എന്നാലും നമ്മുടെ ബൂലോകം തെറ്റര് ഒന്നും അല്ലാ ചെയ്തത് ഇനി എങ്കിലും പണമിടപാടുകള്‍ ഈ വിധം ചെയ്ത് നഷ്ടം വരാതിരിക്കാന്‍ ഈ പൊസ്റ്റ് ഉപകരിക്കും
ഹഹ കൊള്ളാം ഇവിടെ കമെന്റ് എഴുതാന്‍ മാത്രമായി പ്രൊഫൈല്‍ ഉണ്ടാക്കിയ നരസിംഹം നീണാള്‍വാഴ്ക
ഉമ്മകൾ ഒരുപാട് വാങ്ങി കൂട്ടുമല്ലോ ഈ മനുഷ്യൻ..!!! കഷ്ടം...
പറയണ്ടാന്ന് കരുതീതാ... പക്ഷേ, ഒന്നും മിണ്ടാണ്ട് പോവാൻ പറ്റിണില്ല്യ...
ശ്രീ നരസിംഹം,
താങ്കളുടെ ഊഹം ശരിയാണ്.
ഞാന്‍ അതിനു ശേഷമാണതു വായിച്ചത്.
എന്നിരുന്നാലും,പഠിപ്പു പൂര്‍ത്തിയാക്കാന്‍ ആ ചെറുപ്പക്കാരന് സഹിച്ച വിഷമതകള്‍ക്കുള്ള ഒരു ‘രസ്സ്യന്‍’ ട്രിബ്യൂട്ട് ആയിത്തന്നെ ഈ പോസ്റ്റ് നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘ഫ്രോഡിനു പിന്നില്‍ ഒരു സഹകരണസംഘം ക്ലിപ്തം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. സംശ്ശ്യല്ല്യ‘ എന്ന് ഞാന്‍ അതേ സമയം എന്നോട്തന്നെ പറയ്യേം ചെയ്യ്ണ്ട്.
സജീവേട്ടാ..ഒരു വലിയ നന്ദിയുമ്മ...!! ഇത്ര തിരക്കിനിടയിലും ഈ എലിയെ പടച്ചു ജി മെയിലിൽ അയച്ചു തന്നതിന്..!!
"വില്ലെനസ് ആവാനേ കഴിയാത്ത മുഖമുള്ള ഈ ചെറുപ്പക്കാരന് വല്ലാതെ ഒറ്റപ്പെടുന്നുണ്ടായിരിക്കാം എന്ന് ഇടയ്ക്കിടെ തോന്നി. വെറുതേ തോന്നി. അപ്പോളൊക്കെ, ഞാന്‍ എന്റെ ജീവിതം ഓര്‍ത്തു...
ആ തോളത്തൊന്ന് കൈവെക്കാമെന്നു കരുതി. അത്രേള്ളൂ."
നന്നായി സജ്ജീവേട്ടാ. വളരെ സന്തോഷം.
സജീവേട്ടന്റെ പുലികളില്‍ ഇതൊരു ഒന്നരത്തരം കരിമ്പുലി ആണല്ലോ?
ബൂലോഗത്തിനു മറക്കാതിരിക്കാന്‍ തക്കവണ്ണം ഇങ്ങനെ ഒരു സമ്മാനവും ഇരിക്കട്ടെ!
ഈ വ്യക്തിയെപ്പറ്റി അറിയില്ല
ഓഫ്:
"വില്ലനെസ് ആവാനേ കഴിയാത്ത മുഖം" എന്ന സവര്‍ണ്ണ ബൂര്‍ഷ്വാ ഫ്യൂഡല്‍ പ്രതിലോമകര അരാഷ്ട്രീയ വലതുപക്ഷയരാഷ്ട്രീയ പിന്തിരിപ്പന് ജാതീയ ഭാരതീയ ചരിത്രപര വികാരപുര തട്ടിന്‍പുറ മാറാപ്പുകല മാറാലവല സങ്കല്പത്തിനു പക്ഷെ ഒരൊന്നൊന്നേമുക്കാല് ചിയേഴ്സ്. ജീവിതം നന്നാവണമെങ്കില്‍ മുഖം നന്നാവണം, മുഖം നന്നാവണമെങ്കില്‍ തലവര നന്നാകണം. പടം വരയ്ക്കാനറിയുന്നവര്‍ ഉണ്ടായിരുന്നെങ്കില്‍ തലയില്‍ ഒരു വര വരപ്പിക്കാമായിരുന്നു, അതു നടന്നില്ലെങ്കില്‍ തോര്‍ത്തുമുണ്ടില്‍ നല്ലൊരു മുഖം വരപ്പിച്ച് മാസ്കുണ്ടാക്കിക്കാമായിരുന്നു. വിരൂപിയുടെ നൂറാം ചാവ്.
ഓ..
പുലി പുപ്പുലി പുള്ളിപുലി പുലിക്കുട്ടി എളുപ്പപ്പുലി ചെറായ് പുലി
ഇപ്പൊ ദാ ഇങ്ങിനെ ഒരു ആട്പുലി...
കാര്‍ റ്റൂണിസ്റ്റെ നമിക്കുന്നു..
"വില്ലനെസ് ആവാനേ കഴിയാത്ത മുഖം"
ക്യാച്ച് മി ഇഫ് യു ക്യാനിലെ ലിയനാർഡ് കാപ്രിയേപ്പോലെ :)
ഹൃദ്യവിശാലത അപാരമായി ദുരുപയോഗം ചെയ്യുമ്പോൾ എന്ന് മാറ്റൂല്ലേ സജ്ജീവേട്ടാ ഹെഡ്ഡിംഗം :)
ലാദന് അല്ലെ ലത
എന്ന പേരില്‍ കമെന്റിയത്?
സത്യം പറ!
സത്യത്തില്‍ സങ്കടോണ്ട്:
ആ ചെറുപ്പക്കാരനെ ഓര്‍ത്ത്!
ചെറുപ്പക്കാരന്റെ അസുഖത്തെ ഓര്‍ത്ത്!
ചെറുപ്പക്കാരന് പറയുന്നത് സത്യമല്ലേല് അദ്ദേഹത്തെ സഹായിച്ചവരെയോര്ത്ത്!
അസുഖക്കാരനാണേല് ആ അസുഖം മുടക്കിയ ഐ.എ.എസ്സിനെ ഓര്‍ത്ത്!
ചെറുപ്പക്കാരനാണ് ശരിയെങ്കില്‍ ഇപ്പോള്‍ ബൂലോഗത്ത് നടക്കുന്ന കോലാഹാലങ്ങളെയോര്ത്ത്!
ഈശ്വാരാ “സിയാബ്” ഒരു തട്ടിപ്പാവാതിരിയ്ക്കട്ടെ!
എന്തിനും ബൂലോഗകാരുണ്യക്കാര് ഒന്ന് കരുതിയിരിക്കുന്നത് നന്ന്.
ha ha ha... keralaha ha ha
സജീവേട്ടാ ,
വര കലക്കി.
എന്തായാലും ഒരു അടിപൊളി പുലിയെ കിട്ടിയല്ലോ.
:)
ഓഫ്ഫ്:
ഇവിടെ എല്ലാരും ഉമ്മവച്ചു കളിക്കുകയാണോ, എന്നാല്‍ എന്റെ വകയും ഒരു ഉമ്മ.
ഒരെണ്ണം വിശ്വേട്ടനും.
സിയാബ് എന്തിനാ റോസാച്ചെടി നട്ടുപിടിപ്പിക്കുന്നതാവോ? ഇനി പുഷ്പകച്ചവടം ആരംഭിക്കാനാണോ? നല്ല പ്രോഫിറ്റബിള്‍ എക്സ്പോര്‍ട്ട് ബിസ്സിനസ്സാണ് പുഷ്പം കച്ചോടം.
വേണ്ട; ഞാനൊന്നും പറയുന്നില്ല....വീണ്ടും തെറ്റിദ്ധരിച്ചാലോ... എനിക്കു വിഷമമാവും..........
All the bests Siyab
:-)
ഡിയര്‍ വരയന്‍, തടിയന്, പുലിയന്‍,
ഓണ്‍ലൈന്‍ ഉമ്മകള്‍ മാത്രം സ്വീകരിക്കൂ
അല്ലാത്തവയ്ക്കു മാസ്കു വയ്പ്പിക്കൂ..
ഒരു സുവാന്‍ ഫ്ലൂ മണം!
വിശ്വപ്രഭ ശരാശരിയിലും ഉയര്‍ന്ന ഒരു മലയാളി ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയത് :)
സജ്ജീവേട്ടോ, പണി പാളിയോ?!! ഒരു ശങ്ക. :)
സജ്ജീവനിയാ, ലാദവര്മ്മേടെ തലപ്പാവുതുണിയും താടിയും മറയ്ക്കാത്ത മുഖത്തുമുഴുവന്‍ പ്രകാശം കാരാടുന്ന തേജസ്സുണ്ട്. വില്ലനെസ്സ് പോയിട്ട് ഒരു കുടില്നെസ്സ് പോലും അവിടെക്കാണാനില്ല.
ലത സ്വന്തമായി മയിലാടുംകുന്നുകളില്ലാത്ത ഒരു പാവം വള്ളി.
പോങ്ങ്സെ,
എന്റെ പോസ്റ്റില്‍ ഇത്രപോലും
ഇരമ്പല്‍ ഇതാദ്യാ. രസ്സാ...
എന്തായാലും ക്രിട്ടിക്കല്‍ കമെന്റ്സ് കിട്ടുന്നതാ
ഒരു ഗുമ്മ് എന്നു തോന്നുന്നു. ‘ഹൃദയത്തില്‍നിന്നുള്ള ഓഫുകള്‍’എന്ന് ഞാനവയെ വിളിക്കട്ടെ. :)
ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗറോട് ഇപ്പോള്‍ ഫോണില്‍ സംസാരിച്ചു. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. മാത്രമല്ല ആ കാശും അവര്‍ക്കിനി തിരിച്ചു വേണ്ട. അത്കൊണ്ട് അവന് ജീവിയ്ക്കട്ടെ,പക്ഷെ ഇനി മേലില്‍ ആരെയും വഞ്ചിക്കാതിരിക്കാനുള്ള സല്‍ബുദ്ധി അവന് ഈശ്വരന് നല്കട്ടെ എന്നും അവര്‍ പറഞ്ഞു. ഇതോടെ ഈ വിവാദം അവസാനിപ്പിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.
അമ്മയേ തല്ലിയാലും രണ്ടുപക്ഷം..
പഴഞ്ചൊല്ലില്‍ പതിരില്ല തന്നെ.. :)
ഈ ഇരമ്പല്‍ എന്നെയും രസ്സിപ്പിക്കുന്നു. ഉഷാറാവട്ടെ കാര്യങ്ങള്‍. :)
താമാശയുടെ കോപ്പി ഇതുവരെ എത്തിയിട്ടില്ല. വരുമായിരിക്കുമല്ലേ?
സജീവേട്ടോ........................... (ഇന്ദ്രന്‍സ് വിളിക്കുന്ന പോലെ നീട്ടി)
ഓണ്‍ലൈന്‍ ഉമ്മകളണേലും സൂക്ഷിക്കണം H-1,N-1 പുലി ആണേലും എലി ആണേലും പുറത്ത് വരും അപ്പൊ കാണാം..
സത്യമെന്താണെന്നെനിക്കറിയില്ല..പക്ഷെ ഒരു മറുചിന്തക്കു മനസ്സു കാണിച്ച താങ്ങളോട് എനിക്കാദരം തോന്നുന്നു.
ആശംസകൾ..
സത്യം പറ: സിയാബ് നട്ടുവളര്‍ത്തുന്നത് ഒരു ചെമ്പരത്തിയല്ലേ?
"വില്ലെനസ് ആവാനേ കഴിയാത്ത മുഖമുള്ള ഈ ചെറുപ്പക്കാരന് വല്ലാതെ ഒറ്റപ്പെടുന്നുണ്ടായിരിക്കാം എന്ന് ഇടയ്ക്കിടെ തോന്നി. വെറുതേ തോന്നി. അപ്പോളൊക്കെ, ഞാന്‍ എന്റെ ജീവിതം ഓര്‍ത്തു...
ആ തോളത്തൊന്ന് കൈവെക്കാമെന്നു കരുതി. അത്രേള്ളൂ."
സജീവേട്ടാ പോസ്റ്റ് കണ്ടിരുന്നെങ്കിലും ഗമന്റാന്‍ കഴിഞ്ഞില്ല.ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിനെ.
സജ്ജീവേട്ടന്റെ ഈ പോസ്റ്റിന് ആശംസകള്‍ നേരുന്നു.
സിയാബിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിയ്ക്കണമെന്നാണ് എനിയ്ക്കു പറയാനുള്ളത്. സിയാബ് തെറ്റുകാരന്‍ തന്നെയെങ്കിലും അതുതന്നേ പറയാനുള്ളൂ. ചിലരുടെയൊക്കെ പ്രതികരണം കണ്ടാല്‍ അവരെക്കാള്‍ വലിയ ലോകപുണ്യവാളന്മാര് വേറെയില്ലെന്നു തോന്നും. ഇരയായി ഒരുത്തന് നില്ക്കുമ്പോള് അതു മുതലാക്കാനാണു താല്പര്യമെങ്കില് ഒന്നും പറയാനില്ല. കുറെ പുകമറകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്ന പോസ്റ്റുകളാണധികവും കണ്ടത്. ആരു കാശുകൊടുത്തെന്നാ... എന്താ വെളിപ്പെടുത്താന്‍ പ്രങ്ങ്യാസം... വാങ്ങ്യോനും കൊടുത്തോനും പ്രശ്നമില്ലെങ്കില്‍ മറ്റുള്ളവര്‍ അതില്‍ ചൊറിയുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.
Post a Comment