Friday, January 2, 2009

ബ്ലോഗ്രാഫിക് നോവല്‍ - 1 ഒരു സിമ്പിള്‍ നിര്യാണം

47 comments:

Cartoonist said...

ബ്ലോ-ഗ്രാഫിക് നോവല്‍ തുടങ്ങേണ്ടി വന്നിരിക്കയാണ്. സാധുജനം തള്ളിക്കയറുമല്ലൊ.

യാരിദ്‌|~|Yarid said...

ഒരു സാധുവായ ജനത്തില്‍ പെട്ടവന്‍ തള്ളിക്കയറി തേങ്ങായൊടച്ചു പോണു...:)

ഗുപ്തന്‍ said...

hahaha

കാപ്പിലാന്‍ said...

thalli thalli kayari :)

അനില്‍@ബ്ലോഗ് said...

കയറാതിരിക്കാന്‍ പറ്റുമോ?

കൊച്ചുത്രേസ്യ said...

തള്ളിക്കയറി കസേര വലിച്ചിട്ടിരുന്ന്‌ അനുശോചനകമന്റിടുന്നു

"പാവം അമ്മൂമ്മ.. ആകെക്കൂടി ഒറ്റ പാസ്‌വേഡേ ഉണ്ടായിരുന്നുള്ളൂ. ഇനി എന്താവും ആ ബ്ലോഗിന്റെ ഭാവി :-( "

അങ്കിള്‍ said...

എത്ര നല്ല മരണം. യതൊരു അല്ലലും ഇല്ലാതെ ആക്കും മേലില്‍ ഒരു ഭാരമാകാതെ പെട്ടെന്നു കാറ്റു പോയി കിട്ടി. സുകൃതം ചെയ്തവര്‍ക്കേ ഇത്തരത്തിലൊരു മരണം കിട്ടു.

ബഹുവ്രീഹി said...

ബ്ലോഗിന്റെ കാര്യൊക്കെ ത്രേള്ളൂ!

അറിയ്ക്കണ്ടൊരെയൊക്കെ അറിയിച്ച്വോ?


ഓഫ്: ആദ്യ എഡിപോസിൽ തന്നെ സാപാസാ വിലാപകാവ്യം നന്തുണീധരനായി എന്നെയും കൂട്ടിയതിൽ ബഹു സന്തോഷം. നന്ദിപ്രകാശൻ ബഹുവ്രീഹി. ഒപ്പ്.

ബ്ലോഗ്രാഫിക് നോവലിന്റെ ഉൽഘാടനത്തിന് പുലിനാമ സങ്കീർത്തനം ഒരു റാപ്പ് സംഗീതമാക്കി അയക്കണമെന്നൊക്കെ നിരീച്ചതാണ്.തരായില്ല്യ.

വിശാലപ്പുലി മുതൽ സനാതനപ്പുലി വരെയുള്ള് നൂറ്റിയിരുപത്തൊന്നു പുലികളുടെയും ചിത്രങ്ങൾ ഡെസ്ക്ടൊപ്പിലെ ഒരു ഫോൾഡറിൽ കിടന്ന് അലറിപ്പൊളിക്കുകയാണ്.സകലതിനേയും കമ്പൈൽ ചെയ്ത് വീഡിയോ പരുവത്തിലാക്കി പുലിനാമകീർത്തനം റാപ്പു ചൊല്ലി വ്യാഘ്രങ്ങളെ ബ്ലോഗിലേക്ക് തുറന്നു വിടാനായിരുന്നു വായു.

സമയായിട്ടില്ല്യ. മണ്ഠലക്കാലൊന്നു കഴിയട്ടെ.

വി. കെ ആദര്‍ശ് said...

അയ്യോ.....പാസ്‌വേഡ് മറന്നാല്‍ അത്ഷിമേഴ്സ് ആണെന്ന് പറയുമോ ഡോക്‍ടര്‍.

കണ്ണൂരാന്‍ - KANNURAN said...

പാസ്സ് വേഡ് മറന്ന് അനാഥമായി ഊര്‍ദ്ദശ്വാസം വലിച്ച എല്ലാ ബ്ലോഗാത്മന്മാര്‍ക്കും കൂടി ഇതങ്ങു ഡെഡിക്കേറ്റ് ചെയ്യട്ടെ... അങ്ങിനെ ഗ്രാഫിക് നോവലിനു ബദലായി കനപ്പെട്ട ബ്ലോഗ്രാഫിക്ക് നോവല്‍ കുത്തിവരഞ്ഞുണ്ടാക്കിയ തങ്കപ്പെട്ട ദേഹമേ, അങ്ങേക്ക് കാക്കത്തൊള്ളായിരം അഭിവാദ്യങ്ങള്‍.. അയ്യയ്യോ ചത്ത ബ്ലോഗാത്മന്മാര്‍ക്കും പ്രണാമം...

വേണു venu said...

എങ്കിലും അറ്റ കൈക്ക് ഒരു പാസ്സ് വേര്‍ഡ് റിക്കവറി ചികിത്സ നടത്താമായിരുന്നു. അതെങ്ങനാ അമ്മൂമ്മ കുഴീലൊട്ട് കാലു് വയ്ക്കുന്നത് കാണാനിരിക്കയല്ലായിരുന്നോ സകലരും.:)

Cartoonist said...

കമെന്റ് ദുശ്മന്‍ കൈപ്പള്ളി കുശുകുശുക്കുന്നത് കേട്ടത് :
വരയും ആശയവും കഥയും കൊള്ളം.
അക്ഷര ഭംഗി തീരെയില്ല.
അതുകൊണ്ടു. ഇനി text bubbles ആക്കുന്നതിനെകുറിച്ചു ആലോചിക്കുക
.................................
അപ്പൊ, എന്റെ ആത്മഗതം :

കൈപ്പ്സെ,
കലകലക്കന്‍ നിരീക്ഷണന്‍ !
ഞാനെന്തുകൊണ്ടാണ് പ്രിന്റിനു വേണ്ടി വരയ്ക്കാത്തതെന്ന് മനസ്സിലായില്ലെ.
ഇതായിരുന്നു എന്റെ ഏറ്റവും വല്യ ഡ്രോബാക്ക്.
ടെക്സ്റ്റ് ബബി‍സ് തന്നെ ഇനി ആശ്രയം :(((

ഇവിടെ കലൂരില്‍ കയ്യക്ഷരം നന്നാക്കുന്ന ഒരു സ്ഥലം പോലുമുണ്ട്.
ഒന്നു പോയാലൊ എന്നാലോചിക്കാത്ത ദിവസല്ല്യ. ഹഹഹ !

‘സലാം‘ എന്നു സ്ഥൂലന്‍

Kaippally കൈപ്പള്ളി said...

അങ്ങനെ ബ്ലോഗിൽ ഒരു cartoon series ഉണ്ടാകട്ടെ.

എല്ലാ മംഗളങ്ങളും നേരുന്നു.

ബീരാന്‍ said...

എങ്ങനെയാണ് മരണം , എന്താണ് വിശദ്ദംശങ്ങള്‍ ................ഹ ഹഹ

അത് ജോറായി ...:))

സുല്‍ |Sul said...

അങ്ങനെയെങ്കില്‍ അങ്ങനെ.
അല്ലെങ്കില്‍ എങ്ങനേലും.

നന്നായി ഈ ‘സീരിയസ്‘ നോവല്‍. മരണത്തില്‍ തന്നെ തുടങ്ങി അല്ലേ.

-സുല്‍

കുഴൂര്‍ വില്‍‌സണ്‍ said...

അടിപൊളി എന്ന കമന്റാ കൂടുതല്‍ ഇഷ്ടായേ

അപ്പു said...

ഇതുകലക്കി :-)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സജ്ജീവേ ഉഗ്രന്‍.ആശംസകള്‍.........
വെള്ളായണി

പോങ്ങുമ്മൂടന്‍ said...

സജ്ജിവേട്ടാ,

ഒരു ബ്ലോഗ്ഗർ സുമാർ എത്ര പാസ്സ്വേഡ് വരെ മറക്കും? :)

കലക്കി.
സൂപ്പർ.
അടിപൊളി.
കിടിലൻ.
ടമാർ.
കശക്കിയെറിഞ്ഞു.
തീപ്പൊരി.
ഇടിവെട്ട്.
വെടിച്ചില്ല്.
ചെത്തി.
കസറി.
തൂത്തുവാരി.
കലക്കി കട്ടിലൊടിച്ചു.
സ്പാറി.
കിടുക്ക്.
തലേക്കല്ലൻ.

പോരട്ടെ ഇനിയും :)

യരലവ said...

അമ്മൂമ്മേടെ പാസ്‌വേറ്ഡല്ലേ അടിച്ചുമാറ്റിയത്, അതിനു മുദ്ര ഇല്ലാത്തതിനാല്‍ തിരിച്ചുകൊണ്ടുതരും. വെയ്റ്റ്. വെയ്റ്റ്. ബളഹം വെക്കാതെ.

മാണിക്യം said...

എഴുതാന്‍ മനസ്സില്‍ കണ്ട
ഒറ്റവാക്ക് കമന്റ് മുഴുവന്‍
ആക്രാന്തം കാണിച്ച്
ദേ ..പോങ്ങുമ്മൂടന്‍ കൊണ്ടിട്ടിരിക്കുന്നു.
എന്നാ ഞാന്‍ ദേ ഇത്രയും പറയാം
ഹ്ഹ്ഹ് "മപ്പ് പടം"
ബ്ലോഗിനാര്‍ക്കാവിലമ്മേ
പാസ്വേര്‍ഡ് മാത്രം
മറക്കാനിടയാക്കല്ലേ

പാമരന്‍ said...

സ്ഥൂലന്‍ കലക്കി!

തോന്ന്യാസി said...

കാര്‍ട്ട്‌സ്....... ദെന്തൂട്ട് മറവ്യാ?

ഇതിനാണോ ഈ അമ്ലേഷ്യംന്ന് പറേണത്?

ഓ.ടോ. പോങ്ങേട്ടാ കശ്മലാ ...ഇത്രേം വാക്കുകള്‍ ഒറ്റശ്വാസ്സത്തില്‍ പറഞ്ഞു തന്ന എനിക്കൊരു നന്ദിയെങ്കിലും പ്രകാശിപ്പിച്ചൂടേ?

kaithamullu : കൈതമുള്ള് said...

അള്‍ഷിമേഴ്സ്:എന്നെയാണോ ഉദ്ദേശിച്ചത്?
-ബ്ലോഗിടാന്‍ കൂടി മറന്ന് പോകുന്നൂ, പിന്നെയല്ലെ പാസ് വേഡ്?
സജ്ജീവെ,
ആ കൈയൊന്ന് നീട്ടിക്കേ....
ങാ‍ാ...അങ്ങനെ!
കൊച്ചുകള്ളാ...

krish | കൃഷ് said...

പാസ്വേഡ് തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് ബ്ലോഗ് അകാലചരമമടഞ്ഞാല്‍ ഇനി ഒരു പുതിയ ഉണ്ണി ബ്ലോഗിനെ അങ്ങ്ട് സൃഷ്ടിക്ക്യാ.

ഓം സ്ഥൂലായ പെന്‍സിലായ നമഃ

::: VM ::: said...
This comment has been removed by the author.
::: VM ::: said...

ആ ഗിറ്റാറടിച്ച് പോഡ്കാസ്റ്റാന്‍ നോക്കുന്നത് ബഹുവ്രീഹിയാണോ? മീശ കണ്ടപ്പോ സംശ്യം ;)

അടുത്തത് സോമരാജപുലിസത്തെ പറ്റിയാവും‌ല്ലേ? (ഒറക്കത്തില്‍ എണീറ്റ് ബ്ലോഗുന്ന സൊബാവം?)

poor-me/പാവം-ഞാന്‍ said...

may I drop a few drops of tears on your blogologist.
Regards
www.manjaly-halwa.blogspot.com

see hu is the father of my foto?

Dinkan-ഡിങ്കന്‍ said...

കൊള്ളാം
password മറന്നാലെന്താ അവിടെ പുതിയ പോസ്റ്റില്ലെങ്കിലും ഉള്ളതിൽ കമെന്റാലോ? അമ്മൂമ്മയ്ക്കനെ “മിസ്.കുമാരി.വർമ്മ” എന്ന പേരിൽ ഇറങ്ങാലോ...

അഭിലാഷങ്ങള്‍ said...

ങും! :)

ആക്ച്വലീ, പരേതാത്മാക്കള്‍ സ്ലോമോഷനിലാണു പരലോകത്തിലേക്ക് പോകുക എന്നാണു വെപ്പ്! സിനിമകളിലൊക്കെ കണ്ടിട്ടില്ലേ? :) ബട്ട്, ഈ അമ്മൂമ്മ ഷുവറായിട്ട് 11.2 Km/s എസ്‌കേപ്പ് വെലോസിറ്റിയില്‍ ഭൂമിവിട്ടിരിക്കും.. ആ ബഹൂടെ സ..പാ..സാ.. പോഡ്കാസ്‌റ്റ്..!!

പോണ പോക്കില്‍ അമ്മൂമ്മയുടെ പ്രാക്കും കിട്ടീട്ട്ണ്ടാകും:

“ചത്താലും ഇവന്‍ സ്വൌര്യം തരൂല്ല..^*&%^%$“

അല്ല സജീവേട്ടാ, ഇങ്ങേര് ഇതെന്താ പുരാണനാടകങ്ങളിലെ ‘വില്ലുകുലക്കുന്ന’ സീന്‍ അഭിനയിച്ചിട്ട് വരുന്ന വഴിയാണോ? ആ ഗിറ്റാറിന്റെ മേല്‍ കാണിക്കുന്ന പരാക്രമം കണ്ട് ചോദിച്ചുപോയതാ..

(ഓഫ്: ::: VM :::, അത് ഗിറ്റാറാണല്ലേ? ബഹു പറഞ്ഞത് നടക്കുന്നത് “അതാണു വയലിന്‍..! അത് വാങ്ങുമ്പോ അതിന്റെ മേല്‍ ചുമ്മ ഉരക്കാനുള്ള വടി ഫ്രീയായിട്ട് കിട്ടും.. സജീവേട്ടന്‍ അത് വരക്കാന്‍ മറന്നുപോയി..!“ എന്നൊക്കെയാണല്ലോ...)

:)

ശ്രീ @ ശ്രേയസ് said...

നാരായണ... നാരായണ...
ഗൂഗിള്‍ ഭഗവാനോടു ഒന്നു പ്രാര്‍ത്ഥിച്ചു ദയാഹരിജി കൊടുക്കാമായിരുന്നു, ചിലപ്പോള്‍ മതമില്ലാത്ത ആ ജീവന്‍ തിരിച്ചു കിട്ടിയേനെ.

V.R. Hariprasad said...

ശ്രീ സ്ലിം യംഗ്‌ മാന്‍,
ആ പത്രക്കാരുടെ മുഖങ്ങളില്‍
തറപ്പിച്ചൊന്നു നോക്കി.
ഗ്ലാമറുള്ള ഒറ്റയാളില്ല.
ഹും..

പുള്ളി said...

കൈഅക്ഷരത്തില്‍ കാര്യമില്ല മാഷേ, ആ(മാ)ശയത്തിലല്ലേ മുഴുവനിരിയ്ക്കുന്നത്. ബ്ലോപട നോവല്‍ തുടക്കം നന്നായി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇത് കലക്ക്യേലോ ഗഡി........

smitha adharsh said...

kidilan

Cartoonist said...

യാരിദേ,
കരിക്ക് കൊപ്ര എന്നിവയും സ്വീകരിക്കപ്പെടും :)

ഗുപ്താ, കാപ്പിലാനെ, അനില്‍ബ്ലോഗ്ഗാ,
വന്നുപെട്ടത് നന്നായി !

കൊ.ത്രേ.,
എങ്കിലും പങ്കിലും, ഭവതീടെ ബ്ലോഗീ പ്രത്യക്ഷപ്പെടാറുള്ള അപൂര്‍വയിനം ബ്ലോഗ്ഗര്‍മാരെ ഇവിടെ കാണാനേ കിട്ടുന്നില്ല :(

അങ്കിള്‍,
ഈ കഥയെന്താന്നൊന്ന് ആരെങ്കിലും പറഞ്ഞു തരാമൊ ?

ബഹൂ,
കീര്‍ത്തനത്തിന്റെ അകമ്പടിയോടെ സാധുജനത്തിനെ വാകച്ചാര്‍ത്ത് തൊഴീക്കണമെന്നുണ്ടായിരുന്നു. ഇനീം കാതു കൂര്‍പ്പിക്കണൊ ?

ആദര്‍ശേ,
സിദ്ധിക്കിനെ പാവങ്ങള്‍ടെ മമ്മൂട്ടി എന്നു വിളിക്കുമ്പോലെ ചാവാന്‍ ഊണേശ്വരത്തുകാര്‍ക്ക് അള്‍ഷീമേഴ്സ് മത്യേ മതി..

കണ്ണൂരാനെ
പ്രത്യഭിവാദ്യങ്ങള്‍ !

വേണൂ,
ഫുള്‍ക്കഥ എന്നെക്കൊണ്ട് പറയിപ്പിക്ക്യോ ?

കൈപ്പ്സേ,
ക, ധ, യ - പ്രാക്ടീസ് ചെയ്തോണ്ടിരിക്കണേണ്.

ബീരാനേ,
നന്ദി. :)

സുല്ലെ,
സുല്ല് തത്വജ്നാനിയായാല്‍ ഇമ്മ്ല് സുല്ല് പറയും.

വിത്സോവ്,അപ്പ്വേയ്,
നന്ദികള്‍

വെള്ളായണ്യേട്ടോവ്,
:)))

പോങ്ങ്സേ,
അപ്പൊ ഇതിന്റെ തുടര്‍ലക്കങ്ങള്‍ വായിച്ചാലൊ ?

യരലവ,
ഞാന്‍ ശഷസഹ.

മാണിക്യം,
മറക്കാമ്പറ്റില്ല്യ..

പാമരന്‍,
സ്ഥൂലന്‍ എന്റെ ചെല്ലപ്പേരുകളില്‍ ഏറ്റവും വയസ്സനാണ്, കേട്ടൊ..

തോന്ന്യാസീ,
വെല്‍.. വെല്‍... പറയാന്‍ വാക്കുകളില്ല

കൈതേട്ടന്‍,
ജ്വാലാസ്കോപ്പ് കണ്ടാല്‍ അറിയിക്കണം, കിട്ടാ:)

ക്രിഷെ,
പ്രജനനം തന്ന്യാ ഒടുക്കത്തെ ലൈന്‍..

ഇട്യാളെ,
സോമരാജപുലിസം ‘കലക്കി കട്ടിലൊടിച്ചു’.

‘പാവം ഞാന്‍’
എന്നു ഞാന്‍ പറഞ്ഞാലൊ... :)

ഡിങ്കന്‍,
വര്‍മ്മകള്‍ക്കാണ് ഗ്യാലപ്പ് പോളില്‍ ജാസ്തി വോട്ട് കിട്ട്യേന്ന് മറക്കണ്ട. വര്‍മ്മ എന്നെ ബോക്സോപ്പീസ് കാണിക്യായിരിക്കും :)

അഭിലാഷങ്ങളേ,
ആ ഓഫ്ണ്ടല്ലാ കലക്കീണ്ട്

ശ്രീ@ശ്രേയസ്സ്,
ഈ വഴി വന്നൂലൊ‍ :)

ഹരിപ്രസാദെ,
വരും ലക്കങ്ങള്‍ നോക്ക്യാലറിയാലൊ.. :)

പുള്ളി,
കലക്കി !

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
(മൊത്തം പേസ്റ്റ് ചെയ്യാമെന്നു വെച്ചു) സന്തോഷം :)

സ്മിത ആദര്‍ശ്,
സ്മിതേ..........നന്ദി:)

പ്രയാസി said...

വരാന്‍ വൈകി..
പാസ്സുവേര്‍ഡ് മറന്ന തന്നെ കാരണം

പഴയൊരു ഫോട്ടൊഗ്രാഫര്‍ പറഞ്ഞൊരു കാര്യം
"മരണഫോട്ടൊയില്‍ തുടങ്ങണം!!!"
തുടക്കം ഗംഭീര്‍ഗൌതം!!!

എന്തായാലും മരണവീട്ടില്‍ അടിപൊളിക്കമന്റുമായി സാധുജനം തള്ളിക്കയറട്ടെ

എല്ലാ വിധ ആശംസാസും..:)

ഓടോ:കൈയ്യക്ഷരത്തിലൊ അക്ഷരത്തെറ്റിലൊ സംശയം വന്നാല്‍ കൈപ്പള്ളിയോട് ചോദിക്കുക..;)

Kiranz..!! said...

ഈ ബ്ലോഗ് കണ്ടാലും മരിക്കുമെന്നേ തോന്നില്ല..ചിരിച്ചേ :)

മയൂര said...

രസികൻ നോവൽ :)

നവരുചിയന്‍ said...

കര്‍ത്താവെ , ഇത് ഞാന്‍ ഇത് വരെ കണ്ടില്ലെ ?????....... മാഷെ ഇത് കൊള്ളാം ......ഞാന്‍ നമിച്ചു

അരുണ്‍ കായംകുളം said...

ഹി..ഹി..ഹി
കലക്കി

ശ്രീ said...

തുടക്കം രസായീട്ടൊ സജ്ജീവേട്ടാ...

Cartoonist said...

പ്രയാസീ
ഒരു നാലു ഖണ്ഡശ കഴിയുമ്പോഴറിയാം സാധുജനം ഇമ്മള്‍ടെ വഴിക്ക് വര് ‍ണ്ടോന്ന്...

കിരണ്‍സേ,
ഒറപ്പാണൊ ? മതി :)

മയൂരേ,
ഏതാനും നന്ദികള്‍ :)

നവ’രുചി’യന്‍,
ങ്ങള് ഇമ്മടെ ചങ്ങായ്യ്യാ... ശംശ്ശ്യോല്ല്യ

അരുണ്‍ കായംകുളം,
കായംകുളം പരിസരത്തുള്ള ബ്ലോഗര്‍മാരോട് ഇനി ഞാന്‍ പറയുന്നില്ല :)

ശ്രീ,
എന്തു പറ്റീ ? ലക്ഷക്കണക്കിന് തേങ്ങ ഉടച്ച് ചറപറപൊടിതൂളാക്കിയ എന്റെ ശ്രീയാണൊ ക്യൂവിന്റെ ഏറ്റോം മൂട്ടില്‍ ?!?!?!?!!

നന്ദകുമാര്‍ said...

ക്ഷമിക്കണം അനുശോചനം രേഖപ്പെടുത്താന്‍ എത്തിയപ്പോഴേക്കും വൈകിപ്പോയി. ക്യൂവില്‍ ശ്രീയുടെ പിറകെ ആയിപ്പോയി. ക്യൂ പുറകീന്ന് എണ്ണാന്‍ പറ്റോ? :)
അപ്പളേ നമ്മടെ തലയൊക്കെ ഇതിലെന്നാ കാണാമ്പറ്റാ?

(കൊച്ചുത്രേസ്യക്കുള്ള മറുപടി വായിച്ചു തലമറിഞ്ഞു :-) എന്താ പെട)

പപ്പൂസ് said...

:-D :-D :-D

ഓപ്പറേഷന്‍ ബ്ലോഗ്ഗര്‍ പാസ്സ്‌വേഡ് ഒടനെ വേണം. പാവം അമ്മൂമ്മ, ആകെയുണ്ടായിരുന്ന ബ്ലോഗ് തൊടാനാവാതെ, അനോണി ആക്രമണങ്ങള്‍ ഡിലീറ്റാനാവാതെ, കമന്‍റ് മോഡറേഷന്‍ വക്കാനാവാതെ, ടെമ്പ്ലേറ്റൊന്ന് അപ്ഡേറ്റാനാവാതെ, ഒരു പോള്‍ പോലുമിടാനാവാതെ എത്ര നാള്‍!!!!!!!

അടുത്താഴ്ച കമാന്‍ഡോ ഓപ്പറേഷന്‍ തുടങ്ങുമോ? ;-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രേ ഒരു തവണ കാണിക്കുവെങ്കില്‍ ക്ലൈമാക്സ് ആവുമ്പോഴേയ്ക്ക് അമ്മൂമ്മയുടെ പേരക്കുട്ടിടെ പേരക്കുട്ടി ബ്ലോഗാരംഭം കുറിക്കുമല്ലോ?

ഗീത് said...

എല്ലാരും കൂടി തിക്കിതിരക്കിയോണ്ട് ഇപ്പോഴേ അകത്തു കയറാന്‍ പറ്റീള്ളൂ. അടുത്തലക്കവും കൂടി വായിച്ചതുകൊണ്ട് അനുശോചനം ഇല്ല.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി