Wednesday, February 20, 2008

പുലി 108 : ചുള്ളിക്കാലെ ബാബു

ബ്ലോഗ്ഗിങ്ങിലെ ഈയുള്ളവന്റെ സംഘകാലകൃതികളില്‍ പെടുത്താവുന്ന ഒരു പഹയനാണിത്. വിശാലം സീരീസില്‍ പെടാന്‍ യോഗമില്ലാതെപോയവന്‍. വല തപ്പിയപ്പൊ, എങ്ങനെയോ കൈയില്‍ തടഞ്ഞ ഒരു ഫോട്ടൊ. ഊര്, പേര് - ഒന്നും നിശ്ചയമില്ലായിരുന്നു. പ്രൊഫൈലുകളില്‍ നിന്ന് ഇ-മെയ്ല് തപ്പി, അറിയാത്ത പലരോടും ചോദിച്ചു. ഇത്രയും മലര്‍ന്ന കൈകള്‍ ഒരുമിച്ചു കാണുന്നത് അക്കാലത്തായിരുന്നു !
ഒറ്റ നോട്ടം വേണ്ട. അരോഗദൃഢഗാത്രന്‍, എല്ലുമുറിയെ പണീയാളന്‍, എന്നാലോ‍, ഗള്‍ഫ് പ്രവാസിയുടെ എല്ലാ അവശതകളും കൂളായി പേറുന്നവന്‍ - ഇതായിരുന്നു വിലയിരുത്തല്‍.
ഏതായാലും, വരച്ചുവെച്ചു. അപ്പര്‍ ബോഡി തുറസ്സാക്കി ഇട്ടു. ബനിയന്‍ ഇടീച്ചാപ്പോലും മസിള്‍കള്‍ സമ്മതിക്കില്ല. കീറിപ്പറിച്ചുകളയും. 2 മാസം മുമ്പ്, പ്രൊഫൈല്‍ തപ്പിയെടുത്തു. ആര്യനാട് ശിവശങ്കരന്‍ മോഡല്‍ നേരെ കക്ഷിക്കു തന്നെ അയച്ചുകൊടുത്തു. ഇപ്പോള്‍, നിങ്ങടെയൊക്കെ മുന്നില്‍, ടങ്ങ്സ്റ്റന്റെ ഹൈ ക്വാളിറ്റി ബന്യന്‍ ഇടീച്ചു നിര്‍ത്തിയിരിക്കയാണ്.
മെക്കിട്ടു കേറാന്‍ തോന്നുന്നൊ ?

13 comments:

Cartoonist said...

ബ്ലോഗ്ഗിങ്ങിലെ ഈയുള്ളവന്റെ സംഘകാലകൃതികളില്‍ പെടുത്താവുന്ന ഒരു പഹയനാണിത്. വിശാലം സീരീസില്‍ പെടാന്‍ യോഗമില്ലാതെപോയവന്‍. ഇപ്പോള്‍, നിങ്ങടെയൊക്കെ മുന്നില്‍, ടങ്ങ്സ്റ്റന്റെ ഹൈ ക്വാളിറ്റി ബന്യന്‍ ഇടീച്ചു നിര്‍ത്തിയിരിക്കയാണ്.
മെക്കിട്ടു കേറാന്‍ തോന്നുന്നൊ ?

ശ്രീ said...

കിടിലന്‍ വര, സജ്ജീവേട്ടാ...
ആ മസ്സില്‍ കണ്ടാല്‍ പിന്നെ മെക്കിട്ടു കേറാനേ തോന്നില്ല.
:)

ചുള്ളിക്കാലെ ബാബു said...

ഹ ഹ ഹ! പുലി കലക്കി. ശരിക്കും എനിക്കിത്രേം മസ്സിലൊക്കെയുണ്ടോ? ഒന്നു പിടിച്ചുനോക്കട്ടെ? ....
“ആരടപന്നി മെക്കിട്ടു കേറുന്നെ?” (കൊച്ചിന്‍ ഹനീഫ സ്റ്റൈല്‍)

ഡോക്ടര്‍ said...

:-)

asdfasdf asfdasdf said...

ആളെ നേരിട്ടുകാണാതെ എങ്ങന്യാ ഇതൊക്കെ വരക്കണേ ?

അനാഗതശ്മശ്രു said...

മടിക്കൈ സ്വദേശിയുടെ കൈ മടക്കി കെട്ടിയതിനാല്‍ മെക്കിട്ടു കേറിയാലോ?

കൈ മടക്കു കൊടുത്താല്‍ കിട്ടാത്തതെന്താ? എല്ലാം പാര്‍ സലായി എത്തും ...

സജീവെ വരക്കും എഴുത്തിനും കൊടുകൈ!!!!!!

Pongummoodan said...

പോട്ടെ, നൂറ്റിയെട്ടാമത്തെ പുലി ആവാനുള്ള എന്‍റെ മോഹവും അസ്തമിപ്പിച്ചു. എന്‍റെ നമ്പര്‍ ഇനി നൂറ്റിയന്‍പത്‌ എങ്ങാനുമാണോ? ചേട്ടാ...എന്നോട്‌ സ്വല്‍പ്പം കൂടി പുലിത്വം കാട്ടുക. :(

ഈ വരയും കെങ്കേമമായി.

സുഗതരാജ് പലേരി said...

എന്താ ആ മസില്. വരയും എഴുത്തും വളരെ നന്നായിട്ടുണ്ട്.

പ്രതീക്ഷയോടെ ഒരെലി.

നവരുചിയന്‍ said...

എനിക്കും വേണം ഇങ്ങനെ മസ്സില്‍ ഓകെ ഉള്ള പടം .... ഞാന്‍ കുറെ പണികള്‍ ചെയ്തു നോകി മസ്സില്‍ മാത്രം വരുന്നില്ല ....
വര കിടിലന്‍ സജ്ജീവേട്ടാ...

:D :D

പപ്പൂസ് said...

നല്ല നാടന്‍ സ്റ്റൈല്... ആ ചിരീം...

ആളുടെ പ്രൊഫൈല്‍പടത്തില് രണ്ടു കാലേ കണ്ടുള്ളൂ... അതിങ്ങനെത്തന്നെയുണ്ടേനും. ;)

ചുമ്മാതാട്ടോ ബാബൂജീ.

ചുള്ളിക്കാലെ ബാബു said...

പപ്പൂസേ ഫോട്ടോ വേണമെങ്കില്‍ അയച്ചുതരാം, പ്രോഫൈലിലിട്ടപടം കണ്ട് ഞെട്ടണ്ട. ഇ മൈലൈഡി അയച്ചുതാ.

ദിലീപ് വിശ്വനാഥ് said...

ഇദ്ദേഹത്തെക്കുറിച്ച് ഇതു വരെ അറിയില്ലായിരുന്നു.
വര കൊള്ളാം സജീവേട്ടാ.

ഏ.ആര്‍. നജീം said...

ഇത് നല്ല നാടന്‍ ആര്യനാട് ശിവശങ്കരന്‍ തന്ന്യെ.... :)

കലക്കീട്ടോ സജ്ജീവ് ഭായ്...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി