ഈ വരവ് ഇവിട്ന്ന്...
അങ്ങകലെ, ഒരു മരത്തിന്റെ തുഞ്ചാനത്ത് രണ്ടു കായ്കനികള്‍ക്കു നടുവില്‍ നീളത്തിലൊരു ജീവി വിലസുന്നു !
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഫാര്‍മര്‍ താഴെ എന്തോ തപ്പിക്കൊണ്ടിരിക്കയാണ്.
“ പറ്റിയ, ഉണ്ടക്കല്ല് കിട്ടിയിരുന്നെങ്കില്‍ ഒറ്റ വീക്കിന് മൂന്ന് പേരയ്ക്കകളെയും താഴെ വരുത്താവുന്നതേയുള്ളൂ. ”
“ അല്ല, ബഹുഗുണയായ താങ്കളിങ്ങനെ തുടങ്ങിയാല്‍ ... ഇപ്പറഞ്ഞ വീക്കല്‍ മരത്തിനു പരിക്കേല്‍പ്പിക്കില്ലെ ? ”
“ പക്ഷെ, ഇത് റബറൊന്നുമല്ല്ലല്ലൊ, ഹേ. മാത്രമല്ല, ഞങ്ങള്‍ സേനാനികള്‍ രാജ്യത്തിനു
വേണ്ടി യെന്ത് ക്രൂരകൃത്യോം ചെയ്യാന്‍ മടിക്കാത്തവരാന്ന് അറിഞ്ഞിരുന്നാല്‍ ലെവനായാലും ലവന് നന്ന് .”

“ചേട്ടമ്മാരൊന്ന് മേളിലേയ്ക്ക് നോക്ക്. ചക്ര്വാളത്തിനെതിരെ എന്റെ ഈ നില്‍പ്പെങ്ങനേണ്ട് ? ഈ മരക്കൊമ്പിനെ ഞാനൊരു ഗിറ്റാറാക്കി പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചാ? ”
“ പേരമരം സത്യത്തില്‍ സമൂഹത്തിന് ആവശ്യമോ, നിങ്ങള് പറ”. കര്‍ഷകന്റെ കയ്യില്‍ കിണ്ണനൊരു വാക്കത്തി.
“ കണ്ട്രോള്‍, കര്‍ഷക് “. ഞാനലറി.
“അതിരിയ്ക്കട്ടെ, എന്റെ ഈ ഡിസൈനര്‍ നില്‍പ്പെങ്ങനേണ്ടെന്ന് പറഞ്ഞില്ല ? ”
“ വീട്ടീന്ന് തോക്കെടുത്തു കൊണ്ടുവരട്ടെ ? ” കര്‍ഷകന്‍ ഘര്‍ ര്‍ ര്‍ ര്‍ഷകനായിക്കഴിഞ്ഞു.
“ഞങ്ങടെ ബുഷേട്ടനെങ്ങാനും കണ്ടാല്‍ യെവനെയൊക്കെ അപ്പൊ വീഴ്ത്ത്യേനെ ”
ഞാനും കഷകനു സൈഡിലേയ്ക്കും പേരമരന്‍ താഴത്തേയ്ക്കും നോക്കി.
അയ്യോടാ, തൊട്ടു പിന്നില്‍ ഒരുണ്ടക്കണ്ണന്‍.... !
22 comments:
“ അല്ല, ബഹുഗുണയായ താങ്കളിങ്ങനെ തുടങ്ങിയാല്‍ ... ഇപ്പറഞ്ഞ വീക്കല്‍ മരത്തിനു പരിക്കേല്‍പ്പിക്കില്ലെ ? ”
“ പക്ഷെ, ഇത് റബറൊന്നുമല്ല്ലല്ലൊ, ഹേ. മാത്രമല്ല, ഞങ്ങള്‍ സേനാനികള്‍ രാജ്യത്തിനു വേണ്ടി യെന്ത് ക്രൂരകൃത്യോം ചെയ്യാന്‍ മടിക്കാത്തവരാന്ന് അറിഞ്ഞിരുന്നാല്‍ ലെവനായാലും ലവന് നന്ന് "
ഹഹഹ... കലക്കി.
ഹഹഹ ഇതടിപൊളി.
ഉണ്ടക്കണ്ണനെ നന്നായി വരച്ചിരിക്കുന്നു മാഷേ.
കാപ്പിലാന്‍ എവിടെപ്പോയോ ആവോ ;)
:) kappilanpuli kalakki!
sajjeevbhaayde varayano ezhuthaano kooTuthal kEmam ennan paRayan pataatthath!!
പുലിക്കളി തുടരട്ടെ. ഘ്ര്...................
ഹ ഹ.. അതു ശരിയാ ഇതു റബറൊന്നുമല്ലല്ലോ!
സജ്ജീവേട്ടോ.. നമോവാകം!
ഇങ്ങേരീ വരയൊക്കെ ഒന്ന് കൊറച്ചിട്ട് ഒരഞ്ചാറു ഹാസ്യ പുസ്തകങ്ങ്‌ഡ് എഴുത് ന്റെ സജ്ജീവേട്ടാ
എന്നട്ട് ബുക്കിലെ കഥക്ക് പടം വരച്ചാ മതി :)
എന്നാ അലക്കാണെന്നേ അലക്കുന്നേ !
ഹഹഹ അത് കലക്കന്‍ കാപ്പില്‍ ജീ സ്വാമിയേ.....
രാവിലെ മാത്യു അച്ചായന്‍ വിളിച്ചു പറഞ്ഞൂ ,മോനെ സൂക്ഷിച്ചോ ബ്ലോഗില്‍ പുലി ഇറങ്ങി .ഞാന്‍ അന്തം വിട്ട് നിന്നു.അപ്പോഴാണ് ഈ ലിങ്ക് തന്നത് .സജീവ് കലക്കി എന്ന് പറഞ്ഞാല്‍ പോരാ .കല കലക്കി .അന്ന് വരച്ചത് നന്നായി ഓര്‍മ്മയില്‍ നിന്നിരുന്നു അല്ലേ ? അന്ന് വരച്ചു തന്നത് ഞാന്‍ ഗീത ചേച്ചിയുടെ വീട്ടില്‍ കൊടുത്തിട്ട് പോരുന്നു .ഇനി ഞാന്‍ ഇതെടുക്കുകയാണ് .സന്തോഷം.കൂടാതെ ആ ഉണ്ട കണ്ണന്റെ ഹാസ്യം എനിക്ക് ഷാ പിടിച്ചിരിക്കുന്നു .
:):)
സജ്ജീവേട്ടാ.. ഞാന്‍ ദേ വീണ്ടും നമിച്ചിരിക്കുന്നു.. എല്ലാ നമിക്കലും കൂടെ എന്നേലും കാണുവാണേല്‍ ഒന്നിച്ചു തന്നേക്കാം.
പുലിയും പുപ്പുലിയും.
കാപ്പൂ, "മരം കേറി നടന്നൊരു.."
ആ കണ്ണും, മീശേം..... ഇത് നമ്മുടെ ഷാപ്പ് മൊയ്‌ലാളി തെന്നെ...
:) :)
സജ്ജീവേട്ടന്‍ അങ്ങനെ കാപ്പിപ്പുലിയേം പിടിച്ചേ...
:)
ആ കയ്യീന്ന് മോളിലേക്ക് പോകുന്ന ആ നീല ഉണ്ടകള്‍ എന്താണാവോ?
അങ്ങനെ
കാപ്പിലാനും എത്തി!
ചെറിയ മനുഷ്യനും
വലിയ ലോകവും!!
മാണിക്യേച്ചീ...
കാപ്പിലാനെയാണോ ചെറിയ മനുഷ്യന്‍ എന്ന് പറഞ്ഞത് ? ഞാന്‍ പ്രതിഷേധിക്കുന്നു. അദ്ദേഹം ഒരു പ്രസ്ഥാനമാണ്. ഷാപ്പുടമ, നാടക മൊയ്‌ലാളി, ആശ്രമം, ഈശ്രമം, ഇപ്പോ ദാണ്ടേ പുലി പിടുത്തക്കാരന്‍ സജ്ജീവേട്ടന്റെ കയ്യിലും പെട്ടു.
( തമാശിച്ചതാണേ ചേച്ചീ...)
ഹാ ഹാ.....നന്നായിട്ടുണ്ട് :-)
ആ കൈയില്‍ നിന്നും പോകുന്ന നീല ഗോളങ്ങളെ ഒന്ന് പറഞ്ഞു കൊടുക്ക് ആ ആദി കവിക്ക് .ഞാന്‍ വീണ്ടും ഒന്നെത്തി നോക്കാന്‍ വന്നതാണ് .ചെറിയ മനുഷ്യന്റെ വലിയ ലോകത്തിലേക്ക് വന്ന എല്ലാവര്ക്കും നന്ദി :):)
കൂടാതെ ഇത് വരയ്ക്കാന്‍ മിനക്കെട്ട സജീവ് ചേട്ടനും ( കണ്ടിട്ട് അത്രയ്ക്ക് പ്രായം ഉണ്ടോ എന്ന് സംശയം ,എല്ലാവരും ചേട്ടന്‍ എന്ന് വിളിക്കുമ്പോള്‍ പിന്നെ ഞാനും വിളിക്കാം )
എനിക്ക് നാല്പതായി .എന്നെ കണ്ടാല്‍ അത്രയും പറയില്ല അല്ലിയോ :):)
ഹ ഹ ..ഇതു കലക്കി
എന്നാലും ഉണ്ടകണ്ണുള്ള ഗ്ലാമറേ..ശ്ശൊ ..
വാല്‍മീകി മാഷേ.. അത് ഉണ്ടയല്ല. ചുമ്മാ ഗ്യാസാ :)
സജ്ജീവ് ഭായി..
ഇതും കിടിലന്‍..പക്ഷെ ചില ഹിന്റുകള്‍ അതില്‍ ഒളിച്ചിരിക്കുന്നു..
ആ കുമിളകള്‍..അത് ലഹരിയെയല്ലെ സൂചിപ്പിക്കുന്നത്..?
ഇടതുകൈ..കര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പോരേണ്ടത് പോരെട്ടെയെന്ന് കൈ നീട്ടി ചോദിക്കുന്നുണ്ടൊ..?
വലത്തു കൈ സ്റ്റോപ്പ്..മോനെ ദിനേശാ...ഡൊണ്ടു ഡോണ്ടൂ കളി എന്നോടു വേണ്ടാന്നാണൊ..?
ചുണ്ടുകള്‍.. ബീഡി, സിഗരറ്റ് ഉപയോഗിക്കുകയില്ല അതിലാണ് ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവന്നിരിക്കുന്നതെന്നാണൊ..?
കണ്ണുകള്‍.. എപ്പോഴും കുസൃതി നിറഞ്ഞതും കൂടാതെ ഉണ്ടക്കണ്ണില്‍ ലഹരിയുണ്ടെന്നാണൊ ..?
ചിരി.. കള്ളച്ചിരിയാണെന്നാണൊ..?
പേന.. ലോകം പേനകൊണ്ട് കീഴടക്കുമെന്നാണൊ..?
വി ഷേപ്പിലുള്ള നില്പ്.. പ്രേമലോലനാണെന്നാണൊ..?
തലമുടി..ആഫ്രീക്കക്കാരനാണെന്നാണൊ സൂചിപ്പിക്കുന്നത്..?
അപ്പോള്‍ സജ്ജീവ് ഭായിക്ക് ഒരു വല്യ ക്ലാപ്പ്..!
സജീവ് മാഷെ കലക്കി,
കാപ്പിലാന്‍ തിരുവടികള്‍ സ്വന്തം മോന്തായത്തിന്റെ ബങ്ങി കണ്ട് തൃപ്തിയടയട്ടെ...
ഇവിടെക്ക് ഇപ്പോഴാണു ഒന്നെത്തിനോക്കാനായത്.....കലകലക്കി സജീവ് ജീ...വരയും വരികളും ഘംഭീരം...കുമിളക്ക് നടുവില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കാപ്പില്‍ സിനെ കണ്ടിട്ട് വാക്കുകള്‍ കിട്ടുന്നില്ല....:)
Post a Comment